ആദരണീയരെ,

ഏഴാമത് ഇന്ത്യ-ജര്‍മ്മനി ഇന്റര്‍ ഗവണ്‍മെന്റ് കൂടിയാലോചനകളുടെ ഈ അവസരത്തിലേയ്ക്ക് താങ്കള്‍ക്കും താങ്കളുടെ പ്രതിനിധികള്‍ക്കും ഊഷ്മളമായ സ്വാഗതം.

ആദരണീയരെ,

ഇന്ത്യയിലേയ്ക്കുള്ള താങ്കളുടെ മൂന്നാമത്തെ യാത്രയാണിത്. ഭാഗ്യവശാല്‍, എന്റെ മൂന്നാമത്തെ അവസരത്തിലെ ആദ്യത്തെ ഐ.ജി.സി യോഗം കൂടിയാണിത്. ഒരര്‍ത്ഥത്തില്‍ ഇത് നമ്മുടെ സൗഹൃദത്തിന്റെ ആഘോഷം മൂന്നിരട്ടിയാക്കുന്നു.

ആദരണീയരെ,
ബെര്‍ലിനില്‍ 2022-ൽ നടന്ന ഇന്റര്‍ ഗവണ്‍മെന്റല്‍ കൂടിക്കാഴ്ചയില്‍, ഉഭയകക്ഷി സഹകരണത്തിനുള്ള സുപ്രധാന തീരുമാനങ്ങള്‍ നാം എടുത്തിരുന്നു.

നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ മേഖലകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പ്രോത്സാഹജനകമായ പുരോഗതി ഉണ്ടായിട്ടുണ്ട്. പ്രതിരോധം, സാങ്കേതികവിദ്യ, ഊര്‍ജം, ഹരിതവും സുസ്ഥിരവുമായ വികസനം തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ദ്ധിക്കുന്നത് പരസ്പര വിശ്വാസത്തിന്റെ പ്രതീകമായി മാറിയിട്ടുണ്ട്.

ആദരണീയരെ,

പിരിമുറുക്കത്തിന്റെയും സംഘര്‍ഷത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. നിയമവാഴ്ചയെക്കുറിച്ചും സമുദ്രസഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ചും ഇന്തോ-പസഫിക് മേഖലയില്‍ ഗുരുതരമായ ആശങ്കകളുമുണ്ട്. ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമായ ഒരു അടിത്തറയായി അത്തരം സമയങ്ങളില്‍, ഉയര്‍ന്നുവന്നിട്ടുമുണ്ട്.
വെറുമൊരു വ്യവഹാര ബന്ധമല്ല ഇത്; ആഗോള സമൂഹത്തിനും മാനവികതയ്ക്കും സ്ഥിരവും സുരക്ഷിതവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്‍കുന്ന ഒരു പങ്കാളിത്തത്തിനായി കാര്യശേഷിയുള്ളതും ശക്തവുമായ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള പരിവര്‍ത്തന പങ്കാളിത്തമാണ് ഇത്.

ഇക്കാര്യത്തില്‍, കഴിഞ്ഞ ആഴ്ച താങ്കള്‍ പുറത്തിറക്കിയ ''ഫോക്കസ് ഓണ്‍ ഇന്ത്യ" തന്ത്രം സ്വാഗതാര്‍ഹവുമാണ്.

ആദരണീയരെ,
നമ്മുടെ പങ്കാളിത്തം വിപുലീകരിക്കുന്നതിനും ഉല്‍കൃഷ്ടമാക്കുന്നതിനുമായി പുതിയതും പ്രധാനപ്പെട്ടതുമായ നിരവധി മുന്‍കൈകള്‍ നാം എടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു സമ്പൂര്‍ണ ഗവണ്‍മെന്റ് സമീപനത്തില്‍ നിന്ന് ഒരു സമ്പൂര്‍ണ്ണ രാഷ്ട്ര സമീപനത്തിലേക്ക് നാം നീങ്ങുകയാണ്.

ഇരു രാജ്യങ്ങളിലെയും വ്യവസായങ്ങള്‍ നൂതനാശയക്കാരെയും യുവ പ്രതിഭകളെയും ബന്ധിപ്പിക്കുന്നു. സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിക്കുക എന്നത് നമ്മുടെ പങ്കാളിത്ത പ്രതിബദ്ധതയാണ്. നിര്‍മ്മിത ബുദ്ധി, സെമികണ്ടക്‌ടേഴ്‌സ്, ശുദ്ധ ഊര്‍ജ്ജം തുടങ്ങിയ സുപ്രധാന മേഖലകളിലെ നമ്മുടെ സഹകരണം ഇന്ന് പുറത്തിറക്കുന്ന നൂതനാശയത്തേയും സാങ്കേതികവിദ്യയേയും സംബന്ധിച്ച മാര്‍ഗ്ഗരേഖ കൂടുതല്‍ ശക്തിപ്പെടുത്തും.

ജര്‍മ്മന്‍ വ്യാപാരത്തിന്റെ ഏഷ്യ-പസഫിക് കോണ്‍ഫറന്‍സില്‍ നാം ഇപ്പോള്‍ പങ്കെടുത്തത്തേയുള്ളൂ, അധികം വൈകാതെ സി.ഇ.ഒ ഫോറത്തിലും നാം പങ്കെടുക്കും. നമ്മുടെ സഹകരണം ഇത് കൂടുതല്‍ ശക്തിപ്പെടുത്തും. നമ്മുടെ സമ്പദ്വ്യവസ്ഥയെ വൈവിദ്ധ്യവല്‍ക്കരിക്കാനും അപകടസാദ്ധ്യത ഇല്ലാതാക്കാനുമുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഇത് ആക്കം കൂട്ടുകയും സുരക്ഷിതവും അവലംബനാര്‍ഹവും വിശ്വസനീയവുമായ വിതരണ മൂല്യ ശൃംഖലകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യും. കാലാവസ്ഥാ പ്രവര്‍ത്തനങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, പുനരുപയോഗ ഊര്‍ജത്തില്‍ ആഗോള നിക്ഷേപത്തിനായി നാം ഒരു വേദി സൃഷ്ടിച്ചിട്ടുണ്ട്. ഹരിത ഹൈഡ്രജന്‍ മാര്‍ഗ്ഗരേഖയും ഇന്ന് പുറത്തിറക്കിയിട്ടുണ്ട്.

വിദ്യാഭ്യാസം, നൈപുണ്യ വികസനം, ചലനക്ഷമത എന്നിവ ഇന്ത്യയ്ക്കും ജര്‍മ്മനിക്കുമിടയില്‍ പുരോഗമിക്കുന്നതില്‍ നമുക്ക് സന്തോഷമുണ്ട്. ജര്‍മ്മനി പുറത്തിറക്കിയ സ്‌കില്‍ഡ് ലേബര്‍ മൊബിലിറ്റി സ്ട്രാറ്റജിയെ (നൈപുണ്യ തൊഴില്‍ ചലനക്ഷമത തന്ത്രം) ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇന്നത്തെ യോഗം നമ്മുടെ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇനി താങ്കളുടെ ചിന്തകള്‍ കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അതിനുശേഷം, വിവിധ മേഖലകളില്‍ പരസ്പര സഹകരണം വളര്‍ത്തിയെടുക്കുന്നതിനുള്ള നടപടികളെക്കുറിച്ച് എന്റെ സഹപ്രവര്‍ത്തകര്‍ നമ്മോട് സംസാരിക്കും.

താങ്കള്‍ക്കും താങ്കളുടെ ഇന്ത്യയിലെ പ്രതിനിധി സംഘത്തിനും ഒരിക്കല്‍ കൂടി, വളരെ ഊഷ്മളമായ സ്വാഗതം.

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s Average Electricity Supply Rises: 22.6 Hours In Rural Areas, 23.4 Hours in Urban Areas

Media Coverage

India’s Average Electricity Supply Rises: 22.6 Hours In Rural Areas, 23.4 Hours in Urban Areas
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഫെബ്രുവരി 22
February 22, 2025

Citizens Appreciate PM Modi's Efforts to Support Global South Development