പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോണിൽ ഇറ്റലി പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി ടെലിഫോണിൽ സംസാരിച്ചു
അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങളും മേഖലയ്ക്കും ലോകത്തിനുമുള്ള അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തെ അവർ ശക്തമായി അപലപിക്കുകയും, കുടുങ്ങിക്കിടക്കുന്ന ആളുകളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെ തുടർന്നുണ്ടായ മാനുഷിക പ്രതിസന്ധിയും ദീർഘകാല സുരക്ഷാ ആശങ്കകളും പരിഹരിക്കുന്നതിൽ ജി 20 യുടെ തലത്തിൽ ഉൾപ്പെടെ അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം പോലുള്ള ജി 20 അജണ്ടയിലെ മറ്റ് പ്രധാന വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. ഈ പശ്ചാത്തലത്തിൽ, സി ഓ പി -26 പോലുള്ള വരാനിരിക്കുന്ന മറ്റ് ബഹുരാഷ്ട്ര ഇടപെടലുകളെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ കൈമാറി.
ജി 20 യിലെ ഫലപ്രദമായ ചർച്ചകൾക്ക് ഇറ്റലിയുടെ ചലനാത്മക നേതൃത്വത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഉഭയകക്ഷി, ആഗോള വിഷയങ്ങളിൽ, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളിൽ, ബന്ധം നിലനിർത്താൻ ഇരു നേതാക്കളും സമ്മതിച്ചു.