പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉച്ചയ്ക്ക് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലിഫോണിൽ സംസാരിച്ചു. ഇന്ത്യ-യുഎഇ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലുള്ള വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിലെ തുടർച്ചയായ പുരോഗതി ഇരു നേതാക്കളും ക്രിയാത്മകമായി വിലയിരുത്തി. കോവിഡ് -19 മഹാമാരിയുടെ സമയത്ത് ഇന്ത്യൻ സമൂഹത്തിന് യുഎഇ നൽകുന്ന പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 2021 ഒക്ടോബർ 1 മുതൽ ദുബായിൽ നടക്കുന്ന എക്സ്പോ -2020-ന് അദ്ദേഹം ആശംസകൾ അറിയിച്ചു.
മേഖലയിൽ പൊതുവായ ആശങ്കയുള്ള പ്രശ്നങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. ലോകത്ത് ഭീകരവാദത്തിനും തീവ്രവാദത്തിനും സ്ഥാനമില്ലെന്നതിൽ അവർ യോജിപ്പ് പ്രകടിപ്പിക്കുകയും അത്തരം ശക്തികൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
Had a very useful telecon with His Highness @MohamedBinZayed. Reviewed progress in our comprehensive strategic partnership and discussed recent regional developments. Appreciated UAE’s support to Indian community during Covid-19 and conveyed my best wishes for Dubai Expo.
— Narendra Modi (@narendramodi) September 3, 2021