സ്വീഡന്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട സ്റ്റെഫാന്‍ ലോഫ്വാനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ടെലിഫോണില്‍ സംഭാഷണം നടത്തി.
ഇപ്പോള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 മഹാമാരിയെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട ആരോഗ്യ-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇരു രാജ്യങ്ങളും കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി.
ഇന്ത്യയിലെയും സ്വീഡനിലെയും ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമിടയില്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിനും സഹകരിക്കുന്നതിനുമുള്ള സാധ്യത ഇരു നേതാക്കളും അംഗീകരിച്ചു. ഇത് കോവിഡ്-19നെതിരായ ആഗോളപരിശ്രമങ്ങള്‍ക്ക് സംഭാവനചെയ്യുമെന്ന് അവര്‍ വിലയിരുത്തി.
ഇപ്പോള്‍ നിലവിലുള്ള യാത്രാവിലക്കിന്റെ ഭാഗമായി കുടുങ്ങിപ്പോയിട്ടുള്ള ഇരു രാജ്യങ്ങളിലേയും പൗരന്മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സഹായവും ലഭ്യമാക്കുമെന്നു നേതാക്കള്‍ പരസ്പരം വാഗ്ദാനം നല്‍കി,