ഒമാനിലെ സുല്‍ത്താന്‍ ബഹുമാനപ്പെട്ട ഹൈതം ബിന്‍ താരികുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോണില്‍ സംഭാഷണം നടത്തി.
ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ്-19 ഉണ്ടാക്കിയിട്ടുള്ള ആരോഗ്യ-സാമ്പത്തിക വെല്ലുവിളികളെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ചനടത്തുകയും അതിന് പ്രതിരോധിക്കുന്നതിനായി തങ്ങളുടെ രാജ്യങ്ങള്‍ കൈക്കൊണ്ട നടപടികള്‍ ചര്‍ച്ചചെയ്യുകയും ചെയ്തു. ഈ പ്രതിസന്ധി നേരിടുന്നതിനായി രണ്ടു രാജ്യങ്ങളും കഴിയുന്ന പിന്തുണ പരസ്പരം നല്‍കുന്നതിനും അവര്‍ സമ്മതിച്ചു.
ഇന്നത്തെ സാഹചര്യത്തില്‍ ബഹുമാനപ്പെട്ട സുല്‍ത്താന്‍ ഒമാനിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സൗഖ്യവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യയിലുള്ള ഒമാനി പൗരന്മാര്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് സമീപകാലത്ത് ലഭ്യമാക്കിയ പിന്തുണയ്ക്ക് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.
പരേതനായ ബഹുമാനപ്പെട്ട സുല്‍ത്താന്‍ ഖബൂസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ആദരാജ്ഞലികള്‍ അറിയിച്ചു. ബഹുമാനപ്പെട്ട സുല്‍ത്താന്‍ ഹൈതമിന്റെ ഭരണത്തിന് ശുഭാംശസകള്‍ നേരുകയും ഒമാനിലെ ജനങ്ങള്‍ക്ക് സമാധാനവും സമ്പല്‍സമൃദ്ധിയും ആശംസിക്കുകയും ചെയ്തു. തങ്ങളുടെ വിപുലീകൃത അയല്‍പക്കത്തില്‍ ഒമാന്‍ പ്രധാന ഭാഗമാണെന്നതിനു പ്രധാനമന്ത്രി അടിവരയിട്ടു.
Spoke to His Majesty Sultan of Oman about COVID-19 and how to limit its impact. Also expressed thanks for HM's personal attention to the well-being of the Indian community in Oman.
— Narendra Modi (@narendramodi) April 7, 2020