നമസ്‌കാരം,
ശ്രീരാമചന്ദ്ര മിഷന്‍ 75 വര്‍ഷം പൂര്‍ത്തിയാക്കിയതിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. നിരവധി ആശംസകള്‍! 75 വര്‍ഷത്തെ ഈ നാഴികക്കല്ല് രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും സമൂഹത്തെ കെട്ടുറപ്പോടെ മുന്നോട്ട് നയിക്കുന്നിതിലും വളരെ പ്രധാനമാണ്. ഈ ജൈത്രയാത്ര ഇന്ന് 150 ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചത് ലക്ഷ്യത്തോടുള്ള നിങ്ങളുടെ സമര്‍പ്പണത്തിന്റെ ഫലമാണ്. ഇന്ന്, ഗുരു രാമചന്ദ്രജിയുടെ ജന്മവാര്‍ഷികം നാം ആഘോഷിക്കുന്നത് ബസന്ത് പഞ്ചമിയുടെ ശുഭദിനത്തിലാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ക്കൊപ്പം, ഞാന്‍ ബാബുജിയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. നിങ്ങളുടെ അത്ഭുതകരമായ യാത്രയ്ക്കും നിങ്ങളുടെ പുതിയ ആസ്ഥാനമായ കന്‍ഹ ശാന്തി വനത്തിനും ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. കന്‍ഹ ശാന്തി വനം വികസിപ്പിച്ചെടുത്ത ഒരു തരിശു ഭൂമിയായിരുന്നു ഇത്. നിങ്ങളുടെ സംരംഭവും അര്‍പ്പണബോധവും ഈ തരിശുഭൂമിയെ കന്‍ഹ ശാന്തി വനമാക്കി മാറ്റി. ബാബുജിയുടെ അനുശാസനങ്ങളുടെ തിളക്കമാര്‍ന്ന ഉദാഹരണമാണ് ഈ ശാന്തി വനം.


സുഹൃത്തുക്കളെ,
നിങ്ങളെല്ലാവരും ബാബുജിയുടെ വളരെ അടുത്ത് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളവരാണ്. ജീവിതത്തിന്റെ അര്‍ത്ഥം ഗ്രഹിക്കുന്നതിനും മനശാന്തി കൈവരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും നമുക്കെല്ലാവര്‍ക്കും വലിയ പ്രചോദനമാണ്. ഈ ട്വന്റി-20 ലോകത്ത്, വേഗതയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ആളുകള്‍ക്ക് സമയക്കുറവുണ്ട്. ചലനാത്മകമായ ആത്മീയതയിലൂടെ ആളുകളെ എളുപ്പത്തില്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിലൂടെ നിങ്ങള്‍ ഒരു വലിയ സംഭാവന നല്‍കുന്നു. നിങ്ങളുടെ ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരും പരിശീലകരും യോഗയുടെയും ധ്യാനത്തിന്റെയും കഴിവുകള്‍ ലോകത്തെ മുഴുവന്‍ പരിചയപ്പെടുത്തുന്നു. ഇത് മനുഷ്യരാശിക്കുള്ള ഒരു വലിയ സേവനമാണ്. നിങ്ങളുടെ പരിശീലകരും സന്നദ്ധ പ്രവര്‍ത്തകരും അറിവിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മൂര്‍ത്തീകരിച്ചു. ധ്യാനത്തിന്റെയും ആത്മീയതയുടെയും ലോകത്ത് നമ്മുടെ കമലേഷ്ജി 'ദാജി' എന്നറിയപ്പെടുന്നു. കമലേഷ് ജി സഹോദരനെക്കുറിച്ച് എനിക്ക് പറയാന്‍ കഴിയുന്നത് അദ്ദേഹം പടിഞ്ഞാറിന്റെയും ഇന്ത്യയുടെയും ഗുണങ്ങളുടെ സംഗമ സ്ഥാനമാണ് എന്നതാണ്. നിങ്ങളുടെ ആത്മീയ നേതൃത്വത്തില്‍, ശ്രീരാമ ചന്ദ്ര മിഷന്‍ ലോകത്തെ മുഴുവന്‍, പ്രത്യേകിച്ച് യുവാക്കളെ ആരോഗ്യകരമായ ശരീരത്തിലേക്കും ആരോഗ്യകരമായ മനസ്സിലേക്കും പ്രേരിപ്പിക്കുന്നു.

സുഹൃത്തുക്കളെ,
ഇന്ന്, ജീവിതശൈലി രോഗങ്ങള്‍ മുതല്‍ മഹാമാരി വരെയും വിഷാദം മുതല്‍ ഭീകരവാദം വരെയും ലോകം ബുദ്ധിമുട്ടുന്നു. അത്തരമൊരു സാഹചര്യത്തില്‍, സഹാജ് മാര്‍ഗ്, ഹാര്‍ട്ട്ഫുള്‍നെസ് പ്രോഗ്രാം, യോഗ എന്നിവ ലോകത്തിന്റെ പ്രതീക്ഷയുടെ കിരണം പോലെയാണ്. അടുത്ത കാലത്തായി, വലിയ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഒരു ചെറിയ ജാഗ്രത എങ്ങനെ സഹായിക്കുമെന്നതിന്റെ ഒരു ഉദാഹരണം ലോകം മുഴുവന്‍ കണ്ടു. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ 130 കോടി ഇന്ത്യക്കാരുടെ അവബോധം ലോകത്തിന് ഒരു മാതൃകയായിത്തീര്‍ന്നതിന് നാം സാക്ഷികളാണ്. ഈ യുദ്ധത്തില്‍, ഗാര്‍ഹിക ജ്ഞാനം, ശീലങ്ങള്‍, യോഗ-ആയുര്‍വേദം എന്നിവയും വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ലോകം മുഴുവന്‍ ഇന്ത്യയെക്കുറിച്ച് ആശങ്കാകുലരായിരുന്നു. എന്നാല്‍ ഇന്ന് കൊറോണയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടം ലോകത്തെ പ്രചോദിപ്പിക്കുകയാണ്.


സുഹൃത്തുക്കളെ,
ആഗോള നന്മ വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യ മനുഷ്യ കേന്ദ്രീകൃത സമീപനമാണ് പിന്തുടരുന്നത്. സ്വാസ്ഥ്യം, ക്ഷേമം, സമ്പത്ത് എന്ന ആരോഗ്യകരമായ സന്തുലിതാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മനുഷ്യ കേന്ദ്രീകൃത സമീപനം. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍, ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യക്ഷേമ പദ്ധതികള്‍ ഇന്ത്യ ഏറ്റെടുത്തു. പാവപ്പെട്ടവര്‍ക്ക് അന്തസ്സും അവസരവും നല്‍കുന്ന ജീവിതമാണ് ഈ ശ്രമങ്ങള്‍. സാര്‍വത്രിക ശുചിത്വ പരിരക്ഷ മുതല്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ വരെ, പുകയില്ലാത്ത അടുക്കളകള്‍ മുതല്‍ ബാങ്കു അക്കൗണ്ടുകള്‍ക്ക് അവ ഉറപ്പാക്കുന്നതുവരെ, സാങ്കേതിക വിദ്യയുടെ പ്രാപ്യത മുതല്‍ എല്ലാവര്‍ക്കും പാര്‍പ്പിടം വരെ, ഇന്ത്യയുടെ സാമൂഹ്യക്ഷേമ പദ്ധതികള്‍ നിരവധി ജീവിതങ്ങളെ സ്പര്‍ശിച്ചിട്ടുണ്ട്. ആഗോള മഹാമാരി വരുന്നതിനു മുമ്പു തന്നെ, നമ്മുടെ രാഷ്ട്രം സ്വാസ്ഥ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

 

സുഹൃത്തുക്കളെ,
സ്വാസ്ത്യത്തെക്കുറിച്ചുള്ള നമ്മുടെ ആശയം കേവലം ഒരു രോഗത്തെ സുഖപ്പെടുത്തുന്നതിനപ്പുറമാണ്. പ്രതിരോധ ആരോഗ്യ സംരക്ഷണത്തിനായി വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ഇന്ത്യയിലെയും നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലെയും ജനസംഖ്യയേക്കാള്‍ കൂടുതല്‍ ഗുണഭോക്താക്കളാണ് ഇന്ത്യയിലെ പ്രധാന ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതിയാണിത്. മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വില കുറച്ചു. യോഗയുടെ ജനപ്രീതി നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. സ്വാസ്ഥ്യത്തിനായുള്ള ഈ പ്രാധാന്യം നമ്മുടെ യുവാക്കള്‍ ആരോഗ്യമുള്ളവരായിരിക്കുമെന്ന് ഉറപ്പാക്കുകയാണ്. കൂടാതെ, ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളെ അവര്‍ കൈകാര്യം ചെയ്യേണ്ടതില്ല. കോവിഡ് 19 നായി ലോകത്തിന് മരുന്നുകള്‍ ആവശ്യമുള്ളപ്പോള്‍, അവയെല്ലാം അയച്ചതില്‍ ഇന്ത്യ അഭിമാനിക്കുന്നു. ഇപ്പോള്‍ ആഗോള കുത്തിവയ്പ്പില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സ്വാസ്ഥ്യത്തിനായുള്ള നമ്മുടെ കാഴ്ചപ്പാട് എത്ര തന്നെ ആഭ്യന്തരമാണോ അത്ര തന്നെ ആഗോളവുമാണ്.


സുഹൃത്തുക്കളെ,
കോവിഡ് 19 നുശേഷം ലോകം ആരോഗ്യത്തെയും സ്വാസ്ഥ്യത്തേയും വളരെ ഗൗരവമായി കാണുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇന്ത്യയെ ആത്മീയ, സ്വാസ്ഥ്യ ടൂറിസത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനായി നമുക്ക് പ്രവര്‍ത്തിക്കാം. നമ്മുടെ യോഗയ്ക്കും ആയുര്‍വേദത്തിനും ആരോഗ്യകരമായ ഭൂമി പ്രധാനം ചെയ്യാനാകും. ലോകം ആഗ്രഹിക്കുന്ന ഭാഷയില്‍ അവര്‍ക്ക് മുന്നില്‍ ഇവ അവതരിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അവയുടെ നേട്ടങ്ങളെക്കുറിച്ച് നാം ശാസ്ത്രീയമായി വിശദീകരിക്കുകയും ഇന്ത്യയില്‍ വരാനും പുനരുജ്ജീവിപ്പിക്കാനും ലോകത്തെ ക്ഷണിക്കുകയും വേണം. നിങ്ങളുടെ സ്വന്തം ഹാര്‍ട്ട്ഫുള്‍നെസ് ധ്യാന പരിശീലനം ആ ദിശയിലേക്കുള്ള ഒരു ചുവട് വയ്പാണ്.


സുഹൃത്തുക്കള,
കൊറോണാനന്തര ലോകത്ത്, യോഗയുടെയും ധ്യാനത്തിന്റെയും പ്രാധാന്യം ഇപ്പോള്‍ ലോകമെമ്പാടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഭഗവദ്ഗീതയില്‍ എഴുതിയിരിക്കുന്നു: सिद्ध्य सिद्ध्योः समो भूत्वा समत्वं योग उच्यते, അതായത്, പൂര്‍ണതയിലും പരാജയത്തിലും സമചിത്തയോടെ, യോഗയില്‍ മുഴുകി പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഈ സമചിത്തതയെ യോഗ എന്ന് വിളിക്കുന്നു. ഇന്നത്തെ ലോകത്ത് യോഗയ്ക്കൊപ്പം ധ്യാനവും ആവശ്യമാണ്. വിഷാദം മനുഷ്യജീവിതത്തിന് ഒരു പ്രധാന വെല്ലുവിളിയായി മാറുകയാണെന്ന് ലോകത്തിലെ പല പ്രമുഖ സ്ഥാപനങ്ങളും അവകാശപ്പെടുന്നു. നിങ്ങളുടെ ഹാര്‍ട്ട്ഫുള്‍നെസ് പ്രോഗ്രാമില്‍ നിന്നുള്ള യോഗയിലൂടെയും ധ്യാനത്തിലൂടെയും ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ മനുഷ്യരാശിയെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.


സുഹൃത്തുക്കളെ,
നമ്മുടെ വേദങ്ങള്‍ പറയുന്നു, यथा दयोश् च, पृथिवी च, न बिभीतो, न रिष्यतः। एवा मे प्राण मा विभेः അതായത്, ആകാശവും ഭൂമിയും ഭയപ്പെടുകയോ നശിപ്പിക്കുകയോ ചെയ്യാത്തതു പോലെ, എന്റെ ആത്മാവേ! നീയും നിര്‍ഭയനായി തുടരുക. സ്വതന്ത്രനായ ഒരാള്‍ക്ക് നിര്‍ഭയനാകാം. സഹാജ് മാര്‍ഗ് പിന്തുടര്‍ന്ന് നിങ്ങള്‍ ആളുകളെ ശാരീരികമായും മാനസികമായും നിര്‍ഭയരാക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. രോഗങ്ങളില്‍ നിന്ന് മുക്തമായ പൗരന്മാരും മാനസിക ശാക്തീകരണമുള്ള പൗരന്മാരും ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കും. ഈ വര്‍ഷം, നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷവും നാം ആഘോഷിക്കുന്നു. നിങ്ങളുടെ ശ്രമങ്ങള്‍ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകട്ടെ! ഈ അഭിലാഷങ്ങള്‍ക്കൊപ്പം, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ആശംസകള്‍.
നന്ദി!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
In young children, mother tongue is the key to learning

Media Coverage

In young children, mother tongue is the key to learning
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 11
December 11, 2024

PM Modi's Leadership Legacy of Strategic Achievements and Progress