നോർവേ പ്രധാനമന്ത്രി യോനസ് ഗാർ സ്റ്റോറേയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി.
വികസ്വര രാജ്യങ്ങളിലെ പുനരുപയോഗ ഊർജ പദ്ധതികൾക്കായി കാലാവസ്ഥാ ധനസഹായം സമാഹരിക്കുന്നതിനുള്ള സംരംഭങ്ങൾ ഉൾപ്പെടെ, പരസ്പര താൽപ്പര്യമുള്ള ഉഭയകക്ഷി, അന്തർദേശീയ വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തു. വികസ്വര രാജ്യങ്ങൾക്ക് തുല്യവും സമയബന്ധിതവും മതിയായതുമായ കാലാവസ്ഥാ ധനസഹായം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി മോദി ഊന്നിപ്പറയുകയും നോർവേ പ്രധാനമന്ത്രി ഇതിനോടുള്ള സ്റ്റോറിന്റെ പ്രതിബദ്ധതയിൽ മതിപ്പു പ്രകടിപ്പിക്കുകയും ചെയ്തു.
നീല സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള കർമ്മസേനയ്ക്ക് കീഴിലടക്കം നടന്നുകൊണ്ടിരിക്കുന്ന വിവിധ ഉഭയകക്ഷി സഹകരണ സംരംഭങ്ങൾ ഇരു നേതാക്കളും അവലോകനം ചെയ്തു. ഹരിത ഹൈഡ്രജൻ, ഷിപ്പിംഗ്, സയൻസ് & ടെക്നോളജി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വർദ്ധിച്ചുവരുന്ന ഇന്ത്യ-നോർവേ സഹകരണത്തിലും അവർ സംതൃപ്തി പ്രകടിപ്പിച്ചു.