ബഹുമാനപ്പെട്ട പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്‍,

മാധ്യമ സുഹൃത്തുക്കളേ!

ഇതെന്റെ പ്രഥമ സ്വീഡന്‍ സന്ദര്‍ശനമാണ്. ഏതാണ്ട് മൂന്നു ദശാബ്ദങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സ്വീഡന്‍ സന്ദര്‍ശിക്കുന്നത്.

ഊഷ്മളമായ സ്വീകരണത്തിനും നല്‍കിയ ആദരവിനും പ്രധാനമന്ത്രി ലോഫ്‌വെനും സ്വീഡിഷ് ഗവണ്‍മെന്റിനും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഈ സന്ദര്‍ശനത്തിനിടെ മറ്റു നോര്‍ഡിക് രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ഉച്ചകോടിയും പ്രധാനമന്ത്രി ലോഫ്‌വെന്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതിനും നന്ദി അറിയിക്കുന്നു.

|

ഇന്ത്യയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ചതുമുതല്‍ സ്വീഡന്‍ അതിന്റെ ഭാഗമാണ്. 2016ല്‍ മുംബൈയില്‍ നടന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ വലിയ വാണിജ്യ പ്രതിനിധിസംഘവുമായി പ്രധാനമന്ത്രി ലോഫ്‌വെന്‍ തന്നെ പങ്കെടുത്തിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായുള്ള ഒരു പ്രധാന പരിപാടി കഴിഞ്ഞ ഒക്ടോബറില്‍ സ്വീഡനില്‍ നടത്തുകയുമുണ്ടായി. അതില്‍ പ്രധാനമന്ത്രി ശ്രീ. ലോഫ്‌വെന്‍ തന്നെ പങ്കെടുത്തു എന്നത് അഭിമാനകരവും സന്തോഷദായകവുമാണ്. ഇന്ത്യയിലുണ്ടാകുന്ന വികസനം സൃഷ്ടിക്കുന്ന അവസരങ്ങള്‍ ഇരു വിഭാഗത്തിനും ഗുണകരമാകുംവിധം ഉപയോഗപ്പെടുത്താന്‍ സ്വീഡന് എങ്ങനെ സാധിക്കുമെന്നതായിരുന്നു ഇന്നത്തെ ചര്‍ച്ചയുടെ കാതല്‍ എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. തത്ഫലമായി പുതിയ കണ്ടുപിടിത്തങ്ങളുടെ കാര്യത്തില്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനും സംയുക്ത കര്‍മപദ്ധതിക്കു രൂപം നല്‍കാനും നാം പരസ്പരം സമ്മതിച്ചു.

കണ്ടുപിടിത്തം, നിക്ഷേപം, സ്റ്റാര്‍ട്ടപ്പുകള്‍, ഉല്‍പാദനം തുടങ്ങിയ കാര്യങ്ങളാണു നമ്മുടെ പങ്കാളിത്തത്തില്‍ പ്രധാനം. അതോടൊപ്പം ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തിന്റെ മേന്മ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു പുനരുപയോഗിക്കാവുന്ന ഊര്‍ജം, നഗര ഗതാഗതം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകള്‍ക്കുകൂടി നാം പ്രാധാന്യം കല്‍പിക്കുന്നുണ്ട്. വ്യാപാരം, നിക്ഷേപം എന്നീ കാര്യങ്ങളെ സംബന്ധിച്ചു സ്വീഡനിലെ മുന്‍നിര സി.ഇ.ഒമാരുമായി പ്രധാനമന്ത്രി ലോഫ്‌വെനും ഞാനും ഇന്നു ചര്‍ച്ച നടത്തും.

|

ഉഭയകക്ഷി ബന്ധത്തില്‍ പ്രധാനപ്പെട്ട മറ്റൊരു മേഖല പ്രതിരോധ, സുരക്ഷാ സഹകരണമാണ്. പ്രതിരോധ മേഖലയില്‍ സ്വീഡന്‍ ഏറെക്കാലം ഇന്ത്യയുടെ പങ്കാളിയായിരുന്നു. നമ്മുടെ സഹകരണം വഴി ഭാവിയില്‍ പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണു ഞാന്‍ കരുതുന്നത്.

സുരക്ഷാ സഹകരണം, വിശേഷിച്ചു സൈബര്‍ സുരക്ഷാ സഹകരണം, ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ-സ്വീഡന്‍ ബന്ധത്തിനു മേഖലാതലത്തിലും ആഗോളതലത്തിലും പ്രസക്തിയുണ്ടെന്ന് ഇരുരാജ്യങ്ങളും തിരിച്ചറിയുന്നു. രാജ്യാന്തര രംഗത്തു മികച്ച സഹകരണമാണു പരസ്പരം ഉള്ളത്. അതു തുടരുകയും ചെയ്യും.

യുറോപ്പിലും ഏഷ്യയിലും നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പരസ്പരം കൈമാറിയിരുന്നു.

അവസാനമായി ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രി ലോഫ്‌വെനെ ഹൃദയപൂര്‍വമുള്ള നന്ദി അറിയിക്കുന്നു.

വളരെ നന്ദി.

|
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India eyes potential to become a hub for submarine cables, global backbone

Media Coverage

India eyes potential to become a hub for submarine cables, global backbone
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 10
March 10, 2025

Appreciation for PM Modi’s Efforts in Strengthening Global Ties