പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ശ്രീ. സ്‌കോട്ട് മോറിസണും ടെലിഫോണില്‍ സംസാരിച്ചു.
മാരകവും നീണ്ടുനിന്നതുമായ കാട്ടുതീയില്‍ ഓസ്‌ട്രേലിയയില്‍ ജീവനാശവും സ്വത്തുവകകളുടെ നാശവും സംഭവിക്കാനിടയായതില്‍ ഇന്ത്യക്കാരുടെയും വ്യക്തിപരമായി തന്റെയും അനുശോചനം പ്രധാനമന്ത്രി ശ്രീ. മോദി അറിയിച്ചു. മുമ്പില്ലാത്തവിധം ബാധിച്ച പ്രകൃതിദുരന്തത്തെ ധൈര്യപൂര്‍വം നേരിടുന്ന ഓസ്‌ട്രേലിയയ്ക്കും അവിടത്തെ ജനതയ്ക്കും ഇന്ത്യയുടെ ഉറച്ച പിന്‍തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
ഏതാനും വര്‍ഷങ്ങളായി ഉഭയകക്ഷിബന്ധം വികസിച്ചുവരുന്നതില്‍ സംതൃപ്തി രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഓസ്‌ട്രേലിയയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചു. ഇതിനായി പരസ്പരം സഹായകരമായ വേളയില്‍ പരമാവധി നേരത്തേ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കണമെന്നും സന്ദര്‍ശനത്തിനായി താന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണ് എന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രധാനമന്ത്രി മോറിസണും ഓസ്‌ട്രേലിയന്‍ ജനതയ്ക്കും പ്രധാനമന്ത്രി പുതുവല്‍സരാശംസകള്‍ നേര്‍ന്നു.