Few people are attempting to weaken the honesty of our social structures; Govt is working towards cleansing the system of such elements: PM
As a result of the efforts of the Government, the economy is functioning with less cash: PM Modi
The cash to GDP ratio has come down to 9 per cent, from 12 per cent before demonetisation: Prime Minister
There was a time when India was among Fragile Five economies, but now steps taken by Govt will ensure a new league of development: PM
Premium would be placed on honesty, and the interests of the honest would be protected: PM Modi
87 reforms have been carried out in 21 sectors in last three years: PM Modi
In the policy and planning of the Government, care is being taken to ensure that lives of poor and middle class change for the better: PM

 

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനായ കോര്‍പ്പറേറ്റ് അഫഴേയ്‌സ് സഹമന്ത്രി ശ്രീ പി.പി. ചൗധരിജി,
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഡോ: ശ്യാം അഗര്‍വാള്‍ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റ് പ്രതിനിധികളെ,
ഐ.സി.എസ്.ഐയുടെ അന്‍പതാം വാര്‍ഷികാഘോഷമാണിന്ന്. ഈ സ്ഥാപനവുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും ഈ അവസരത്തില്‍ എന്റെ ഹൃദയംഗമമായ ആശംസകള്‍ നേരുകയാണ്.
കഴിഞ്ഞ 49 വര്‍ഷങ്ങളായി ഐ.സി.എസ്.ഐയുടെ ഈ ജൈത്രയാത്രയുടെ ഭാഗമായിരുന്നവരില്‍ ഒരാളായി ഇവിടെയെത്താനും നിങ്ങളെയൊക്കെ ആശംസിക്കാനും കഴിഞ്ഞത് എന്റെ വിശേഷഭാഗ്യമായി കരുതുന്നു. ഓരോ കമ്പനിയും നാടിന്റെ നിയമം അനുസരിക്കുന്നുണ്ടെന്നും സമ്പൂര്‍ണ്ണ സുതാര്യത നിലനിര്‍ത്തുന്നുണ്ടെന്നും കൃത്രിമത്വം കാട്ടുന്നില്ലെന്നും ഉറപ്പുവരുത്തുന്ന വിദഗ്ധന്മാരോടൊപ്പം ഇന്ന് ഇവിടെ ഒത്തുചേരാന്‍ കഴിഞ്ഞതില്‍ ഞാന്‍ ബഹുമാനിതനായി. ഇന്ത്യയുടെ കോര്‍പ്പറേറ്റ് സംസ്‌ക്കാരം എന്തായിരിക്കണമെന്ന് ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്വം നിങ്ങള്‍ക്കുള്ളതാണ്.



”സത്യം വദഃ ധര്‍മ്മം ചരഃ” എന്നതാണ് നിങ്ങളുടെ സംഘടനയുടെ മുദ്രാവാക്യം. ഒരാള്‍ സത്യം സംസാരിക്കണമെന്നും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നുമാണ് അത് സൂചിപ്പിക്കുന്നത്. ശരിയായാലും തെറ്റായാലും നിങ്ങളുടെ ഉപദേശങ്ങള്‍ രാജ്യത്തെ കോര്‍പ്പറേറ്റ് ഭരണത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കും.
സുഹൃത്തുക്കളെ, പലപ്പോഴും ആളുകള്‍ അവര്‍ സ്വീകരിക്കേണ്ട പാതകളിലൂടെയായിരിക്കില്ല ചവിട്ടടി വയ്ക്കുന്നത്. ഉദാഹരണത്തിന്, യുധിഷ്ഠിരനേയും ദുര്യോധനനേയും ഒരേ ഗുരുവാണ് പഠിപ്പിച്ചത്, എന്നാല്‍ അവരുടെ പ്രവൃത്തികള്‍ മൊത്തത്തില്‍ വ്യത്യസ്തമായിരുന്നു.
ജനമി ധര്‍മ്മം നാ ചേ മേ പ്രവൃത്, ജനമി അധര്‍മ്മം നാ ചേ നിവൃത്, എന്നത് മഹാഭാരതത്തില്‍ ദുര്യോധനന്റെ വചനമായി ചൂണ്ടിക്കാട്ടാറുണ്ട്. ” എന്താണ് ശരിയെന്ന് എനിക്ക് അറിയാം, എന്നാല്‍ ആ വഴി സഞ്ചരിക്കാന്‍ എനിക്ക് താല്‍പര്യമില്ല,ദുഷ്‌കൃതം എന്താണെന്നും എനിക്കറിയാം, എന്നാല്‍ അത് ചെയ്യാതിരിക്കുന്നതിന് ആഗ്രഹവുമില്ല” എന്നാണ് ഇതിന്റെ അര്‍ത്ഥം.
അത്തരത്തിലുള്ള ആളുകളെ സത്യം വദ, ധര്‍മ്മം ചര എന്ന പാഠത്തില്‍ നിന്നുള്ള മൂല്യങ്ങള്‍ നിങ്ങളുടെ സ്ഥാപനം ഓര്‍മ്മപ്പെടുത്തണം. രാജ്യത്തിന്റെ സുതാര്യതയും സത്യസന്ധതയും സ്ഥാപനവല്‍ക്കരിക്കുന്നതിന് നിങ്ങളുടെ സ്ഥാപനം പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുമുണ്ട്.
സഹോദരി സഹോദരന്മാരെ, 
ഏകന്‍ ശുഷ്‌ക വൃക്ഷേന
ദയാ മാനേന്‍ വാനഹി നഃ
ദയതേ ത്വ വനാം സര്‍വം കൃപുത്രേന്‍ കുലം യഥഃ, എന്ന് ആചാര്യ ചാണക്യന്‍ പറഞ്ഞിട്ടുണ്ട്
” കാട്ടിലെ ഒരു ഉണക്കമരത്തിന് തീപിടിച്ചാലും അത് കാടുമുഴുവന്‍ എരിച്ചടക്കും. അതുപോലെ ഒരു കുടുംബത്തിലെ ഒരു വ്യക്തി തെറ്റുചെയ്താലും ആ കൂടുംബം മുഴുവനും അതിന്റെ ഉത്തരവാദിത്വമുണ്ടായിരിക്കും” എന്നാണ് ഈ ശ്ലോകങ്ങള്‍ അര്‍ത്ഥമാക്കുന്നത്.
ഈ പ്രത്യക്ഷപ്രമാണം രാജ്യങ്ങളുടെ കാര്യത്തിലൂം ബാധകമാണ്. നമ്മുടെ രാജ്യത്തിന്റെ യശസിനെ ഇല്ലാതാക്കാന്‍ ഒരു പിടി ആള്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അവര്‍ രാജ്യത്തിന്റെ മൊത്തം സാമൂഹിക നിര്‍മ്മിതിയെതന്നെ ദുര്‍ബലപ്പെടുത്തുകയാണ്. അത്തരത്തിലുള്ള ഘടകങ്ങളെ ഇല്ലാതാക്കി സംവിധാനങ്ങളേയും സ്ഥാപനങ്ങളേയും ശുചീകരിക്കുന്നതിനുള്ള ഒരു പ്രചരണപരിപാടി ഗവണ്‍മെന്റ് അധികാരത്തിലേറിയയുടന്‍ മുതല്‍ തന്നെ ആരംഭിച്ചിട്ടുമുണ്ട്.
ഈ പ്രചരണത്തിന്റെ ഭാഗമായി ഗവണ്‍മെന്റ് രൂപീകരിച്ചു കഴിഞ്ഞയുടന്‍ തന്നെ മന്ത്രിസഭയുടെ ആദ്യ തീരുമാനമായി ഒരു പ്രത്യേക അന്വേഷണ സംഘം-എസ്.ഐ.ടി രൂപീകരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നതാണ് ഇത്തരമൊരു സംവിധാനം.
-വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം കൈകാര്യം ചെയ്യുന്നതിന് കള്ളപ്പണ നിയമം കൊണ്ടുവന്നു.
-നിരവധി രാജ്യങ്ങളുമായി നികുതി ഉടമ്പടികള്‍ ഉണ്ടാക്കുകയും നിലവിലുണ്ടായിരുന്ന പല കരാറുകളും ഭേദഗതി ചെയ്യുകയും ചെയ്തു. അവരുമായി കൂടിയാലോചിച്ച് പുതിയ വഴികളും കണ്ടെത്തി.
-പുതിയ വഞ്ചന-പാപ്പരത്വ (ഇന്‍സോള്‍വന്‍സി ആന്റ്് ബാങ്ക്‌റപ്റ്റന്‍സി) നിയമം കൊണ്ടുവന്നു.
-കഴിഞ്ഞ 28 വര്‍ഷമായി തളര്‍ന്നുകിടക്കുകയായിരുന്ന ബിനാമി സ്വത്തവകാശ നിയമം നടപ്പാക്കി.
-വളരെകാലമായി സ്തംഭിച്ചുനില്‍ക്കുകയായിരുന്ന ഗുണവത്തായ ലളിത നിയമം-ജി.എസ്.ടി-കൊണ്ടുവന്നു.
-കറന്‍സി നിരോധനത്തിനുള്ള ധൈര്യം കാണിച്ച ഗവണ്‍മെന്റാണിത്.
സഹോദരീ സഹോരന്മാരെ, രാജ്യത്തിന്റെ സ്ഥാപന സത്യസന്ധത ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റാണിത്. ഈ ഗവണ്‍മെന്റിന്റെ കഠിനമായ പരിശ്രമത്തിന്റെ ഫലമായി മാത്രം നമുക്കിന്ന് കറന്‍സി കുറവുളള ഒരു സമ്പദ്ഘടനയെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇന്ത്യയുടെ ചരിത്രത്തില്‍ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ആദ്യ ദിനമായി 2016 നവംബര്‍ 9 ഓര്‍മ്മിക്കപ്പെടും. കറന്‍സി നിരോധനത്തിന് ശേഷം മൊത്തം ആഭ്യന്തര ഉല്‍പ്പാദനവും കറന്‍സിയും തമ്മിലുള്ള അനുപാതം 9 ശതമാനമായി കുറഞ്ഞു. 2016 നവംബര്‍ 8ന് മുമ്പ് അത് 12 ശതമാനത്തിനും മുകളിലായിരുന്നു. രാജ്യത്തിന്റെ സത്യസന്ധതയേയും സമ്പദ്ഘടനയേയും ഒരു പുതിയ യുഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുക സാദ്ധ്യമായിരുന്നുവോ? മുമ്പ് കള്ളപ്പണം കൈമാറ്റം ചെയ്യുന്നത് എന്ത് എളുപ്പമായിരുന്നുവെന്ന് മറ്റെല്ലാവരെക്കാളും നന്നായി നിങ്ങള്‍ക്കറിയാവുന്നതാണ്. എന്നാല്‍ ഇന്ന് അത് ചെയ്യുന്നതിന് മുമ്പ് ആളുകള്‍ 50 തവണ ആലോചിക്കും.
സുഹൃത്തുക്കളെ, മഹാഭാരത്തില്‍ ശല്യര്‍ എന്ന് മറ്റൊരു കഥാപാത്രമുണ്ട്. ശല്യര്‍ കര്‍ണ്ണന്റെ തേരാളിയായിരുന്നു. മറുവശത്ത് അര്‍ജ്ജുനന്റെ സാരഥിയായി കൃഷ്ണനുണ്ടായിരുന്നു. യുദ്ധക്കളത്തില്‍ നില്‍ക്കുന്നവരെ നിരന്തരം നിരുത്സാഹപ്പെടുത്തുകയും അവരില്‍ നിരാശയുണ്ടാക്കുകയായുമായിരുന്നു ശല്യര്‍ എപ്പോഴും ചെയ്തിരുന്നത്. നിങ്ങള്‍ക്ക് ധൈര്യമില്ല, നിങ്ങളുടെ കുതികളും രഥങ്ങളും ദുര്‍ബലമാണ്, അങ്ങനെയുള്ളപ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ യുദ്ധംചെയ്യാന്‍ കഴിയുമെന്നൊക്കെ അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ശല്യര്‍ മഹാഭാരത കാലഘട്ടത്തിലുണ്ടായിരുന്നതാണ്. എന്നാല്‍ ഇന്നും നമ്മുടെ ചില ആളുകള്‍ക്ക് ഈ ശല്യര്‍ മനോഭാവമുണ്ട്. നിരാശ പടര്‍ത്തുന്നതില്‍ അത്തരം ആള്‍ക്കാര്‍ എപ്പോഴും സന്തോഷം കണ്ടെത്തുന്നു. ഒരു പാദത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലുണ്ടായ കുറവാണ് ഇന്ന് അത്തരം ആളുകള്‍ക്ക് വലിയ വാര്‍ത്തയായിരിക്കുന്നത്. അവര്‍ ശാശ്വതമായ ദോഷൈകദൃക്കുകളുടെ മട്ടില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്, എന്താണ് അടുത്തതായി സംഭവിക്കാന്‍ പോകുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കും.
ദോക്‌ലാം വിഷയം ഉയര്‍ന്നുവന്നപ്പോഴും ഇത്തരക്കാര്‍ ഇത്തരം അശുഭചിന്തകള്‍ പടര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു പരത്തിയിരുന്നു. ഇത്തരം അശുഭചിന്തകള്‍ പരത്തുന്നതില്‍ ചിലര്‍ സന്തോഷം കണ്ടെത്തുന്നുണ്ട്. അതിലൂടെ അവര്‍ക്ക് സുഖനിദ്ര ലഭിക്കും. അത്തരക്കാര്‍ക്ക് ഒരുപാദത്തിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലുണ്ടായ മന്ദത ഒരു തുള്ളി മരുന്ന് ലഭിച്ചതുപോലെയാണ്. അത്തരം ആളുകളെ കണ്ടെത്തേണ്ടത് അനിവാര്യമാണ്. സുഹൃത്തുക്കളെ, അവരുടെ ചിന്തകള്‍ക്ക് അനുസൃതമായി കണക്കുകള്‍ മാറുമ്പോള്‍, സ്ഥാപനങ്ങളും പ്രക്രിയകളും അവരെ സംബന്ധിച്ചിടത്തോളം ശരിയായിരിക്കും. എന്നാല്‍ അതേസമയം അതേ കണക്കുകള്‍ തന്നെ അവര്‍ക്ക് യോജിക്കാതെ വരുമ്പോള്‍ അവര്‍ ഉടന്‍ തന്നെ സ്ഥാപനങ്ങളേയും പ്രക്രിയകളെയും ചോദ്യം ചെയ്തു തുടങ്ങും. ഒരു നിഗമനത്തില്‍ എത്തുന്നതിന് മുമ്പ് അത്തരമാള്‍ക്കാരെ നാം തിരിച്ചറിയേണ്ടതുണ്ട്. എന്നാല്‍ മാത്രമേ സത്യത്തിന്റെ ശരിയായ പാതകളില്‍ നമുളിലൂടെ നമുക്ക് മുന്നേറാനാവുകയുള്ളൂ.
സുഹൃത്തുക്കളെ, രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം ഒരുപാദത്തില്‍ 5.7% എത്തിയത് ഇതാദ്യമായിട്ടാണന്നാണോ നിങ്ങള്‍ യഥാത്ഥത്തില്‍ കരുതുന്നത്? എന്നാല്‍ അങ്ങനെയല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആറുവര്‍ഷത്തിനിടയില്‍ എട്ടു പ്രാവശ്യം മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാനിരക്ക് 5.7%ലും അതിനും താഴെയും പോയിട്ടുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 0.2 ശതമാനം, 1.5 ശതമാനം എന്നിങ്ങനെ കൂപ്പുകുത്തുന്ന പാദങ്ങളും കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള മന്ദത അന്ന് ഉയര്‍ന്ന നാണയപെരുപ്പത്തിലും കറന്റ് അക്കൗണ്ട് കമ്മിയിലും ഉള്‍ന്ന ധനകമ്മിയിലും വലയുകയായിരുന്ന ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് വലിയ ദോഷമായിരുന്നു.
നിങ്ങള്‍ 2014ന് മുമ്പുള്ള രണ്ട് വര്‍ഷങ്ങള്‍ അതായത് 2012-13ഉം 2013-14 ഉം എടുത്താല്‍ ശരാശരി വളര്‍ച്ചാനിരക്ക് 6% ആയിരുന്നു. ആ വര്‍ഷങ്ങള്‍ തന്നെ എന്തിന് തെരഞ്ഞെടുത്തുവെന്ന് അപ്പോള്‍ ചിലര്‍ ചോദിച്ചേക്കാം. എന്തെന്നാല്‍ ഇതുമായി ഏറ്റുമുട്ടാന്‍ ശല്യമനോനിലയുള്ളവര്‍ക്ക് അധികം സമയം വേണ്ടിവരില്ല.
സുഹൃത്തുക്കളെ, ഞാന്‍ ആ രണ്ടുവര്‍ഷങ്ങള്‍ തന്നെ എടുത്തത് ആ രണ്ടുവര്‍ഷവും ഈ ഗവണ്‍മെന്റിന്റെ മൂന്ന് വര്‍ഷവും മൊത്തം ആഭ്യന്തര ഉല്‍പ്പാദനം കണക്കാക്കിയ രീതിയുടെ അടിസ്ഥാനത്തിലാണ്. കേന്ദ്ര സറ്റാറ്റിക്‌സ് ഓഫീസ്, സി.എസ്.ഒ ഈ ഗവണ്‍മെന്റിന്റെ കാലത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച (ജി.ഡി.പി) 7.4 ശതമാനമാണെന്ന കണക്കുപുറത്തുവിട്ടപ്പോഴും ചിലര്‍ അതിനെ തള്ളിക്കളഞ്ഞു. അവരുടെ മുന്നിലുള്ള അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളുമായി ജി.ഡി.പി കണക്കുകള്‍ യോജിക്കുന്നില്ലെന്നാണ് അന്ന് പറഞ്ഞത്. സമ്പദ്ഘടന ആ വേഗതിയില്‍ വളരുന്നത് അവര്‍ക്ക് അറിയാനാകുന്നില്ലെന്നാണ് ആ ആളുകള്‍ പറഞ്ഞത്. അതായത് ആ കണക്കുകള്‍ അവരുടെ ശല്യര്‍ മനോനിലയ്ക്ക് യോജിച്ചതല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ആ അമയത്ത് അതേ സ്ഥാപനം അവരുടെ താല്‍പര്യത്തിലുള്ളതാകുന്നില്ല, അതേ നടപടികളും അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ളതാകുന്നില്ല. അതേസമയം ജി.ഡി.പി നിരക്ക് 5.7 ശതമാനത്തില്‍ എത്തിയപ്പോള്‍ അത് അവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. സ്ഥാപനങ്ങളൊക്കെ ശരിയാണെന്ന് അവര്‍ പറഞ്ഞുതുടങ്ങി. സമ്പദ്ഘടനയുടെ വളര്‍ച്ച അംഗീകരിക്കാതെ അത് തങ്ങള്‍ക്ക് അനുവഭവേദ്യമാകുന്നില്ലെന്ന് പറഞ്ഞവരാണ് ഇത് പറയുന്നത്.
അപ്പോള്‍ ഈ കൈപ്പിടിയിലൊതുങ്ങുന്ന ആള്‍ക്കാര്‍ പറയുന്നു ജി.ഡി.പി കണക്കാക്കുന്നതില്‍ എന്തോ തകരാറുണ്ടെന്ന് പറയുന്നു. മുമ്പ് അവര്‍ കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല കാര്യങ്ങള്‍ പറഞ്ഞിരുന്നത്. തങ്ങളുടെ മനോഭാവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അതുകൊണ്ട് അവര്‍ക്ക് സമ്പദ്ഘടനയുടെ വളര്‍ച്ച അറിയാനും കഴിഞ്ഞിട്ടില്ല.
സഹോദരീ, സഹോദരന്മാരെ, എന്നാല്‍ ജി.ഡി.പി നിരക്ക് 6.1ലും പിന്നീട് 5.7 ശതമാനത്തിലും എത്തുമ്പോള്‍ ഈ ശല്യര്‍ മനോഭാവമുള്ള സാമ്പത്തികവിദഗ്ധര്‍ക്ക് അതേ കണക്കുകള്‍ തന്നെ ശരിയാണെന്ന് തോന്നിത്തുടങ്ങുന്നു.
സഹോദരി, സഹോദരന്മാരെ, ഞാന്‍ ഒരു സാമ്പത്തിക വിദഗ്ധനല്ല, ഒരിക്കലും അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. എന്നാല്‍ ഇന്ന് സമ്പദ്ഘടനയെക്കുറിച്ച് വളരെയധികം ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ ഞാന്‍ നിങ്ങളെ അതിലേക്ക് കൊണ്ടുപോകുകയാണ്.
ഇന്നത്തെ ജി-7, ജി-8, അല്ലെങ്കില്‍ ജി-20 എന്നീങ്ങനെയല്ലാതെ ഇന്ത്യയെ അന്തരാഷ്ട്രതലത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഞ്ച ദുര്‍ബല (ഫ്രെജൈല്‍ ഫൈവ്) രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന സമയമുണ്ടായിരുന്നു.
ഈ പഞ്ച ദുര്‍ബല രാജ്യങ്ങളടങ്ങുന്ന ഗ്രൂപ്പിനെ വളരെ അപകടകരമായതാണ് പരിഗണിച്ചിരുന്നത്. അവരുടെ സമ്പദ്ഘടന താറുമാറായി കിടക്കുന്നത് മാത്രമല്ല, ആഗോള സാമ്പത്തിക തിരിച്ചുവരവിന് തടസവുമായിട്ടാണ് ഇവയെ കണ്ടിരുന്നത്. ആ ഗ്രൂപ്പിലെ അംഗമായിരുന്നു ഇന്ത്യ. നമുക്ക് നമ്മുടെ സമ്പദ്ഘടനയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, മറ്റുള്ളവര്‍ക്ക് ഒരു പ്രശ്‌നവുമായി മാറുകയുമായിരുന്നു. അതുകൊണ്ടാണ് നമ്മെ ആ പഞ്ച ദുര്‍ബല രാജ്യങ്ങളുടെ പട്ടികയില്‍ ചേര്‍ത്തത്.
മുന്‍നിരക്കാരായ സാമ്പത്തികവിദഗ്ധരൊക്കെ ഉണ്ടായിരുന്നിട്ടും അന്ന് എങ്ങനെ അത് സംഭവിച്ചുവെന്ന് സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് വളരെക്കുറച്ച് അറിവുമാത്രമുള്ള എനിക്ക് ഇപ്പോഴും മനസിലാക്കാനായിട്ടില്ല. അക്കാലത്ത് ജി.ഡി.പിവളര്‍ച്ചയെക്കാള്‍ വലിയ നാണയപ്പെരുപ്പം, കറന്റ് അക്കൗണ്ട് കമ്മിയും ധനകമ്മിയും വര്‍ദ്ധിക്കുകയും എന്നും അവ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തത് നിങ്ങള്‍ക്കൊക്കെ ഓര്‍മ്മയുണ്ടാകും. രൂപയ്‌ക്കെതിരെ ഡോളറിന്റെ മൂല്യവര്‍ദ്ധനയായിരുന്നു അന്ന് പത്രങ്ങളുടെ തലക്കെട്ടുകള്‍, ആ സമയത്ത് പലിശനിരക്കിലെ വളര്‍ച്ചയും വളരെ ജീവസുറ്റ ചര്‍ച്ചാവിഷയമായിരുന്നു. അന്ന് രാജ്യത്തിന്റെ ഈ വളര്‍ച്ചാ സഞ്ചാരപഥത്തിനെ പ്രതികൂലമായി ബാധിച്ചിരുന്ന അളവുകോലുകളെല്ലാം ചുരുക്കം ചില ആളുകള്‍ക്ക് വളരെയേറെ ഇഷ്ടപ്പെട്ടതുമായിരുന്നു.
എന്നാല്‍ ഇന്ന് അതേ അളവുകോലുകള്‍ മികവ്കാട്ടുമ്പോള്‍, വികസനം ശരിയായ ദിശയിലൂടെ നീങ്ങുമ്പോള്‍ ഈ ചുരുക്കം ചില ആളുകള്‍ ഇപ്പോഴും അതിനെ നിറംപിടിപ്പിച്ച കണ്ണുകള്‍ കൊണ്ട് നോക്കികാണുകയാണ്. അവര്‍ക്ക് ചുവരെഴുത്ത് വ്യക്തമായി കാണാനാവില്ല. എന്നാല്‍ നിങ്ങള്‍ ശ്രദ്ധിക്കാനായി അത് നിങ്ങളുടെ മുന്നില്‍ ഞാന്‍ കൊണ്ടുവരികയാണ്. ഞാന്‍ നിങ്ങള്‍ക്ക് സ്ലൈഡ് പ്രദര്‍ശനവും നടത്തുന്നുണ്ട്.
നാണയപെരുപ്പത്തിന്റെ നിരക്ക് 10 ശതമാനത്തിന് മുകളിലായിരുന്നത് കുറഞ്ഞു. ഈ വര്‍ഷം അതിന്റെ ശരാശരി ഏകദേശം 2.5 ശതമാനമാണ്. നിങ്ങള്‍ക്ക് 10 ശതമാനത്തേയും 2.5 ശതമാനത്തേയും താരതമ്യം ചെയ്യാന്‍ കഴിയുമോ? 4 ശതമാനമായിരുന്ന കറന്റ് അക്കൗണ്ട് കമ്മി 1 ശതമാനത്തില്‍ എത്തി. നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയും.
അളവുകോലുകള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് 4.5 ശതമാനമായിരുന്ന ധനകമ്മി ഈ കേന്ദ്ര ഗവണ്‍മെന്റ് 3.5 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് വിദേശങ്ങളില്‍ നിന്ന് റെക്കോര്‍ഡ് നിക്ഷേപമാണ് ഇന്ത്യയില്‍ നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ വിദേശ-വിനിമയ കരുതല്‍ശേഖരം 30,000 ഡോളറില്‍ നിന്ന് 40,000 ഡോളറായി 25 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി.
സമ്പദ്ഘടനയിലുണ്ടായിട്ടുള്ള പരിഷ്‌ക്കാരങ്ങള്‍, ആത്മവിശ്വാസം, വിജയം എന്നിവയൊന്നും ചുരുക്കം ചിലര്‍ക്ക് ഒരു വിഷയമേ ആകുന്നില്ല. അതുകൊണ്ട് ഈ ചുരുക്കം ചില ആളുകള്‍ രാജ്യത്തിന്റെ താല്‍പര്യത്തിന് വേണ്ടിയാണോ പരിശ്രമിക്കുന്നത്, അതോ മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ സ്വയംവരിക്കുകയാണോയെന്നൊക്കെ രാജ്യമാണ് വിലയിരുത്തേണ്ടത്.


സുഹൃത്തുക്കളെ, കഴിഞ്ഞ മൂന്നുവര്‍ഷം 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചിട്ട് ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ നമ്മുടെ വളര്‍ച്ചയില്‍ ഇടിവുണ്ടായി എന്നത് സത്യമാണ്. നാം അത് മറച്ചുവയ്ക്കുന്നില്ല. ഞാന്‍ നിങ്ങളോട് പറയട്ടെ ഈ പ്രവണതയെ മറിച്ചാക്കുന്നതിന്് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. അതിനുള്ള കഴിവുണ്ട്, അതിന് വേണ്ട തീരുമാനങ്ങള്‍ എടുക്കാന്‍ ഞങ്ങള്‍ തയാറുമാണ്.
സമ്പദ്ഘടനയുടെ അടിസ്ഥാനം ശക്തമാണെന്ന് പല സാമ്പത്തികവിദഗ്ധരും അംഗീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ നിരവധി തീരുമാനങ്ങള്‍ എടുത്തു, ആ നടപടിക്രമങ്ങള്‍ തുടരുകയുമാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുക തന്നെ ചെയ്യും. നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള എല്ലാ നടപടികളും സ്വീകരിക്കുകയും വളര്‍ച്ചയുടെ ചലനാത്മകതയെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യും.
ഇന്ത്യാ ഗവണ്‍മെന്റ് എടുത്ത നടപടികള്‍ മൂലം ഭാവി കാലത്തവരും വര്‍ഷങ്ങളില്‍ ഇന്ത്യ പുതിയ കൂട്ടായ്മയിലേക്ക് നീങ്ങുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. ഇന്ന് പുറത്തുവന്ന റിസര്‍വ്ബാങ്കിന്റെ വിലയിരുത്തല്‍ പ്രകാരം അടുത്ത പാദത്തില്‍ സമ്പദ്ഘടനയില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് കാണിക്കുന്നത്. അത് അന്തിമമായി 7.7 ശതമാനത്തില്‍ വരെ എത്തുമെന്നാണ് കണക്കാക്കുന്നത്.
എവിടെ എത്തിച്ചേരാനും വേണ്ടിവന്നാല്‍ ഏത് മേഖലയ്ക്ക് ഘടനാപരമായ പരിഷ്‌ക്കരണത്തിന് സഹായം നല്‍കാനും ഗവണ്‍മെന്റ് ശ്രദ്ധാലുക്കളാണ്. അത് എം.എസ്.എം.ഇയോ, കയറ്റുമതി മേഖലയോ, അല്ലെങ്കില്‍ നമ്മുടെ അനൗപചാരികമേഖലയിലെ ഭാഗമോ ആകാം. മാറിവരുന്ന ഈ സ്ഥിതിവിശേഷത്തില്‍ പ്രധാനമായും സത്യസന്ധതയായിരിക്കും നിയന്ത്രിക്കുക, അതുപോലെ സത്യസന്ധരുടെ താല്‍പര്യങ്ങള്‍ ഗവണ്‍മെന്റ് സംരംക്ഷിക്കുമെന്ന് ഈ വേദിയില്‍ നിന്നും ആവര്‍ത്തിച്ച് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
ഇന്ന് മുഖ്യധാരയില്‍ എത്തിയിരിക്കുന്ന ചില വ്യാപാരികള്‍ക്ക് തങ്ങളുടെ ഭൂതകാലം ചികഞ്ഞ് പുതിയ വ്യാപാരത്തേയും അതുപോലെ വിലയിരുത്തുമോയെന്ന ഒരു ആശങ്കയുള്ളതായി എനിക്കറിയാം. അത്തരത്തിലുള്ള ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. മുന്‍ഭരണകാലത്തെ നിയമവും ചട്ടങ്ങളും അങ്ങനെയായിരുന്നതുകൊണ്ട് അത്തരം അനുഭവങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. അതുപോലെ അവരുടെ നിലപാടും പ്രവര്‍ത്തനവും വ്യത്യസ്തവുമായിരുന്നു. നിങ്ങളെ മുഖ്യധാരയില്‍ ചേര്‍ക്കുന്നത് തടയുന്നതിനെക്കാള്‍ വലിയൊരു തെറ്റ് വേറെയില്ല. നമ്മുടെ ഗവണ്‍മെന്റിന്റെ വീക്ഷണം ഇതാണ്. അതുകൊണ്ടുതന്നെ മുഖ്യധാരയില്‍ ചേരാന്‍ ആഗ്രഹമുള്ളവരെയെല്ലാം ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. പഴയ ചിന്തകള്‍ മാറ്റിവയ്ക്കുക, വിഷമിക്കേണ്ടതില്ല, നിങ്ങളോടൊപ്പം എപ്പോഴും ഞങ്ങളുണ്ടാകും.
ജി.എസ്.ടിയെക്കുറിച്ചും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് നടപ്പാക്കിയിട്ട് മൂന്നുമാസമായി. എന്താണ് പ്രവര്‍ത്തനസജ്ജം, എന്താണ് പ്രവര്‍ത്തിക്കാത്തത് എന്ന് ഞങ്ങള്‍ വളരെ ഗഹനമായി പരിശോധിക്കുന്നുണ്ട്. ചെറിയ വിഷയങ്ങളില്‍ പോലും ഞങ്ങള്‍ പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ട്. തടസങ്ങള്‍, സാങ്കേതികസംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള പ്രതിസന്ധികള്‍ തുടങ്ങി ജി.എസ്.ടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികളുമായും സംസ്ഥാന ഗവണ്‍മെന്റുകളുമായും ചര്‍ച്ചചെയ്ത് പരിഹാരം കാണാന്‍ ജി.എസ്.ടി കൗണ്‍സിലിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഞങ്ങള്‍ യാഥാസ്ഥിതകരോ, മാമൂല്‍ പ്രിയരോ അല്ല. ഞങ്ങള്‍ക്ക് എല്ലാമൊന്നും അറിയാനും കഴിയില്ല. എന്നാല്‍ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ അത് ചെയ്യുമെന്ന് വ്യാപാരികള്‍ക്ക് ഞാന്‍ ഉറപ്പു നല്‍കുന്നു.
ഞങ്ങള്‍ക്ക് എല്ലാം അറിയാമെന്നുള്ള അവകാശവാദങ്ങളൊന്നുമില്ല. ശരിയായ ദിശയിലേക്ക് പ്രയാണത്തിനുള്ള ഒരു പരിശ്രമമാണിത്. അതില്‍ എവിടെയൊക്കെ തടസം കാണുന്നുണ്ടോ, കഴിഞ്ഞ മൂന്നുവര്‍ഷത്തെ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ അത് മറികടക്കാന്‍ ശ്രമിക്കും. ഒപ്പം എപ്പോഴൊക്കെ ആവശ്യമായി വരുന്നുവോ അപ്പോഴൊക്കെ പരിഷ്‌ക്കാരങ്ങള്‍ക്ക് അകമ്പടി പോകുകയും ചെയ്യും.
സുഹൃത്തുക്കളെ, നിങ്ങളുമായി സമ്പദ്ഘടനയെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ ചില വിശദാംശങ്ങള്‍ കൂടി നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇത് പരിശോധിച്ച് അതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുവാന്‍ ഇത് ഞാന്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുകയാണ്.
സുഹൃത്തുക്കളെ, നിങ്ങള്‍ പുതിയ കാറ് വാങ്ങുമ്പോഴൊക്കെ അത് ആരുടെയെങ്കിലും സമ്മര്‍ദ്ദംകൊണ്ടുമാത്രമായിരിക്കില്ലെന്ന് ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു. നിങ്ങളുടെ കുടുംബ ബജറ്റിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമായിരിക്കും, നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, നിങ്ങളുടെ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യപരിപാലനത്തിനും ചികിത്സയ്ക്കും വേണ്ട ചെലവ് എന്നിവയൊക്കെ നിങ്ങള്‍ മനസിലാക്കുന്നുണ്ട്. അതിനുശേഷം എപ്പോഴാണോ നിങ്ങള്‍ക്ക് സമ്പാദ്യം ഉണ്ടാകുന്നത്, അപ്പോള്‍ നിങ്ങള്‍ ഒരു വീടോ, കാറോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കും. ഇതാണ് നമ്മുടെ സമൂഹത്തിലെ അടിസ്ഥാന ചിന്ത. അത്തരത്തിലൊരു അവസരത്തില്‍
-കഴിഞ്ഞ ജൂണിന് ശേഷം യാത്രാ കാറുകളുടെ വില്‍പ്പനയില്‍ ഏകദേശം 12 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ എന്തായിരിക്കും നിങ്ങള്‍ എടുക്കുക?
-വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ ജൂണിന് ശേഷം 23 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ എന്തു പറയും?
-രാജ്യത്ത് ഇരുചക്രവാഹനങ്ങളുടെ വളര്‍ച്ച 14 ശതമാനത്തിന് മുകളിലാണെങ്കില്‍ നിങ്ങള്‍ എന്തുപറയും?
-കഴിഞ്ഞ രണ്ടുമാസമായി ആഭ്യന്തര വിമാനയാത്രക്കാരില്‍ 14 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തുപറയാനാകും.
-അന്താരാഷ്ട്ര വിമാനയാത്രയില്‍ ഏകദേശം 16 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തുപറയാനാകും?
-ടെലിഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ 14 ശതമാനത്തിലധികം വര്‍ദ്ധനയുണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്ത് പറയാനാകും?
-സഹോദരീ, സഹോദരന്മാരെ, സൂജനങ്ങള്‍ വാഹനങ്ങള്‍ വാങ്ങുന്നു, പുതിയ ഫോണ്‍കണക്ഷനുകള്‍ എടുക്കുന്നു, യാത്രചെയ്യുന്നു. എന്നിവയാണ് ഈ വികസനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സൂചികകള്‍, നഗരമേഖലകളില്‍ ആവശ്യകതകള്‍ വളരുന്നതാണ് സൂചിപ്പിക്കുന്നത്.
-അതോടൊപ്പം ഗ്രാമങ്ങളിലെ ആവശ്യകതകളെക്കുറിച്ച് പരിശോധിച്ചാല്‍, ട്രാക്ടറുകളുടെ വില്‍പ്പനയില്‍ അടുത്ത കുറേ മാസങ്ങളായി 34 ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത്.
-എഫ്.എം.സി.ജി മേഖലയിലും ആവശ്യങ്ങളുടെ വളര്‍ച്ച സെപ്റ്റംബര്‍ മാസത്തില്‍ മുകളിലോട്ടായിരുന്നു.
-സുഹൃത്തുക്കളെ, രാജ്യത്തെ ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിക്കുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ ഇതൊക്കെ അനുഭവിക്കുമ്പോള്‍, നമ്മുടെ സമ്പദ്ഘടന ശക്തം തന്നെയാണ്.
-അടുത്തിടെ പുറത്തിറക്കിയ പി.എം.ഐ നിര്‍മ്മാണ സൂചിക വിപുലമായ മനോഭാവം പ്രതിഫലിപ്പിക്കുന്നതാണ്. ഭാവിയിലെ ഉല്‍പ്പാദന സൂചികകള്‍ 60 കഴിഞ്ഞതായും വ്യക്തമാക്കുന്നു.
-അടുത്തിടെ പുറത്തിറക്കിയ കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ കല്‍ക്കരി, വൈദ്യുതി, സ്റ്റീല്‍ പ്രകൃതിവാതകം എന്നിവയില്‍ വളരെ ആാേഗ്യകരമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. 
-സുഹൃത്തുക്കളെ, വ്യക്തിഗത വായ്പ വിതരണത്തില്‍പോലും അതിവേഗ വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്.
-ഭവനവായ്പാ കമ്പനികളും ബാങ്കിംഗിതര സാമ്പത്തിക സ്ഥാപനങ്ങളും നല്‍കിയ വായ്പകളിലും വളരെ സാരവത്തായ വളര്‍ച്ചയുണ്ടായിട്ടുണ്ട്.
-മാത്രമല്ല, ഇന്‍ഷ്വറന്‍സ് മേഖലയിലും മൂലധനവിപണികളിലും മ്യൂച്ചല്‍ഫണ്ടുകളിലുമുള്ള നിക്ഷേപവും വര്‍ദ്ധിച്ചിട്ടുണ്ട്.
-ഈ വര്‍ഷത്തെ ആദ്യ ആറുമാസത്തിനിടയില്‍ മാത്രം കമ്പനികള്‍ ഐ.പി.ഒകള്‍ വഴി 25,000 ലധികം കോടി രൂപ സംഭരിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മുഴുവനും ആകെ ഇത്തരത്തില്‍ സംഭരിച്ചത് 29,000 കോടി മാത്രമായിരുന്നു.
-നാലുമാസത്തില്‍ താഴേ സമയത്തിനുള്ളില്‍ ബാങ്കിംഗിതര സ്ഥാപനങ്ങളില്‍ കോര്‍പ്പറേറ്റ് ബോണ്ടുകളായും സ്വകാര്യനിക്ഷേപമായും മറ്റും മാത്രം 45,000 കോടി രൂപ നിക്ഷേപിച്ചുകഴിഞ്ഞു.
-ഈ കണക്കുകള്‍ രാജ്യത്തെ വിശാലമായ സാമ്പത്തിക സഹായത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇന്ന് ബാങ്കുകളെ ആശ്രയിച്ച് മാത്രമല്ലെന്നുകൂടിയാണ്.
-സുഹൃത്തുക്കളെ, സമയത്തിന്റെയും വിഭവത്തിന്റെയും ശരിയായ വിനിയോഗത്തിനാണ് ഈ ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നത്. കഴിഞ്ഞ ഗവണ്‍മെന്റിന്റെയും ഈ ഗവണ്‍മെന്റിന്റെയും മൂന്നുവര്‍ഷ കാലയളവില്‍ പ്രവൃത്തികളിലുണ്ടായ വേഗതയുടെ വ്യത്യാസം ആര്‍ക്കും കാണാവുന്നതാണ്.
-കഴിഞ്ഞ ഗവണ്‍മെന്റിന്റെ അവസാന മൂന്നുവര്‍ഷങ്ങളില്‍ 80,000 കിലോമീറ്റര്‍ ഗ്രാമീണ റോഡുകളാണ് നിര്‍മ്മിച്ചത്. അതേസമയം ഈ ഗവണ്‍മെന്റിന്റെ മൂന്നുവര്‍ഷക്കാലം കൊണ്ട് ഒരുലക്ഷത്തി ഇരുപതിനായിരം കിലോമീറ്റര്‍ ഗ്രാമീണ റോഡുകളാണ് നിര്‍മ്മിച്ചത്. ഗ്രാമീണറോഡുകളുടെ നിര്‍മ്മിതിയില്‍ 50 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
-കഴിഞ്ഞ ഗവണ്‍മെന്റ് അതിന്റെ അവസാന മൂന്നുവര്‍ഷ ലത്ത് 15,000 കിലോമീറ്റര്‍ ദേശീയപാതകള്‍ നിര്‍മ്മിക്കുന്നതിനാണ് അനുമതിനല്‍കിയത്. എന്നാല്‍ നമ്മുടെ ഗവണ്‍മെന്റ് 34,000 കിലോമീറ്റര്‍ ദേശീയപാതകള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി മൂന്നുവര്‍ഷം കൊണ്ട് നല്‍കിക്കഴിഞ്ഞു.
-ഈ മേഖലയിലെ നിക്ഷേപത്തെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നതെങ്കില്‍ മുന്‍ ഗവണ്‍മെന്റ് അവരുടെ അവസാന മൂന്നുവര്‍ഷം 93,000 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിനും റോഡ് നിര്‍മ്മാണത്തിനുമായി ചിലവഴിച്ചത്. ഈ ഗവണ്‍മെന്റിന്റെ കാലത്ത് ആ കണക്ക് 1.83 ലക്ഷംകോടി രൂപയിലെത്തി. ഈ ഗവണ്‍മെന്റ് ഏകദേശം ഇരട്ടിവിഹിതം ചെലവാക്കിയെന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത്.
ഹൈവേകളുടെ നിര്‍മ്മാണത്തിനായി എന്തെല്ലാം ഭരണപരവും സാമ്പത്തികവുമായ നടപടികള്‍ ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുണ്ടെന്നുള്ളത് നിങ്ങള്‍ക്കുപോലും അറിവുള്ളതാണ്. ഇതിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത് നയതളര്‍ച്ചയില്‍ കിടന്ന ഒരു രാജ്യത്ത് ഗവണ്‍മെന്റ് എങ്ങനെയാണ് നയരൂപീകരും നയനടപ്പാക്കലുകാരുമായി പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കും.
അതുപോലെ റെയില്‍വേ മേഖലയെക്കുറിച്ചാണ് നാം ചര്‍ച്ചചെയ്യുന്നതെങ്കില്‍
-മുന്‍ ഗവണ്‍മെന്റിന്റെ അവസാന മൂന്നുവര്‍ഷം ഏകദേശം 1,100 കിലോമീറ്റര്‍ റെയില്‍വേ ലൈനുകളാണ് സ്ഥാപിച്ചത്. ഈ പുതിയ ഗവണ്‍മെന്റിന്റെ മൂന്നുവര്‍ഷത്തിനിടയില്‍ അത് 2,100 കിലോമീറ്റര്‍ കടന്നു. ഞങ്ങള്‍ നേരത്തെയുണ്ടായിരുന്നതിന്റെ ഇരട്ടിവേഗതയില്‍ റെയില്‍വേ ലൈനുകള്‍ ഇട്ടുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
-കഴിഞ്ഞസര്‍ക്കാരിന്റെ അവസാനമൂന്നുവര്‍ഷത്തില്‍ 1,300 കിലോമീറ്റര്‍ ദൈര്‍ഘ്യത്തോളം റെയില്‍വേയുടെ പാതകള്‍ ഇരട്ടിപ്പിച്ചു. എന്നാല്‍ ഈ ഗവണ്‍മെന്റിന്റെ മൂന്നുവര്‍ഷംകൊണ്ട് 2,600 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള റെയിവേപാതകള്‍ ഇരട്ടിപ്പിച്ചു. ഞങ്ങള്‍ പാതയിരട്ടിപ്പിക്കല്‍ നടപടികള്‍ നേരത്തെയുണ്ടായിരുന്നതിന്റെ ഇരട്ടിവേഗത്തില്‍ നടപ്പാക്കിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
സുഹൃത്തുക്കളെ, കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന മൂന്നുവര്‍ഷക്കാലമുണ്ടായ മൂലധന നിക്ഷേപം 1.49 ലക്ഷം കോടി രൂപയായിരുന്നു. ഈ ഗവണ്‍മെന്റിന്റെ മൂന്നുവര്‍ഷത്തില്‍ അത് 2.64 ലക്ഷം കോടിയായി ഉയര്‍ന്നു. 75 ശതമാനത്തിലേറെ വളര്‍ച്ചയുണ്ടായെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇനി നമുക്ക് പുനരുപയോഗ ഊര്‍ജ്ജമേഖലയിലുണ്ടായ വികസനത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയാണെങ്കില്‍, അവിടെ
-മുന്‍ സര്‍ക്കാരിന്റെ അവസാന മൂന്നുവര്‍ഷത്തില്‍ 12,000 മെഗാവാട്ടാണ് പുനരുപയോഗ ഊര്‍ജേ്ജാല്‍പ്പാദനത്തില്‍ വര്‍ദ്ധിപ്പിച്ചത്. അതേസമയത്ത് ഈ ഗവണ്‍മെന്റിന്റെ മൂന്നുവര്‍ഷത്തെക്കുറിച്ച് നാം സംസാരിച്ചാല്‍ പുനരുപയോഗ ഊര്‍ജേ്ജാല്‍പ്പാദനത്തില്‍ 22,000 മെഗാവാട്ടിലധികം ശേഷികൂടുതല്‍ പ്രധാനപ്പെട്ട വൈദ്യുതി ഗ്രിഡില്‍ ലഭ്യമാക്കി. ഇത് വ്യക്തമാക്കുന്നത് ഈ മേഖലയിലെ ഗവണ്‍മെന്റിന്റെ പ്രകടനം ഏകദേശം ഇരട്ടി മികച്ചതാണെന്നാണ്.
-മുന്‍ ഗവണ്‍മെന്റ് അവരുടെ അവസാന മൂന്നുവര്‍ഷങ്ങളില്‍ 4,000 കോടി രൂപയാണ് ഈ മേഖലയില്‍ ചെലവഴിച്ചത്. എന്നാല്‍ ഞങ്ങളുടെ ഗവണ്‍മെന്റ് കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് 10,600 കോടി രൂപ ഈ മേഖലയില്‍ ചെലവഴിച്ചുകഴിഞ്ഞു.
-ഷിപ്പിംഗ് വ്യവസായ വളര്‍ച്ചയെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് അത് ഏകദേശം ശൂന്യമായിരുന്നു. അതേസമയം ഈ ഗവണ്‍മെന്റിന്റെ മൂന്നുവര്‍ഷത്തിനുള്ളില്‍ 11 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ കൈവരിച്ചത്.



സുഹൃത്തുക്കളെ,രാജ്യത്തെ സാമൂഹിക പശ്ചാത്തലം ശക്തിപ്പെടുത്തുന്നതിനോടൊപ്പം റോഡ്,-റെയില്‍, വൈദ്യുതി എന്ന ഭൗതിക അടിസ്ഥാനസൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിന് പൂര്‍ണ്ണ ശ്രദ്ധ ഗവണ്‍മെന്റ് നല്‍കുന്നുണ്ട്. മുന്‍കാലങ്ങളിലൊന്നുമുണ്ടായിട്ടില്ലാത്ത വിധം താങ്ങാവുന്ന ഭവനനിര്‍മ്മാണ മേഖലയില്‍ വലിയ നയപരമായ തീരുമാനങ്ങള്‍ എടുക്കുകയും സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളെ, കഴിഞ്ഞ ഗവണ്‍മെന്റിന്റെ അവസാന മൂന്നുവര്‍ഷം അവര്‍ 15,000 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. എന്നാല്‍ ഈ ഗവണ്‍മെന്റ് അതിന്റെ ആദ്യ മൂന്നുവര്‍ഷത്തിനുള്ളില്‍ 1.53 ലക്ഷംകോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്. ഇത് പാവപ്പെട്ടവര്‍ക്കും മദ്ധ്യവിഭാഗത്തില്‍പ്പെട്ടവരുമായ ജനവിഭാഗങ്ങള്‍ക്കും പാര്‍പ്പിടങ്ങള്‍ നല്‍കുന്നതില്‍ ഞങ്ങള്‍ക്കുള്ള ഉത്തരവാദിത്വമാണ് വ്യക്തമാക്കുന്നത്.
സഹോദരീ സഹോദരന്മാരെ രാജ്യത്ത് അങ്ങോളമിങ്ങോളം നടക്കുന്ന ഇത്തരം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കുടുതല്‍ ഫണ്ടുകള്‍ ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്ത് കൂടുതല്‍ വിദേശഫണ്ട് കൊണ്ടുവരുന്നതിന് ഗവണ്‍മെന്റ് ഊന്നല്‍ നല്‍കി.
– ഇന്‍ഷ്വറന്‍സ് മേഖലയിലെ പരിഷ്‌ക്കാരങ്ങളെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ പത്രങ്ങള്‍ എന്താണ് പറഞ്ഞതെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. അത്തരമൊരു പരിഷ്‌ക്കരണമുണ്ടായാല്‍ അത് വലിയൊരു സാമ്പത്തിക തീരുമാനമായിരിക്കുമെന്നാണ് അവര്‍ അന്ന് പറഞ്ഞത്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്തായിരുന്നു അത്. എന്നാല്‍ ഇന്‍ഷ്വറന്‍സ് മേഖലയില്‍ ഒരു പരിവര്‍ത്തനവും കൊണ്ടുവരാതെ അവര്‍ അവരുടെ കാലാവധി പൂര്‍ത്തിയാക്കി. ഞങ്ങള്‍ ഇന്‍ഷ്വറന്‍സ് മേഖലയില്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി. ഈ ഗവണ്‍മെന്റിന്റെ കാലത്താണ് അത് നടന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കാത്തതുകൊണ്ടും അവര്‍ക്ക് താല്‍പര്യമുള്ള ഗവണ്‍മെന്റുകള്‍ നടപ്പാക്കാത്തതുകൊണ്ടും ശല്യര്‍ മനോഭാവമുള്ള ചില ആളുകള്‍ക്ക് ഇത് വലുതായി തോന്നില്ല.
-പരിഷ്‌ക്കരണം എന്ന വാക്ക് ഉണ്ടാക്കിയവരോടും അത് അവരുടെ പ്രമേയ ഗാനമാക്കി മാറ്റിയവരോടും എനിക്ക് പറയാനുള്ളത് ഞങ്ങള്‍ 87 ചെറിയ പരിഷ്‌ക്കരണങ്ങളും വന്‍കിടമേഖലകളില്‍ 21 പരിഷ്‌ക്കാരങ്ങളും കൊണ്ടുവന്നുവെന്നാണ്. നിര്‍മ്മാണം, പ്രതിരോധം, സാമ്പത്തിക സേവനങ്ങള്‍, ഭക്ഷ്യസംസ്‌ക്കരണം, തുടങ്ങി മറ്റ് നിരവധി മേഖലകളിലെ നിക്ഷേപനയങ്ങളില്‍ ഞങ്ങള്‍ വന്‍കിട മാറ്റങ്ങള്‍ കൊണ്ടുവന്നു.
ഉദാരവല്‍ക്കരണം നടപ്പാക്കിയതിന് ശേഷവും ഞങ്ങളുടെ ഗവണ്‍മെന്റ് വന്നശേഷമുള്ള വര്‍ഷങ്ങളിലുണ്ടായ വിദേശനിക്ഷേപത്തിന്റെ അളവ് പരിശോധിച്ചാല്‍ തന്നെ നമ്മുടെ ഗവണ്‍മെന്റ് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌ക്കരണത്തെക്കുറിച്ച് വ്യക്തമാകും.
സഹോദരീ, സഹോദന്മാരെ, നിങ്ങള്‍ ഈ മേഖലകളില്‍ നിന്നുള്ളവരാണ്. എന്നാലൂം ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്ന കണക്കുകള്‍ നിങ്ങളെ അതിശയപ്പെടുത്തിയേക്കും. 1992ന് ശേഷമാണ് ഉദാരവല്‍ക്കരണ കാലം ആരംഭിച്ചത്. അതിനെ ഞാന്‍ അടിസ്ഥാനമാക്കിയാലും അന്നുമുതല്‍ 2014 വരെയും 2014 മുതല്‍ 2017 വരെയും ഉദാരവല്‍ക്കരണത്തില്‍ എന്ത് പ്രത്യാഘാതങ്ങളുണ്ടായെന്ന് നമുക്ക് താരതമ്യം ചെയ്യാം.
-നിര്‍മ്മാണ മേഖലയിലെ 75 ശതമാനം വിദേശനിക്ഷേപവും വന്നത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുളളിലാണ്.
-സിവില്‍ വ്യോമയാന മേഖലയിലെ 69 ശതമാനം നിക്ഷേപവും വന്നതും ഈ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളിലാണ്.
-ഖനന മേഖലയിലെ മൊത്തം വിദേശനിക്ഷേപത്തില്‍ 56 ശതമാനവും കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ടുമാത്രം വന്നതാണ്.
-കമ്പ്യൂട്ടര്‍, ഹാര്‍ഡ്‌വേര്‍ മേഖലയിലെ മൊത്തം നിക്ഷേപത്തില്‍ 53 ശതമാനവും വന്നതും കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ടു മാത്രമാണ്.
-ഇലക്ട്രിക് ഉപകരണ മേഖലയിലെ മൊത്ത വിദേശനിക്ഷേപത്തില്‍ 49 ശതമാനവും വന്നത് ഈ സര്‍ക്കാരിന്റെ മൂന്നുവര്‍ഷകാലയളവിലാണ്.
-ടെക്‌സ്‌റൈല്‍സ് മേഖലയിലെ മൊത്തം നിക്ഷേപത്തില്‍ 49 ശതമാനവും കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ വന്നതുമാണ്.
-നേരത്തെതന്നെ വിദേശനിക്ഷേപകരെ വളരെ ആകര്‍ഷിച്ചിരുന്ന ഓട്ടോ മൊബൈല്‍ വ്യവസായത്തില്‍പോലും 44 ശതമാനം വിദേശനിക്ഷേപം വന്നത് കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ടാണെന്ന് അറിയുന്നത് നിങ്ങളെ അതിശയിപ്പിച്ചേക്കാം.
രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വിദേശ നിക്ഷേപകര്‍ക്ക് എത്ര വിശ്വാസമുണ്ടെന്നത് ഇത്തരത്തില്‍ ഇവിടേക്ക് ഒഴുകുന്ന നേരിട്ടുളള വിദേശനിക്ഷേപത്തിലെ വര്‍ദ്ധനയില്‍ നിന്നുതന്നെ വ്യക്തമാകും.
നമ്മുടെ നയങ്ങളും അവയുടെ നടപ്പാക്കലും വീക്ഷണവും നമ്മുടെ വിശ്വസ്ഥതയുടെ അളവ് വലിയ ഉയര്‍ത്തിയിട്ടുണ്ട്. ഈ നിക്ഷേപങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രമുഖ പങ്ക് വഹിക്കുന്നുണ്ട്. റോഡ് നിര്‍മ്മാണത്തിലെ വര്‍ദ്ധന, റെയില്‍വേലൈവനുകളുടെ വ്യാപനം എന്നിവ തൊഴില്‍ സൃഷ്ടിക്ക് അനിവാര്യമല്ലേ? എങ്ങനെയാണ് അത് സംഭവിച്ചത്? എന്നാലും ശല്യര്‍മനോഭാവമുള്ളവര്‍ തങ്ങളുടെ രീതി തുടരും.
സുഹൃത്തുക്കളെ, നിങ്ങള്‍ ഓരോരുത്തരും കഠിനപ്രയത്‌നത്തിലൂടെ സമ്പാദിക്കുന്ന ഒരു പൈസയുടെ മൂല്യത്തെപ്പോലും ഈ ഗവണ്‍മെന്റ് വിലമതിക്കുകയാണ്. അതുകൊണ്ടാണ് പാവപ്പെട്ടവരുടെയും ഇടത്തരം വിഭാഗത്തിലുള്ളവരുടെയും ജീവിതം സുഗമമാക്കുകയെന്നതിനോടൊപ്പം അവരുടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുക കൂടി ലക്ഷ്യമാക്കികൊണ്ടുള്ള നയങ്ങളും പദ്ധതികളും ഗവണ്‍മെന്റ് ആവിഷ്‌ക്കരിക്കുന്നത്.
സുഹൃത്തുക്കളെ, മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് 350 രൂപ വിലമതിച്ചിരുന്ന ഒരു എല്‍.ഇ.ഡി ബള്‍ബ് ഇന്ന് ഉജ്ജ്വല പദ്ധതിപ്രകാരം 40-45 രൂപയ്ക്ക് ലഭ്യമാക്കുന്നത് ഈ ഗവണ്‍മെന്റിന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ്. ഇത് പാവപ്പെട്ടവനും ഇടത്തരത്തില്‍പ്പെട്ടവനും സമ്പാദ്യത്തിനുള്ള വഴി ഒരുക്കില്ലേ ? നിങ്ങള്‍ തന്നെ പറയുക. എന്തുകൊണ്ടാണ് ആ കാലത്ത് എല്‍.ഇ.ഡി ബള്‍ബിന്റെ വില 350 രൂപയായിരുന്നതെന്ന് എനിക്കറിയില്ല? അത് ഗവേഷണം ചെയ്യേണ്ട കാര്യവുമാണ്.
ഇതിനകം 26 കോടി എല്‍.ഇ.ഡി ബള്‍ബുകള്‍ രാജ്യത്താകമാനം വിതരണം ചെയ്തുകഴിഞ്ഞു. ശരാശരി ഒരു ബള്‍ബില്‍ 250 രൂപ കുറഞ്ഞുവെന്ന് കണക്കാക്കിയാല്‍ പോലും രാജ്യത്തെ പാവപ്പെട്ടവരും മദ്ധ്യവിഭാഗത്തില്‍പ്പെട്ടവരുമായുള്ളവര്‍ ഈ കണക്കില്‍ മാത്രം ഏകദേശം 6500 കോടി രൂപ സമ്പാദിച്ചിരിക്കും. ഈ ബള്‍ബുകള്‍ എല്ലാ കൂടുംബങ്ങളിലും വൈദ്യുതിയുടെ ഉപയോഗം കുറച്ചിട്ടുമുണ്ട്. ഒരുവര്‍ഷം കൊണ്ട് ഇടത്തരം കുടുംബങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇതുകൊണ്ടുമാത്രം ഏകദേശം 14,000 കോടി രൂപ ലാഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. എല്‍.ഇ.ഡി ബള്‍ബുകള്‍ വാങ്ങുന്നതും വൈദ്യുതിനിരക്കിലുണ്ടായ കുറവും ചേര്‍ത്ത്പരിശോധിച്ചാല്‍ ഏകദേശം 20,000 കോടി രൂപയുടെ ലാഭമാണുണ്ടായിട്ടുള്ളത്. ഇത് ശരിക്കും ഇടത്തരം കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതാണ്.
ഗവണ്‍മെന്റിന്റെ പരിശ്രമഫലമായി തദ്ദേശസ്ഥാപനങ്ങളും സാമ്പത്തികാനുകൂല്യങ്ങള്‍ തിരിച്ചടച്ചുതുടങ്ങി. അവര്‍ അവരുടെ തെരുവ് വിളക്കുകള്‍ എല്‍.ഇ.ഡിയായി മാറ്റുന്നു. ഇതിലൂടെ രണ്ടാം തട്ടിലുള്ള ഒരു മുന്‍സിപ്പാലിറ്റിക്ക് ശരാശരി 10-15 കോടി രൂപ ലാഭിക്കാനാകും. ഇപ്പോള്‍ ഈപണം നഗരങ്ങളുടെ വികസനത്തിനും സാമ്പത്തികവളര്‍ച്ചയുടെ ഉത്തേജനത്തിനും ഉപയോഗിക്കാന്‍ കഴിയും.
-വീട് നിര്‍മ്മാണത്തിനുള്ള വായ്പയില്‍ ഇടത്തരക്കാര്‍ക്ക് ഗവണ്‍മെന്റ് പലിശാനുകൂല്യം നല്‍കിയത് ആദ്യമായാണ്. മുമ്പൊരിക്കലും ഇടത്തരക്കാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് ഒരു ആനുകൂല്യവും നല്‍കിയിട്ടില്ലെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മിക്കാനാകും.ൃ
ഇടത്തരക്കാരിലെ താഴേത്തട്ടിലുള്ള വിഭാഗങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുകയും പാവപ്പെട്ടവരെ ശാക്തികരിക്കുകയുമെന്ന ലക്ഷ്യത്തോടെ ഗവണ്‍മെന്റ് ഇടത്തരക്കാരുടെ ഭാരം കുറയ്ക്കുന്നതിനുള്ള നടപടികളാണ് എല്ലായ്‌പ്പോഴും കൈക്കൊണ്ടിട്ടുള്ളത്.
നിസ്സാരമായ ദാനങ്ങള്‍ക്ക് പകരം ജനങ്ങളെയും രാജ്യത്തെയും ശാക്തീകരിക്കുന്നതിന് എനിക്ക് പലപ്പോഴും വിമര്‍ശനങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ടെന്ന് എനിക്ക് ബോധമുണ്ട്. എന്നാലും എന്റെ ഇന്നിനെ സംരക്ഷിക്കാനായി രാജ്യത്തിന്റെ ഭാവിയില്‍ ഒരു ഒത്തുതീര്‍പ്പിന് ഞാന്‍ തയാറല്ല. വോട്ടിന്റെ ശക്തിയില്‍ മാത്രമാണോ നാം സങ്കടപ്പെടേണ്ടത്? ഞങ്ങള്‍ കഠിനമായ ഒരു പാത സ്വീകരിച്ചു. എന്നാലും ജനങ്ങളുടെ ക്ഷേമം മനസില്‍ വച്ചുകൊണ്ട് ശരിയായ പാതയിലൂടെയാണ് ഞങ്ങള്‍ മുന്നേറുന്നത്.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ എനിക്ക് നിരന്തര വിമര്‍ശനത്തെ അഭിമുഖീകരിക്കേണ്ടിയും വരുന്നുണ്ട്. നിങ്ങള്‍ നിസ്സാരമായ ദാനം നല്‍കിയാല്‍ ജനങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി സ്തുതിപാടിയേക്കും. എന്നാല്‍ ഞാന്‍ വിമര്‍ശിക്കപ്പെടുകയാണ്. എന്റെ ഗവണ്‍മെന്റ് അര്‍ഹതപ്പെട്ടവരുടെ ആനുകൂല്യങ്ങള്‍ നേരിട്ട് അവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറുന്നതില്‍ വിശ്വസിക്കുമ്പോള്‍ സ്വാര്‍ത്ഥമോഹികള്‍ക്ക് വിഷമമുണ്ടാകും. കള്ള അക്കൗണ്ടുകള്‍ ഇല്ലാതാകുന്നുവെന്നും അത് ഉറപ്പുവരുത്തി. ഇതാണ് അത്തരമാള്‍ക്കാര്‍ പ്രധാനമന്ത്രി മോദിയെ ഇഷ്ടപ്പെടാത്തതും.
അതാണ് ഞങ്ങള്‍ സാധാരണക്കാരനെ ശക്തിപ്പെടുത്തുന്നതില്‍ ഊന്നല്‍ നല്‍കുന്നതും. എന്റെ ഇന്നിനെ സംരക്ഷിക്കാനായി രാജ്യത്തിന്റെ ഭാവിയില്‍ ഒരു ഒത്തുതീര്‍പ്പിനും ഞാന്‍ തയാറാല്ലെന്ന് എന്റെ സഹപൗരന്മാരോട് വളരെ വിനയമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
സുഹൃത്തുക്കളെ, പൊതുമേഖലയും സ്വകാര്യമേഖലയ്ക്കുമൊപ്പം വ്യക്തിഗതമേഖലയ്ക്കും ഈ ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നു. അല്ലാത്തപക്ഷം സംഭാഷണങ്ങള്‍ പൊതു-സ്വകാര്യമേഖലകളെക്കുറിച്ച് മാത്രമായിരിക്കും. എന്നാല്‍ വ്യക്തിഗത ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന വ്യക്തിഗത മേഖലയും തുല്യ അളവില്‍ പ്രധാനമാണ്. അതുകൊണ്ടാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്ന, തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെന്ന് കരുതുന്ന യുവത്വത്തിന് കഴിയുന്ന എല്ലാ സഹായവും ഈ ഗവണ്‍മെന്റ് ചെയ്തുകൊടുക്കുന്നത്.
-മുദ്രാ പദ്ധതിയുടെ ഭാഗമായി ഒരു ഈടുമില്ലാതെ 9 കോടിയിലധികം പേര്‍ക്കായി 3.75 ലക്ഷം കോടി രൂപ വായ്പയായി ഇതിനകം വിതരണം ചെയ്തുകഴിഞ്ഞു.
-ഈ 9 കോടിപേരില്‍ 2.63 കോടി ആദ്യമായി വായ്പയെടുക്കുന്ന യുവജനങ്ങളാണ്. തങ്ങളുടെ സ്വന്തം വ്യാപാരം തുടങ്ങുന്നതിനായി ആദ്യമായി മുദ്രാ പദ്ധതിയിലൂടെ വായ്പയെടുത്തവരാണ് അവര്‍ എന്നതാണ് ഇത് വ്യക്തമാക്കുന്നത്.
ഈ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് സ്വയംതൊഴിലിനെ പ്രോത്സാഹിപ്പിക്കുകയാണ്. സ്‌കില്‍ ഇന്ത്യാ മിഷന്‍, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, എന്നിവ ഇതിന്റെ ഭാഗമാണ്. ഔപചാരിക സമ്പദ്ഘടനയില്‍ കുടുതല്‍ കുടുതല്‍ ആളുകളെ കൊണ്ടുവരുന്നതിന് കമ്പനികള്‍ക്ക് സാമ്പത്തികാനുകൂലയങ്ങളും നല്‍കുന്നുണ്ട്.
സഹോദരീ, സഹോദരന്മാരെ, ഔചാരികമേഖലയിലെ തൊഴിലുമായി ബന്ധപ്പെട്ട് ചില സൂചികകള്‍ നമ്മള്‍ പരിശോധിച്ചാല്‍:-
-2014 മാര്‍ച്ച് അവസാനം വരെ എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് പദ്ധതിയില്‍ പ്രതിമാസം വിഹിതം അടയ്ക്കുന്ന 3.26 കോടി തൊഴിലാളികളാണുണ്ടായിരുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് ഇത് 4.80 കോടിയായി ഉയര്‍ന്നു. തൊഴില്‍വളര്‍ച്ചയില്ലാതെ ഈ എണ്ണം വര്‍ദ്ധിക്കില്ലെന്നത് ചിലര്‍ മറന്നുപോയി.
-സുഹൃത്തുക്കളെ, ഗവണ്‍മെന്റ് പദ്ധതികള്‍ പാവപ്പെട്ടവരുടെയും താണ ഇടത്തരക്കാരുടെയും ഇടത്തരക്കാരുടെയും ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ഞങ്ങള്‍ എടുത്തിട്ടുണ്ട്.
ജന്‍-ധന്‍ പദ്ധതിപ്രകാരം ഏകദേശം 30 കോടിയിലധികം പേര്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ഉജ്ജ്വല പദ്ധതിയുടെ ഭാഗമായി മൂന്നുകോടിയിധികം വനിതകള്‍ക്ക് ചെലവൊന്നുമില്ലാതെ പാചകവാതക കണക്ഷന്‍ നല്‍കി. 15 കോടിയോളം ആളുകളെ ഗവണ്‍മെന്റ് ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്നു. പാവപ്പെട്ടവര്‍ക്ക് വൈദ്യുതികണക്ഷന്‍ നല്‍കുന്നതിനായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൗഭാഗ്യ പദ്ധതി ആവിഷ്‌ക്കരിച്ചു. ഈ പദ്ധതികളെല്ലാം പാവപ്പെട്ടവരെ ശാക്തീക്കുന്നവയാണ്.
എന്നിരുന്നാലും അഴിമതിയും കള്ളപ്പണവുമാണ് രാജ്യത്തിന്റെ വിനാശഹേതു. നിങ്ങളുടെ സ്ഥാപനത്തിനും കമ്പനി സെക്രട്ടറിമാര്‍ക്കും കള്ളപ്പണവും അഴിമതിയും തടയുന്നതില്‍ നിര്‍ണ്ണായകപങ്കുവഹിക്കാനുണ്ട്.
രാജ്യത്തെ 3 ലക്ഷം ഷെല്‍ കമ്പനികളില്‍ കറന്‍സി നിരോധനത്തിന് ശേഷം കള്ളപ്പണത്തിന്റെ വിനിയോഗത്തിന് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്ന 2.1 ലക്ഷം കമ്പനികളുടെ രജിസ്‌ഷ്രേന്‍ റദ്ദാക്കി.
കമ്പനികളിലെ ഡയറക്ടര്‍മാരുടെ ബോധതലം ഉയരുകയും ശുചീകരണ പ്രക്രിയയിലൂടെ കമ്പനികള്‍ കൂടുതല്‍ സുതാര്യമാകുകയും ചെയ്യുമെന്ന് ഞാന്‍ ആശിക്കുന്നു.
സുഹൃത്തുക്കളെ, ഈ കാലഘട്ടം രാജ്യത്തിന്റെ ചരിത്രത്തിലെ ശക്തമായ മാറ്റങ്ങളുടെ പരിവര്‍ത്തിത മാറ്റങ്ങളുടേതാണ്.
സുതാര്യവും സത്യസന്ധവുമായ ഭരണത്തിന്റെ പ്രാധാന്യം ഇപ്പോള്‍ രാജ്യം മനസിലാക്കിക്കഴിഞ്ഞു. ഐ.സി.എസ്.ഐയുടെ ശിപാര്‍ശകള്‍ കോര്‍പ്പറേറ്റ് ഭരണചട്ടകൂട് രൂപീകരണത്തിന് പ്രധാനപങ്കുവഹിക്കും.
പുതിയൊരു വ്യാപാര സംസ്‌ക്കാരം സൃഷ്ടിച്ചെടുക്കുന്നതിന് നിങ്ങള്‍ സുപ്രധാന പങ്കുവഹിക്കണമെന്നതാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യം. ജി.എസ്.ടി നടപ്പാക്കിയതോടെ ഏകദേശം 19 കോടി പുതിയ പൗരന്മാര്‍ പരോക്ഷനികുതിയുടെ പരിപ്രേക്ഷ്യത്തില്‍ വന്നുകഴിഞ്ഞു. ചെറിയ കച്ചവടക്കാരനോ, വലിയ വ്യാപാരിയോ ആയിക്കോട്ടെ ജി.എസ്.ടിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സത്യസന്ധമായ നികുതി സമ്പ്രദായം അവര്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ വ്യാപാരസമൂഹത്തെ പ്രോത്സാഹിപ്പിക്കുകയെന്നത് നിങ്ങളുടെ കടമയുമാണ്. നിങ്ങളുടെ സ്ഥാപനത്തില്‍ ലക്ഷക്കണക്കിന് യുവാക്കള്‍ ചേര്‍ന്നിരിക്കും. ജി.എസ്.ടിയുമായി ബന്ധപ്പെട്ട ചെറിയ ചെറിയ കാര്യങ്ങളില്‍ ഒരുലക്ഷം യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കാനുളള ചുമതല നിങ്ങളുടെ സ്ഥാപനത്തിന് ഏറ്റെടുക്കാന്‍ കഴിയുമോ? ഏഴുമുതല്‍ പത്തുദിവസം വരെ അത്തരം പരിശീലനം ലഭിച്ചാല്‍ അവര്‍ക്ക് തങ്ങളുടെ പ്രദേശത്തുള്ള ചെറുകിട കച്ചവടക്കാരെ ജി.എസ്.ടി.എന്നുമായി ബന്ധിപ്പിക്കാനും റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് സഹായിക്കാനും കഴിയും. അത് പുതിയൊരു തൊഴില്‍വേദിയും സൃഷ്ടിക്കും. ഇതുതന്നെ സംഘടിതമായ രീതിയില്‍ നടപ്പാക്കുകയാണെങ്കില്‍ ഒരു ലക്ഷം എന്നത് ചെറിയൊരളവുമാത്രമായിരിക്കും.
സുഹൃത്തുക്കളെ, 2022ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ്. തങ്ങളുടെ ജീവിതത്തിന്റെ സുപ്രധാനകാലഘട്ടം മുഴുവന്‍ സ്വാതന്ത്ര്യസമരത്തിന് വേണ്ടി മാറ്റിവയ്ക്കുകയും ജീവിതം ത്യാഗംചെയ്യുകയും ചെയ്ത സ്വാതന്ത്ര്യസമരപോരാളികളുടെ ആഗ്രഹങ്ങളും ആശകളും നമ്മള്‍ നിറവേറ്റേണ്ടതുണ്ട്. എല്ലാ ഇന്ത്യന്‍പൗരന്മാര്‍ക്കും 1942ലെ ക്വിറ്റിന്ത്യാ സമരകാലത്തുണ്ടായിരുന്നതുപോലുള്ള ഒരു സ്വപ്‌നം ഉണ്ടാകണം. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതുവരെ നമ്മള്‍ അവസാനിപ്പിക്കില്ലെന്ന് അന്ന് ഇന്ത്യാക്കാര്‍ തീരുമാനിച്ചു. അതുപോലെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമാഘോഷിക്കുന്ന 2022ലേക്കുള്ള സ്വപ്‌നവുമായി നാം മുന്നോട്ടുപോകണം.
സുഹൃത്തുക്കളെ, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022ലേക്ക് എനിക്ക് ഐ.സി.എസ്.ഐയില്‍ നിന്നും ചില ഉറപ്പുകള്‍ വേണം. ഈ ഉറപ്പുകള്‍ നിങ്ങളുടെ പ്രതിജ്ഞയായിരിക്കുകയും അത് നിറവേറ്റുകയും വേണം.-
-രാജ്യത്തെ 2022 ഓടെ ഉയര്‍ന്ന നികുതിക്ക് വഴങ്ങുന്ന ഒരു സമൂഹമാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് കഴിയുമോ?
– 2022 ഓടെ രാജ്യത്ത് ഒരു ഷെല്‍കമ്പനിപോലും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താന്‍ നിങ്ങള്‍ക്കാകുമോ?
-രാജ്യത്തെ എല്ലാ കമ്പനികളും 2022 ഓടെ സത്യസന്ധമായി നികുതി നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?
-നിങ്ങളുടെ സഹായത്തിന്റെ പരിപ്രേക്ഷ്യം വര്‍ദ്ധിപ്പിച്ച് സത്യസന്ധമായ ഒരു വ്യാപാര സംസ്‌ക്കാരം 2022 ഓടെ രാജ്യത്തുണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?
തങ്ങളുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഐ.സി.എസ്.ഐ ഈ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള യാത്ര ആരംഭിക്കുമെന്നും തങ്ങളുടെ കര്‍മ്മസംസ്‌ക്കാരത്തില്‍ ഇവ ഉള്‍പ്പെടുത്തുമെന്നും ഞാന്‍ ആശിക്കുന്നു.
ഒരിക്കല്‍ കൂടി ഈ സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ നിങ്ങള്‍ക്കൊക്കെ എന്റെ ആശംസകള്‍.
സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ഉയര്‍ന്ന ചില വിമര്‍ശനങ്ങളുടെ പേരില്‍ ഞങ്ങള്‍ ഒരിക്കലും പ്രതിരോധത്തിലേക്ക് പോവില്ലെന്ന് എന്റെ സഹപൗരന്മാര്‍ക്ക് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ജനങ്ങളുടെ ആശങ്കയോട് സചേതനമായ നിലപാടാണ് ഗവണ്‍മെന്റിനുള്ളത്. ഏറ്റവും മോശമായ വിമര്‍ശനം പോലും ഞങ്ങള്‍ ഉള്‍ക്കൊള്ളൂം. 1.2 ബില്യണ്‍ ജനങ്ങളുള്ള രാജ്യത്തെ വിനയത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിന് കഠിനപ്രയത്‌നം നടത്തും. അതേ താളത്തിലും വേഗത്തിലും ജനങ്ങളുടെ താല്‍പര്യം ഉള്‍ക്കൊള്ളുകയും ചെയ്യും.
ഞങ്ങളുടെ എല്ലാ വിമര്‍ശകരുടെയും വീക്ഷണങ്ങള്‍ തെറ്റാണെന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അവരോട് പറയാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ രാജ്യത്ത് ഒരു അശുഭാപ്തി വിശ്വാസം വളര്‍ത്തുന്നതിന് ഞങ്ങള്‍ വിരാമമിടും.
സമ്പദ്ഘടനയുടെ ശക്തിതെളിയിക്കുന്ന അളവുകോലുകള്‍ ഞാന്‍ നിങ്ങള്‍ക്ക് കാട്ടിത്തന്നു. നമ്മുടെ സമ്പദ്ഘടനയും വളരെ ശക്തമാണെന്നും ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവിന്റെ വ്യക്തമായ പ്രതിഫലനം വെളിവാക്കുന്നതുമായ നിരവധി അളവുകോലുകള്‍ ഇനിയുമുണ്ട്. ഇവയൊക്കെ ഗവണ്‍മെന്റിന്റെ ചലനാത്മകതയുടെയും ദിശകളുടെയും വ്യക്തമായ തെളിവുകളാണ്. രാജ്യത്തിനകത്തും പുറത്തും ഉയരുന്ന വിശ്വാസ്യതയും നമ്മുടെ സാമ്പത്തികശക്തിയുടെ പ്രതിഫലനമാണ്.
അത് നാം അവഗണിച്ചുകൂടാ. നവീകരിച്ച മനോബലത്തോടെയും അത്യുത്സാഹത്തോടെയും ആത്മവിശ്വാസത്തോടെയും സംസ്‌ക്കാരത്തോടെയും ഒരു നവ ഇന്ത്യയുടെ സൃഷ്ടിക്കായി നമുക്ക് മുന്നോട് പ്രയാണം ചെയ്യാം.
ഈ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ നിങ്ങള്‍ക്കെല്ലാം എന്റെ അഭിനന്ദനങ്ങള്‍. നിങ്ങളൊക്കെ ഈ മേഖലകളുമായി ബന്ധപ്പെട്ടവരായതുകൊണ്ട് ഇക്കാര്യങ്ങളിലുള്ള എന്റെ വീക്ഷണങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആലോചിച്ചത്. ഈ വേദിയിലൂടെ ഇവയെല്ലാം എന്റെ സഹപൗരന്മാരില്‍ എത്തിച്ചേരുമെന്നും എനിക്ക് വിശ്വാസമുണ്ട്.
ഒരിക്കല്‍ കൂടി അഭിനന്ദങ്ങള്‍,
നന്ദി

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait

Media Coverage

When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Under Rozgar Mela, PM to distribute more than 71,000 appointment letters to newly appointed recruits
December 22, 2024

Prime Minister Shri Narendra Modi will distribute more than 71,000 appointment letters to newly appointed recruits on 23rd December at around 10:30 AM through video conferencing. He will also address the gathering on the occasion.

Rozgar Mela is a step towards fulfilment of the commitment of the Prime Minister to accord highest priority to employment generation. It will provide meaningful opportunities to the youth for their participation in nation building and self empowerment.

Rozgar Mela will be held at 45 locations across the country. The recruitments are taking place for various Ministries and Departments of the Central Government. The new recruits, selected from across the country will be joining various Ministries/Departments including Ministry of Home Affairs, Department of Posts, Department of Higher Education, Ministry of Health and Family Welfare, Department of Financial Services, among others.