നമസ്‌ക്കാരം ജി!

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ രമേഷ് പൊഖ്രിയാല്‍ നിശാങ്ക് ജി, ശ്രീ സജ്ഞയ് ധോത്രെ ജി, ഐ.ഐ.ടി ഖരഗ്പൂര്‍ ചെയര്‍മാന്‍ ശ്രീ സഞ്ജീവ് ഗോയങ്കജി, ഡയറക്ടര്‍ ശ്രീ വി.കെ. തിവാരി ജി, മറ്റ് ഫാക്കല്‍റ്റി അംഗങ്ങളെ, ജീവനക്കാരെ, എന്റെ യുവ സഹപ്രവര്‍ത്തകരെ !

ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍ നിന്നും ബിരുദം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം. നവ ഇന്ത്യയുടെ നിര്‍മ്മാണത്തിനും ഇന്നത്തെ ദിവസത്തിന് തുല്യപ്രാധാന്യമുണ്ട്. നിങ്ങളുടെ രക്ഷിതാക്കള്‍ക്കും പ്രൊഫസര്‍മാര്‍ക്കും മാത്രമല്ല നിങ്ങളില്‍ പ്രതീക്ഷകളുള്ളത്. നിങ്ങള്‍ 130 കോടി ഇന്ത്യാക്കാരുടെ അഭിലാഷങ്ങളുടെ പ്രതിനിധികളാണ്. അതുകൊണ്ട് 21-ാം നൂറ്റാണ്ടിലെ സ്വാശ്രയ ഇന്ത്യ പുതിയ പരിസ്ഥിതിയ്ക്കുള്ള പുതിയ നേതൃത്വത്തെ ഈ സ്ഥാപനത്തില്‍ നിന്നും പ്രതീക്ഷിക്കുന്നു. നമ്മുടെ സ്റ്റാര്‍ട്ട് അപ്പുകളുടെ ലോകത്തിലെയും, നമ്മുടെ നൂതനാശയ ഗവേഷണ ലോകത്തിലെയും, കോര്‍പ്പറേറ്റ് ലോകത്തിലെയും, രാജ്യത്തെ ഭരണ സംവിധാനത്തിലെയും പുതിയ പരിസ്ഥിതികള്‍ ഇത് പ്രതീക്ഷിക്കുന്നു.

ഈ കാമ്പസില്‍ നിന്നും ബിരുദം നേടിയശേഷം നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ഒരു പുതിയ ജീവിതം തുടങ്ങുക മാത്രമല്ല, രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു സ്റ്റാര്‍ട്ട് അപ്പുകളായി നിങ്ങള്‍ തന്നെ മാറുക കൂടിയാണ്. അതുകൊണ്ട് നിങ്ങളുടെ കൈകകളിലുള്ള ഈ ബിരുദം, ഈ മെഡലുകള്‍ എല്ലാം തന്നെ ദശലക്ഷക്കണക്കിന് പ്രതീക്ഷകള്‍ സാക്ഷാത്കരിക്കുന്നതിനുള്ള അഭിലാഷത്തിനുള്ള കത്തു കൂടിയാണ്. വര്‍ത്തമാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തന്നെ നിങ്ങള്‍ ഭാവിയിലും പ്രതീക്ഷ വയ്ക്കണം. ഇന്ന് നാം നമ്മുടെ നിലവിലെ ആവശ്യങ്ങള്‍ക്കുവേണ്ടിയും പത്തുവര്‍ഷത്തിന് ശേഷം വേണ്ടിവരുന്ന ആവശ്യങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുകയാണെങ്കില്‍ നാളത്തെ നൂതനാശയങ്ങള്‍ ഇന്ത്യ ഇന്ന് തന്നെ വികസിപ്പിക്കും.

സുഹൃത്തുക്കളെ,

ഒരു എഞ്ചിനീയര്‍ എന്ന നിലയില്‍ നിങ്ങളില്‍ അന്തര്‍ലീനമായ ഒരു കഴിവുണ്ട്; അതായത് വസ്തുക്കളെ മാതൃകയില്‍ നിന്ന് പേറ്റെന്റ് ആക്കി വികസിപ്പിക്കുന്നതിനുള്ള കഴിവ്. ഒരു തരത്തില്‍ വിഷയങ്ങളെ പുതിയ വീക്ഷണത്തോടെ നോക്കുന്നതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് ചുറ്റുമുള്ള വിവരങ്ങളുടെ ഭണ്ഡാരത്തില്‍ നിന്നുകൊണ്ട് നിങ്ങള്‍ക്ക് പ്രശ്‌നങ്ങളേയും അതിന്റെ ക്രമങ്ങളെയും വളരെ അടുത്ത് തന്നെ കാണാന്‍ കഴിയും. ഓരോ പ്രശ്‌നങ്ങളും ചില മാതൃകകളുമായി ചേര്‍ന്നിരിക്കും. ഓരോ പ്രശ്‌നത്തിന്റെയും ക്രമങ്ങളെ മനസിലാക്കാന്‍ കഴിയുന്നത് അതിന്റെ ദീര്‍ഘകാല പരിഹാരത്തിലേക്ക് നമ്മെ നയിക്കും. ഈ മനസിലാക്കലുകളാണ് നമ്മുടെ ഭാവിയിലെ കണ്ടുപിടുത്തങ്ങളുടെയും വഴിത്തിരിവുകളുടെയും മൂലക്കല്ലുകളാകുന്നത്. എത്ര ജീവിതങ്ങള്‍ നിങ്ങള്‍ക്ക് മാറ്റിമറിയ്ക്കാനാകുമെന്നും, എത്ര ജീവിതകളെ നിങ്ങള്‍ക്ക് രക്ഷിക്കാന്‍ കഴിയുമെന്നും സങ്കല്‍പ്പിച്ചുനോക്കുക, നിങ്ങള്‍ക്ക് ക്രമങ്ങള്‍ മനസിലാക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനും കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് രാജ്യത്തിന്റെ വിഭവങ്ങളെ സംരക്ഷിക്കാനുമാകം. ഇതേ പരിഹാരം തന്നെ ഭാവിയില്‍ നിങ്ങള്‍ക്ക് വാണിജ്യപരമായ വിജയം നല്‍കുന്നതിനുള്ള സാദ്ധ്യതയുമുണ്ട്.

സുഹൃത്തുക്കളെ,

നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ യാത്ര തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് നിരവധി ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. അത് ശരിയോ തെറ്റോ ആകട്ടെ, അത് ലാഭത്തിലേയ്‌ക്കോ നഷ്ടത്തിലേയ്‌ക്കോ നയിക്കട്ടെ അല്ലെങ്കില്‍ സമയം നഷ്ടപ്പെടുത്താതിരിക്കട്ടെ. അത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ നിങ്ങളുടെ മനസില്‍ കുടുങ്ങിക്കിടക്കും. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എന്നത് സ്വയം മൂന്നാണ്. സെല്‍ഫിയെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്, എന്നാല്‍ സ്വയം മൂന്നിനെക്കുറിച്ചാണ്. അതായത് സ്വാവബോധം, ആത്മവിശ്വാസം, ഏറ്റവും ശേഷിയുള്ള നിസ്വാര്‍ത്ഥത. നിങ്ങള്‍ നിങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെയും നിസ്വാര്‍ത്ഥതയോടെയും മുന്നോട്ടുനീങ്ങണം. നമ്മോട് പറഞ്ഞിട്ടുണ്ട്: शनैः पन्थाः शनैः कन्था शनैः पर्वतलंघनम । शनैर्विद्या शनैर्वित्तं पञ्चतानि शनैः അതായത് വഴി നീണ്ടതാണെങ്കില്‍ ഒരാള്‍ ക്ഷമയോടെയിരിക്കണം, വിരിപ്പ് തുന്നണം, പര്‍വ്വതത്തില്‍ കയറണം, പഠിക്കണം അല്ലെങ്കില്‍ ജീവിതത്തിന് വേണ്ടി സമ്പാദിക്കണം. നുറുക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഈ പ്രശ്‌നങ്ങള്‍ ശാസ്ത്രം ഇന്ന് വളരെ ലളിതമാക്കി. എന്നാല്‍ അറിവിന്റെ പരീക്ഷണത്തേയും ശാസ്ത്രത്തേയും കുറിച്ച് പരിഗണിക്കുമ്പോള്‍ ഒരാള്‍ അനുക്രമമായി ക്ഷമാശീലമുള്ളതായരിക്കണമെന്ന പഴഞ്ചൊല്ല് നിത്യമായതാണ്. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും നൂതനാശയങ്ങളിലും തിടുക്കത്തിന് ഒരു സ്ഥാനവുമില്ല. നിങ്ങുടെ നിര്‍ദ്ദിഷ്ട നൂതനാശയത്തില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണവിജയം ലഭിക്കണമെന്നില്ല. എന്നാല്‍ ആ പരാജയത്തെയൂം ഒരു വിജയമായി കാണണം, എന്തെന്നാല്‍ നിങ്ങള്‍ക്ക് അതില്‍ നിന്നും എന്തെങ്കിലും പഠിക്കാം. ഓരോ ശാസ്ത്രീയ, സാങ്കേതിക പരാജയങ്ങള്‍ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് നയിക്കുമെന്നത് നിങ്ങള്‍ ഓര്‍ക്കണമെന്നും നിങ്ങള്‍ വിജയത്തിന്റെ പാതയിലേക്ക് ചുവടുവയ്ക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.

 

സുഹൃത്തുക്കളെ,

21-ാം നൂറ്റാണ്ടിലെ ഇന്ത്യയും മാറിയിട്ടുണ്ട്; ആവശ്യങ്ങളും മാറിയിട്ടുണ്ട് അതുപോലെ അഭിലാഷങ്ങളും. ഇനി ഐ.ഐ.ടികള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികള്‍ എന്നതില്‍ നിന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡജീനിയസ് ടെക്‌നോളജീസ് (ആഭ്യന്തര സാങ്കേതികവിദ്യയുടെ സ്ഥാപനങ്ങള്‍) എന്ന അടുത്ത തലങ്ങളില്‍ എത്തേണ്ടതുണ്ട്. ഐ.ഐ.ടികള്‍ കൂടുതലായി നമ്മുടെ വെല്ലുവിളികളെ അഭിസംബോധനചെയ്യുന്നതിന് വേണ്ട ഗവേഷണങ്ങള്‍ നടത്തുകയും, ഇന്ത്യയ്ക്ക് വേണ്ടിയുള്ള പരിഹാരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ അവ കുടുതല്‍ കൂടുതല്‍ ആഗോള പ്രയോഗത്തിനുള്ള മാധ്യമങ്ങളായി മാറും. ഇത്തരത്തിലുള്ള വലിയ ജനസംഖ്യയില്‍ നിങ്ങളുടെ വിജയകരമായ പരീക്ഷണങ്ങള്‍ ലോകത്ത് ഒരിടത്തും പരാജയപ്പെടില്ല.

സുഹൃത്തുക്കളെ,

ലോകം കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളി നേരിട്ടുകൊണ്ടിരുന്ന സമയത്ത് ഇന്ത്യ ലോകത്തിന് മുന്നില്‍ ആഗോള സൗരോര്‍ജ്ജ കൂട്ടായ്മ (ഐ.എസ്.എ) അവതരിപ്പിക്കുകയും അത് യാഥാര്‍ത്ഥ്യമാക്കി തീര്‍ക്കുകയും ചെയ്തിനെക്കുറിച്ച് നിങ്ങള്‍ക്ക് അവബോധമുണ്ടായിരിക്കും. ഇന്ത്യ ആരംഭിച്ച ഈ കൂട്ടായപ്രവര്‍ത്തനത്തില്‍ ഇന്ന് ലോകത്തെ നിരവധി രാജ്യങ്ങള്‍ ചേരുകയാണ്. ഈ കൂട്ടായ പ്രവര്‍ത്തനത്തെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുകയെന്ന ഉത്തരവാദിത്തം ഇപ്പോള്‍ നമുക്കുണ്ട്. നമുക്ക് ചെലവ് കുറഞ്ഞതും, താങ്ങാനാകുന്നതും പരിസ്ഥിതി സൗഹൃദമായതുമായ സാങ്കേതിക വിദ്യ ലോകത്തിന് നല്‍കാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യയുടെ മുന്‍കൈ മുന്നോട്ട് നയിക്കുകയും ഇന്ത്യയുടെ വ്യക്തിത്വത്തെ അത് കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യില്ലേ? ഇന്ന് ഒരു യൂണിറ്റ് സൗരോര്‍ജ്ജത്തിന് കുറഞ്ഞ വിലയുള്ള രാജ്യങ്ങളിലാണ് ഇന്ത്യയുമുള്ളത്. എന്നാല്‍ വീടുവീടാന്തരം സൗരോര്‍ജ്ജം ലഭ്യമാക്കുന്നതിന് ഇനിയും നിരവധി വെല്ലുവിളികളുണ്ട്. ''ഞാന്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളോട് പറയുകയാണ്, നമുക്ക് ഒരു ശുദ്ധ പാചക കൂട്ടായ പ്രസ്ഥാനം നയിക്കാനും സൗരോര്‍ജ്ജാധിഷ്ഠിത സ്റ്റൗവും വീടിന്റെ ഉപയോഗത്തിനുള്ള സൗരോര്‍ജ്ജ സംഭരണ ബാറ്ററിയും വികസിപ്പിക്കാനായാല്‍്'' എന്ന് ഞാന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്കറിയാം ഇന്ത്യയില്‍ 25 കോടി ചൂളകള്‍ (സ്റ്റൗകള്‍) ഉണ്ട്. 25 കോടിയുടെ വിപണി ഇവിടെയുണ്ട്. അത് വിജയകരമാണെങ്കില്‍ ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് വേണ്ടി വികസിപ്പിക്കുന്ന ഏറ്റവും ചെലവുകുറഞ്ഞ ബാറ്ററികള്‍ അതിന് ക്രോസ് സബ്‌സിഡി നല്‍കുകയും ചെയ്യും. ഐ.ഐ.ടിയിലെ യുവാക്കളെക്കാള്‍ അത് ചെയ്യുന്നതിന് ആരാണ് മികച്ചത്? പരിസ്ഥിതിക്കുണ്ടാകുന്ന കോട്ടം പരിമിതമാക്കുന്നതും നിലനില്‍ക്കുന്നതും ജനങ്ങള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്നതുമായ ഒരു സാങ്കേതികവിദ്യയാണ് ഇന്ത്യയ്ക്ക് വേണ്ടത്.

സുഹൃത്തുക്കളെ,

ഇന്ത്യ ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ച മറ്റൊരു വിഷയമാണ് ദുരന്ത പ്രതിരോധം. വലിയ ദുരന്തങ്ങള്‍ ജീവന്‍ അപഹരിക്കു മാത്രമല്ല, പശ്ചാത്തല സൗകര്യങ്ങള്‍ക്ക് വലിയതോതിലുള്ള കേടുപാടുകളുമുണ്ടാക്കാറുണ്ട്. ഇത് മനസിലാക്കികൊണ്ട് രണ്ടുവര്‍ഷം മുമ്പ് ഒരു ദുരന്ത പ്രതിരോധ പശ്ചാത്തല സൗകര്യ കൂട്ടായ്മയ്ക്കായി ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ ആഹ്വാനം നടത്തി. ലോകത്തെ നിരവധി രാജ്യങ്ങളും ഇതില്‍ ചേരുന്നുണ്ട്. ദുരന്തപ്രതിരോധത്തിലുള്ള ഇന്ത്യയുടെ മുന്‍കൈയും ആശങ്കയും മനസിലാക്കികൊണ്ട് ലോകം ഇന്ന് ഇതിനെ സ്വാഗതം ചെയ്യുകയാണ്. അത്തരം സമയത്ത്, ഇന്ത്യയുടെ സാങ്കേതിക വിദഗ്ധര്‍ക്ക് ദുരന്തപ്രതിരോധ പശ്ചാത്തലസൗകര്യ നിര്‍മ്മാണത്തിനായി ലോകത്തിന് എന്ത് വാഗ്ദാനംചെയ്യാന്‍ കഴിയും എന്നതിന് ഇന്ത്യിലേക്ക് തിരിയുക സ്വാഭാവികമാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ എങ്ങനെ ദുരന്തം തട്ടാത്ത വീടുകളും നിര്‍മ്മിതികളും ഈ രാജ്യത്തുണ്ടാക്കുന്നതിനെക്കുറിച്ച് നമ്മള്‍ക്ക് ചിന്തിക്കണം. കൊടുങ്കാറ്റുകളില്‍ വലിയ പാലങ്ങള്‍ തകര്‍ന്നു വീഴുന്നു. ഉത്തരാഖണ്ഡില്‍ എന്താണ് സംഭവിച്ചതെന്ന് നാം കണ്ടു. എങ്ങനെയാണ് അത്തരം ഒരുക്കങ്ങള്‍ നാം വികസിപ്പിക്കുക?

സുഹൃത്തുക്കളെ,

''നിങ്ങള്‍ക്ക് നിങ്ങളുടെ രാജ്യത്തെ ലഭിക്കുകയെന്നത് നിങ്ങള്‍ നിങ്ങളുടെ ആത്മാവിനെ വിപുലമായ രീതിയില്‍ തിരിച്ചറിയുക. ചിന്തകളിലൂടെ പ്രവര്‍ത്തനത്തിലൂടെ സേവനത്തിലൂടെ നമ്മള്‍ എപ്പോഴാണോ നമ്മുടെ ദേശത്തെ പുനസൃഷ്ടിക്കാന്‍ തുടങ്ങുന്നത്, അപ്പോള്‍മാത്രമാണ് നമുക്ക് നമ്മുടെ ആത്മാവിനെ നമ്മുടെ രാജ്യത്ത് കാണാനാകുക'' എന്ന് ഒരിക്കല്‍ ഗുരദേവ് ടാഗോര്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഖരഗ്പൂര്‍ ഉള്‍പ്പെടെ മുഴുവന്‍ ഐ.ഐ.ടി ശൃംഖലകളും അതിന്റെ പങ്ക് വിപുലമാക്കാനാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഇതിനായി വളരെ സമ്പന്നമായ ഒരു പരിസ്ഥിതി നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെയുണ്ട്. യഥാര്‍ത്ഥത്തില്‍ നാലാം തലമുറ വ്യവസായത്തിനു വേണ്ടിയുള്ള സുപ്രധാനമായ നൂതാശയ ഊന്നല്‍ ഇവിടെയുണ്ട്. നിര്‍മ്മിത ബുദ്ധി അധിഷ്ഠിത അക്കാദമിക ഗവേഷണത്തെ വ്യവസായതലത്തിലേക്ക് പരിവര്‍ത്തനത്തിന് വേണ്ട നിരവധി പരിശ്രമങ്ങള്‍ നിങ്ങള്‍ ചെയ്യുന്നുണ്ട്. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിലും ആധുനിക നിര്‍മ്മാണ സാങ്കേതികവിദ്യയിലും ഐ.ഐ.ടി ഖരഗ്പൂര്‍ വളരെ പ്രശംസനിയമായ പ്രര്‍ത്തനമാണ് നടത്തുന്നത്. രാജ്യത്തിന്റെ കൊറോണയ്ക്ക് എതിരായ പോരാട്ടത്തില്‍ നിങ്ങളുടെ സോഫ്റ്റ്‌വെയര്‍ പരിഹാരങ്ങള്‍ വളരെ ഉപകാരപ്രദമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇനി ആരോഗ്യ സാങ്കേതികവിദ്യയുടെ ഭാവിയിലെ പരിഹാരങ്ങള്‍ക്ക് വേണ്ടി ഇനി നിങ്ങള്‍ അതിവേഗത്തില്‍ പ്രവര്‍ത്തിക്കണം. ഞാന്‍ ആരോഗ്യ സാങ്കേതികവിദ്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഡാറ്റാകള്‍, സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, എന്ന ചില സാമഗ്രികളെക്കുറിച്ചല്ല, ഒരു പരിസ്ഥിതിയെക്കുറിച്ചാണ് പറയുന്നത്. പ്രതിരോധം മുതല്‍ രോഗം ഭേദമാകല്‍ വരെയുള്ള എല്ലാ ആധുനിക പരിഹാരങ്ങളും നമുക്ക് രാജ്യത്തിന് നല്‍കണം. കൊറോണയുടെ ഈ സമയത്ത് വ്യക്തിഗതമായ ആരോഗ്യപരിരക്ഷാ ഉപകരണങ്ങള്‍ക്ക് എങ്ങനെയാണ് വലിയ വിപണിയുണ്ടായതെന്ന് നാം കണ്ടതാണ്. മുന്‍കാലങ്ങളില്‍ ജനങ്ങള്‍ തെര്‍മോമീറ്ററുകളും അത്യാവശ്യം മരുന്നുകളും വീടുകളില്‍ സൂക്ഷിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ അവര്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതിന്, രക്തത്തിലെ പഞ്ചാസാരയുടെ അളവ് പരിശോധിക്കുന്നതിന്, രക്തത്തിലെ ഓക്‌സിജന്‍ പരിശോധിക്കുന്നതിനൊക്കെയുള്ള ഉപകരങ്ങള്‍ അവര്‍ സൂക്ഷിക്കുന്നുണ്ട്. ആരോഗ്യ കായികക്ഷമതാ ഉപകരണങ്ങള്‍ക്ക് വീടുകളില്‍ നിന്ന് വലിയ ആവശ്യങ്ങളുണ്ട്. താങ്ങാനാകുന്നതും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതുമായ വ്യക്തിഗത ആരോഗ്യപരിരക്ഷാ ഉപകരങ്ങള്‍ ലഭ്യമാക്കുന്നതിന് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ പരിഹാരങ്ങളും നമുക്ക് വികസിപ്പിക്കേണ്ട ആവശ്യമുണ്ട്.

സുഹൃത്തുക്കളെ,

കൊറോണയ്ക്ക് ശേഷം ഉണ്ടായ ആഗോള പരിസ്ഥിതിയില്‍ ശാസ്ത്ര, സാങ്കേതിക, ഗവേഷണ, നൂതനാശയങ്ങളില്‍ ഇന്ത്യയ്ക്ക് സുപ്രധാനമായ ആഗോള കക്ഷിയായി മാറാന്‍ കഴിയും. ഈ ആശയത്തോടെ ഈ വര്‍ഷം ശാസ്ത്ര-ഗവേഷണത്തിനുള്ള ബജറ്റും സവിശേഷമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിങ്ങളെപ്പോലുള്ള പ്രതിഭാസമ്പന്നരായ ചങ്ങാതികള്‍ക്ക് ഗവേഷണത്തിന് പുതിയ മാധ്യമങ്ങള്‍ ലഭ്യമാക്കുന്നതാണ് പി.എം. റിസര്‍ച്ച് ഫെല്ലോ സ്‌കീം. നിങ്ങളുടെ ആശയങ്ങള്‍ വിരിയിച്ചെടുക്കുന്നതിന് സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ മിഷനും നിങ്ങളെ സഹായിക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു സുപ്രധാനമായ നയപരമായ പരിഷ്‌ക്കാരം ഉണ്ടാക്കിയിട്ടുണ്ട്; അതിനെക്കുറിച്ച് ഞാന്‍ പ്രത്യേകിച്ച് പറയാനാണ് ആഗ്രഹിക്കുന്നത്. ഭൂരേഖാ ചിത്രങ്ങളും സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഗവണ്‍മെന്റ് നിയന്ത്രണങ്ങളില്‍ നിന്ന് മോചിപ്പിച്ചു. ഇത് സാങ്കേതികവിദ്യ സ്റ്റാര്‍ട്ട അപ്പ് പരിസ്ഥിതിയെ വലിയതോതില്‍ ശക്തിപ്പെടുത്തും. ഈ നീക്കം ആത്മനിര്‍ഭര്‍ ഭാരതിന്റെ സംഘടിതപ്രവര്‍ത്തനത്തെ തീവ്രമാക്കും. ഈ നീക്കം രാജ്യത്തെ യുവ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും നൂതനാശയങ്ങള്‍ക്കും പുതിയ സ്വാതന്ത്ര്യം നല്‍കും.

സുഹൃത്തുക്കളെ,

നിങ്ങള്‍ നിരവധി സാമൂഹിക, സാംസ്‌ക്കാരിക, കായിക പ്രവര്‍ത്തനങ്ങളിലും ജിംഖാനയിലെ മറ്റ് പ്രവര്‍ത്തനങ്ങളിലും വളരെ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ വൈദഗ്ധ്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ ശ്രദ്ധ. നമ്മുടെ അറിവിലും മനോഭാവത്തിലും സമഗ്രമായ ഒരു വിപുലീകരണമുണ്ടാകണം. ബഹുവിഷയങ്ങളെ അടിസ്ഥാനമാക്കിയ സമീപനത്തിന്റെ വീക്ഷണമാണ് നമ്മുടെ പുതിയ വിദ്യാഭ്യാസ നയത്തിനുമുള്ളത്. ഇക്കാര്യത്തില്‍ ഐ.ഐ.ടി ഖാരഗ്പൂര്‍ ഇപ്പോള്‍ തന്നെ വളരെ മികച്ച ജോലി ചെയ്യുന്നുവെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു കാര്യത്തിനും കൂടി ഞാന്‍ ഐ.ഐ.ടി ഖരഗ്പൂരിനെ അഭിനന്ദിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ഭൂതകാലത്തെ പര്യവേഷണം നടത്തുമ്പോള്‍, നിങ്ങളുടെ പ്രാചീന ശാസ്ത്ര അറിവ് ഭാവി നൂതനാശയത്തിന്റെ ശക്തിയാകുന്നത് ശരിക്കും പ്രശംസനീയമാണ്. നമ്മുടെ വേദങ്ങള്‍ മുതല്‍ ഉപനിഷത്തുകളിലും മറ്റ് ധര്‍മ്മസംഹിതകളിലും നിന്നുള്ള അറിവുകള്‍ അനുഭവേദ്യമാക്കുന്ന പഠനങ്ങളെയും നിങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഞാന്‍ ഇതിനെ വളരെയധികം അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,

ഈ വര്‍ഷം ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ്. നിങ്ങള്‍ പരിശീലിക്കുന്ന, ജീവിതത്തിന് നിങ്ങള്‍ പുതിയ മാനങ്ങള്‍ നല്‍കുന്ന ഈ പ്രദേശം സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ ഭൂതകാലവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഐ.ഐ.ടി ഖരഗ്പൂരിന് ഈ വര്‍ഷം, വളരെ പ്രത്യേകതയുള്ളതുമാണ്. യുവ രക്തസാക്ഷികളുടെ മരണത്തിനും ടാഗോറിനും, നേതാജി സുബാഷ് ചന്ദ്രബോസിനും സാക്ഷ്യം വഹിച്ച ഭൂമിയാണിത്. ഐ.ഐ.ടി ഖരഗ്പൂര്‍ മുമ്പ് വികസിപ്പിച്ചെടുത്ത വലിയ 75 നൂതനാശയങ്ങളും പരിഹാരങ്ങളും സമാഹരിക്കുകയെന്നതാണ് എന്റെ അഭ്യര്‍ത്ഥന. അവയെ രാജ്യത്തിലേക്കും ലോകത്തിലേക്കും കൊണ്ടുപോകുക. ഭൂതകാലത്തിന്റെ ഈ പ്രചോദനങ്ങള്‍ വരാനിരിക്കുന്ന വര്‍ഷങ്ങള്‍ക്ക് പ്രേരണയാകുകയും യുവാക്കള്‍ക്ക് പുതിയ ആത്മവിശ്വാസവും നല്‍കും. ആത്മവിശ്വാസത്തോടെ നിങ്ങള്‍ മുന്നോട്ടുതന്നെ നീങ്ങുകയും ഒരിക്കലും രാജ്യത്തിന്റെ പ്രതീക്ഷകള്‍ മറക്കാതിരിക്കുകയും ചെയ്യുക. രാജ്യത്തിന്റെ പ്രതീക്ഷയാണ് ഇന്നത്തെ നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍. ഭിത്തികളില്‍ തൂക്കിയിടാനോ അല്ലെങ്കില്‍ നിങ്ങളുടെ തൊഴിലിന് വേണ്ട ബയോ-ഡാറ്റയുടെ ഭാഗമോ ആകേണ്ടതല്ല. ഇന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് രാജ്യത്തെ 130കോടിയുടെ അഭിലാഷങ്ങളുടെ ആവശ്യങ്ങളുടെ ഒരുതരത്തിലുള്ള പ്രമാണപത്രമാണ്, ഒരു ആത്മവിശ്വാസ പത്രവും, ഒരു ഉറപ്പിന്റെ പത്രവുമാണ്. ഈ മഹനീയാവസരത്തില്‍ ഞാന്‍ നിങ്ങള്‍ക്കെല്ലാം എന്റെ ശുഭാംശസകള്‍ അര്‍പ്പിക്കുന്നു. നിങ്ങളില്‍ വലിയ പ്രതീക്ഷയുള്ള നിങ്ങളുടെ രക്ഷിതാക്കള്‍, നിങ്ങള്‍ക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിച്ച നിങ്ങളുടെ അദ്ധ്യാപകര്‍ എന്നിവര്‍ക്ക് നിങ്ങളുടെ പരിശ്രമത്തില്‍ നിങ്ങളുടെ സ്വപ്‌നങ്ങളില്‍, പ്രതിജ്ഞകളില്‍ നിങ്ങളുടെ യാത്രകളില്‍ നിന്ന് സംതൃപ്തിയുണ്ടാകും. ഈ പ്രതീക്ഷയോടെ നിങ്ങള്‍ക്ക് നല്ല ഭാഗ്യമുണ്ടാകട്ടെ, വളരെയധികം നന്ദി !!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi