സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പുരോഗതി കൈവരിക്കുന്നതിലും ആഗോളതലത്തിൽ ജീവിതം ശാക്തീകരിക്കുന്നതിലും സാങ്കേതികവിദ്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
അന്താരാഷ്ട്ര നാണയനിധി മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവയുടെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
“സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പുരോഗതി കൈവരിക്കുന്നതിലും ആഗോളതലത്തിൽ ജീവിതത്തെ ശാക്തീകരിക്കുന്നതിലും സാങ്കേതികവിദ്യയ്ക്ക് വലിയ സാധ്യതകളുണ്ട്. ശോഭനവും മികച്ചതുമായ ഭാവിക്കായി മനുഷ്യരാശി അത് ഒരുമിച്ച് ഉപയോഗിക്കട്ടെ.
@KGeorgieva”
Technology holds immense potential for driving progress on the SDGs and empowering lives globally. May humanity harness it together for a brighter and better future. @KGeorgieva https://t.co/phRuev1jXR
— Narendra Modi (@narendramodi) November 19, 2024