കഴിഞ്ഞ 8 വർഷത്തിനുള്ളിൽ ഞങ്ങൾ നമ്മുടെ ജനാധിപത്യത്തെ ശക്തവും പ്രതിരോധശേഷിയുള്ളതുമാക്കി: പ്രധാനമന്ത്രി മോദി
ഇന്ത്യയിൽ അടിസ്ഥാന സൗകര്യങ്ങളും ഉൽപ്പാദന ശേഷിയും കെട്ടിപ്പടുക്കുന്നതിൽ ജപ്പാൻ ഒരു പ്രധാന പങ്കാളിയാണ്: പ്രധാനമന്ത്രി മോദി
സാങ്കേതികവിദ്യ, ശാസ്ത്രം, ഇന്നൊവേഷൻ, പ്രതിഭകൾ എന്നിവയെ അടിസ്ഥാനമാക്കിയിട്ടുള്ള ഭാവിയെക്കുറിച്ച് ഇന്ത്യ ശുഭാപ്തിവിശ്വാസത്തിലാണ്: പ്രധാനമന്ത്രി മോദി

ഭാരത് മാതാ കി ജെയ്
ഭാരത് മാതാ കി ജെയ്

ഞാന്‍ ഓരോ പ്രാവശ്യവും ജപ്പാന്‍ സന്ദര്‍ശിക്കുമ്പോഴും നിങ്ങള്‍ക്ക് എന്നോടുള്ള സ്‌നേഹം വര്‍ധിക്കുന്നതായി ഞാന്‍ കാണുന്നു. നിങ്ങളില്‍ അധികം ആളുകളും വര്‍ഷങ്ങളായി ഇവിടെ ജീവിക്കുന്നവരാണ്. ജപ്പാന്റെ ഭാഷ, വേഷം, സംസ്‌കാരം, ഭക്ഷണം എല്ലാം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇതിന് മറ്റൊരു കാരണം എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ സംസ്‌കാരമാണ്. അതെ സമയം ജപ്പാന് അതിന്റെ സംസ്്കാരത്തോടും, മൂല്യങ്ങളോടും, ഈ ഭൂമിയിലെ ജീവിതത്തോടുമുള്ള പ്രതിബദ്ധത വളരെ ആഴത്തിലുള്ളതാണ്. ഇപ്പോള്‍ രണ്ടും കണ്ടുമുട്ടിയിരിക്കുന്നു. അതുകൊണ്ട് സ്വന്തം എന്ന വികാരം ഉണ്ടാവുക സ്വാഭാവികം.

സുഹൃത്തുക്കളെ,

നിങ്ങളില്‍ ധാരാളം പേര്‍ ഇവിടെ സ്ഥിരതാമസമാണ്. പലരും ഇവിടെ നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നതു പോലും.  വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നു എങ്കിലും നിങ്ങള്‍ക്ക് ഇന്ത്യയോടുള്ള ആദരവിന്  ഇപ്പോഴും ഒരു കുറവുമില്ല. ഇന്ത്യയെ കുറിച്ച് നല്ല വാര്‍ത്ത കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ആഹ്ലാദം കൊണ്ടു തുള്ളിച്ചാടുന്നു.ശരിയല്ലേ. മോശം വാര്‍ത്ത വരുമ്പോള്‍ നിങ്ങളെ അത് സങ്കടപ്പെടുത്തുന്നു. ഇത് നമ്മുടെ ആളുകളുടെ സ്വഭാവമാണ്. നമ്മള്‍ ജോലി ചെയ്യുന്ന രാജ്യത്തോട് നമുക്ക് വലിയ ഇഷ്ടമായിരിക്കും. പക്ഷെ ഒരിക്കലും നാം നമ്മുടെ മാതൃരാജ്യവുമായുള്ള വേരുകള്‍ മറക്കില്ല. ഇതാണ് നമ്മുടെ വലിയ ശക്തി.

സുഹൃത്തുക്കളെ,

ചരിത്രപ്രസിദ്ധമായ തന്റെ പ്രസംഗം നടത്തുന്നതിനായി സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോയിലേയ്്ക്ക് പോയപ്പോള്‍ അതിനു മുമ്പ് അദ്ദേഹം ജപ്പാന്‍ സന്ദര്‍ശിക്കുകയുണ്ടായി. ജപ്പാന്‍ അദ്ദേഹത്തിന്റെ മനസിനെ ആഴത്തില്‍ സ്വാധീനിച്ചു. ജപ്പാനിലെ ജനങ്ങളുടെ രാജ്യസ്‌നേഹം, ആത്മവിശ്വാസം, അച്ചടക്കം, ശുചിത്വബോധം തുടങ്ങിയവ അദ്ദേഹത്തില്‍ വലിയ മതിപ്പ് ഉളവാക്കി. അത് അദ്ദേഹം തുറന്നു പറയുകയും ചെയ്തു. ജപ്പാന്‍ ഒരേ സമയം ആധുനികവും പൗരാണികവുമാണ് എന്ന് രബീന്ദ്ര നാഥ ടാഗോറും ഇപ്രകാരം പറയുമായിരുന്നു, താമരപ്പൂവ് വിരിയുന്ന സൗകുമാര്യം പോലെയാണ് ജപ്പാന്‍ അതിപ്രാചീന പൗരസ്ത്യ ദേശത്ത് ഉയര്‍ന്നു വന്നത്. ഒപ്പം അത് എന്തിനു വേണ്ടി ഉദയം ചെയ്തുവോ അതെല്ലാം മുറുകെ പിടിക്കുകയും ചെയ്യുന്നു.  അതായത് താമരപ്പൂവിന് വേരുകളോടുള്ള ബന്ധം പോലെയാണ് ജപ്പാനും ഉള്ളത്.  അതേ വൈഭവത്തോടെ അത് എല്ലായിടത്തും സൗന്ദര്യം വര്‍ധിപ്പിക്കുന്നു. നമ്മുടെ മഹാന്മാരുടെ ഇത്തരം വിശുദ്ധമായ മനോവികാരങ്ങള്‍ ജപ്പാനുമായുള്ള ആഴത്തിലുള്ള നമ്മുടെ ബന്ധങ്ങളെ വിവരിക്കുന്നു.

സുഹൃത്തുക്കളെ,

ഇപ്രാവശ്യം ഞാന്‍ ജപ്പാനിലായിരിക്കുമ്പോള്‍ നാം നമ്മുടെ നയതന്ത്ര ബന്ധത്തിന്റെ 70 വര്‍ഷങ്ങള്‍ , ഏഴു പതിറ്റാണ്ടുകള്‍ ആഘോഷിക്കുകയാണ്. ഇവിടെ ആയിരിക്കുന്ന നിങ്ങളും അത് അനുഭവിക്കുന്നുണ്ടാകും. ഇന്ത്യയും ജപ്പാനും സ്വാഭാവിക പങ്കാളികളാണ്. ഇന്ത്യയുടെ വികസന യാത്രയില്‍ ജപ്പാന്‍ ്തി പ്രധാനമായ പങ്കാണ് വഹിക്കുന്നത്. ജപ്പാനുമായി നമുക്കുള്ള ബന്ധം ദൃഢമാണ്, ആധ്യാത്മികമാണ്, സഹകരണത്തിന്റെതാണ്, സ്വന്തമാണ്. അതിനാല്‍ ഈ ബന്ധം നമ്മുടെ ശക്തിയുടെയും ബഹുമാനത്തിന്റെയുമാണ്. ലോകത്തിന്റെ പൊതു പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനാണ്. ജപ്പാനുമായി നമുക്കുള്ള ബന്ധം ബുദ്ധന്റെതാണ്, അറിവിന്റെയും ജ്ഞാനത്തിന്റെയുമാണ്. നമുക്ക് മഹാ കാളിയുണ്ട്, ജപ്പാനില്‍ ഡയി്‌ക്കോകുട്ടന്‍ ഉണ്ട്.  നമുക്ക് ബ്രഹ്മാവുണ്ട്. ജപ്പാനില്‍ ബോണ്ടന്‍ ഉണ്ട്.  നമ്മുടെ അമ്മ സരസ്വതിയാണ്. ജപ്പാനില്‍ ബെന്‍സെയിറ്റന്‍ ഉണ്ട്. ലക്ഷ്മിയാണ് നമ്മുടെ അമ്മ. ജപ്പാനില്‍ അമ്മ കിച്ചിജോട്ടനാണ്.നമുക്ക് ഗണേശനുണ്ട്. ജപ്പാനില്‍ ആ സ്ഥാനത്ത് കന്‍ഗിടെന്‍ ആണ്്. ജപ്പാനില്‍ സെന്‍ പാരമ്പര്യം ഉണ്ടെങ്കില്‍, നമുക്ക് ആത്മാവിന്റെ പ്രവൃത്തിയായി ധ്യാനം ഉണ്ട്.
ഈ 21-ാം നൂറ്റാണ്ടിലും ഇന്ത്യയും ജപ്പാനും ീ സാംസ്‌കാരിക ബന്ധങ്ങളുമായി മുന്നോട്ട് പോകുകയാണ്.പൂര്‍ണ പ്രതിബദ്ധതയോടെ. ഞാന്‍ കാശിയില്‍ നിന്നുള്ള ലോകസഭാംഗമാണ്.  അതീവ അഭിമാനത്തോടെ പറയട്ടെ ജപ്പാന്റെ മുന്‍ പ്രധാന മന്ത്രി ആബെ കാശി സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം കാശിക്ക് ഒരു സമ്മാനം നല്‍കി. ഒരിക്കല്‍ എന്റെ പ്രവര്‍ത്തന മണ്ഡലമായിരുന്ന അഹമ്മദാബാദില്‍ സെന്‍ ഗാര്‍ഡനും കൈസന്‍ അക്കാദമിയും.ഇത് ഞങ്ങളുടെ അടുപ്പം കൂടുതല്‍ ദൃഢമാക്കി. ഇവിടെ നിങ്ങള്‍ ഈ ചരിത്ര ബന്ധത്തെ കൂടുതല്‍ കൂടുതല്‍ ദൃഢമാക്കുന്നു.

സുഹൃത്തുക്കളെ,

ഇന്നത്തെ ലോകം എന്നത്തെ കാള്‍ കൂടുതലായി ബുദ്ധഭഗവാന്റെ പാത പിന്തുടരാന്‍ നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ലോകം ഉയര്‍ത്തുന്ന എല്ലാ വെല്ലുവിളികളില്‍ നിന്നു മനുഷ്യരാശിയെ രക്ഷിക്കാന്‍ ഇതാണ് മാര്‍ഗ്ഗം. അത് അക്രമം ആകട്ടെ, ഭീകരത ആകട്ടെ, കാലാവസ്ഥാ വ്യതിയാനമാകട്ടെ. ശ്രീബുദ്ധന്റെ അനുഗ്രഹം നേരിട്ടു ലഭിക്കാന്‍ ഇന്ത്യക്കു ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ട് ഇന്ത്യ മാനവരാശിയെ ഇപ്പോഴും സേവിക്കുന്നു. വെല്ലുവിളി എന്തുമാകട്ടെ, ്അത് എത്ര വലുതുമാകട്ടെ, ഇന്ത്യ പരിഹാരം അന്വേഷിക്കുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഗോള പ്രതിസന്ധിയായിരുന്നു കൊറോണ. അതു തുടക്കത്തിലെ നമുക്കു മുന്നില്‍ ഉണ്ടായിരുന്നു. ഇനി എന്ത് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അതിനെ എങ്ങിനെ കൈകാര്യം ചെയ്യും എന്നും ആര്‍ക്കും അറിയില്ലായിരുന്നു. പ്രതിരോധ മരുന്നില്ലായിരുന്നു. എന്ന് അതു വരും എന്നു പോലും അറിയില്ലായിരുന്നു. വാക്‌സിന്‍ കണ്ടുപിടിക്കുമോ  എന്നു പോലും നിശ്ചയമില്ലായിരുന്നു. എവിടെയും അനിശ്ചിതത്വം മാത്രമായിരുന്നു. ആ സാഹചര്യത്തിലും ലോകമെമ്പാടും ഇന്ത്യ ഔഷധങ്ങള്‍ എത്തിച്ചു. വാക്‌സിന്‍ ലഭ്യമായപ്പോള്‍ ഇന്ത്യ അത് നിര്‍മ്മിച്ച് കോടിക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ക്കും നൂറുകണക്കിന് വിദേശ രാജ്യങ്ങള്‍ക്കും നല്‍കി.

 

 

സുഹൃത്തുക്കളെ,

ആരോഗ്യ സേവനങ്ങള്‍  കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യ അഭൂതപൂര്‍വമായ നിക്ഷേപങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യമെമ്പാടും ലക്ഷക്കണക്കിന് സൗഖ്യ കേന്ദ്രങ്ങളാണ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. വിദൂര ഗ്രാമങ്ങളിലെ ആരോഗ്യ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് ഇത്. ലോകാരോഗ്യ സംഘടന നമ്മുടെ ആശാ വര്‍ക്കര്‍മാര്‍ക്ക് ആദരം അര്‍പ്പിച്ചു എന്ന കാര്യം അറിയുമ്പോള്‍ നിങ്ങള്‍ക്കും സന്തോഷമാകും. അവര്‍ക്ക് ഡയറക്ടര്‍ ജനറലിന്റെ ഗ്ലോബല്‍ ഹെല്‍ത് ലീഡര്‍ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഗ്രാമീണ് ആരോഗ്യ മേഖലയില്‍ നടക്കുന്ന മാതൃസംരക്ഷണം മുതല്‍ പ്രതിരോധ കുത്തിവയ്പു വരെയുള്ള പ്രചാരണ പരിപാടികള്‍ ത്വരിതപ്പെടുത്തുന്നത് ലക്ഷക്കണക്കിന് ആശാ സഹോദരിമാരാണ്. ഞാന്‍ അവരെ അഭിനന്ദിക്കുന്നു, ജപ്പാന്റെ മണ്ണില്‍ നിന്ന് ഞാന്‍ അവരെ അഭിവാദ്യം ചെയ്യുന്നു.

സുഹൃത്തുക്കളെ,

എങ്ങിനെയാണ് ആഗോള വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യ സഹായിക്കുന്നത്. മറ്റൊരു ഉദാഹരണം പരിസ്ഥിതിയാണ്. കാലാവസ്ഥാ വ്യതിയാനമാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന പ്രതിസന്ധി. ഇന്ത്യയിലും ഈ മാറ്റം ദൃശ്യമാണ്. ഇതിനു പരിഹാരമാര്‍ഗം കാണാന്‍ നാം പരിശ്രമിക്കുകയാണ്. 2070 ല്‍ ഇന്ത്യ ഹരിതഗൃഹവാതക രഹിതമാകുന്നതിന് പ്രതിജ്ഞാബദ്ധമാണ്. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തെ നയിക്കുന്നത് ഇന്തയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമാണ് ലോകത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ വര്‍ധിച്ചു വരുന്നു. ഇത്തരം അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ മനസിലാക്കുന്നത് ജപ്പാനിലെ ജനങ്ങളാണ്. അതിനാല്‍ ദുരന്ത നിവാരണ ശേഷിയും അവര്‍ കൈവരിച്ചിട്ടുണ്ട്. ജപ്പാനിലെ ജനങ്ങള്‍ ഈ ദുരന്തങ്ങളെ അഭിമുഖീകരിക്കുന്ന രീതി, ഓരോ പ്രശ്‌നത്തില്‍ നിന്നു പഠിക്കുന്ന പാഠങ്ങള്‍, അവയ്ക്കുള്ള പരിഹാരങ്ങള്‍, അതിനായി വികസിപ്പക്കുന്ന സംവിധാനങ്ങള്‍, ജനങ്ങള്‍ക്കു നല്‍കുന്ന പരിശീലനം എല്ലാം പുകഴ്ത്തപ്പെടേണ്ടതു തന്നെ. ഈ ദിശയിലും ഇന്ത്യ നേതൃത്വം നല്‍കുന്നുണ്ട്.
സുഹൃത്തുക്കളെ,
ഹരിത ഭാവിയിലേയ്ക്ക് അതിവേഗത്തിലാണ് ഇന്ത്യ മുന്നേറുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍  പ്രചാരം നേടുകയാണ്. ജൈവ ഇന്ധനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ വന്‍ തോതില്‍ നടക്കുന്നു.ഈ നൂറ്റാണ്ടില്‍ തന്നെ 50 ശതമാനം  ജൈവ ഇന്ധനത്തിനു ബദലായി സൗരോര്‍ജ്ജം പോലുള്ള മാര്‍ഗങ്ങള്‍ നാം ഉപയോഗിച്ചു തുടങ്ങും.

സുഹൃത്തുക്കളെ,

ഇതാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയ്ക്കുള്ള ആത്മവിശ്വാസം. ഈ ആത്മവിശ്വാസം എല്ലാ മേഖലകളിലും എല്ലാ രംഗത്തും എല്ലാ നീക്കങ്ങളിലും ദൃശ്യമാണ്. കഴിഞ്ഞ രണ്ടു വര്‍ഷം ആഗോള വിതരണ ശൃംഖല തടസപ്പെട്ടപ്പോള്‍ വിതരണം മുഴുവന്‍ പ്രശ്‌നമായി. ഇത് ഇന്നും വലിയ പ്രശ്‌നം തന്നെ. ഭാവിയില്‍ ിത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഇന്ത്യ ഇക്കാര്യത്തില്‍ സ്വാശ്രയമാകാന്‍ പോകുന്നു. സുസ്ഥിരമായ വിതരണ ശൃംഖലയ്ക്ക് വന്‍ മുതല്‍ മുടക്ക് ആവശ്യമാണ്. ഈ മേഖലയില്‍ ഇന്ത്യ എത്ര വേഗത്തിലും വൈപുല്യത്തിലുമാണ് മുന്നേറുന്നത് എന്ന് ലോകത്തിനു ബോധ്യമായിരിക്കുന്നു. ഇന്ത്യ എത്ര വിപുലമായാണ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് എന്നും ലോകം കണ്ടുകൊണ്ടിരിക്കുന്നു. നമ്മുടെ ശേഷി വികസനത്തില്‍ ജപ്പാന്‍ സുപ്രധാന പങ്കാളിയാണ് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. മുംബെയിലെയും അഹമ്മദാബാദിലെയും അതിവേഗ റെയില്‍ ഡല്‍ഹി മുബെ വ്യവസായ ഇടനാഴി, ചരക്ക് ഇടനാഴി, തുടങ്ങിയവ ഇന്ത്യ ജപ്പാന്‍ സഹകരമത്തിന്റെ മഹത്തായ ഉദാഹരണങ്ങളാണ്.
സുഹൃത്തുക്കളെ,
ഇന്ത്യയില്‍ സംഭവിക്കുന്ന മറ്റൊരു മാറ്റമുണ്ട്. ശക്തവും ഉത്തരവാദിത്വ പൂര്‍ണവുമായ ജനാധിപത്യം. കഴിഞ്ഞ എട്ടു വര്‍ഷമായി ഈ മാറ്റം ജനങ്ങളുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ക്കു കാരണമായിരിക്കുന്നു. ജനാധിപത്യ പ്രക്രിയയില്‍ ഇന്നോളം അഭിമാനിക്കാത്ത രാജ്യത്തെ ജനങ്ങള്‍ ഇന്ന് ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയില്‍ പൂര്‍ണമായി പങ്കാളികളാകുന്നു. ഓരോ തെരഞ്ഞെടുപ്പിലും റെക്കോഡാണ്. നമ്മുടെ അമ്മമാരും സഹോദരിമാരും സന്തുഷ്ടരാണ്. തെരഞ്ഞെടുപ്പ് സൂക്ഷ്മമായി വീക്ഷിച്ചാല്‍ മനസിലാകും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതല്‍ വോട്ട് രേഖപ്പെടുത്തുന്നത്. സാധാരണക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി ഇന്ത്യയിലെ ജനാധിപത്യത്തിന് എത്ത്രതോളം ബോധ്യം ഉണ്ടായിരുന്നു എന്നതിന് തെളിവാണ്.

സുഹൃത്തുക്കളെ,

അടിസ്ഥാന കാര്യങ്ങള്‍ക്കൊപ്പം, ഇന്ത്യയുടെ ആഗ്രഹങ്ങള്‍ക്കും നാം പുതുയ മാനം നല്‍കുന്നു. ഭരണത്തിലെ ചോര്‍ച്ചതടയല്‍, ഉള്‍ച്ചേര്‍ക്കല്‍, വിതരണ സമ്പ്രദായം, സാങ്കേതിക വിദ്യയുടെ പൂര്‍ണ ഉപയോഗം എല്ലാം വ്യാപിപ്പിക്കുകയാണ്. സാങ്കേതിക വിദ്യയുടെ ഈ ഉപയോഗം, ആനുകൂല്യങ്ങളുടെ നേരിട്ടുള്ള വിതരണം, കാടുകളില്‍ താമസിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നു. പ്രത്യേകിച്ച് കൊറോണ കാലത്ത് വിദൂര ഗ്രാമങ്ങളിലുള്ളവരുടെ.

സുഹൃത്തുക്കളെ,

ആ വിഷമ കാലത്തും ഇന്ത്യയുടെ ബാങ്കിംങ്  മേഖല പ്രവര്‍ത്തന ക്ഷമമായിരുന്നു. ്അതിനു കാരണം ഡിജിറ്റല്‍ സാങ്കേതിക വിദ്യ തന്നെ. ഡിജിറ്റല്‍ ശൃംഖലയുടെ ശക്തിയാണ് അത്. ലോകമെമ്പാടുമുള്ള ഡിജിറ്റല്‍ പണമിടപാടിനെ കുറിച്ച് നിങ്ങള്‍ക്കറിയാമല്ലോ. ജപ്പാനിലും ഈ സാങ്കേതിക വിദ്യയാണ്. പക്ഷെ ഒരു കാര്യം കൂടി അറിയണം. ലോകത്തില്‍ 100 പേര്‍ ഡിജിറ്റല്‍ പണമിടപാടു നടത്തുമ്പോള്‍ അതില്‍ 40 പേര്‍ ഇന്ത്യയിലുള്ളവരാണ്. കൊറോണ കാലത്ത് എല്ലാം അടഞ്ഞു കിടന്നപ്പോള്‍, ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ഇന്ത്യയില്‍ ഗവണ്‍മെന്റിന് എല്ലാ പൗരന്മാരിലും എത്താന്‍ സാധിച്ചു. സഹായം യഥാര്‍ത്ഥത്തില്‍ ആവശ്യമുണ്ടായിരുന്നവര്‍ക്കെല്ലാം അതു ലഭിച്ചു. സമയത്തു തന്നെ. അങ്ങനെ പ്രതിസന്ധിയെ അവര്‍ അതിജീവിച്ചു. ഇന്ന് ഇന്ത്യയില്‍ ജനങ്ങള്‍ നയിക്കുന്ന ഗവണ്‍മെന്റാണ്്് പ്രവര്‍ത്തിക്കുന്നത്.  ഇതാണ് ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസം വര്‍ധിക്കുന്നതിനു കാരണം.

സുഹൃത്തുക്കളെ,
ഇന്ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആസാദി കാ അമൃതോത്സവം ആഘോഷിക്കുകയാണ്. അതിനാല്‍ അടുത്ത 25 വര്‍ഷം അതായത് സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷത്തില്‍ ഇന്ത്യ എന്തായിരിക്കണം എന്ന് നാം ചിന്തിക്കണം. ഏത് ഉയരത്തില്‍ നാം എത്തണം. അതിനുള്ള മാര്‍ഗ രേഖ തയാറാക്കുന്ന തിരക്കിലാണ് ഇന്ത്യ ഇന്ന്.  സ്വാതന്ത്ര്യത്തിന്റെ ഈ മഹത്വം ഇന്ത്യയുടെ പുരോഗതിയുടെ ചരിത്രമാണ് എഴുതാന്‍ പോകുന്നത്.  ഈ തീരുമാനങ്ങളാണ് നാം എടുത്തിരിക്കുന്നത്.  അവ വലുതാണ്. പക്ഷെ ഞാന്‍ വെണ്ണയില്ല് കൊത്തുപണി നടത്തുന്നത് കല്ലില്‍ കൊത്താനാണ് എനിക്കിഷ്ടം. എന്നാല്‍ മോദിയല്ല പ്രശ്‌നം. 130 കോടി ഇന്ത്യക്കാരാണ്. അതാണ് ജപ്പാനിലെ ജനങ്ങളടെ കണ്ണുകളിലും ഞാന്‍ കാണുന്നത്.130 കോടി ജനങ്ങളുടെ ആത്മ വിശ്വാസം. 130 കോടി തീരുമാനങ്ങള്‍. 130 കോടി സ്വപ്‌നങ്ങള്‍. നമ്മുടെ സ്വപ്‌നങ്ങളിലെ ഇന്ത്യയെ നാം കാണും. ഇന്ത്യ ഇന്ന് അതിനു നഷ്ടപ്പെട്ട സംസ്‌കാരം, നാഗരികത, സ്ഥാപനങ്ങള്‍ എല്ലാം തിരികെ പിടിക്കുകയാണ്.  ഇന്ന് ലോകമെമ്പാടുമുള്ള ിന്ത്യക്കാര്‍ അഭിമാനത്തോടെ ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നു. കണ്ണുകള്‍ തുറന്ന്്. മാറ്റം വന്നിരിക്കുന്നു. ഇവിടെ എത്തുന്നതിനു മുമ്പ് ഇന്ത്യയുടെ മഹത്വത്തില്‍ നിന്നു പ്രചോദനം സ്വീകരിച്ച് ജീവിക്കുന്ന കുറെ ആളുകളെ കാണാന്‍ അവസരം ലഭിച്ചു. യോഗയെ കുറിച്ച് ്‌വര്‍ വലിയ അഭിമാനത്തോടെ സംസാരിച്ചു. അവര്‍ യോഗയില്‍ സമര്‍പ്പിതരാണ്.ജപ്പാനില്‍ യോഗയെ അറിയാവുന്നവര്‍ വിരളമാണ്.  ആയൂര്‍വേദ, നമ്മുടെ സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് നല്ല ഡിമാന്റാണ്.മഞ്ഞള്‍ ജനങ്ങള്‍ക്കു താല്‍പര്യമാണ്. മാത്രമല്ല നമ്മുടെ ഖാദിയും. ഇത് സ്വാതന്ത്ര്യത്തിനു ശേഷം നേതാക്കളുടെ വേഷമായി. ഇപ്പോള്‍ ഖാദി ആഗോളതലത്തില്‍ പ്രശസ്തമാണ്. ഇന്ത്യയിലും ചിത്രം മാറുന്നു. കഴിഞ്ഞ കാലത്തെ കുറിച്ച് ഇന്ത്യക്കാര്‍ അഭിമാനിക്കുന്നു. ഒപ്പം സാങ്കേതിക വിദ്യയാല്‍ നയിക്കപ്പെടുന്ന ഭാവി ഇന്ത്യയെ കുറിച്ച് വലിയ പ്രതീക്ഷയും പുലര്‍ത്തുന്നു. ജപ്പാന്റെ സ്വാധീനം മൂലം ഒരിക്കല്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞു, ഇന്ത്യയിലെ യുവാക്കള്‍  ജീവിതത്തില്‍ ഒരിക്കലെങ്കിലും ജപ്പാന്‍ പോയി കാണണം. ഇതു വായിച്ചിട്ടാണ് നിങ്ങള്‍ ഇവിടെ വന്നത് എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.പക്ഷെ വിവേകാനന്ദന്‍ ഇന്ത്യയിലെ ജനങ്ങളോടാണ് അതു പറഞ്ഞത്. നിങ്ങള്‍ പോയി ജപ്പാന്‍ കാണണം എന്ന്.

അന്ന് വിവേകാനന്ദജി പറഞ്ഞ അതെ വാക്കുകള്‍ ഇന്ന് ജപ്പാനിലെ ചെറുപ്പക്കാരോട് ഞാനും പറയുന്നു, അതെ ഉദ്ദേശ ശുദ്ധിയോടെ, നിങ്ങള്‍ ഒരിക്കലെങ്കിലും ഇന്ത്യ കാണണം. നിങ്ങള്‍ ജപ്പാനെ നിങ്ങളുടെ സാമര്‍ത്ഥ്യവും, കഴിവും, സംരംഭകത്വവും കൊണ്ട് വശീകരിച്ചിരിക്കുന്നു.ഇന്ത്യത്വത്തിന്റെ  നിറങ്ങളാല്‍ നിങ്ങള്‍ ജപ്പാന് നിങ്ങളെ പരിചയപ്പെടുത്തിയിരിക്കുന്നു, ഒപ്പം ഇന്ത്യയുടെ സാധ്യതകളെയും.  അത് വിശ്വാസമാകട്ടെ സാഹസമാകട്ടെ, ഇന്ത്യ ജപ്പാന് വിനോദസഞ്ചാര ലക്ഷ്യമാണ്. അതിനാല്‍ ഇന്ത്യയിലേയ്ക്കു വരൂ. ഇന്ത്യയെ കാണൂ, ഇക്കാര്യത്തില്‍ ഇവിടെയുള്ള ഓരോ ഇന്ത്യക്കാരനും ശ്രദ്ധിക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ മൂലം ഇന്ത്യ ജപ്പാന്‍ സൗഹൃദം കൂടുതല്‍ ഉയരങ്ങളില്‍ എത്തും എന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ഈ സ്വീകരണം ഹൃദയോഷ്മളമാണ്. ഈ സ്‌നേഹവും കരുതലും മറക്കില്ല. നിങ്ങള്‍ അനേകം പേര്‍ ഇവിടെ എത്തി. ടോക്കിയോയില്‍ നിന്നു മാത്രമല്ല ദൂരങ്ങളില്‍ നിന്നു പോലും നിങ്ങള്‍ വന്നു. ്തിനാല്‍ നിങ്ങളെ കാണാന്‍ അവസരം ലഭിച്ചു. നിങ്ങള്‍ക്ക് വളരെ നന്ദി. എന്റെ ഹൃദയാന്തരാളങ്ങളില്‍ നിന്ന് നന്ദി പറയുന്നു. ഭാരത് മാതാ കി ജെയ്. ഭാരത് മാതാ കി ജെയ്. നിങ്ങള്‍ക്ക് വളരെ നന്ദി.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi