QuoteThe human face of 'Khaki' uniform has been engraved in the public memory due to the good work done by police especially during this COVID-19 pandemic: PM
QuoteWomen officers can be more helpful in making the youth understand the outcome of joining the terror groups and stop them from doing so: PM
QuoteNever lose the respect for the 'Khaki' uniform: PM Modi to IPS Probationers

നമസ്‌ക്കാരം!

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ അമിത് ഷാ ജി, ഡോ: ജിതേന്ദ്ര സിംഗ് ജി, ജി. കൃഷ്ണ റെഡ്ഡി ജി, ദീക്ഷാന്ത് പരേഡ് (ബിരുദാന ചടങ്ങ്) പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവിടെ സന്നിഹിതരായിരിക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ദേശിയ പോലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥര്‍, യുവത്വത്തിന്റെ അത്യുത്സാഹത്തോടെ ഇന്ത്യന്‍ പോലീസ് സേനയെ നയിക്കാന്‍ തയാറായിട്ടുള്ള 71 ആര്‍.ആറിലെ എന്റെ യുവ സുഹൃത്തുക്കളെ,
പൊതുവായി, ഈ അക്കാദമിയില്‍ നിന്നു പുറത്തുവരുന്ന സുഹൃത്തുക്കളെ ഞാന്‍ ഡല്‍ഹിയില്‍ വച്ച് വ്യക്തിപരമായി കാണുകയാണ് പതിവ്. അവരെ എന്റെ വീട്ടില്‍ വിളിച്ചുവരുത്താനും എന്റെ ആശയങ്ങള്‍ അവരുമായി പങ്കുവയ്ക്കാനും കഴിഞ്ഞിരുന്നത് എന്റെ നല്ല ഭാഗ്യമായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യം മൂലം, ആ അവസരം എനിക്ക് നഷ്ടമാകുകയാണ്. എന്നാല്‍ അധികാരത്തിലിരിക്കെ എപ്പോഴെങ്കിലും ഞാന്‍ നിങ്ങളെ കണ്ടുമുട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളെ,
ട്രെയിനികളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലം മുഴുവനും നിങ്ങള്‍ സംരക്ഷിതമായ ഒരു പരിസ്ഥിതിയിലായിരിക്കുമെന്നത് ഉറപ്പാണ്. ഒരു തെറ്റു സംഭവിച്ചാല്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന ആളുകളോ അത് പരിപാലിച്ചുകൊള്ളുമെന്ന് നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഒരു രാത്രികൊണ്ട് സഹാചര്യങ്ങള്‍ മാറുകയാണ്. ഈ അക്കാദമിയില്‍ നിന്ന് പുറത്തുവരുന്ന സമയം മുതല്‍ നിങ്ങള്‍ പരിരക്ഷ ലഭിക്കുന്ന പരിസ്ഥിതിയില്‍ ആയിരിക്കില്ല. നിങ്ങള്‍ പുതിയ ആളുകളാണെന്നും നിങ്ങള്‍ക്ക് വേണ്ടത്ര പരിചയമില്ല എന്നൊന്നും ഒരു സാധാരണക്കാരന്‍ ചിന്തിക്കില്ല. അദ്ദേഹം സാഹിബാണെന്നും യൂണിഫോമിലാണെന്നും എന്നിട്ടും എന്തുകൊണ്ട് എന്റെ കാര്യം ചെയ്തുതരുന്നില്ല എന്നുമായിരിക്കും ചിന്തിക്കുക? നിങ്ങള്‍ സാഹിബുമാരാണ്, നിങ്ങള്‍ക്ക് എങ്ങനെ ഇങ്ങനെ പെരുമാറാന്‍ സാധിക്കുന്നു എന്നായിരിക്കും അയാള്‍ ചിന്തിക്കുന്നത്. അതോടെ, നിങ്ങളോടുള്ള അയാളുടെ സമീപനം പൂര്‍ണ്ണമായി മാറും. നിങ്ങള്‍ എങ്ങനെയാണ് പെരുമാറുന്നതെന്നും നിങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും.
നിങ്ങളുടെ ആദ്യകാലത്ത് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, എന്തെന്നാല്‍ ആദ്യം എങ്ങനെ വിലയിരുത്തപ്പെടുന്നുവോ അതാണു നിലനില്‍ക്കുക. ഒരിക്കല്‍ നിങ്ങളെ ഒരു പ്രത്യേകരം ഓഫീസറായി തിരിച്ചറിയപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങളെ എവിടേക്കു സ്ഥലം മാറ്റിയാലും അവിടെയൊക്കെ ആ പ്രതിച്ഛായയും കൂടെപ്പോരും. ആ പ്രതിച്ഛായയില്‍ നിന്നു പുറത്തുവരുന്നതിന് നിങ്ങള്‍ക്കു വളരെയധികം സമയവും വേണ്ടിവരും. അതുകൊണ്ട് നിങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ വളരെ ശ്രദ്ധയോടെയായിരിക്കണം.
രണ്ടാമതായി, സമൂഹത്തിന് ഒരു ദോഷമുണ്ട്. തെരഞ്ഞെടുക്കപ്പെട്ടശേഷം ഞങ്ങള്‍ ഡല്‍ഹിയില്‍ വന്നപ്പോഴും രണ്ടു നാലു പേര്‍ ഞങ്ങളോട് ഒട്ടിനിന്നു. അവര്‍ ആരാണെന്ന് ഞങ്ങള്‍ക്ക് അറിയല്ല. വളരെ വേഗം തന്നെ അവര്‍ അവരുടെ സേവനങ്ങള്‍ വാഗ്ദാനം ചെയ്തു തുടങ്ങി. സാഹിബ് നിങ്ങള്‍ക്ക് കാര്‍ വേണമെങ്കില്‍ അല്ലെങ്കില്‍ വെള്ളം ആവശ്യമാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് അത് ശരിയാക്കിത്തരാം. നിങ്ങള്‍ ഇതുവരെ ഭക്ഷണം കഴിച്ചില്ലെന്ന് ഞാന്‍ കരുതുന്നു. ഈ ഭവനിലെ ആഹാരം നല്ലതല്ല, മറ്റൊരു ഭവനില്‍ നിന്ന് ഞാന്‍ ഭക്ഷണം കൊണ്ടുവരട്ടെ. ഈ സേവനദാതാക്കള്‍ ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. എവിടെപ്പോയാലും ഇത്തരത്തിലുള്ള ഒരുകൂട്ടം ആള്‍ക്കാരെ നിങ്ങള്‍ക്കും കാണാന്‍ കഴിയും. നിങ്ങള്‍ ആ സ്ഥലത്ത് പുതിയതായതുകൊണ്ട് നിങ്ങള്‍ക്ക് നിരവധി ആവശ്യങ്ങളും ഉണ്ടായിരിക്കും. നിങ്ങള്‍ അതില്‍ കുടുങ്ങിപ്പോവുകയാണെങ്കില്‍ ആ ചക്രച്ചാലുകളില്‍ നിന്നു പുറത്തുവരിക വലിയ ബുദ്ധിമുട്ടായിരിക്കും. സ്ഥലം പുതിയതായതുകൊണ്ട് തുടക്കത്തില്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടാകും, എന്നാല്‍ നിങ്ങളുടെ കണ്ണുകളും കാതുകളും കൊണ്ട് കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കണം. ആദ്യ ദിവസങ്ങളില്‍ നിങ്ങളുടെ കാതുകളിലൂടെ കഴിയുന്നത്ര അരിച്ചെടുക്കുക.

|

നേതൃത്വത്തില്‍ നിങ്ങള്‍ ശരിക്കും വിജയിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങളുടെ ചെവികളെ അരിപ്പയാക്കുക. നിങ്ങളുടെ കാതുകള്‍ അടച്ചുവയ്ക്കണമെന്ന് ഞാന്‍ പറയില്ല. നിങ്ങളുടെ കാതുകളെ അരിപ്പയാക്കാന്‍ മാത്രമാണ് ഞാന്‍ പറയുന്നത്. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിന്, നിങ്ങളുടെ ജോലിക്ക്, അല്ലെങ്കില്‍ ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് അരിച്ചെടുക്കുന്ന വഴിയിലൂടെ ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതുകൊണ്ട് വലിയ ഗുണമുണ്ടാകും. ആരും പോസ്റ്റിംഗ് ലഭിച്ച് എത്തുമ്പോള്‍ ജനങ്ങള്‍ അവരെ ഒരു ചവറ്റുവീപ്പ ആയാണ് കണക്കാക്കുന്നത്. ആളുകള്‍ കൂടുതല്‍ ശക്തരാകുമ്പോള്‍ അദ്ദേഹത്തിന് വലിയ ചവറ്റുവീപ്പയായി സ്ഥാനപ്പേര് നല്‍കും. ജനങ്ങള്‍ ചവറുകൂമ്പാരമാക്കും. നമ്മള്‍ ആ ചവറിനെ ഭാഗ്യമായി കാണണം. നമ്മള്‍ നമ്മുടെ ബോധം നിര്‍മലമായി സൂക്ഷിക്കുകയാണെങ്കില്‍ അത് നമ്മള്‍ക്ക് വളരെയധികം ഗുണം ചെയ്യും.
രണ്ടാമത്തെ പ്രശ്നം എന്തെന്നാല്‍ എപ്പോഴെങ്കിലും നമ്മുടെ പോലീസ് സ്റ്റേഷനുകളിലെ സംസ്‌ക്കാരത്തെക്കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ? എങ്ങനെയാണ് നമ്മുടെ പോലീസ് സ്റ്റേഷനുകള്‍ സാമൂഹിക വിശ്വാസത്തിന്റെ കേന്ദ്രമാകുന്നത്? ഇന്ന് നമ്മള്‍ പോലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചാല്‍, അവ വൃത്തിയുള്ളതും  നല്ലതുമാണ്. ചില മേഖലകളില്‍ വളരെ പഴയതും ജീര്‍ണ്ണാവസ്ഥയിലുള്ളതുമായ ചില പോലീസ് സ്റ്റേഷനുകളുണ്ട്, എനിക്ക് അത് അറിയാം, എന്നാലും അവയെ വൃത്തിയായി സൂക്ഷിക്കുക ബുദ്ധിമുട്ടുള്ളതല്ല.
ഞാന്‍ എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്കെ ഞാന്‍ ഒരു പേപ്പറില്‍ കുറിച്ചുവച്ചിട്ടുള്ള 12-15 കാര്യങ്ങള്‍ ഉറപ്പാക്കുമെന്നും കഴിയുന്നത്ര എന്റെ കീഴിലുള്ള പോലീസ് സ്റ്റേഷനുകളില്‍ അത് 50, 100 അല്ലെങ്കില്‍ 200 ആയിക്കോട്ടെ നടപ്പാക്കുമെന്നും നമ്മള്‍ തീരുമാനിക്കണം. ഒരു വ്യക്തിയെ മാറ്റുകയെന്നത് ബുദ്ധിമുട്ടാണ് എന്നാല്‍ ഒരു സംവിധാനത്തെ മാറ്റാന്‍ കഴിയും. ആ പരിസ്ഥിതി മാറ്റാന്‍ കഴിയും. ഇത് നിങ്ങളുടെ മുന്‍ഗണനാ പട്ടികയിലുണ്ടാകുമോ? എങ്ങനെയാണ് ഫയലുകള്‍ ശരിയായി സൂക്ഷിക്കുക, നിങ്ങളെ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇരിപ്പിടങ്ങള്‍ വാഗ്ദാനം ചെയ്യുക. ഇതൊക്കെ നിങ്ങള്‍ ചെയ്യേണ്ട വളരെ ചെറിയ കാര്യങ്ങളാണ്.
ജോലിയില്‍ ചേര്‍ന്നയുടനെ ആദ്യമായി ചില പോലീസുകാര്‍ക്ക് തങ്ങളുടെ അധികാരം കാട്ടണമെന്നും ജനങ്ങള്‍ അവരെ ഭയപ്പെടണം, സംഭ്രമമുണ്ടാക്കണം എന്നൊക്കെ തോന്നാറുണ്ട്. എന്റെ പേരു കേള്‍ക്കുമ്പോള്‍ തന്നെ സാമൂഹികവിരുദ്ധ ശക്തികള്‍ വിറയ്ക്കണമെന്നും തോന്നാറുണ്ട്. സിങ്കം പോലുള്ള സിനിമകള്‍ കണ്ട് വളരുന്നവര്‍ ഇത്തരം ചിന്തകളെ പ്രോല്‍സാഹിപ്പിക്കുന്നു.  നിരവധി സുപ്രധാനമായ ജോലികള്‍ വിട്ടുപോകുകയാണ് ഇതിന്റെ ഫലം. നിങ്ങളുടെ കീഴില്‍ ജോലിചെയ്യുന്ന 100-200-500 ആളുകളില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്, ഒരു മികച്ച ടീമിനെ തയാറാക്കണം. നിങ്ങളോടുള്ള ജനങ്ങളുടെ സമീപനത്തില്‍ മാറ്റം വരുന്നത് നിങ്ങള്‍ക്ക് കാണാനാകും.
സാധാരണ മനുഷ്യരില്‍ സംഭ്രമം സൃഷ്ടിക്കണമോ അല്ലെങ്കില്‍ അവരില്‍ പ്രതിപത്തിയുടെ പാലം നിര്‍മ്മിക്കണമോ എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ട്. നിങ്ങള്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിന് അല്‍പായുസ്സു മാത്രമേ ഉണ്ടായിരിക്കുകയുള്ളു. എന്നാല്‍, എവിടെയാണോ ആദ്യമായി നിങ്ങള്‍ ചേരുന്നത് അവിടെ നിങ്ങള്‍ പ്രതിപത്തിയുടെ പാലങ്ങള്‍ ജനങ്ങളോടൊപ്പം പണിയുകയാണെങ്കില്‍ പ്രാദേശിക ഭാഷപോലും അറിയാതെ അവിടെ വരികയും തന്റെ പെരുമാറ്റം കൊണ്ട് ജനങ്ങളുടെ ഹൃദയത്തെ വിജയിക്കുകയും ചെയ്ത 20 വര്‍ഷം മുമ്പ് അവിടെ വന്നിരുന്ന ഒരു വ്യക്തിയായി നിങ്ങളെ സ്മരിക്കുകയും ചെയ്യും. ഒരിക്കല്‍ നിങ്ങള്‍ സാധാരണ മനുഷ്യരുടെ ഹൃദയം കവര്‍ന്നുകഴിഞ്ഞാല്‍ പിന്നെ എല്ലാ കാര്യങ്ങളും ശരിയായ സ്ഥാനത്തായിരിക്കും.
പോലീസിംഗ് സംവിധാനത്തില്‍ ഒരു വിശ്വാസമുണ്ട്. ഞാന്‍ ആദ്യമായി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി കഴിഞ്ഞപ്പോള്‍…….ദീപാവലിക്ക് ശേഷം ഗുജറാത്തില്‍ ഒരു പുതുവത്സരമുണ്ട്. അവിടെ മുഖ്യമന്ത്രിമാര്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഘടിപ്പിക്കുന്ന ഒരു ദീപാവലി മിലന്‍ പരിപാടിയുണ്ട്. ഞാനും അവിടെ പോകുമായിരുന്നു. മുമ്പുള്ള മുഖ്യമന്ത്രിമാര്‍ അവിടെ പോകുകയും വേദിയില്‍ ഇരിക്കുകയും ചില വാക്കുകള്‍ സംസാരിക്കുകയൂം അവരുടെ ആശംസകള്‍ അറിയിക്കുകയും ചെയ്തിട്ട് മടങ്ങിപ്പോകുമായിരുന്നു. ഞാന്‍ അവിടെ ആദ്യമായി പോയപ്പോള്‍ ആളുകളുമായി കൂടിക്കാഴ്ചകള്‍ നടത്തി. അപ്പോള്‍ അവിടെ പോലീസ് ഓഫീസര്‍ എന്നെ തടഞ്ഞുനിര്‍ത്തി. എന്തിനാണ് ഞാന്‍ എല്ലാവരുമായി കൈകുലുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെ ചെയ്യരുത്. അവരില്‍ കോണ്‍സ്റ്റബിള്‍മാരും ജീവിതത്തിന്റെ വിവിധ ശ്രേണിയിലുള്ളവരും ഉണ്ട്. അത് 100-150 പേരുടെ ഒരു കൂടിക്കാഴ്ചയായിരുന്നു. ഞാന്‍ ചോദിച്ചു, എന്തുകൊണ്ട്? എല്ലാവര്‍ക്കും കൈകൊടുത്താല്‍ വൈകിട്ടോടെ എന്റെ കൈകളില്‍ നീരുവരുമെന്നും എല്ലാവരുമായി കൈകുലുക്കുന്നത് ഞാന്‍ തുടരുകയാണെങ്കില്‍ വൈദ്യ ചികിത്സ വേണ്ടിവരുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. എന്തുകൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. പോലീസ് വകുപ്പില്‍ ഇങ്ങനെയൊക്കെയാണ്, അവര്‍ മോശം ഭാഷ ഉപയോഗിക്കും എന്ന ചിന്തയുണ്ടാവുന്നതു തെറ്റാണ്.
പോലീസ് യൂണിഫോമിന്റെ ഈ കൃത്രിമ പ്രതിച്ഛായല്ല യഥാര്‍ത്ഥ രൂപമെന്ന് കൊറോണാ പ്രതിസന്ധി കാലത്ത് കാണാന്‍ കഴിഞ്ഞു. അയാളും ഒരു മനുഷ്യനാണ്. അയാളും മാനവകുലത്തിന്റെ ക്ഷേമത്തിന് വേണ്ടി തന്റെ കടമനിര്‍വഹിക്കുകയാണ്. നമ്മുടെ പെരുമാറ്റത്തിലൂടെ സമൂഹത്തിലെ പ്രതിച്ഛായ കൂടുതല്‍ ശക്തിപ്പെടുത്താനാകും. നമ്മുടെ പെരുമാറ്റത്തിലൂടെ എങ്ങനെയാണ് നമുക്ക് നമ്മുടെ സ്വഭാവം പൂര്‍ണ്ണമായും മാറ്റാന്‍ കഴിയുക?
അതുപോലെ, പോലീസുമായി ആദ്യമായി ആശയവിനിമയം നടത്തുന്ന രാഷ്ട്രീയനേതാക്കളെയും ഞാന്‍ കണ്ടിട്ടുണ്ട്. യൂണിഫോമിലുള്ളവര്‍ രാഷ്ട്രീയ നേതാക്കളെ പ്രീതിപ്പെടുത്താനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയനേതാക്കളെ പ്രീതിപ്പെടുത്താനായി ശ്രമിക്കുന്നവരെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഏറെപ്പേരെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
നമ്മള്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണെന്നത് നമ്മള്‍ മറക്കാന്‍ പാടില്ല. ഏത് പാര്‍ട്ടിയോ ആയിക്കോട്ടെ, ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഓരോ പ്രതിനിധിയുടെയും പങ്ക് വളരെ പ്രധാനമാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയെ ബഹുമാനിക്കുകയെന്നാല്‍ ജനാധിപത്യപ്രക്രിയയെ ബഹുമാനിക്കലാണ്. രണ്ടു പേര്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ടാകാം, എന്നാല്‍ അത് കൈകാര്യം ചെയ്യുന്നതിനുള്ള വഴികളുമുണ്ട്. ആ രീതിയാണ് നമ്മള്‍ സ്വീകരിക്കേണ്ടത്. ഞാന്‍ എന്റെ പരിചയസമ്പത്ത് നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഞാന്‍ ആദ്യമായി മുഖ്യമന്ത്രി ആയപ്പോള്‍, നിങ്ങളെ ഇപ്പോള്‍ പരിശീലിപ്പിക്കുന്ന അതുല്‍, എന്നെയും പരിശീലിപ്പിക്കാറുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തിന് കീഴില്‍ പരിശീലിച്ച വ്യക്തിയാണ്. എന്തെന്നാല്‍ ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനായിരുന്നു എന്റെ സുരക്ഷയുടെ ചുമതല.
ഒരു സംഭവമുണ്ടായി. ഈ ചമയങ്ങളും പോലീസ് ഒരുക്കങ്ങളുമൊന്നും എനിക്ക് അത്ര സുഖകരമായിരുന്നില്ല. അതൊക്കെ വളരെ ക്ലേശകരമായാണ് എനിക്ക് തോന്നിയത്, എന്നാലും എനിക്ക് അവരോടൊപ്പം നില്‍ക്കേണ്ടിവന്നു. അപ്പോഴൂം ചില സമയത്ത് ഞാന്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് കാറില്‍ നിന്ന് പുറത്തിറങ്ങുകയും കൂട്ടത്തിലെ ആളുകള്‍ക്ക് കൈനല്‍കുകയുമൊക്കെ ചെയ്യുമായിരുന്നു. ഒരു ദിവസം അതുല്‍ കര്‍വാള്‍ എന്റെ സമയം തേടികൊണ്ട് എന്റെ ചേമ്പറില്‍ വന്നു. അദ്ദേഹം ഇപ്പോള്‍ അത് ഓര്‍ക്കുന്നുണ്ടോയെന്ന് എനിക്കറിയില്ല,  അദ്ദേഹം തന്റെ എതിര്‍പ്പറിയിച്ചു. അദ്ദേഹം വളരെ ജൂനിയറായിരുന്നു. 20 വര്‍ഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്.
അദ്ദേഹം മുഖ്യമന്ത്രിയുടെ കണ്ണുകളില്‍ നോക്കികൊണ്ട് തന്റെ എതിര്‍പ്പറിയിച്ചു. ഞാന്‍ ഇതൊന്നും ചെയ്യാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു, എന്റെ ഇഷ്ടപ്രകാരം കാറില്‍ നിന്നു പുറത്തിറങ്ങാനും ആള്‍ക്കൂട്ടവുമായി കൂടിചേരാനുംപാടില്ലെന്ന് പറഞ്ഞു. ഞാന്‍ എന്തൊക്കെ ചെയ്യണമെന്ന് ആജ്ഞാപിക്കാന്‍ അദ്ദേഹം എന്റെ ജീവിതത്തിന്റെ യജമാനനാണോ എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം അതില്‍ ചൂളിപ്പോയില്ല. ഞാന്‍ വെറും വ്യക്തിയല്ലെന്നും സംസ്ഥാനത്തിന്റെ ഭാഗമാണെന്നും ഒട്ടും സംശയിക്കാതെ അദ്ദേഹം തറപ്പിച്ച് പറഞ്ഞു. അത് എന്നെ സംരക്ഷിക്കുകയെന്ന അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. അദ്ദേഹം ചട്ടങ്ങള്‍ പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുകയും അവ പിന്തുടരുന്നെന്ന് ഉറപ്പാക്കുകയും ചെയ്തു.
ഞാന്‍ ഒന്നും ഉരിയാടില്ല. ഇതാണ് ജനാധിപത്യത്തിനോടുള്ള, തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളോടുള്ള ബഹുമാനം, കാര്യങ്ങളെ മര്യാദയോടെ അവതരിപ്പിക്കുകയെന്നതും അദ്ദേഹത്തിന്റെ കടമയുടെ ഭാഗമാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയുടെ പ്രാധാന്യം മനസ്സില്‍ കണ്ടുകൊണ്ട് തന്റെ പോയിന്റ് അത്രയും ശക്തമായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അവതരിപ്പിച്ച രീതിയാണ് ആ സംഭവം ഞാന്‍ ഓര്‍ത്തിരിക്കാന്‍ കാരണം. എല്ലാ പോലീസ് ജവാന്മാര്‍ക്കും ഇത് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിക്കുന്നു. ഇത് നാം നോക്കേണ്ടതാണ്.
ഒരു കാര്യം കൂടി അവിടെയുണ്ട്. ഇക്കാലത്ത് സാങ്കേതികവിദ്യ വളരെ ഗുണകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മുമ്പ് കോണ്‍സ്റ്റാബുലറി തലത്തില്‍ വിവരങ്ങളും രഹസ്യങ്ങളും ശേഖരിക്കുകയായിരുന്നു പോലീസിന്റെ പ്രവര്‍ത്തനം, അത് നല്ല രീതിയില്‍ തന്നെയാണ് പോയിരുന്നതും. എന്നാല്‍ ദുഃഖകരം എന്തെന്നാല്‍ അതില്‍ ഒരു വീഴ്ച കാണുന്നു എന്നതാണ്. നിങ്ങള്‍ ഒരിക്കലും ഇക്കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയാറാകരുത്, എന്തെന്നാല്‍ കോണ്‍സ്റ്റാബുലറി തലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ക്ക് കഴിയുന്നത്ര നിങ്ങളുടെ മുതല്‍ക്കൂട്ടുകളും സ്രോതസുകളും വര്‍ദ്ധിപ്പിക്കണം, അതോടൊപ്പം നിങ്ങള്‍ പോലീസ് സ്റ്റേഷനിലെ മറ്റു ജീവനക്കാരെക്കുറിച്ച് ചിന്തിക്കുകയും അവരെ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കുകയും വേണം. എന്നാല്‍ ഇന്ന് സാങ്കേതികവിദ്യ വളരെ സുഗമമായി ലഭ്യമാണ്. ഈ സമയത്ത് സി.സി.ടി. വി ക്യാമറകളിലൂടെയോ, അല്ലെങ്കില്‍ മൊബൈല്‍ ഫോണുകള്‍ ട്രാക്ക് ചെയ്തോ എങ്ങനെയായാലും കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ വലിയ രീതിയില്‍ സഹായിക്കുന്നുണ്ട്. അത് നല്ലതാണ്. എന്നാല്‍ ഇക്കാലത്ത് പോലീസുകാര്‍ സസ്പെന്‍ഡ് ചെയ്യപ്പെടുന്നതും സാങ്കേതിക വിദ്യയിലൂടെയാണ്. ചിലപ്പോള്‍ അവര്‍ മോശമായി പെരുമാറും, ദേഷ്യംവരും, അവരുടെ ക്ഷമനശിക്കുകയും പരിധി വിടുകയും ചെയ്യുകയും ഒരാള്‍ ആ സംഭവം അവര്‍ അറിയാതെ വിഡിയോ എടുക്കുകയും ചെയ്യും. പിന്നെ ആ വിഡിയോ വൈറലാകും. മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദമുണ്ടാകും. പോലീസിനെതിരെ സംസാരിക്കാന്‍ തയാറായിട്ടുള്ള നിരവധി ആള്‍ക്കാരെ കണ്ടെത്താനും കഴിയും. അവസാനം തല്‍ക്കാലത്തേക്ക് സംവിധാനത്തിന് അവരെ സസ്പെന്‍ഡ് ചെയ്യേണ്ടതായും വരും. ഈ കളങ്കം അവരുടെ തൊഴില്‍കാലം മൂഴുവന്‍ ഒപ്പമുണ്ടാകുകയും ചെയ്യും.
സാങ്കേതികവിദ്യ ഒരു വരവും വിനാശഹേതുവുമാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പോലീസാണ് വലിയതോതില്‍ ബാധിക്കപ്പെടുന്നതും. നിങ്ങള്‍ ജനങ്ങളെ പരിശീലിപ്പിക്കണം. നിങ്ങള്‍ സാങ്കേതികവിദ്യയുടെ സൃഷ്ടിപരവും പരമവുമായ ഉപയോഗത്തിന് ഉന്നല്‍ നല്‍കണം. ഈ ബാച്ചില്‍ സാങ്കേതികവിദ്യാ പശ്ചാത്തലമുള്ള നിരവധി ആളുകള്‍ ഉള്ളതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാലത്ത് വിവരങ്ങള്‍ക്ക് ഒരു ക്ഷാമവുമില്ല. ബിഗ്ഡാറ്റാ, നിര്‍മ്മിതബുദ്ധി, സാമുഹിക മാധ്യമങ്ങള്‍, തുടങ്ങിയ പുതിയ ഉപകരണങ്ങളെ വിവരങ്ങളുടെ വിശകലനത്തിലൂടെ ഏറ്റവും മികച്ച ഫലം ലഭിക്കുന്നതിനായി ഉപയോഗിക്കാന്‍ കഴിയും. നിങ്ങള്‍ ഒരു ടീം ഉണ്ടാക്കുകയും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളുകളെ ചേര്‍ക്കുകയും വേണം. എല്ലാവരും സാങ്കേതികവിദ്യ വിദഗ്ധരായിരിക്കണമെന്നത് അനിവാര്യമല്ല.
ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉദാഹരണം നല്‍കാം. ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്റെ സുരക്ഷയില്‍ ഒരു കോണ്‍സ്റ്റബിള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശരിയായ പദവി ഞാന്‍ ഓര്‍ക്കുന്നില്ല. കേന്ദ്രത്തില്‍ യു.പി.എ ഗവണ്‍മെന്റായിരുന്നു. ഒരു ഇ-മെയിലില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു, അത് പരിഹരിക്കാനും കഴിഞ്ഞിരുന്നില്ല. അത് ഗവണ്‍മെന്റിന് വലിയ ആശങ്കയുണ്ടാക്കിയ വിഷയമായിരുന്നു. പത്രങ്ങള്‍ ആ വാര്‍ത്ത വളരെ വ്യാപകമായി റിപ്പേര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്റെ ടീമില്‍ 12-ാം ക്ലാസ് വിദ്യാഭ്യാസമുള്ള ഒരു യുവാവുണ്ടായിരുന്നു, അയാള്‍ അതില്‍ താല്‍പര്യം കാട്ടി. നിങ്ങള്‍ അതിശയപ്പെടും, അദ്ദേഹം അത് പരിഹരിച്ചു. ചിദംബരംജിയായിരുന്നു അന്ന് ആഭ്യന്തരമന്ത്രിയായിരുന്നതെന്നാണ് ഞാന്‍ ഓര്‍ക്കുന്നത്. അദ്ദേഹം അയാളെ വിളിച്ച് സര്‍ട്ടിഫിക്കറ്റും നലകി. വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള പ്രതിഭ ഉണ്ടാകാറുള്ളു.
നമ്മള്‍ അവരെ കണ്ടെത്തി, ശരിയായി അവരെ ഉപയോഗിക്കണം. നിങ്ങള്‍ ഇത് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് പുതിയ ആയുധങ്ങള്‍ ഉണ്ടാകുന്നതായി മനസിലാകും, അവര്‍ നിങ്ങളുടെ കരുത്താകും. നിങ്ങള്‍ 100 പോലീസുകാരുടെ ഒരു ഗ്രൂപ്പാണെങ്കിലും വിവരങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ നിങ്ങള്‍ ഈ മൂതല്‍ക്കൂട്ടുകളെ ഉപയോഗിക്കുകയും സാങ്കേതികവിദ്യയെ ഉപയോഗിക്കുകയും ചെയ്യുകയാണെങ്കില്‍ ഈ 100 ആയിരങ്ങളായി മാറും. അതാണ് നിങ്ങളുടെ കരുത്ത്, അതുകൊണ്ട് അതിന് ഉന്നല്‍ നല്‍കുക.
രണ്ടാമതായി; മുന്‍കാലത്ത് എവിടെയൊക്കെയോ പ്രകൃതിക്ഷോഭം, പ്രളയം, ഭൂമികുലുക്കം അല്ലെങ്കില്‍ വലിയൊരു അപകടം, ചുഴലിക്കാറ്റ് തുടങ്ങിയ ഉണ്ടാകുമ്പോള്‍ സൈനിക ഉദ്യോഗസ്ഥര്‍ അവിടേക്ക് പാഞ്ഞെത്തുന്നത് നിങ്ങള്‍ കണ്ടിരിക്കും. ആ സാഹചര്യത്തില്‍ നിന്നു അവരെ പുറത്തെത്തിക്കുന്നതിന് വലിയ സഹായം ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമുള്ളതുകൊണ്ട് സൈനിക ഉദ്യോഗസ്ഥരെ കാണുമ്പോള്‍ ആളുകളുടെ കണ്ണുകളില്‍ ആശ്വാസമുണ്ടാകുന്നത് സ്വാഭാവികമായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി അതുപോലെ പോലീസില്‍ നിന്നും എടുത്തിട്ടുള്ള എസ്.ഡി.ആര്‍.എഫും എന്‍.ഡി.ആര്‍.എഫും കുറേ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അവരുടെ പ്രവര്‍ത്തനങ്ങളെ ടി.വികള്‍ പോലും അംഗീകരിക്കുകയും ചെയ്തു. അവര്‍ വെള്ളത്തിലും പൊടിയിലും ഓടുകയും വലിയ കല്ലുകള്‍ ഉയര്‍ത്തുകയുംചെയ്യുന്നു. ഇത് പോലീസ് വകുപ്പിന് ഒരു പുതിയ പ്രതിച്ഛായ ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങളുടെ മേഖലകളില്‍ നിരവധി എന്‍.ഡി.ആര്‍.എഫിന്റെയും എസ്.ഡി.ആര്‍.എഫിന്റെയും ടീമുകളെ ഉണ്ടാക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ഇത് പോലീസിലും ഒപ്പം ജനങ്ങളിലും ഉണ്ടാക്കണം.

|

പ്രകൃതി ദുരന്തസമയത്ത് സഹായം ചെയ്യാന്‍ കഴിയുന്ന വിദഗ്ധരായ ആളുകള്‍ ഒപ്പമുണ്ടെങ്കില്‍ നിങ്ങള്‍ വളരെ കാര്യക്ഷമതയുള്ളവരായി മാറും. ഈ ദിവസങ്ങളില്‍ അത്തരം നിരവധി ആവശ്യങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ഇന്ന് എന്‍.ഡി.ആര്‍.എഫും എസ്.ഡി.ആര്‍.എഫും മൂലം പോലീസിന് രാജ്യത്ത് ഒരു പുതിയ പ്രതിച്ഛായ ഉണ്ടാക്കിയിട്ടുണ്ട്.
പ്രതിസന്ധിയുടെ സമയത്ത് അവര്‍ എത്തിച്ചേര്‍ന്നുവെന്നും കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് അതില്‍ കുടുങ്ങിയ ആളുകളെ പുറത്തെടുത്തുവെന്നുമൊക്കെ ജനങ്ങള്‍ ഇന്ന് അഭിമാനത്തോടെ പറയുന്നുണ്ട്.
നിരവധി മേഖലകളില്‍ നേതൃത്വം നല്‍കാന്‍ നിങ്ങള്‍ക്കു സാധിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. പരീശിലനത്തിന്റെ പ്രാധാന്യം നിങ്ങള്‍ മനസിലാക്കണം. ഒരിക്കലും പരിശീലനത്തെ വിലകുറച്ചു കാണരുത്. മിക്കവാറും ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ പരിശീലനത്തെ ശിക്ഷ ആയാണ് കണക്കാക്കുന്നത്. ഒരു പ്രത്യേക വ്യക്തിയോട് പരിശീലനത്തിന് പോകാന്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ പ്രകടനം മോശമാണെന്ന പൊതുവായ ഒരു കണക്കുകൂട്ടലുണ്ട്. പരിശീലനത്തെ നമ്മള്‍ വളരെയധികം തരംതാഴ്ത്തിയതാണു കാണുന്നത് എന്നതിനാല്‍ അതു മികച്ച ഭരണം നടക്കാത്തതിനുള്ള അടിസ്ഥാന പ്രശ്നമായി മാറിയിരിക്കുകയാണ്. നമ്മള്‍ അതില്‍ നിന്നും പുറത്തുവരേണ്ടതുണ്ട്.
അതുല്‍ കര്‍വാളിനെ വീണ്ടും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുലും സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത്, അദ്ദേഹം എവറസ്റ്റ് കയറിയിട്ടുണ്ട്. വളരെയധികം ധീരതയുള്ള വ്യക്തിയുമാണ്. പോലീസ് വകുപ്പില്‍ ഏതെങ്കിലും ഒരു തസ്തിക ലഭിക്കുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് ഞാന്‍ കരുതുന്നില്ല. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം സ്വയം തന്നെ ഹൈദരാബാദില്‍ പ്രബേഷണര്‍മാരെ പരിശീലിപ്പിക്കുന്നതിനായി പുറപ്പെടുകയായിരുന്നു. ഇപ്പോഴും അദ്ദേഹം സ്വയം തന്നെയാണ് പരിശീലനം ഏറ്റെടുത്തത്. ഇതിനെക്കാള്‍ പ്രാധാന്യമുള്ള മറ്റ് എന്താണുണ്ടാകുക. ഇത് അംഗീകരിക്കപ്പെടണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
അതുകൊണ്ട്, മിഷന്‍ കര്‍മ്മയോഗി എന്ന ഒരു പുതിയ പരിപാടിക്ക് ഗവണ്‍മെന്റ് സമാരംഭം കുറിക്കുകയാണ്. മന്ത്രിസഭ രണ്ടു ദിവസം മുമ്പ് അംഗീകരിച്ചുകഴിഞ്ഞു. ഈ പരിശീലന പ്രക്രിയയ്ക്ക് മിഷന്‍ കര്‍മ്മയോഗിയുടെ രൂപത്തില്‍ കുടുതല്‍ പ്രാധാന്യം നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇത് നടത്തുകയും മുന്നോട്ടുകൊണ്ടുപോകുകയും വേണമെന്നാണ് എന്റെ ആഗ്രഹം. എന്റെ ഒരു അനുഭവവം കൂടി ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുകയാണ്. ഞാന്‍ ഗുജറാത്തില്‍ ഒരു 72 മണിക്കൂര്‍ പരിശീലന കാപ്സ്യൂള്‍ തയാറാക്കുകയും എല്ലാ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും മൂന്നു ദിവസം പരിശീലനത്തിന് നിര്‍ബന്ധിതമായി പോവുകയും വേണമായിരന്നു. ഈ അനുഭവത്തിന്റെ പ്രതികരണവും ഞാന്‍ എടുത്തിരുന്നു.

|

ആദ്യമായി ആദ്യഘട്ടത്തില്‍ പരിശീലനത്തിന് പോയ 250 പേരുമായി ഞാന്‍ കൂടിക്കാഴ്ച നടത്തുകയും 72 മണിക്കുര്‍ പരിശീലനത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായം ആരായുകയും ചെയ്തു. മിക്കവരും പറഞ്ഞത് അത് വളരെ ഗുണകരമായിരുന്നുവെന്നും അതുകൊണ്ട് അത് 72 മണിക്കൂറിനപ്പുറം വര്‍ദ്ധിപ്പിക്കണം എന്നുമായിരുന്നു. അപ്പോള്‍ ഒരു പോലീസുകാരന്‍ എഴുന്നേറ്റു. നേരത്തെ അദ്ദേഹം ഒരു പോലീസുകാരന്‍ മാത്രമായിരുന്നു എന്നും എന്നാല്‍ ഈ 72 മണിക്കുര്‍ പരിശീലനം അദ്ദേഹത്തെ ഒരു മനുഷ്യനാക്കി എന്നുമാണ് അയാള്‍ പറഞ്ഞത്. ആ വാക്കുകള്‍ വളരെ ശക്തിയുള്ളതായിരുന്നു. ജനങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ ഒരു മനുഷ്യനായി പരിഗണിച്ചിരുന്നില്ല; അവരുടെ കണ്ണുകളില്‍ അയാള്‍ പോലീസുകാരന്‍ മാത്രമായിരുന്നു. ആ 72 മണിക്കുര്‍ പരിശീലനം പോലീസുകാരന് പുറമെ താന്‍ ഒരു മനുഷ്യന്‍ കൂടിയാണെന്ന് ബോദ്ധ്യപ്പെടാന്‍ അയാളെ സഹായിച്ചു.
ഇതാണ് പരിശീലനത്തിന്റെ ശക്തി. നമുക്ക് നിരന്തരമായ പരിശീലനമാണ് വേണ്ടത്. ഈ പരേഡിന് ശേഷം നിങ്ങള്‍ നിങ്ങളുടെ ജാഗ്രത ഒര ുമിനിട്ടുപോലും നഷ്ടപ്പെടുത്താതെ ഇതൊരു പോയിന്റായി കാണുകയും നിങ്ങള്‍ പരിശീലിക്കുകയും വേണം. നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുകയും നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും വേണം; അവര്‍ വ്യായാമം ചെയ്യുന്നുണ്ടോ, അവരുടെ ഭാരം നിയന്ത്രിക്കുകയും അവരുടെ മെഡിക്കല്‍ പരിശോധനകള്‍ നിരന്തരമായി നടത്തുന്നുണ്ടോ എന്നിവയൊക്കെ അന്വേഷിക്കണം. ഇതിനൊക്കെ നിങ്ങള്‍ ഊന്നല്‍ നല്‍കേണ്ടത് എന്തെന്നാല്‍ ശാരീരിക ആരോഗ്യം എന്നത് യൂണിഫോമിലുള്ള നിങ്ങളുടെ ആകര്‍ഷകമായ പ്രത്യക്ഷപ്പെടലല്ല, എന്നാല്‍ നിങ്ങളുടെ ജോലി ആവശ്യപ്പെടുന്നതാണ് അത്. അതുകൊണ്ട് ഇത് നിങ്ങളുടെ കടമയാണ്, നിങ്ങള്‍ ഇതിന് നേതൃത്വം നല്‍കുകയം വേണം. നമ്മുടെ വേദങ്ങളില്‍ പറയുന്നതുപോലെ
यत्, यत् आचरति, श्रेष्ठः,

तत्, तत्, एव, इतरः, जनः,

सः, यत्, प्रमाणम्, कुरुते, लोकः,

तत्, अनुवर्तते।।
അതായത് മികച്ച ആളുകള്‍ കാട്ടുന്ന പെരുമാറ്റത്തിന്റെ അതേരീതിയില്‍ ബാക്കിയുള്ള ആളുകളും പെരുമാറും.
നിങ്ങള്‍ ആ ഗണത്തില്‍പ്പെടുന്നവരാണെന്നും ആ മികവ് തെളിയിക്കുന്നതിനുള്ള ഗണത്തില്‍പ്പെടുന്നവരാണ് നിങ്ങളെന്നതിലും എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്ക് ഒരു അവസരം ലഭിച്ചു, അതോടൊപ്പം ഒരു ഉത്തരവാദിത്വവും. എല്ലാ നിയമങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്, എന്നാല്‍ ത്രിവര്‍ണ്ണപതാകയുടെ എക്കാലത്തേയും മഹത്വത്തേയും സംരക്ഷിക്കുന്നതിനും ഭരണഘടനയോട് പൂര്‍ണ്ണമായ ആദരവു പുലര്‍ത്തിയും ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളില്‍ നിന്നു മാനവരാശിയെ സംരക്ഷിക്കുന്നതിനായി ആത്മാര്‍ഥമായി നിങ്ങള്‍ പ്രവര്‍ത്തിക്കണമെന്നതു വളരെ പ്രധാനമാണ്.
ഞാന്‍ പ്രവര്‍ത്തിക്കേണ്ടത് നിയമാധിഷ്ഠിതമായി വേണോ അതോ ഉത്തരവാദിത്തത്തെ അടിസ്ഥാനമാക്കി വേണോ? നമ്മള്‍ നമ്മുടെ ഉത്തരവാദിത്തത്തിനു പ്രാധാന്യം കല്‍പിക്കുകയാണെങ്കില്‍ സ്വാഭാവികമായി തന്നെ നിയമങ്ങള്‍ പിന്തുടരും. നമ്മള്‍ നമ്മുടെ ഉത്തരവാദിത്തം ശരിയായി പിന്തുടരുകയാണെങ്കില്‍ ജനങ്ങള്‍ക്ക് നമ്മിലുള്ള വിശ്വാസം വര്‍ദ്ധിക്കും.
ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്കെല്ലാം എന്റെ ശുഭാംശസകള്‍ നേരുകയാണ്. കാക്കിയുടെ അഭിമാനം വര്‍ദ്ധിപ്പിക്കുന്നതിനായി നിങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാകില്ലെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.  നിങ്ങളോട്, നിങ്ങളുടെ കുടുംബങ്ങളോട്, നിങ്ങളുടെ ആദരണീയത എന്നിവയില്‍ ഞാന്‍ പുലര്‍ത്തേണ്ട ഉത്തരവാദിത്തങ്ങളില്‍ വീഴ്ചയുണ്ടാവില്ല. ഈ ആത്മവിശ്വാസത്തോടെ, ഈ വിശേഷ വേളയില്‍ ശുഭാംശസകള്‍ നേരുന്നു.

നന്ദി!

 
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Khadi products witnessed sale of Rs 12.02 cr at Maha Kumbh: KVIC chairman

Media Coverage

Khadi products witnessed sale of Rs 12.02 cr at Maha Kumbh: KVIC chairman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 8
March 08, 2025

Citizens Appreciate PM Efforts to Empower Women Through Opportunities