ശ്രീ വിനീത് ജെയ്ന്‍,

ഇന്ത്യയില്‍നിന്നും പുറത്തുനിന്നുമുള്ള വിശിഷ്ടാതിഥികളെ,

എല്ലാവര്‍ക്കും സുപ്രഭാതം.

ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കൊപ്പം ഇവിടെ ആഗോള ബിസിനസ് ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ സാധിച്ചതില്‍ എനിക്കു സന്തോഷമുണ്ട്.

ആദ്യമായി, ബിസിനസ് ഉച്ചകോടിയുടെ പ്രമേയത്തിലെ ആദ്യ വാക്കായി സോഷ്യല്‍ (സാമൂഹികം) എന്നത് തെരഞ്ഞെടുത്തതില്‍ നിങ്ങളെ അഭിനന്ദിക്കട്ടെ.

വികസനം എങ്ങനെ സുസ്ഥിരമാക്കാം എന്നു നിങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട് എന്നതും നിങ്ങളുടെ പ്രമേയത്തിലെ രണ്ടാമത്തെ വാക്ക് അതാണ് എന്നറിയുന്നതിലും സന്തോഷമുണ്ട്.

ഉച്ചകോടിയുടെ പ്രമേയത്തിലെ മൂന്നാമത്തെ വാക്കായ സ്‌കാലബിലിറ്റിയെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുമ്പോള്‍ ഇന്ത്യക്കുവേണ്ടിയുള്ള പരിഹാരങ്ങളാണ് ചര്‍ച്ച ചെയ്യുന്നത് എന്നത് എനിക്കു പ്രതീക്ഷയും ആത്മവിശ്വാസവും പകര്‍ന്നുതരുന്നു.

|

സുഹൃത്തുക്കളെ,

2013 ന്റെ രണ്ടാം പാതിയിലും 2014 ന്റെ തുടക്കത്തിലും രാജ്യം നേരിട്ടിരുന്ന വെല്ലുവിളികളെക്കുറിച്ച് ഇവിടെ ഇരിക്കുന്നവരെക്കാള്‍ കൂടുതല്‍ ആര്‍ക്കാണ് അറിയുക?

വര്‍ദ്ധിച്ച പണപ്പെരുപ്പം ഓരോ വീടിന്റെയും നട്ടെല്ലൊടിക്കുകയായിരുന്നു.

വര്‍ദ്ധിച്ച കറന്റ് അക്കൗണ്ട് കമ്മിയും ധനക്കമ്മിയും രാജ്യത്തിന്റെ ധനസ്ഥിരതയ്ക്കു വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു.

ഈ സൂചകങ്ങളെല്ലാം ശോഭനമല്ലാത്ത ഭാവിയെ സൂചിപ്പിക്കുന്നതായിരുന്നു.
രാജ്യത്തു നയപരമായ മരവിപ്പായിരുന്നു നിലനിന്നിരുന്നത്.

ഇതു സമ്പദ്വ്യവസ്ഥ എത്തിച്ചേരേണ്ടുന്ന ഉയരങ്ങളിലേക്ക് എത്തുന്നത് ഇല്ലാതാക്കി.
ഫ്രജൈല്‍ ഫൈവ് ക്ലബ്ബിലെ ഈ അംഗത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ലോകം ആശങ്കയിലായി.

നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ക്കു കീഴടങ്ങേണ്ടിവരുമെന്ന ധാരണ പരക്കെ ഉണ്ടായി.

സുഹൃത്തുക്കളെ,

ഇത്തരമൊരു പരിതസ്ഥിതിയിലാണു ജനങ്ങളെ സേവിക്കാന്‍ ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വരികയും അതേത്തുടര്‍ന്ന് ഇന്നത്തെ രീതിയിലുള്ള മാറ്റം പ്രകടമാവുകയും ചെയ്തത്.

2014 ന് ശേഷം സംശയങ്ങള്‍ പ്രതീക്ഷകളായി മാറി.

തടസ്സങ്ങള്‍ ശുഭ ചിന്തകള്‍ക്കു വഴിമാറി.

മാത്രമല്ല, പ്രശ്‌നങ്ങള്‍ക്കു പകരം ഉദ്യമങ്ങളുടെ കാലവും പിറന്നു.

2014 മുതല്‍ ഇന്ത്യ ഒട്ടുമിക്ക രാജ്യാന്തര റാങ്കിങ്ങുകളിലും സൂചികകളിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

ഇന്ത്യയില്‍ ഏതു രീതിയിലുള്ള പരിവര്‍ത്തനം സംഭവിക്കുന്നു എന്ന് മാത്രമല്ല, ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് എത്രത്തോളം മാറിയിരിക്കുന്നു എന്നുകൂടി ഇതു വെളിപ്പെടുത്തുന്നു.

അതിവേഗമുള്ള ഈ പുരോഗതിയെ അഭിനന്ദിക്കാന്‍ സാധിക്കാത്ത ചിലരുണ്ടെന്ന് എനിക്ക് അറിയാം.

അവര്‍ പറയുന്നത് റാങ്കിങ് വെറും കടലാസിലുള്ള പുരോഗതിയാണെന്നും യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല എന്നുമാണ്.

ഇതു സത്യത്തില്‍ നിന്നും എത്രയോ അകലെയാണെന്നു ഞാന്‍ കരുതുന്നു.

റാങ്കിങ്ങുകള്‍ പലപ്പോഴും വൈകിയെത്തുന്ന സൂചകങ്ങളാണ്.

മാറ്റങ്ങള്‍ പ്രകടമായിക്കഴിഞ്ഞശേഷമാണ് സൂചികകളില്‍ പ്രത്യക്ഷപ്പെടുക.

ബിസിനസ് സുഗമമാക്കുന്നത് സംബന്ധിച്ച സൂചിക കാണുക.

നാലുവര്‍ഷത്തിനിടെ നമ്മുടെ റാങ്കിങ് 142ല്‍ നിന്നു ചരിത്രപരമായ വര്‍ധനയോടെ 77ലെത്തി.

എന്നാല്‍ പദവിയിലെ മാറ്റത്തിനു മുന്നേ രാജ്യത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു.

ഇപ്പോള്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി വേഗം ലഭിക്കും. അതുപോലെ തന്നെയാണ് വൈദ്യുതി കണക്ക്ഷനും മറ്റ് അനുമതികളും. ചെറിയ വ്യവസായികള്‍ക്കു പോലും അനുമതി വളരെ എളുപ്പത്തില്‍ തന്നെ ലഭിക്കുന്നു. 
ഇപ്പോള്‍ 40 ലക്ഷം രൂപയുടെ വരെ വിറ്റുവരവുള്ള വ്യവസായങ്ങള്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

ഇപ്പോള്‍ 60 ലക്ഷം രൂപയുടെ വരെ വിറ്റുവരവുള്ള വ്യവസായങ്ങള്‍ക്ക് ആദായ നികുതി ഇല്ല.

ഇപ്പോള്‍ 1.5 കോടി രൂപയുടെ വരെ വിറ്റുവരവുള്ള വ്യവസായങ്ങള്‍ക്ക് നാമമാത്ര നികുതി നിരക്ക് സംവിധാനമുണ്ട്.

അതുപോലെ തന്നെ വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം മത്സരക്ഷമതാ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 2013 ലെ 65 ല്‍ നിന്ന് 2017 ല്‍ 40 ലെത്തി.

ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 45 ശതമാനം കണ്ടു വര്‍ധന ഉണ്ടായിട്ടുണ്ട്. അംഗീകൃത ഹോട്ടലുകളുടെ എണ്ണത്തില്‍ 50 ശതമാനവും വിനോദ സഞ്ചാര മേഖലയിലെ വിദേശ നാണ്യ വരവില്‍ 50 ശതമാനവും വര്‍ധനയാണ് 2013 നും 2017 നും മധ്യേ ഉണ്ടായിരിക്കുന്നത്.

 

ഇന്ത്യയിലേയ്ക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ സംഖ്യ 50 ശതമാനം വര്‍ധിച്ചു. അതുപോലെ ആഗോള നവീനാശയ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 2014 ല്‍ 76 ആയിരുന്നത് 2018 ല്‍ 57 ആയിട്ടുണ്ട്.

നവീനായങ്ങളിലുള്ള മുന്നേറ്റം വളരെ വ്യക്തമായി കാണാവുന്നതാണ്.
ഈ അഭിവൃദ്ധി സംസ്‌കാരത്തിലും ദൃശ്യമാണ്.

ഫയല്‍ ചെയ്തിട്ടുള്ള വ്യാപാര മുദ്രകളുടെയും പേറ്റന്റുകളുടെയും എണ്ണത്തിലും വലിയ വര്‍ധന കാണുന്നു.

സുഹൃത്തുക്കളെ,

ഈ മാറ്റത്തിനെല്ലാം കാരണം പുതിയ ഭരണസംവിധാനമാണ്. അത് മിക്കവാറും ആകര്‍ഷകമായരീതിയില്‍ ദൃശ്യവുമാണ്. 2014 മുതല്‍ എങ്ങിനെ കാര്യങ്ങള്‍ മാറി എന്നതിന് വളരെ രസകരമായ ഒരു ഉദാഹരണം ഞാന്‍ പറയാം.

നാം ഇപ്പോള്‍ വിവിധ തരത്തിലുള്ള മത്സരങ്ങള്‍ കാണാറുണ്ട്.

മന്ത്രാലയങ്ങള്‍ തമ്മിലുള്ള മത്സരം

സംസ്ഥാനങ്ങള്‍ തമ്മിലുള്ള മത്സരം

വികസനത്തിനുവേണ്ടിയുള്ള മത്സരം

ലക്ഷ്യങ്ങള്‍ നേടാനുള്ള മത്സരം

ഇന്ത്യ ആദ്യം 100 ശതമാനം ശുചിത്വമാണോ അതോ 100 ശതമാനം വൈദ്യുതീകരണമാണോ നേടുക എന്നതു സംബന്ധിച്ച ഇന്ന് ഒരു മത്സരം ഉണ്ട്.

മറ്റൊന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകളാണോ, അതോ രാജ്യത്തെ എല്ലാ വീടുകളിലും പാചക വാതക കണക്്ഷന്‍ വിതരണമാണോ ആദ്യം പൂര്‍ത്തിയാവുക.

ഏതു സംസ്ഥാനമാണ് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക എന്നതിന് മത്സരമുണ്ട്.
ഏതു സംസ്ഥാനമാണ് പാവപ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മ്മാണം വേഗത്തില്‍ നടത്തുക എന്നും മത്സരമുണ്ട്്്്.

തീവ്ര വികസനേച്ഛയുള്ള ഏത് ജില്ലയാണ് വളരെ വേഗത്തില്‍ പുരോഗമിക്കുന്നത് എന്ന കാര്യത്തിലും മത്സരമുണ്ട്.

2014 നു മുമ്പും നാം ഒരു മത്സരത്തെ കുറിച്ചു കേട്ടിരുന്നു, വളരെ വ്യത്യസ്തമായ ഒന്ന്്.

മന്ത്രാലയങ്ങള്‍ തമ്മില്‍

വ്യക്തികള്‍ തമ്മില്‍ അഴിമതിക്കുവേണ്ടിയുള്ള മത്സരം, എങ്ങിനെ കാര്യങ്ങള്‍ വൈകിപ്പിക്കാം എന്നതിനുള്ള മത്സരം.

ആരാണ് പരമാവധി അഴിമതി നടത്തുക എന്നതിലുള്ള മത്സരം. ആര്‍ക്കാണ് ഏറ്റവും വേഗത്തില്‍ അഴിമതി നടത്താന്‍ സാധിക്കുക എന്നുള്ള മത്സരം, അഴിമതിയില്‍ ഏറ്റവും വലിയ പുതുമ കൊണ്ടുവരാനുള്ള മത്സരം.

കല്‍ക്കരി പാടത്ത് നിന്നാണോ സ്‌പെക്ട്രത്തില്‍ നിന്നാണോ കൂടുതല്‍ പണം നേടാനാവുക എന്ന മത്സരം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നാണോ പ്രതിരോധ ഇടപാടില്‍ നിന്നാണോ കൂടുതല്‍ പണം നേടാന്‍ സാധിക്കുക എന്നതിനുള്ള മത്സരം.

ഇതെല്ലാം നാം കണ്ടതാണ്. ഈ മത്സത്തിലെ പ്രധാന കളിക്കാര്‍ ആരെല്ലാമാണെന്നും നമുക്കറിയാം.

ഇതില്‍ ഏതു മത്സരമാണ് നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുക എന്നതു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ നിങ്ങള്‍ക്കു വിട്ടു തരുന്നു.
സുഹൃത്തുക്കളെ,

ചില കാര്യങ്ങള്‍ ഇന്ത്യയില്‍ നടക്കില്ല എന്ന ഒരു പല്ലവി മാത്രമെ പതിറ്റാണ്ടുകളായി, ഇവിടെ കേള്‍ക്കാന്‍ ഉണ്ടായിരുന്നുള്ളു.

ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് ഒന്നും അസാധ്യമല്ല എന്ന ആത്മവിശ്വാസം എനിക്കു പകര്‍ന്നു നല്കിയത് 2014 മുതല്‍ നമ്മുടെ രാഷ്ട്രം കൈവരിച്ച പുരോഗതിയാണ്.

നാമുന്‍കിന്‍ അബ് മുന്‍കിന്‍ ഹെ…..

ശുചിത്വമുള്ള ഒരിന്ത്യയെ സൃഷ്ടിക്കുക അസാധ്യമാണ് എന്നാണ് പറയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ അതു സാധ്യമാക്കിക്കൊണ്ടിരിക്കുന്നു.

ഇന്ത്യയില്‍ അഴിമതി രഹിത ഭരണം അസാധ്യമാണ് എന്നു പറഞ്ഞിരുന്നു, എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ അതു സാധ്യമാക്കിയിരിക്കുന്നു.

ജനങ്ങള്‍ക്ക് അവര്‍ക്ക് അര്‍ഹമായതു നല്‍കുമ്പോള്‍ അഴിമതി നീക്കം ചെയ്യാന്‍ സാധിക്കില്ല എന്നാണ് പറഞ്ഞിരുന്നത്, എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ അതു സാധ്യമാക്കിയിരിക്കുന്നു.

പാവങ്ങള്‍ക്ക് സാങ്കേതിക വിദ്യയുടെ ശക്തി സ്വായത്തമാക്കാന്‍ സാധിക്കില്ല എന്നാണു പറഞ്ഞിരുത്, എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ അതു സാധ്യമാക്കിയിരിക്കുന്നു.

നയരൂപീകരണത്തില്‍ സ്വജനപക്ഷപാതവും തന്നിഷ്ടവും ഒഴിവാക്കാനാവില്ല എന്നാണ് പറഞ്ഞിരുന്നത്, എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ അതു സാധ്യമാക്കിയിരിക്കുന്നു.

ഇന്ത്യയില്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അസാധ്യമാണ് എന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ അതു സാധ്യമാക്കിയിരിക്കുന്നു.

ഗവണ്‍മെന്റുകള്‍ക്ക് ഒരേ സമയം പുരോഗതിയുടെ പക്ഷത്തും പാവങ്ങളുടെ പക്ഷത്തും നില്ക്കാനാവില്ല എന്നു പറഞ്ഞിരുന്നു, എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ അതു സാധ്യമാക്കിയിരിക്കുന്നു.

പണപ്പെരുപ്പം എന്ന പ്രശ്‌നം കൂടാതെ വികസ്വര സമ്പദ് വ്യവസ്ഥയ്ക്ക്്്് ഉയര്‍ന്ന നിരക്കില്‍ ദീര്‍ഘനാള്‍ മുന്നോട്ടു പോകാനാവില്ല എന്നൊരു സിദ്ധാന്തം ഉണ്ട് എന്നാണ് എന്നോട് പറയപ്പെട്ടിരുന്നത്

ഉദാരവത്ക്കരണത്തിനു മുമ്പ് അതായത് 1991 നു ശേഷം നമ്മുടെ രാജ്യത്ത് രൂപീകൃതമായ മിക്ക ഗവണ്‍മെന്റുകളും ഈ പ്രശ്‌നത്തെ അഭിമുഖീകരിച്ചു. ചെറിയ കാലത്തെ വളര്‍ച്ചയ്ക്കു ശേഷമുള്ള ഈ പ്രതിഭാസത്തെ വിദഗ്ധര്‍ സമ്പദ് വ്യവസ്ഥയുടെ അത്യുഷ്ണം എന്നാണ് വിശേഷിപ്പിക്കുന്നത്.

ഇതുകാരണം നമുക്ക സുസ്ഥിര വളര്‍ച്ചാ നിരക്ക് ഒരിക്കലും ഉണ്ടായിട്ടില്ല.

നിങ്ങള്‍ ഓര്‍ക്കുക, 1991 നും 1996 നും ഇടയില്‍ നമുക്ക് ഒരു ഗവണ്‍മെന്റ് ഉണ്ടായിരുന്നു. അക്കാലത്തെ ശരാശരി വളര്‍ച്ചാ നിരക്ക് 5 ശതമാനമായിരുന്നു. പക്ഷെ ശരാശരി പണപ്പെരുപ്പം പത്തു ശതമാനത്തിലും മുകളിലായിരുന്നു.

ഞങ്ങള്‍ക്കു തൊട്ടു മുമ്പുണ്ടായിരുന്ന ഗവണ്‍മെന്റ്ിന്റെ കാലത്ത് വളര്‍ച്ചാ നിരക്ക് ആറര ശതമാനമായിരുന്നു. പണപ്പെരുപ്പം വീണ്ടും രണ്ടക്കവും.

സുഹൃത്തുക്കളെ,

2014 മുതല്‍ 2019 വരെ 7.4 ശതമാനം ശരാശരി വളര്‍ച്ചാ നിരക്കാണ് അടയാളപ്പെടുത്തുന്നത്. പണപ്പെരുപ്പം 4.5 ശതമാനത്തില്‍ താഴെയും.

ഉദാരവത്ക്കരണത്തിനു ശഷമുള്ള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ ഏറ്റവും ഉയര്‍ന്ന ശരാശരി വളര്‍ച്ചാ നിരക്കാണിത്. ഏതു ഗവണ്‍മെന്റുകളുടെ കാലം നോക്കിയാലും ഏറ്റവും താഴ്ന്ന ശരാശരി പണപ്പെരുപ്പ നിരക്കും.

ഈ മാറ്റങ്ങളും ഭരണപരിഷ്‌കാരങ്ങളും മൂലം നമ്മുടെ സമ്പദ് വ്യവസ്ഥയെ മാറ്റി മറിക്കാന്‍ പോന്ന തരത്തിലുള്ള പരിവര്‍ത്തനങ്ങളും സംഭവിക്കുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എതിന്റെ സാമ്പത്തിക സ്രോതസുകള്‍ വിപുലീകരിച്ചിരിക്കുന്നു. നിക്ഷേപങ്ങള്‍ക്കായി അത് ഇപ്പോള്‍ ബാങ്ക് വായ്പകളെ ആശ്രയിക്കുന്നില്ല.

ഓഹരി വിപണിയില്‍ നിന്നുള്ള പണ്ട് സമാഹരണം തന്നെ ഉദാഹരണം.

ഈ ഗവണ്‍മെന്റിനു മുമ്പ് 2011 -12 മുതല്‍ 2013 -2014 വരെയുള്ള കാലയളവില്‍ ഓഹരിയിലൂടെ ശരാശരി നിക്ഷേപം സമാഹരിച്ചത് പ്രതിവര്‍ഷം 14000 കോടി രൂപയായിരുന്നു.

കഴിഞ്ഞ നാലുവര്‍ഷമായി ശരാശരി 43000 കോടിയാണ് പ്രതിവര്‍ഷ സമാഹരണം. അതായത് മൂന്നിരട്ടി.

2011 മുതല്‍ 2014 വരെ ആള്‍ട്ടര്‍നേറ്റിവ് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ടു വഴി മൊത്തം സമാഹരിച്ചത് 4000 കോടിയില്‍ താഴെ മാത്രമായിരുന്നു.

നമ്മുടെ ഗവണ്‍മെന്റ് സമ്പദ് വ്യവസ്ഥയെ സഹായിക്കുന്ന ഈ സ്രോതസുകള്‍ വികസിപ്പിക്കുന്നതിനായി വിവധ നടപടികളാണ് സ്വീകരിച്ചത്.അതിന്റെ ഫലം നിങ്ങള്‍ക്കു കാണാന്‍ സാധിക്കം.

2014 മുതല്‍ 2018 വരെയുള്ള നാലു വര്‍ഷം കൊണ്ട് അള്‍ടടര്‍നേറ്റീവ് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ടു വഴി മൊത്തം സമാഹരിച്ചത് 81000 കോടി രൂപയിലധികമാണ്. അതായത് 20 ഇരട്ടി കുതിച്ചു ചാട്ടം.

ഉദാഹരണത്തിന് കോര്‍പ്പറേറ്റ് കടപ്പത്രങ്ങളുടെ സ്വകാര്യ പ്ലേസ്‌മെന്റ് നോക്കാം. 
2011 മുതല്‍ 2014 വരെ സമാഹരിക്കാന്‍ സാധിച്ചത് മൂന്നു ലക്ഷം കോടിയാണ്. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് 2.25 ലക്ഷം കോടിയാണ് നേടാന്‍ സാധിച്ചിരിക്കുന്നത്. 75 ശതമാനമാണ് വളര്‍ച്ച.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ വിശ്വസ്യതയുടെ ഉദാഹരണമാണ് ഇതെല്ലാം. 
ഇന്ന്്് ആഭ്യന്തര നിക്ഷേപകര്‍ മാത്രമല്ല ലോകമെമ്പാടുമുള്ള നിക്ഷേകര്‍ കൂടി ഈ ആത്ാമവിശ്വാസം പ്രകടിപ്പിക്കുന്നു.

മുന്‍കാലങ്ങളിലെ തെരഞ്ഞെടുപ്പിനു മുമ്പുള്ള തരംഗത്തെ തകര്‍ത്തു കൊണ്ട് ഇന്ത്യയില്‍ അര്‍പ്പിക്കുന്ന ഈ വിശ്വാസം തുടരുന്നു.

കഴിഞ്ഞ നാലു വര്‍ഷം രാജ്യത്തു ലഭിച്ച നേരിട്ടുള്ള വിദേശ നിക്ഷേപ തുക 2014 നു മുമ്പുള്ള ഏഴു വര്‍ഷം ലഭിച്ചതിനു തുല്യമാണ്.

ഇതെല്ലാം നേടുന്നതിന് ഇന്ത്യക്ക് പരിഷ്‌കാരങ്ങളും മാറ്റങ്ങളും ആവശ്യമുണ്ട്. 
പാപ്പര്‍ നിയമം, ജി.എസ്.ടി, റിയല്‍ എസ്‌റ്റേറ്റ് നിയമം തുടങ്ങിയ വഴി പതിറ്റാണ്ടുകളിലേയ്ക്കുള്ള വളര്‍ച്ചാ നിരക്കിന് നാം അടിത്തറ പാകിക്കഴിഞ്ഞു.
കിട്ടാക്കടമായി കിടന്നിരുന്ന മൂന്നു ലക്ഷം കോടി രൂപ തിരികെ ലഭിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നുവോ. ഇതാണ് പാപ്പര്‍ നിയമത്തിന്റെ പ്രഭാവം.

സാമ്പത്തിക സ്രോതസുകളെ കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ ഇത് രാജ്യത്തെ സഹായിക്കുന്നു. ഇതിനു മുമ്പ് വര്‍ഷങ്ങളോളം ആരും ശ്രമിക്കാതിരുന്ന, സമ്പദ്യവ്യവസ്ഥയെ ശരിയാകാകന്‍ നാം പരിശ്രമിച്ചു. ഒപ്പം സാവകാശം പോവുക, ജോലി നടക്കുന്നു എന്ന ബോര്‍ഡ് വയ്ക്കാതിരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ഈ പരിഷ്‌കാരങ്ങളെല്ലാം വരുത്തിയത് സമൂഹത്തിലെ വലിയ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കാതെയാണ്. 
സുഹൃത്തുക്കളെ,

130 കോടി ആഗ്രഹങ്ങളുടെ നാടാണ് ഇന്ത്യ. അതിനാല്‍ വികസനത്തിനും പുരോഗതിക്കും ഒറ്റപ്പെട്ട വീക്ഷണം സാധിക്കില്ല. പുതിയ ഇന്ത്യയെ കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാട് സാമ്പത്തിക, ജാതി, മത, ഭാഷാ, വിശ്വാസങ്ങള്‍ക്കതീതമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുന്നതാണ്.

130 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പൂര്‍ത്തീകരിക്കുന്ന പ ഒരു നവ ഇന്ത്യയെ സൃഷ്ടിക്കാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്്. കഴിഞ്ഞ കാലത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന, ഭാവിയുടെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന ഒരിന്ത്യയാണ് ഞങ്ങളുടെ ദര്‍ശനം. അതുകൊണ്ട് ഇന്ത്യ അതിവേഗ ട്രെയിന്‍ നിര്‍മ്മിച്ചപ്പോള്‍ അത് എല്ലാ ആളില്ലാ ലെവല്‍ ക്രോസുകളും നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ചെയ്തു. ഇന്ന് ഇന്ത്യ ഐഐടികളും എയിംസുകളും വളരെ വേഗത്തില്‍ നിര്‍മ്മിക്കുകയാണ്. ഒപ്പം രാജ്യമെമ്പാടുമുള്ള സ്‌കൂളുകളില്‍ ശുചിമുറികളും.

ഇന്ന് ഇന്ത്യ രാജ്യമെമ്പാടും 100 സ്മാര്‍ട്ട് നഗരങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വികസനം കാംക്ഷിക്കുന്ന 100 ജില്ലകളുടെ ത്വരിത വികസനം കൂടി നാം ഉറപ്പാക്കുന്നു.

ഇന്ന് ഇന്ത്യ വൈദ്യുതി കയറ്റുമതി നടത്തുമ്പോള്‍ സ്വാതന്ത്ര്യം മുതല്‍ ഇരുട്ടില്‍ കഴിഞ്ഞിരുന്ന രാജ്യത്തെ കോടിക്കണക്കിനു ഭവനങ്ങളില്‍ നാം വൈദ്യുതി ഉറപ്പാക്കുന്നു.

ഇന്ന് ചൊവ്വ പര്യടനത്തിനു നാം തയാറെടുക്കുമ്പോള്‍, ഓരോ ഇന്ത്യക്കാരനും അവനു തലചായ്ക്കാനുള്ള വീടുണ്ട് എന്നു കൂടി നാം ഉറപ്പു വരുത്തുന്നു. ഇന്ന് ലോകത്തിലെ അതിവേഗ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥായായി ഇന്ത്യ മാറുമ്പോള്‍ രാജ്യം അതെ വേഗതയില്‍ ദാരിദ്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നുമുണ്ട്.
എബിസി എന്ന മാനസികാവസ്ഥയെ നാം ദൂരെയകറ്റിയിരിക്കുന്നു.

എ എന്നാല്‍ അവോയിഡിംങ് (ഒഴിവാക്കല്‍)

ബി എന്നാല്‍ ബെറീംങ് (കുഴിച്ചു മൂടല്‍)

സി എന്നാല്‍ കണ്‍ഫ്യൂസിംങ് (ആശയക്കുഴപ്പമുണ്ടാക്കല്‍)

ഏതെങ്കിലും വിഷയം നാം ഒഴിവാക്കുന്നതിനു പകരം അത് നാം കൈകാര്യം ചെയ്യുന്നു.

കുഴിച്ചു മൂടുന്നതിനു പകരം നാം അതു പുറത്തെടുത്ത് ജനങ്ങളുമായി ആശയവിനിമയം ചെയ്യുന്നു.

സംവിധാനത്തെ ആശയക്കുഴപ്പത്തിലാക്കുന്നതിനു പകരം നാം അതിനു പരിഹാരം സാധിക്കുമെന്നു കാണിച്ചുകൊടുക്കുന്നു.

ഇത് സാമൂഹ്യ മേഖലയില്‍ സക്രിയമായ ഇടപെടലുകള്‍ സാധ്യമാണ് എന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കു നല്കുന്നു. പ്രതിവര്‍ഷം 6000 രൂപ ലഭ്യമാക്കിക്കൊണ്ട് രാജ്യത്തെ 12 കോടി വരുന്ന ചെറുകിട, നാമമാത്ര കൃഷിക്കാരിലേയക്ക് എത്തുകയാണ് നാം. 7.5 ലക്ഷം കോടി രൂപയാണ് അടുത്ത പത്തു വര്‍ഷത്തേയ്ക്ക് ഇങ്ങനെ നമ്മുടെ കൃഷിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്.

നമ്മുടെ അസംഘടിത മേഖലയിലെ കോടിക്കണക്കിനു വരുന്ന തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നാം നടത്തി വരികയാണ്.

ഈ ഗവണ്‍മെന്റിന്റെ പുരോഗതിയുടെ വാഹനം രണ്ടു സമാന്തര പാതകളിലൂടെയാണ് മുന്നേറുന്നത്. ഒന്ന് എല്ലാവര്‍ക്കും പ്രത്യേകിച്ച് വിട്ടുപോയവര്‍ക്ക് സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊണ്ട്. 
രണ്ട്: അടുത്ത തലമുറയ്ക്ക് അവരുടെ ഭാവിസ്വപ്‌നങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള ഭൗതിക സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊണ്ട്. കഴിഞ്ഞ കാലം നമ്മുടെ കൈപ്പിടിയിലില്ല. എന്നാല്‍ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത് ഉറപ്പായും നമ്മുടെ കൈകളിലുണ്ട്.

കഴിഞ്ഞ കാലത്തെ നഷ്ടപ്പെട്ട വ്യാവസായിക വിപ്ലവത്തെ ഓര്‍ത്ത് നാം വിലപിക്കുന്നു. എന്നാല്‍ ഇന്ന് നാലാം വ്യാവസായിക വിപ്ലവത്തിന്്് മുഖ്യ സംഭാവനകള്‍ നല്കുന്ന രാജ്യമാണ് ഇന്ത്യ. നാം നല്കുന്ന സംഭാവനകളുടെ വലിപ്പം ലോകത്തെ അമ്പരപ്പിക്കും. കഴിഞ്ഞ മൂന്നു വ്യാവസായിക വിപ്ലവത്തിലും നമുക്ക് അവസാന ബസ്് പോലും ലഭിച്ചില്ല. എന്നാല്‍ ഇക്കുറി നമുക്കു ബസ് ലഭിച്ചു എന്നു മാത്രമല്ല അതു നിയന്ത്രിക്കുന്നതും ഇന്ത്യയാണ്. ഈ പുതു ചൈതന്യത്തിനു കാരണം നമ്മുടെ നവീനാശയങ്ങളും സാങ്കേതിക വിദ്യയുമാണ്.

സുഹൃത്തുക്കളെ,

ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മെയ്ക്ക് ഇന്ത്യ, ഇന്നവേറ്റിവ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ക്ക് നാം നല്കിയ ഊന്നല്‍ ഇപ്പോള്‍ ഫലം നല്കി തുടങ്ങിയിരിക്കുന്നു.

നിങ്ങള്‍ക്കറിയാമോ ഏതാണ്ട് 4000 പേറ്റന്റുകളാണ് 2013 -2014 ല്‍ നാം നല്കിയത്. എന്നാല്‍ 2017 -18 ല്‍ നാം നല്കിയത് 13000 പേറ്റന്റുകളാണ്. അതായത്, മൂന്നിരട്ടി.

നിങ്ങള്‍ക്കറിയാമോ ഏതാണ്ട് 68000 വ്യാപാര മുദ്രകളാണ് 2013 -2014 ല്‍ നാം നല്കിയത്. 2016 -17 ല്‍ 2.5 ലക്ഷം വ്യാപാര മുദ്രകളാണ്. അതായത് നാലിരട്ടി.

ഇന്ന് ഇന്ത്യയിലെ 44 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ദ്വിതല, ത്രിതല നഗരങ്ങളിലാണ്. കണ്ടുപിടുത്ത സാഹചര്യം ഒരുക്കുന്നതിനായി രാജ്യമെമ്പാടും അടല്‍ ടിങ്കറിംങ് ലാബുകളുടെ ശൃംഖലയാണ് സ്ഥാപിതമായിക്കൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നാളെയ്ക്കുള്ള ഗവേഷകരാകുന്നതിന് ശക്തമായ അടിത്തറ നല്കും. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ പാമ്പാട്ടി സമുദായത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി മൗസ്് ഉപയോഗിക്കാന്‍ നേടിയ വൈദഗ്ധ്യം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു പോയി.

ഗ്രാമങ്ങളില്‍ യുവാക്കള്‍ മത്സര പരീക്ഷകള്‍ക്കു തയാറെടുക്കുന്നതിന് വൈ ഫൈയും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും ഉപയോഗിക്കുന്നതും അതുപോലെ തന്നെ നമ്മെ ആവേശ ഭരിതരാക്കുന്ന കാഴ്ച്ചയാണ്. ഇന്ന് രാജ്യത്തെ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് നികത്തുന്നത് സാങ്കേതിക വിദ്യയാണ്.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്തരം കഥകള്‍ പുത്തന്‍ അധ്യായങ്ങള്‍ രചിക്കുന്നു.
സുഹൃത്തുക്കളെ,

നിങ്ങളുടെ പങ്കാളിത്തവും പിന്തുണയും കൊണ്ടാണ് 2014 മുതല്‍ ഇന്ത്യ അതിവേം കുതിക്കുന്നത്. ജജന പങ്കാളിത്തം കൂടാതെ ഇതു സാധ്യമാവുമായിരുന്നില്ല.

രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വളരാനും വികസിക്കാനും മികവു നേടാനുമുള്ള അവസരങ്ങള്‍ ലഭ്യമാക്കാന്‍ നമ്മുടെ രാജ്യത്തിനു സാധിക്കുമെന്ന് ഞങ്ങള്‍ക്കു ആത്മവിശ്വസം പകര്‍ന്നത് ഈ അനുഭവമാണ്.

ഇന്ത്യയെ 10 ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാക്കാനാണ് നാം ആഗ്രഹിക്കുന്നത്.

ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാക്കാനാണ് നാം ആഗ്രഹിക്കുന്നത്

ഇന്ത്യയെ എണ്ണമറ്റ സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രമാക്കാനാണ് നാം ആഗ്രഹിക്കുന്നത്

സൗരോര്‍ജ്ജം പോലുള്ള ഊര്‍ജ്ജ സ്രോതസിലേയ്ക്കു ലോകത്തെ നയിക്കാന്‍ നാം ആഗ്രഹിക്കുന്നു

നമ്മുടെ ജനങ്ങള്‍ക്കു ഊര്‍ജ്ജ സുരക്ഷ നല്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
നമ്മുടെ ഇറക്കുമതികള്‍ വെട്ടിച്ചുരുക്കാന്‍ നാം ആഗ്രഹിക്കുന്നു.

വൈദ്യുതി വാഹനങ്ങളുടെ ഉത്പാദനത്തിലും ഊര്‍ജ്ജ സംഭരണ സംവിധാനത്തിലും ലോക നായകത്വമാണ് നാം ആഗ്രഹിക്കുന്നത്.

ഈ ലക്ഷ്യങ്ങള്‍ മനസില്‍ വച്ചുകൊണ്ട് നമുക്ക് നമ്മുടെ സ്വപ്‌നത്തിലുള്ള പുത്തന്‍ ഇന്ത്യയുടെ നിര്‍മ്മിതിക്കായി നമ്മെ തന്നെ നമുക്കു പുനരര്‍പ്പണം ചെയ്യാം.

നിങ്ങള്‍ക്കു നന്ദി

നിങ്ങള്‍ക്കു വളരെ നന്ദി.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
From Digital India to Digital Classrooms-How Bharat’s Internet Revolution is Reaching its Young Learners

Media Coverage

From Digital India to Digital Classrooms-How Bharat’s Internet Revolution is Reaching its Young Learners
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles passing of Shri Sukhdev Singh Dhindsa Ji
May 28, 2025

Prime Minister, Shri Narendra Modi, has condoled passing of Shri Sukhdev Singh Dhindsa Ji, today. "He was a towering statesman with great wisdom and an unwavering commitment to public service. He always had a grassroots level connect with Punjab, its people and culture", Shri Modi stated.

The Prime Minister posted on X :

"The passing of Shri Sukhdev Singh Dhindsa Ji is a major loss to our nation. He was a towering statesman with great wisdom and an unwavering commitment to public service. He always had a grassroots level connect with Punjab, its people and culture. He championed issues like rural development, social justice and all-round growth. He always worked to make our social fabric even stronger. I had the privilege of knowing him for many years, interacting closely on various issues. My thoughts are with his family and supporters in this sad hour."