ബഹുമാനപ്പെട്ടവരേ,
നിങ്ങളുടെയൊക്കെ വാക്കുകള്‍ക്കു നന്ദി രേഖപ്പെടുത്തുന്നു.
ഇന്നു നടന്ന ഉപഗ്രഹവിക്ഷേപണത്തിന്റെ പിന്നിലുള്ള വികാരം പ്രതിഫലിപ്പിക്കുന്നതാണു നിങ്ങളുടെയെല്ലാം ചിന്തകള്‍.
സമാന ചിന്താഗതിയുള്ള രാഷ്ട്രങ്ങള്‍ക്കിടയിലുള്ള മേഖലാതലത്തിലുള്ള സഹകരണത്തിന്റെ കാര്യത്തില്‍ ആകാശം പോലും ഒരു പരിമിതിയല്ലെന്ന് ദക്ഷിണേഷ്യ ഉപഗ്രഹം നമുക്കു മനസ്സിലാക്കിത്തരുന്നു.
എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന വീക്ഷണം ദക്ഷിണേഷ്യയിലെ സഹകരണത്തിനും പ്രവര്‍ത്തനത്തിനും മാര്‍ഗദര്‍ശനമായി എടുക്കാവുന്നതാണ്.
നമ്മുടെ ജനങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയെന്ന പൊതു മുന്‍ഗണന നേടിയെടുക്കാനുള്ള അനുയോജ്യമായ വഴിയുമാണിത്.
ഈ വഴിയിലും ആശയത്തിലുമുള്ള കരുത്തില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്ന ഇന്ത്യയില്‍, നിശ്ചയദാര്‍ഢ്യത്തോടുകൂടിയ ഒരു പങ്കാളിയെ നിങ്ങള്‍ക്കു കണ്ടെത്താന്‍ സാധിക്കും.
ദക്ഷിണേഷ്യ ഉപഗ്രഹത്തിന്റെ വിക്ഷേപണം ആഘോഷിക്കാന്‍ എനിക്കൊപ്പം ചേര്‍ന്ന നിങ്ങളെയെല്ലാം ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കട്ടെ.
ഈ വീക്ഷണം യാഥാര്‍ഥ്യമാക്കാന്‍ നിങ്ങള്‍ നല്‍കിയ കരുത്തുറ്റതും തുടര്‍ച്ചയാര്‍ന്നതുമായ പിന്തുണയ്ക്കും നന്ദി പറയുന്നു.
അവസാനമായി, മേഖലാതല വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കുമായുള്ള സംഘടതിവും പൊതുവായതുമായ ശ്രമങ്ങളുടെ വിജയം ആഘോഷിക്കാന്‍ സാധിക്കുന്ന കൂടുതല്‍ ആഘോഷങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.
നന്ദി. വളരെയധികം നന്ദി.