നമസ്‌കാരം

നമ്മുടെ അടുത്തുള്ളതും അല്പം ദൂരയുള്ളതുമായ അയല്‍രാജ്യങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥരും വിദഗ്ധരുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ന് വളരെ ഫലപ്രദമായ ചര്‍ച്ചകള്‍ക്കായി നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ അറിയിച്ചുകൊണ്ട് ആരംഭിക്കാം. ഈ മഹാമാരി സമയത്ത് നമ്മുടെയൊക്കെ ആരോഗ്യ സംവിധാനങ്ങള്‍ സഹകരിച്ചതിന് നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കോവിഡ് -19 ലോകത്തെ ബാധിച്ചപ്പോള്‍, നമ്മുടെ ജനസാന്ദ്രതയുള്ള മേഖലയെക്കുറിച്ച് നിരവധി വിദഗ്ധര്‍ പ്രത്യേക ആശങ്ക പ്രകടിപ്പിച്ചു. പക്ഷെ, തുടക്കം മുതല്‍ നാമെല്ലാവരും ഈ വെല്ലുവിളിയെ ഏകോപിത പ്രതികരണത്തോടെ നേരിട്ടു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, ഭീഷണി തിരിച്ചറിഞ്ഞ് ഒരുമിച്ച് പോരാടുന്നതിന് നാമാണ് ആദ്യമായി ഒന്നിച്ചുകൂടിയത്. മറ്റ് പല പ്രദേശങ്ങളും ഗ്രൂപ്പുകളും നമ്മുടെ ആദ്യത്തെ മാതൃക പിന്തുടര്‍ന്നു.

മഹാമാരിയ്‌ക്കെതിരെ പോരാടുന്നതിനുള്ള അടിയന്തിര ചെലവുകള്‍ക്കായി നാം കോവിഡ് 19 എമര്‍ജന്‍സി റെസ്‌പോണ്‍സ് ഫണ്ട് സൃഷ്ടിച്ചു. നാം നമ്മുടെ വിഭവങ്ങളായ - മരുന്നുകള്‍, പിപിഇ കിറ്റുകള്‍, പരീക്ഷണ ഉപകരണങ്ങള്‍ എന്നിവ പങ്കിട്ടു. എല്ലാത്തിനുമുപരിയായി, നാം ഏറ്റവും മൂല്യവത്തായ വസ്തു -അറിവ് സഹകരണ പരിശീലനത്തിലൂടെ പങ്കിട്ടു. പരിശോധന,അണുബാധ നിയന്ത്രണം, മെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനം എന്നിവയിലെ മികച്ച രീതികളും അനുഭവങ്ങളും വെബിനാറുകള്‍, ഓണ്‍ലൈന്‍ കോഴ്‌സുകള്‍, ഐടി പോര്‍ട്ടലുകള്‍ എന്നിവ വഴി നാം പരസ്പരം പങ്കിട്ടു. നമുക്ക് ഏതാണ് അനുയോജ്യമെന്ന് കണ്ടെത്തി നാം നമ്മുടെ സ്വന്തം മികച്ച രീതികള്‍ വികസിപ്പിച്ചെടുത്തു. അറിവും അനുഭവവും ശേഖരിക്കുന്നതിന് നാം ഓരോരുത്തരും വളരെയധികം സംഭാവന നല്‍കി.

സുഹൃത്തുക്കളെ,

സഹകരണത്തിന്റെ ഈ മനോഭാവമാണ് ഈ മഹാമാരിയില്‍ നിന്ന് എടുക്കാവുന്ന ഒരു മൂല്യവത്തായ കാര്യം. നമ്മുടെ തുറന്ന മനസ്സും ദൃഢനിശ്ചയവും വഴി ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് നേടാന്‍ നമുക്ക് കഴിഞ്ഞു. ഇത് പ്രശംസിക്കപ്പെടേണ്ടതാണ്. ഇന്ന്, നമ്മുടെ മേഖലയുടെയും ലോകത്തിന്റെ തന്നെയും പ്രതീക്ഷകള്‍ കേന്ദ്രീകരിക്കുന്നത് വാക്‌സിനുകള്‍ വേഗത്തില്‍ വിന്യസിക്കുന്നതിലാണ്.. ഇതിലും നാം അതുപോലുള്ള സഹകരണ മനോഭാവം നിലനിര്‍ത്തണം.

സുഹൃത്തുക്കളെ,

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ആരോഗ്യ രംഗത്തെ നമ്മുടെ സഹകരണം ഇതിനകം ഒട്ടേറെ നേട്ടം കൈവരിച്ചിട്ടുണ്ട്. നമ്മുടെ അഭിലാഷം കൂടുതല്‍ ഉയര്‍ത്തുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാമോ? ഇന്ന് നിങ്ങളുടെ ചര്‍ച്ചകള്‍ക്കായി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ എന്നെ അനുവദിക്കുക:

· ആരോഗ്യ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായി ഒരു പ്രത്യേക വിസ പദ്ധതി ആവിഷ്‌കരിക്കുന്നതിനെക്കുറിച്ച് പരിഗണിച്ച് കൂടെ? സേവനം സ്വീകരിക്കുന്ന രാജ്യത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം അവര്‍ക്ക് നമ്മുടെ പ്രദേശത്തിനുള്ളില്‍ വേഗത്തില്‍ യാത്ര ചെയ്യാന്‍ കഴിയും.
· അടിയന്തര ഘട്ടങ്ങളില്‍ എയര്‍ ആംബുലന്‍സ് ഉപയോഗിക്കുന്നതിനായി ഒരു മേഖല കരാര്‍ ഏകോപിപ്പിക്കാന്‍ നമ്മുടെ സിവില്‍ വ്യോമയാന മന്ത്രാലയങ്ങള്‍ക്ക് കഴിയുമോ?
· മേഖലയിലെ ജനങ്ങളില്‍ കോവിഡ് 19 വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും സമാഹരിക്കുന്നതിനും പഠിക്കുന്നതിനുമായി ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കാന്‍ നമ്മുക്ക് കഴിയുമോ?
· ഭാവിയില്‍ മഹാമാരി തടയുന്നതിനായി സാങ്കേതികവിദ സഹായത്തോടെയുള്ള സാംക്രമിക രോഗശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മേഖലാ ശൃംഖല സൃഷ്ടിക്കാമോ?

കൂടാതെ, കോവിഡ് 19 തിനുമപ്പുറം, നമ്മുടെ വിജയകരമായ പൊതുജനാരോഗ്യ നയങ്ങളും പദ്ധതികളും പങ്കിടാമോ? ഇന്ത്യയില്‍ നിന്ന്, നമ്മുടെ ആയുഷ്മാന്‍ ഭാരത്, ജന്‍ ആരോഗ്യ പദ്ധതികള്‍ തുടങ്ങിയവ ഈ മേഖലയിലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് ഉപയോഗപ്രദമായ കേസ് പഠനങ്ങളാകാം. ഇതുപോലുള്ള സഹകരണം മറ്റ് മേഖലകളിലും നമുക്കിടയില്‍ കൂടുതല്‍ പ്രാദേശിക സഹകരണത്തിനുള്ള പാതയായി മാറിയേക്കാം. എല്ലാത്തിനുമുപരി, കാലാവസ്ഥാ വ്യതിയാനം; പ്രകൃതി ദുരന്തങ്ങള്‍, ദാരിദ്ര്യം, നിരക്ഷരത, സാമൂഹികവും ലിംഗപരവുമായ അസന്തുലിതാവസ്ഥ തുടങ്ങി നിരവധി പൊതു വെല്ലുവിളികള്‍ നാം പങ്കിടുന്നു. നൂറ്റാണ്ടുകളുടെ പഴയ സാംസ്‌കാരിക ബന്ധങ്ങളുടെ ശക്തിയും, ജനങ്ങള്‍ തമ്മിലുള്ള ബന്ധവും നാം പങ്കിടുന്നു. നമ്മെ ഒന്നിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും നാം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍, നമ്മുടെ മേഖലയ്ക്ക് ഇപ്പോഴത്തെ മഹാമാരിയെ മാത്രമല്ല, മറ്റ് വെല്ലുവിളികളെയും മറികടക്കാന്‍ കഴിയും.

സുഹൃത്തുക്കളെ,

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ടാണെങ്കില്‍, ദക്ഷിണേഷ്യയിലെ രാജ്യങ്ങളും ഇന്ത്യന്‍ മഹാസമുദ്ര ദ്വീപ് രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സമന്വയമില്ലാതെ അത് സാധ്യമകില്ല. മഹാമാരിയുടെ സമയത്ത് നിങ്ങള്‍ കാണിച്ച പ്രാദേശിക ഐക്യദാര്‍ഢ്യംഅത്തരം സംയോജനം സാധ്യമാണെന്ന് തെളിയിച്ചിട്ടുണ്ട്. ഇന്നത്തെ ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് ഞാന്‍ വീണ്ടും എല്ലാവരോടും എന്റെ ആശംസകള്‍ അറിയിക്കുന്നു.

നന്ദി!
വളരെ നന്ദി!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India Inc hails 'bold' Budget with 'heavy dose of reforms' to boost consumption, create jobs

Media Coverage

India Inc hails 'bold' Budget with 'heavy dose of reforms' to boost consumption, create jobs
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഫെബ്രുവരി 2
February 02, 2025

Appreciation for PM Modi's Visionary Leadership and Progressive Policies Driving India’s Growth