2017 മെയ് 5, ദക്ഷിണേഷ്യൻ സഹകരണത്തിന് ശക്തമായ പ്രചോദനം ലഭിച്ചപ്പോൾ , ചരിത്രം കുറിച്ച ആ ദിവസം, ദക്ഷിണേഷ്യൻ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപണം ചെയ്തു , രണ്ട് വർഷം മുമ്പ് ഇന്ത്യ നടത്തിയ പ്രതിജ്ഞാബദ്ധതയെ പൂർത്തീകരിച്ചു.
സൗത്ത് ഏഷ്യാ ഉപഗ്രഹത്തിലൂടെ സൗത്ത് ഏഷ്യൻ രാഷ്ട്രങ്ങൾ അവരുടെ സഹകരണം ബഹിരാകാശം വരെ ഉയർത്തി.
ഈ ചരിത്ര നിമിശത്തെ സാക്ഷ്യം വഹിക്കാൻ , ഇന്ത്യ , അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ നേതാക്കൾ വീഡിയോ കോൺഫറൻസിലൂടെ പരിപാടിയിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണേഷ്യൻ സാറ്റലൈറ്റിന് നേടാനാകുന്ന സാധ്യതകളെക്കുറിച്ചുള്ള ഒരു പൂർണ ചിത്രം പരിപാടിയിൽ അവതരിപ്പിച്ചു.
മെച്ചപ്പെട്ട ഭരണം, ഫലപ്രദമായ ആശയവിനിമയം, മെച്ചപ്പെട്ട ബാങ്കിങ്ങും ഗ്രാമപ്രദേശ വിദ്യാഭ്യാസവും, കൂടുതല്‍ വിശ്വസനീയമായ കാലാവസ്ഥാ പ്രവചനവും , ടെലി-മെഡിസിന്‍ വഴി ജനങ്ങള്‍ക്ക് ഏറ്റവും മുന്‍പന്തിയിലുള്ള വൈദ്യസേവനം ലഭ്യമാക്കല്‍ എന്നിവ ഉറപ്പാക്കാൻ ഉപഗ്രഹം ഉപകരിക്കുമെന്ന് അദ്ദേഹം .ചൂണ്ടിക്കാട്ടി
"നാം കൈകോര്‍ക്കുകയും വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ചയുടെയും ഫലങ്ങള്‍ പങ്കുവെക്കുകയും ചെയ്യുകവഴി വികസനത്തിന്റെയും അഭിവൃദ്ധിയുടെയും വേഗം കൂട്ടാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്." എന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.