പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോയുമായി ടെലിഫോണില്‍ സംസാരിച്ചു.
ഇന്തോനേഷ്യയിലെ സുലവേസി മേഖലയില്‍ അടുത്തിടെ ഉണ്ടായ ഭുകമ്പത്തിലും സുനാമിയിലും സംഭവിച്ച വിലപ്പെട്ട ആള്‍ നാശത്തില്‍ തന്റെയും, ഇന്ത്യയിലെ ജനങ്ങളുടെയും അഗാധ ദുഖം പ്രധാനമന്ത്രി അദ്ദേഹത്തെ അറിയിച്ചു.
അതീവ ഗുരുതരമായ പ്രകൃതി ദുരന്തത്തെ തുടര്‍ന്നുണ്ടായ വ്യാപക നാശനഷ്ടങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിടുന്നതില്‍ ഇന്തോനേഷ്യന്‍ ജനത കാട്ടിയ ധൈര്യത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. അന്താരാഷ്ട്ര സഹായത്തിനായുള്ള അഭ്യര്‍ത്ഥനയോട് പ്രതികരിച്ച് കൊണ്ട്, ഇന്തോനേഷ്യയുടെ ഒരു ഉറ്റ സുഹൃത്ത് എന്ന നിലയ്ക്കും, സമുദ്രത്തിലെ അയല്‍ക്കാരനെന്ന നിലയ്ക്കും സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഇന്തോനേഷ്യന്‍ പ്രസിഡന്റിന് വാഗ്ദാനം ചെയ്തു.
അനുശോചനത്തിനും, സഹായവാഗ്ദാനത്തിനും പ്രസിഡന്റ് വിദോദോ പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഇന്ത്യയുടെ ദുരിതാശ്വാസം സഹായം സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് ഔദ്യോഗിക, നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ അന്തിമ രൂപം നല്‍കാന്‍ ഇരു നേതാക്കളും തമ്മില്‍ ധാരണയായി.