കാര്‍ഷികമേഖലയിലെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യമേഖലയുടെ കൂടുതല്‍ പങ്കാളിത്തം ആവശ്യമാണെന്ന് പ്രധാനമന്ത്രി
ചെറുകിട കര്‍ഷകരുടെ ശാക്തീകരണം ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിന്റെ കേന്ദ്രമാണ്: പ്രധാനമന്ത്രി
സംസ്‌കരിച്ച ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ നമ്മുടെ രാജ്യത്തെ കാര്‍ഷിക മേഖല ആഗോള വിപണിയിലേക്ക് വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നമസ്ക്കാരം

ഈ വർഷത്തെ ബജറ്റിൽ നിങ്ങളുടെ നിർദ്ദേശങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. നിങ്ങളുടെ നിർദ്ദേശങ്ങളും കാഴ്ചപ്പാടുകളും സംയോജിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചുവെന്നതും  നിങ്ങൾ ശ്രദ്ധിച്ചിരിക്കണം. ഇന്നത്തെ സംഭാഷണത്തിന്റെ ലക്ഷ്യം കാർഷിക പരിഷ്കാരങ്ങളും ബജറ്റ് വ്യവസ്ഥകളും എങ്ങനെ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാം, ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാവരേയും ഉൾപ്പെടുത്തിക്കൊണ്ട് അതിന്റെ കാര്യക്ഷമമായ അവസാന താളം വരെയുള്ള  വിതരണം ഉറപ്പാക്കുക എന്നതാണ്. കുറ്റമറ്റ പൊതു-സ്വകാര്യ പങ്കാളിത്തത്തിനും കേന്ദ്ര-സംസ്ഥാന ഏകോപനത്തിനും ഒരു ഉദാഹരണം ഉണ്ടായിരിക്കണം എന്നതായിരിക്കണം  ഇന്നത്തെ ചർച്ചയുടെ കേന്ദ്ര ബിന്ദു.

കൃഷി, ക്ഷീരവികസനം , മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദഗ്ധരും  പൊതു, സ്വകാര്യ, സഹകരണ മേഖലകളിൽ നിന്നുള്ള സഹപ്രവർത്തകരുമുണ്ട്. നിങ്ങളുടെ കാഴ്‌ചപാടുകൾ ഇന്ന് ഞങ്ങൾക്ക് ഗുണം ചെയ്യും. രാജ്യത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ധനസഹായം നൽകുന്ന ബാങ്കുകളുടെ പ്രതിനിധികളും വെബിനാറിലുണ്ട്.

ആത്മനിർഭർ  ഭാരതത്തിന് ആവശ്യമായ സ്വാശ്രയ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന പങ്കാളികളാണ് നിങ്ങൾ എല്ലാവരും. രാജ്യത്തെ ചെറുകിട കർഷകരെ കണക്കിലെടുത്ത് ഗവണ്മെന്റ് വർഷങ്ങളായി നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തത് എങ്ങനെയെന്ന് ഞാൻ പാർലമെന്റിൽ കുറച്ചുകാലം മുൻപ് വിശദീകരിച്ചു. ഈ ചെറുകിട കർഷകരുടെ എണ്ണം 12 കോടിക്ക് അടുത്താണ്, അവരുടെ ശാക്തീകരണം ഇന്ത്യൻ കാർഷിക മേഖലയെ പല പ്രതിസന്ധികളിൽ നിന്നും മോചിപ്പിക്കാൻ സഹായിക്കും. മാത്രമല്ല, ചെറുകിട കർഷകർ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തിയായി മാറും.

ഞാൻ വിശദീകരിക്കുന്നതിനുമുമ്പ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട ചില ബജറ്റ് സവിഷേതകൾ ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും ഇവ പരിചയമുണ്ടെന്ന് എനിക്കറിയാം. കാർഷിക വായ്പാ ലക്ഷ്യം ഇത്തവണ 16.50 ലക്ഷം കോടി രൂപയായി ഗവണ്മെന്റ്  ഉയർത്തി. മൃഗസംരക്ഷണം, ക്ഷീരകർഷകർ, മത്സ്യബന്ധന മേഖല എന്നിവയ്ക്ക് മുൻഗണന നൽകി. ഗ്രാമീണ അടിസ്ഥാനസൗകര്യ  ഫണ്ടും ,40,000 കോടി രൂപയായി ഉയർത്തി. മൈക്രോ ഇറിഗേഷൻ ഫണ്ടിന്റെ അളവും ഇരട്ടിയാക്കി. ഓപ്പറേഷൻ ഗ്രീൻ സ്കീം ഇപ്പോൾ നശിക്കുന്ന 22 ഉൽപ്പന്നങ്ങളിലേക്ക് വിപുലീകരിച്ചു. രാജ്യത്തെ ആയിരം മാണ്ഡികളെ കൂടി ഇ-നാമുമായി ബന്ധിപ്പിക്കാൻ തീരുമാനിച്ചു. ഈ തീരുമാനങ്ങളെല്ലാം ഗവണ്മെന്റിന്റെ   ചിന്തയും ഉദ്ദേശ്യവും കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്നു. ഈ തീരുമാനങ്ങളെല്ലാം ഞങ്ങൾ എല്ലാവരുമായും നേരത്തെ നടത്തിയ ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. വർദ്ധിച്ചുവരുന്ന കാർഷിക ഉൽ‌പാദനത്തിനിടയിൽ, ഇന്ത്യയ്ക്ക് വിളവെടുപ്പിനു ശേഷമുള്ള വിപ്ലവം അല്ലെങ്കിൽ ഭക്ഷ്യ സംസ്കരണ വിപ്ലവം, 21-ാം നൂറ്റാണ്ടിലെ മൂല്യവർദ്ധന എന്നിവ ആവശ്യമാണ്. രണ്ട്-മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത് ചെയ്തിരുന്നുവെങ്കിൽ അത് രാജ്യത്തിന് വളരെ നല്ലതാകുമായിരുന്നു. ഇപ്പോൾ, നഷ്ടപ്പെട്ട സമയത്തിന് നാം നഷ്ടപരിഹാരം നൽകേണ്ടതുണ്ട്, അതിനാൽ വരും ദിവസങ്ങളിൽ നമ്മുടെ  തയ്യാറെടുപ്പും വേഗതയും ശക്തമാക്കേണ്ടതുണ്ട്.

സുഹൃത്തുക്കളേ,

നമ്മുടെ ക്ഷീരമേഖലയിലേക്ക് നോക്കുകയാണെങ്കിൽ, അത് ഇന്ന് ശക്തമാണ്, കാരണം ഇത് നിരവധി പതിറ്റാണ്ടുകളായി സംസ്കരണം വിപുലീകരിച്ചു. ഇന്ന്, കാർഷിക മേഖലയിലെ എല്ലാ ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, മത്സ്യബന്ധനം മുതലായവയിൽ സംസ്ക്കരണത്തിൽ നാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സംസ്കരണം മെച്ചപ്പെടുത്തുന്നതിന്, കർഷകർക്ക് അവരുടെ ഗ്രാമങ്ങൾക്ക് സമീപം ആധുനിക സംഭരണ സൗകര്യങ്ങൾ ലഭിക്കേണ്ടതുണ്ട്. ഫാമിൽ നിന്ന് പ്രോസസ്സിംഗ് യൂണിററ്റിൽ  എത്തിക്കു ന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ട്. കർഷക ഉത്പ്പാദന സംഘടനകൾ സംസ്കരണ  യൂണിറ്റുകൾ കൈകാര്യം ചെയ്യണം. രാജ്യത്തെ കർഷകരും രാജ്യത്തെ പൊതു-സ്വകാര്യ-സഹകരണ മേഖലയും ശരിയായ ദിശയിലും ഭക്ഷ്യ സംസ്കരണ വിപ്ലവത്തിന് പൂർണ്ണ ശക്തിയോടെയും മുന്നോട്ട് വരേണ്ടിവരുമെന്ന് നമുക്കെല്ലാവർക്കും അറിയാം.

സുഹൃത്തുക്കളേ ,

രാജ്യത്തെ കൃഷിക്കാർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾക്കായി വിപണിയിൽ കൂടുതൽ കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്ന് കാലം ആവശ്യപ്പെടുന്നു. കർഷകരെ വെറും അസംസ്കൃത ഉൽ‌പന്നങ്ങളിലേക്കോ അല്ലെങ്കിൽ കാർഷിക ഉൽ‌പ്പന്നങ്ങളിലേക്കോ പരിമിതപ്പെടുത്തുന്നതിലൂടെ സംഭവിച്ച നാശനഷ്ടങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നു. രാജ്യത്തിന്റെ കൃഷിയും   ഭക്ഷ്യ സംസ്കരണ  മേഖലയും ആഗോള വിപണിയിലേക്ക് വ്യാപിപ്പിക്കണം. ഗ്രാമങ്ങൾക്ക് സമീപമുള്ള കാർഷിക വ്യവസായ ക്ലസ്റ്ററുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതുണ്ട്, അതിലൂടെ ഗ്രാമവാസികൾക്ക് ഗ്രാമത്തിൽ തന്നെ കാർഷിക സംബന്ധിയായ തൊഴിൽ ലഭിക്കും. ഓർഗാനിക്ജൈവ , കയറ്റുമതി  ക്ലസ്റ്ററുകൾക്കും വലിയ പങ്കുണ്ട്. ഗ്രാമങ്ങളുടെ കാർഷിക അധിഷ്ഠിത ഉൽ‌പ്പന്നങ്ങൾ‌ നഗരങ്ങളിലേക്ക് നീങ്ങുന്നതിനും നഗരങ്ങളിലെ മറ്റ് വ്യാവസായിക ഉൽ‌പ്പന്നങ്ങൾ‌ ഗ്രാമങ്ങളിൽ‌ എത്തുന്നതിനുമുള്ള ‌ ദിശയിലേക്ക്‌    നീങ്ങേണ്ടതുണ്ട്. ലക്ഷക്കണക്കിന് മൈക്രോ ഫുഡ് പ്രോസസ്സിംഗ് യൂണിറ്റുകൾ ഇപ്പോഴും രാജ്യത്ത് പ്രവർത്തിക്കുന്നു. ഇത് വളരെ പ്രധാനമാണ്, അവ വിപുലീകരിക്കാനും ശക്തിപ്പെടുത്താനും സമയം ആവശ്യപ്പെടുന്നു. ലോക വിപണിയിൽ നമ്മുടെ ഉൽ‌പ്പന്നങ്ങളെ എത്തിക്കാൻ ഒരു ജില്ല, ഒരു ഉൽ‌പ്പന്ന പദ്ധതി എങ്ങനെ പ്രാപ്തമാക്കുമെന്ന് നമുക്ക് പരിഹരിക്കേണ്ടതുണ്ട്.

സുഹൃത്തുക്കളേ

കൃഷി മാത്രമല്ല, മത്സ്യബന്ധന മേഖലയിലും സംസ്കരണത്തിന് നമുക്ക് വലിയ സാധ്യതയുണ്ട്. നാം ലോകത്തിലെ ഏറ്റവും വലിയ മത്സ്യ ഉൽ‌പാദകരും കയറ്റുമതിക്കാരും ആണെങ്കിലും, അന്താരാഷ്ട്ര വിപണിയിൽ സംസ്കരിച്ച മത്സ്യങ്ങളിൽ നമ്മുടെ  സാന്നിധ്യം വളരെ പരിമിതമാണ്. കിഴക്കൻ ഏഷ്യ വഴി സംസ്കരിച്ച രൂപത്തിലാണ് ഇന്ത്യയുടെ മത്സ്യം വിദേശ വിപണിയിലെത്തുന്നത്. ഈ അവസ്ഥ  മാറ്റണം.

സുഹൃത്തുക്കളേ, ആവശ്യമായ പരിഷ്കാരങ്ങളോടൊപ്പം,  ഉൽ‌പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹനമായും  ഗവണ്മെന്റ്  ആസൂത്രണം ചെയ്തിട്ടുണ്ട്. ഏകദേശം 11,000 കോടി രൂപ വ്യവസായത്തിന് ലഭിക്കും  . റെഡി ടു  കുക്ക്, റെഡി ടു ഈറ്റ്  ഭക്ഷ്യവസ്തുക്കൾ , കടൽ ഭക്ഷണം, മൊസറല്ല ചീസ്, അത്തരം നിരവധി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. കോവിഡിന്  ശേഷം രാജ്യത്തും വിദേശത്തും അത്തരം ഉൽ‌പ്പന്നങ്ങളുടെ ആവശ്യം എത്രമാത്രം വർദ്ധിച്ചുവെന്ന് എന്നെക്കാൾ നന്നായി നിങ്ങൾക്കറിയാം.

സുഹൃത്തുക്കളേ, രാജ്യത്തുടനീളം ജില്ലകളിൽ ഉൽപാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും സംസ്‌കരിക്കുന്നതിന് ക്ലസ്റ്ററുകൾ നിർമ്മിക്കുന്നതിന് ഊന്നൽ നൽകുന്നു. അതുപോലെ, ആത്മനിഭർ ഭാരത് കാമ്പയിന് കീഴിൽ പ്രധാൻ മന്ത്രി  മൈക്രോ ഫുഡ് പ്രോസസിംഗ് എന്റർപ്രൈസ് അപ്ഗ്രേഡേഷൻ സ്കീമിന് കീഴിൽ ദശലക്ഷക്കണക്കിന് ചെറുകിട ഭക്ഷ്യ-സംസ്കരണ യൂണിറ്റുകൾ പിന്തുണയ്ക്കുന്നു. അടിസ്ഥാനസൗകര്യം മുതൽ യൂണിറ്റുകൾ സ്ഥാപിക്കുന്നത് വരെ നിങ്ങളുടെ പങ്കാളിത്തം വളരെ പ്രധാനമാണ്.

സുഹൃത്തുക്കളേ

ഭക്ഷ്യ സംസ്കരണത്തോടൊപ്പം, ചെറുകിട കർഷകർക്ക് ആധുനിക സാങ്കേതികവിദ്യയുടെ ഗുണം എങ്ങനെ നേടാമെന്ന കാര്യത്തിലും നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ചെറുകിട കർഷകർക്ക് ട്രാക്ടറുകളോ വൈക്കോൽ മെഷീനുകളോ മറ്റ് യന്ത്രങ്ങളോ വാങ്ങാൻ കഴിയില്ല. ട്രാക്ടറുകളും മറ്റ് യന്ത്രങ്ങളും പങ്കിടാൻ കർഷകർക്ക് സ്ഥാപനപരവും വിലകുറഞ്ഞതും ഫലപ്രദവുമായ ഒരു ബദൽ നൽകാൻ കഴിയുമോ? വിമാനക്കമ്പനികൾക്ക് ഒരു മണിക്കൂർ അടിസ്ഥാനത്തിൽ വിമാനങ്ങൾ വാടകയ്‌ക്കെടുക്കാൻ കഴിയുമ്പോൾ, അത്തരം ക്രമീകരണങ്ങൾ രാജ്യത്തെ കർഷകർക്കും വ്യാപിപ്പിക്കാം.

കൊറോണ കാലഘട്ടത്തിൽ കർഷകരുടെ ഉൽ‌പന്നങ്ങൾ വിപണികളിലേക്ക് എത്തിക്കുന്നതിന് ട്രക്ക് അഗ്രഗേറ്ററുകളും ഒരു പരിധിവരെ ഉപയോഗിച്ചിരുന്നു. ആളുകൾ ഇത് ഇഷ്ടപ്പെട്ടു. ഫാമുകളിൽ നിന്ന് മണ്ഡി കളിലേക്കോ ഫാക്ടറികളിലേക്കോ കിസാൻ റെയിലിലേക്കോ ഇത് എങ്ങനെ വ്യാപിപ്പിക്കാം എന്നതിനെക്കുറിച്ച് ഞങ്ങൾ പ്രവർത്തിക്കണം. കൃഷിയുടെ മറ്റൊരു പ്രധാന ആകർഷണം മണ്ണ് പരിശോധനയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോടിക്കണക്കിന് കർഷകർക്ക് സോയിൽ ഹെൽത്ത്  കാർഡുകൾ നൽകിയിട്ടുണ്ട്. ഇപ്പോൾ മണ്ണിന്റെ ആരോഗ്യ കാർഡുകളുടെ സൗകര്യം രാജ്യത്തെ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കണം. രക്തപരിശോധന ലാബുകളുടെ മാതൃകയിൽ ഞങ്ങൾ മണ്ണ് പരിശോധനയുടെ ഒരു ശൃംഖല വികസിപ്പിക്കണം. സ്വകാര്യ കമ്പനികൾക്ക് വലിയ തോതിൽ പങ്കെടുക്കാൻ കഴിയും. മണ്ണ് പരിശോധന ശൃംഖല വികസിപ്പിക്കുകയും കൃഷിക്കാർ അത് ഉപയോഗിക്കുകയും ചെയ്തുകഴിഞ്ഞാൽ, അവരുടെ കൃഷിസ്ഥലത്തിന്റെ ആരോഗ്യത്തെക്കുറിച്ച് കർഷകരിൽ കൂടുതൽ അവബോധം ഉണ്ടാകും, അവരുടെ തീരുമാനങ്ങളിൽ വലിയ മാറ്റമുണ്ടാകും. രാജ്യത്തെ കൃഷിക്കാരന് മണ്ണിന്റെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ അറിവുണ്ടെങ്കിൽ അയാളുടെ വിളയുടെ ഉൽപാദനം മെച്ചപ്പെടും.

സുഹൃത്തുക്കളേ ,

കാർഷിക മേഖലയിലെ ഗവേഷണ-വികസന മേഖലകളിലാണ് പൊതുമേഖല കൂടുതലും സംഭാവന ചെയ്യുന്നത്. സ്വകാര്യമേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗവേഷണ-വികസന കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ, ഞാൻ സംസാരിക്കുന്നത് ഒരു വിളയുമായി ബന്ധപ്പെട്ട മുഴുവൻ ശാസ്ത്ര പരിസ്ഥിതി വ്യവസ്ഥയെക്കുറിച്ചാണ്, മാത്രമല്ല വിത്തിനോട് മാത്രമല്ല. ഒരു സമഗ്ര സമീപനം, ഒരു പൂർണ്ണ ചക്രം ഉണ്ടായിരിക്കണം. ഗോതമ്പും നെല്ലും മാത്രം വളർത്തുന്നതിൽ ഒതുങ്ങാത്ത കർഷകർക്ക് നാം  ഇപ്പോൾ ഓപ്ഷനുകൾ നൽകണം. ജൈവ  ഭക്ഷണം മുതൽ സാലഡുമായി ബന്ധപ്പെട്ട പച്ചക്കറികൾ വരെ നമുക്ക് ശ്രമിക്കാവുന്ന നിരവധി വിളകളുണ്ട്. അതുപോലെ, മില്ലറ്റുകൾക്കായുള്ള പുതിയ വിപണിയിൽ  വ്യാപാരം ആരംഭിക്കാൻ   ഞാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു. നാടൻ ധാന്യങ്ങൾക്ക് ഇന്ത്യയിലെ ഭൂമി വളരെ ഉപയോഗപ്രദമാണ്. ഇത് കുറഞ്ഞ വെള്ളം ഉപയോഗിക്കുകയും മികച്ച വിളവ് നൽകുകയും ചെയ്യുന്നു. മില്ലറ്റുകളുടെ ആവശ്യം ഇതിനകം ലോകത്ത് വളരെ ഉയർന്നതായിരുന്നു, ഇപ്പോൾ കൊറോണയ്ക്ക് ശേഷം ഇത് രോഗപ്രതിരോധ ബൂസ്റ്റർ എന്ന നിലയിൽ വളരെ പ്രചാരത്തിലുണ്ട്. ഈ കണക്കിൽ കർഷകരെ പ്രോത്സാഹിപ്പിക്കേണ്ടത് ഭക്ഷ്യ വ്യവസായ സഹപ്രവർത്തകരുടെ വലിയ ഉത്തരവാദിത്തമാണ്.

സുഹൃത്തുക്കളേ,

കടൽ‌ച്ചീര, തേനീച്ച മെഴുക് എന്നിവ നമ്മുടെ രാജ്യത്ത് പ്രചാരത്തിലുണ്ട്. കൃഷിക്കാരും തേനീച്ചയ്ക്കായി പ്രവർത്തിക്കുന്നു. കടൽപ്പായൽ, തേനീച്ച, തേനീച്ച മെഴുക് എന്നിവയുടെ വിപണിയിൽ വ്യപാരം  ചെയ്യേണ്ടതും കാലത്തിന്റെ ആവശ്യകതയാണ്. കടൽപ്പായൽ കൃഷിക്ക് രാജ്യത്ത് വളരെയധികം സാധ്യതകളുണ്ട്, കാരണം നമുക്ക്  വളരെ വലിയ തീരപ്രദേശമുണ്ട്. കടൽച്ചെടി നമ്മുടെ മത്സ്യത്തൊഴിലാളികൾക്ക് ഗണ്യമായ വരുമാന മാർഗ്ഗം നൽകും. തേൻ കച്ചവടത്തിൽ നാം  മികച്ച പ്രകടനം നടത്തുമ്പോൾ, തേനീച്ച മെഴുക് പങ്കാളിത്തവും വർദ്ധിപ്പിക്കേണ്ടതുണ്ട്. ഈ മേഖലയിൽ നിങ്ങൾക്ക് എങ്ങനെ പരമാവധി സംഭാവന നൽകാമെന്ന് അറിയാൻ  ഇന്നത്തെ ചർച്ചകൾ സഹായിക്കും.

സ്വകാര്യമേഖലയുടെ പങ്കാളിത്തം വർദ്ധിക്കുന്നതോടെ കർഷകന്റെ ആത്മവിശ്വാസവും വർദ്ധിക്കും. കരാർ കൃഷി നമ്മുടെ രാജ്യത്ത് വളരെക്കാലമായി ഏതെങ്കിലും രൂപത്തിലോ മറ്റോ ഉണ്ട്. കരാർ കൃഷി ഒരു ബിസിനസ്സ് മാത്രമല്ല, ആ ഭൂമിയോടുള്ള നമ്മുടെ ഉത്തരവാദിത്തവും നിറവേറ്റുക എന്നതാണ് നമ്മുടെ ശ്രമം. കൃഷിക്കാർക്ക് ആരോഗ്യകരവും ഉയർന്ന അളവിലുള്ള പോഷകാഹാരവുമുള്ള സാങ്കേതികവിദ്യയും വിത്തുകളും  കർഷകർക്ക് നൽകണം.

സുഹൃത്തുക്കളെ ,

ജലസേചനം മുതൽ വിതയ്ക്കൽ, വിളവെടുപ്പ്, വരുമാനം, സാങ്കേതികവിദ്യ എന്നിവയിലേക്ക് സമ്പൂർണ്ണ പരിഹാരം ലഭിക്കുന്നതിന് നാം സമഗ്രമായ ശ്രമങ്ങൾ നടത്തണം. നാം യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും കാർഷിക മേഖലയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുകയും വേണം. കൊറോണ സമയത്ത് നിരവധി സ്റ്റാർട്ടപ്പുകൾ പഴങ്ങളും പച്ചക്കറികളും ആളുകളുടെ വീടുകളിലേക്ക് കൊണ്ടുപോയത് നാം  കണ്ടു. സ്റ്റാർട്ടപ്പുകളിൽ ഭൂരിഭാഗവും രാജ്യത്തെ യുവാക്കളാണ് ആരംഭിച്ചതെന്നത് ഹൃദയസ്പർശിയാണ്. നാം അവരെ പ്രോത്സാഹിപ്പിക്കണം. നിങ്ങളുടെ സജീവ പങ്കാളിത്തം കൂടാതെ ഇത് സാധ്യമല്ല. കൃഷിക്കാരന്റെ വായ്പകൾ, വിത്തുകൾ, വളം, ചന്തകൾ എന്നിവയാണ് കർഷകന്റെ പ്രാഥമിക ആവശ്യങ്ങൾ.

വർഷങ്ങളായി, കിസാൻ ക്രെഡിറ്റ് കാർഡുകളുടെ വ്യാപ്തി ചെറുകിട കർഷകർക്കും കന്നുകാലിവളർത്ത്കാർക്കും  മത്സ്യത്തൊഴിലാളികൾക്കും നാം വിപുലീകരിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 1.80 കോടിയിലധികം കർഷകർക്ക്  കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകി. വായ്പയുടെ വ്യവസ്ഥയും 6-7 വർഷം മുമ്പത്തേതിനേക്കാൾ ഇരട്ടിയായി. ഈ വായ്‌പ യഥാസമയം കർഷകർക്ക് ലഭ്യമാകുന്നത് വളരെ പ്രധാനമാണ്. അതുപോലെ, ഗ്രാമീണ അടിസ്ഥാന സൗകര്യത്തിന്  ധനസഹായം നൽകുന്നതിൽ നിങ്ങളുടെ പങ്ക് പ്രധാനമാണ്. ഒരു കോടി രൂപയുടെ ഇൻഫ്രാ ഫണ്ട് നടപ്പാക്കൽ. ഒരു ലക്ഷം കോടി രൂപയും പ്രോത്സാഹജനകമാണ്. വാങ്ങൽ മുതൽ സംഭരണം വരെയുള്ള മുഴുവൻ ശൃംഖലയുടെയും നവീകരണത്തെ ഈ നീക്കം പ്രോത്സാഹിപ്പിക്കും. ഈ ബജറ്റിൽ, ഈ ഫണ്ടിന്റെ ആനുകൂല്യം രാജ്യത്തുടനീളമുള്ള എപി‌എം‌സികൾക്ക് നൽകാനും തീരുമാനിച്ചു. രാജ്യത്ത് രൂപവത്കരിക്കുന്ന 10,000 കർഷക ഉത്പ്പാദന സംഘടനകളുടെ  ശക്തമായ സഹകരണ സംവിധാനം വികസിപ്പിക്കുന്നതിന് സഹായിക്കും.

സുഹൃത്തുക്കളേ,

ഈ സംയോജിത ശ്രമങ്ങൾ നമുക്ക്  എങ്ങനെ പിന്തുടരാനാകും എന്നതിനെക്കുറിച്ച് നിങ്ങളുടെ നിർദ്ദേശങ്ങൾ വളരെ പ്രധാനമാണ്. ഈ രംഗത്ത് നിങ്ങൾക്ക് അനുഭവവും കാഴ്ചപ്പാടും ഉണ്ട്. ഗവണ്മെന്റിന്റെ  സമീപനം, കാഴ്ചപ്പാട്, ഭരണം, നിങ്ങളുടെ ശക്തി എന്നിവയിലൂടെ രാജ്യത്തെ കാർഷിക മേഖലയിൽ ഒരു മാറ്റം കൊണ്ടുവരണം. ഈ സംഭാഷണത്തിനിടെ ഇന്ത്യയുടെ കാർഷിക, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും ആശയങ്ങളും ഗവണ്മെന്റിനെ  വളരെയധികം സഹായിക്കും.

നിങ്ങളുടെ പദ്ധതികളെക്കുറിച്ചും നിങ്ങളും ഗവണ്മെന്റും എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുമെന്നും നിങ്ങളുടെ നിർദ്ദേശങ്ങൾ നൽകുമെന്നും തുറന്ന മനസോടെ ചർച്ച ചെയ്യുക. അതെ ... നിങ്ങൾക്ക് ബജറ്റിനെക്കുറിച്ച് ചില ആശങ്കകൾ ഉണ്ടായേക്കാം, പക്ഷേ ഇത് അവസാന ബജറ്റല്ല. ഇനിയും നിരവധി ബജറ്റുകൾ വരും. സേവിക്കാനുള്ള അവസരം നിങ്ങൾ ഞങ്ങൾക്ക് നൽകി, ഞങ്ങൾ അത് തുടരും. ഇന്നത്തെ സംഭാഷണം  കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുന്നതിനായി ഈ ബജറ്റ് എങ്ങനെ വേഗത്തിൽ നടപ്പാക്കാമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങളുടെ തുറന്ന മനസ്സുള്ള ചർച്ച നമ്മുടെ കൃഷിക്കാർക്കും കാർഷിക മേഖലയ്ക്കും നീല സമ്പദ്‌വ്യവസ്ഥയ്ക്കും ധവള  വിപ്ലവത്തിനും വലിയ കരുത്ത് നൽകും. ഒരിക്കൽ കൂടി ഞാൻ നിങ്ങളോട് വളരെ നന്ദിയർപ്പിക്കുന്നു.

നന്ദി....

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 25
December 25, 2024

PM Modi’s Governance Reimagined Towards Viksit Bharat: From Digital to Healthcare