ബഹിരാകാശം വരെ സഹകരണം !

Published By : Admin | May 5, 2017 | 23:00 IST

2017 മെയ് 5, ദക്ഷിണേഷ്യൻ സഹകരണത്തിന് ശക്തമായ പ്രചോദനം ലഭിച്ചപ്പോൾ , ചരിത്രം കുറിച്ച  ആ  ദിവസം,  ദക്ഷിണേഷ്യൻ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപണം ചെയ്തു ,  രണ്ട് വർഷം മുമ്പ്  ഇന്ത്യ നടത്തിയ പ്രതിജ്ഞാബദ്ധതയെ  പൂർത്തീകരിച്ചു.

സൗത്ത് ഏഷ്യാ ഉപഗ്രഹത്തിലൂടെ  സൗത്ത് ഏഷ്യൻ രാഷ്ട്രങ്ങൾ അവരുടെ സഹകരണം  ബഹിരാകാശം വരെ ഉയർത്തി.

|

ഈ ചരിത്ര നിമിശത്തെ   സാക്ഷ്യം വഹിക്കാൻ , ഇന്ത്യ , അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ നേതാക്കൾ വീഡിയോ കോൺഫറൻസിലൂടെ പരിപാടിയിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി,  ദക്ഷിണേഷ്യൻ സാറ്റലൈറ്റിന്  നേടാനാകുന്ന  സാധ്യതകളെക്കുറിച്ചുള്ള  ഒരു പൂർണ ചിത്രം പരിപാടിയിൽ അവതരിപ്പിച്ചു.

|

മെച്ചപ്പെട്ട ഭരണം, ഫലപ്രദമായ ആശയവിനിമയം, മെച്ചപ്പെട്ട ബാങ്കിങ്ങും ഗ്രാമപ്രദേശ വിദ്യാഭ്യാസവും, കൂടുതല്‍ വിശ്വസനീയമായ കാലാവസ്ഥാ പ്രവചനവും , ടെലി-മെഡിസിന്‍ വഴി ജനങ്ങള്‍ക്ക് ഏറ്റവും മുന്‍പന്തിയിലുള്ള വൈദ്യസേവനം ലഭ്യമാക്കല്‍ എന്നിവ ഉറപ്പാക്കാൻ ഉപഗ്രഹം ഉപകരിക്കുമെന്ന് അദ്ദേഹം .ചൂണ്ടിക്കാട്ടി

"നാം കൈകോര്‍ക്കുകയും വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ചയുടെയും ഫലങ്ങള്‍ പങ്കുവെക്കുകയും ചെയ്യുകവഴി വികസനത്തിന്റെയും അഭിവൃദ്ധിയുടെയും വേഗം കൂട്ടാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്." എന്ന് ശ്രീ  മോദി ചൂണ്ടിക്കാട്ടി.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
The Modi Doctrine: India’s New Security Paradigm

Media Coverage

The Modi Doctrine: India’s New Security Paradigm
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

ഇന്ത്യയില്‍ മാറ്റത്തിനു തുടക്കം കുറിച്ച നയങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. ഗവണ്‍മെന്റിന് പ്രമുഖ രാജ്യാന്തര ഏജന്‍സികളുടെ അളവറ്റ പ്രശംസ.

2014-15 ല്‍ 5.6 ശതമാനമായിരുന്ന ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 2015-16ല്‍ 6.4 ശതമാനമായി വര്‍ധിക്കുമെന്ന് ലോകബാങ്ക് പ്രതീക്ഷ പ്രകടിപ്പിച്ചു. 'മോദി ഡിവിഡന്റു'മായി ബന്ധപ്പെടുത്തിയാണ് ഈ നിരീക്ഷണമെന്നാണ് ലോകബാങ്കിന്റെ വിശദീകരണം. ഗവണ്‍മെന്റിന്റെ നയം അനുകൂലമായതിനാലും എണ്ണവില കുറയുന്നതിനാലും ഇന്ത്യയിലേക്കു കൂടുതല്‍ നിക്ഷേപമെത്തുമെന്നും ലോകബാങ്ക് വിലയിരുത്തുന്നു.

കരുത്തുറ്റ വീക്ഷണത്തോടുകൂടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം മുഴുവന്‍ ജനങ്ങളെയും സാമ്പത്തിക സംവിധാനത്തിലേക്കു കൊണ്ടുവരാനുള്ള അസാധാരണമായ ശ്രമം ഇന്ത്യയില്‍ സാധ്യമാക്കിയിട്ടുണ്ടെന്ന ലോകബാങ്ക് പ്രസിഡന്റ് ശ്രീ. ജിം യോങ് കിമ്മിന്റെ പ്രസ്താവനയില്‍ നിഴലിക്കുന്നത് ഈ അനുകൂല വികാരമാണ്. സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ഉദ്ദേശിച്ചുള്ള ജന്‍ധന്‍ യോജനയെയും അദ്ദേഹം പ്രശംസിച്ചു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പരിഷ്‌കാരങ്ങളുടെയും എണ്ണവില താഴ്ന്നുകൊണ്ടിരിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ വളരുമെന്നും ചൈനയെ മറികടക്കുമെന്നും രാജ്യാന്തര നാണയനിധി അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം നിക്ഷേപക ആത്മവിശ്വാസം വര്‍ധിക്കുന്നതായും വ്യക്തമാക്കി.

സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമായുള്ള സംഘടന (ഒ.ഇ.സി.ഡി.)യുടെ വിലയിരുത്തല്‍ ഇന്ത്യയില്‍ നടപ്പാക്കിവരുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ കരുത്തുറ്റതും സുസ്ഥിരവും എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള വളര്‍ച്ച യാഥാര്‍ഥ്യമാക്കുന്നതും ആക്കിത്തീര്‍ക്കും എന്നാണ്. ഇതും പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കാട്ടുന്ന അത്യുത്സാഹം വെളിപ്പെടുത്തുന്നു.

നേരത്തേയുണ്ടായിരുന്ന 'ഉറച്ചത്' എന്നതില്‍നിന്ന് ഇന്ത്യയുടെ റേറ്റിങ് 'അനുകൂലം' എന്നതിലേക്കു മാറ്റാന്‍ മുന്‍നിര ആഗോള ഏജന്‍സിയായ മൂഡീസ് തയ്യാറായിട്ടുണ്ട്. ഇതു നിക്ഷേപകരുടെ ആത്മവിശ്വാസം വളര്‍ത്തുന്നതും പ്രധാനമന്ത്രിയുടെയും ഒപ്പമുള്ളവരുടെയും പരിഷ്‌കാരശ്രമങ്ങളെ പ്രശംസിക്കുന്നതുമാണ്.

സമാനവും ശുഭപ്രതീക്ഷ പകരുന്നതുമായ റിപ്പോര്‍ട്ടാണ് ഐക്യരാഷ്ട്രസഭയും ഇന്ത്യയുടെ വളര്‍ച്ചയെ സംബന്ധിച്ച് പുറത്തുവിട്ടിരിക്കുന്നത്. ലോക സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത് ഈ വര്‍ഷവും അടുത്ത വര്‍ഷവും ഇന്ത്യയുടെ വളര്‍ച്ച ഏഴു ശതമാനത്തിലും കൂടുതലായിരിക്കുമെന്നാണ്.

പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി കാട്ടുന്ന അത്യുത്സാഹവും അതിന്റെ ഫലമായി പരിഷ്‌കാര നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതും ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിനന്ദനാര്‍ഹമാണെന്നു മാത്രമല്ല, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കു ശുഭപ്രതീക്ഷകള്‍ പകരുന്നതുമാണ്.