പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലുമായി ടെലിഫോൺ സംഭാഷണം നടത്തി .
അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങളും മേഖലയ്ക്കും ലോകത്തിനുമുള്ള പ്രത്യാഘാതങ്ങളെ ക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തെ അവർ അസന്ദിഗ്‌ദ്ധമായി അപലപിച്ചു. സുസ്ഥിരവും സുരക്ഷിതവുമായ അഫ്ഗാനിസ്ഥാന്റെ പ്രാധാന്യം അവർ iഊന്നിപ്പറയുകയും ഈ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും യൂറോപ്യൻ യൂണിയനും വഹിക്കാനാകുന്ന സാധ്യതകളെക്കുറിച്ച് ചർച്ചയും ചെയ്തു.
ഉഭയകക്ഷി, ആഗോള വിഷയങ്ങളിൽ, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളിൽ ബന്ധം നിലനിർത്താൻ ഇരു നേതാക്കളും സമ്മതിച്ചു.
Spoke with @eucopresident Charles Michel, President of the European Council, about the evolving situation in Afghanistan. Also reiterated our commitment to further strengthening India-EU relations.
— Narendra Modi (@narendramodi) August 31, 2021