ഈ മഹത്തായ രാജ്യം ഒരിക്കല്‍ക്കൂടി സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു. നിരവധി പരിചിത മുഖങ്ങള്‍ കാണാന്‍ കഴിയുന്നുവെന്നതും സന്തോഷകരമാണ്. ഈ അവസരം തന്നതിന് സിഐഐക്കും കെയ്ദാന്റനും ഞാന്‍ നന്ദി അറിയിക്കുന്നു. നിങ്ങളോടൊപ്പമുള്ള ഓരോ ഇടപെടലും എനിക്ക് അത്യന്തം ഉപകാരപ്രദമാകാറുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ഞാന്‍ നിരവധി തവണ ജപ്പാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നേതാക്കളും സര്‍ക്കാരും വ്യവസായ മേഖലയും ജപ്പാനിലെ ജനങ്ങളുമായുള്ള എന്റെ വ്യക്തിപരമായ ബന്ധം തന്നെ ഏകദേശം ഒരു പതിറ്റാണ്ട് പഴക്കമുള്ളതാണ്.
സുഹൃത്തുക്കളേ,
‘ജപ്പാന്‍’ എന്ന വാക്ക് ഇന്ത്യയില്‍ ഗുണനിലവാരം, മികവ്, സത്യസന്ധത, ധര്‍മനീതി എന്നവയുടെ പര്യായമാണ്. ജപ്പാന്‍ ജനത ലോകമെമ്പാടും സുസ്ഥിര വികസനത്തെ നയിക്കുന്നവരാണ്. നീതിയുക്തമായ ഇടപെടലിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ആഴത്തിലുള്ള ഒരു തിരിച്ചറിവ് ഇവിടെയുണ്ടുതാനും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ചും ഏഷ്യയിലും ആഫ്രിക്കയിലും വികസന പ്രക്രിയയില്‍ ജപ്പാന്‍ വഹിക്കുന്ന അതിബൃഹത്തായ പങ്ക് നമുക്ക് സുപരിചിതവുമാണ്.
ഇന്ത്യയുടെ കാമ്പുള്ള മൂല്യങ്ങള്‍ വേരോടിയിരിക്കുന്നത് ഞങ്ങളുടെ സംസ്‌ക്കാരത്തിന്റെ പൈതൃകത്തിലാണ്. ഗൗതമബുദ്ധന്റെയും മഹാത്മാ ഗാന്ധിയുടെയും സത്യത്തെക്കുറിച്ചുള്ള അധ്യാപനങ്ങളിലൂടെയാണ് അത് പ്രചോദനം പകര്‍ന്നത്. ഞങ്ങളുടെ ജനാധിപത്യ മൂല്യങ്ങള്‍, സമ്പത്തും മൂല്യങ്ങളും സൃഷ്ടിക്കുന്നതിലെ ഊന്നല്‍, ഉദ്യമങ്ങളിലെ കനപ്പെട്ട ബോധം, സമ്പദ്ഘടനയെ ആധുനിക വല്‍ക്കരിക്കാനും സമ്പുഷ്ടമാക്കാനുമുള്ള അന്വേഷണം എന്നിവയില്‍ നിന്നാണ് അത് സ്വന്തം ചിറകുകള്‍ നേടുന്നത്. അതുകൊണ്ടാണ് ഇന്ത്യയും ജപ്പാനും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ യോജിച്ചവരാകുന്നത്.
യഥാര്‍ത്ഥത്തില്‍;
നമ്മുടെ ഭൂതകാലം നമ്മെ ഒന്നിച്ചു നില്‍ക്കാന്‍ സന്നദ്ധരാക്കുന്നു.
നമ്മുടെ വര്‍ത്തമാനകാലം നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള ആവേശം നല്‍കുന്നു.
സുഹൃത്തുക്കളേ,
ഈ ഇരുപത്തൊന്ന് (ഇരുപത്തിയൊന്നാം നൂറ്റാണ്ട്) ഏഷ്യന്‍ രാജ്യങ്ങളുടേതാണെന്ന് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആഗോള വളര്‍ച്ചയുടെ പുതിയ കേന്ദ്രമായി ഏഷ്യ മാറിക്കൊണ്ടിരിക്കുകയാണ്.
ഉല്‍പ്പാദനത്തിലും സേവനങ്ങളിലും അത് മല്‍സരക്ഷമമാണ്. ആഗോള തലത്തിലെ നവീനാശയങ്ങളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്, വലിയതോതില്‍ കഴിവുറ്റ തൊഴില്‍ശക്തിയുടെ ഉറവിടമാണ്, ലോകജനസംഖ്യയുടെ അറുപത് ശതമാനം ഇവിടെയാണ്, അതൊരു സ്ഥിരമായി വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയാണ്. ഏഷ്യയുടെ അടിയന്തരാവശ്യങ്ങളില്‍ സുപ്രധാനപങ്ക് നിര്‍വഹിക്കുന്നത് ഇന്ത്യയും ജപ്പാനും തുടരും.
ജപ്പാനും ഇന്ത്യക്കും ഇടയിലെ കാഴ്ചപ്പാടുകളുടെ പൊതുസ്വഭാവം വളരുന്നതും നമ്മുടെ സവിശേഷ തന്ത്രങ്ങളും ആഗോള പങ്കാളിത്തവും മേഖലയിലെ സമ്പദ്ഘടനയെയും വികസനത്തെയും നയിക്കാനും ആഗോള വളര്‍ച്ചയെ ഉത്തേജിപ്പിക്കാനുമുള്ള കെല്‍പ്പ് നല്‍കുന്നു.
കരുത്തുറ്റ ഇന്ത്യ- കരുത്തുറ്റ ജപ്പാന്‍ എന്നത് ഈ രണ്ടു രാജ്യങ്ങളെ മാത്രമല്ല സമ്പന്നമാക്കുന്നത്. ഏഷ്യയിലെയും ലോകത്തിലെയും സുസ്ഥിരതയുടെ ഘടകംകൂടിയാണ് അത്.
സുഹൃത്തുക്കളേ,
ഇന്ത്യ ഇന്ന് നിരവധി സുപ്രധാന മാറ്റങ്ങളുടെ പാതയിലാണ്. ഞങ്ങള്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുകയും ഇന്ത്യയുടെ ശക്തി തിരിച്ചറിയാന്‍ സഹായിക്കുന്ന ഭരണ സംവിധാനം കെട്ടിപ്പടുക്കുകയും ചെയ്യുന്നു. അതിന്റെ ഫലം കണ്ടുതുടങ്ങിയിട്ടുമുണ്ട്.
ലോക സാമ്പത്തികരംഗത്ത് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇന്ത്യയില്‍ നിന്നുള്ള ശക്തമായ വളര്‍ച്ചയുടെയും വിപുലമായ അവസരങ്ങളുടെയും, ഇന്ത്യയുടെ വിശ്വാസ്യമായ നയങ്ങളേക്കുറിച്ചുമുള്ള വാര്‍ത്തകള്‍ എത്തുന്നു;
മറ്റ് പ്രധാന സമ്പദ്ഘടനകളെക്കാള്‍ അതിവേഗ വളര്‍ച്ചയാണ് 2015 ല്‍ ഇന്ത്യയുടെ സമ്പദ്ഘടന കൈവരിച്ചത്. ഈ പ്രവണത തുടരും എന്നാണ് ലോകബാങ്കും ഐഎംഎഫും വിലയിരുത്തുന്നത്. കുറഞ്ഞ തൊഴില്‍ച്ചെലവും, വലിയ ആഭ്യന്തര വിപണിയും ബൃഹത്തായ സാമ്പത്തിക സ്ഥിരതയും ചേര്‍ന്ന് ഇന്ത്യയെ വളരെ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു.
കഴിഞ്ഞ രണ്ട് ധനകാര്യ വര്‍ഷങ്ങളില്‍ ഏകദേശം 55 ദശലക്ഷം ഡോളറാണ് നേരിട്ടുള്ള വിദേശനിക്ഷേപമായി ഞങ്ങള്‍ നേടിയത്. ഇത് ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണെന്ന് മാത്രമല്ല ഇന്ത്യയിലെ ഈ മേഖലയിലെ ഏറ്റവും വലിയ വളര്‍ച്ചയുമാണ്.
ഇന്ന് എല്ലാ ആഗോള കമ്പനികള്‍ക്കും ഒരു ഇന്ത്യന്‍ നയമുണ്ട്. ജപ്പാന്‍ കമ്പനികളും വ്യത്യസ്ഥമല്ല. ഇന്ന് ജപ്പാനാണ് ഇന്ത്യയുടെ നാലാമത്തെ വലിയ നേരിട്ടുള്ള വിദേശ നിക്ഷേപ സ്രോതസ് എന്നതില്‍ അതിശയമില്ല.
ഗ്രീന്‍ ഫീല്‍ഡ്, ബ്രൗണ്‍ ഫീല്‍ഡ് പദ്ധതികളില്‍ ഒരുപോലെ ജപ്പാന്റെ നിക്ഷേപമുണ്ട്. ഉല്‍പ്പാദനവും സേവനങ്ങളും, അടിസ്ഥാന സൗകര്യവും ഇന്‍ഷുറന്‍സും; ഇ കൊമേഴ്‌സും ഓഹരി വിപണിയും ഉള്‍പ്പെടെ.
ഞങ്ങളുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍, ഞങ്ങള്‍ തീര്‍ച്ചയായും ജപ്പാനില്‍ നിന്നുള്ള നിക്ഷേപത്തിന്റെ വലിയ ഒഴുക്ക് ആഗ്രഹിക്കുന്നുണ്ട്. അതിനുവേണ്ടി നിങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കിയാണ് ഞങ്ങള്‍ നിങ്ങളെ അഭിമുഖീകരിക്കുന്നത്. ജപ്പാന്റെ വ്യവസായ നഗര പദ്ധതികളിലുള്‍പ്പെടെ പ്രത്യേക സമീപനം ഞങ്ങള്‍ കൂടുതലായി ശക്തിപ്പെടുത്തുകയും ചെയ്യും.
ഞങ്ങള്‍ ഇപ്പോള്‍ ജപ്പാന്‍ യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന പത്ത് വര്‍ഷ ബിസിനസ് വിസ, ഇ-ടൂറിസ്റ്റ് വിസ, വിസ ഓണ്‍ അറൈവല്‍ എന്നിവ ഉപയോഗിക്കാന്‍ ഞാന്‍ നിങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു.
രണ്ടിടത്തെയും എണ്ണം കൂടി വരുന്ന പ്രൊഫഷണലുകള്‍ക്ക് സന്തോഷവാര്‍ത്തയാകുന്ന വിധത്തില്‍ ജപ്പാനുമായി ചേര്‍ന്ന് സാമൂഹിക സുരക്ഷാ കരാറും നടപ്പാക്കും.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ വികസന ആവശ്യങ്ങള്‍ വലുതും ഗണ്യമായവയുമാണ്. ഞങ്ങളുടെ വികസന മുന്‍ഗണനകള്‍ക്ക് അതിവേഗ നേട്ടമാണ് നാം ആഗ്രഹിക്കുന്നത്. പക്ഷേ, പരിസ്ഥിതി സൗഹൃദപരമായ രീതിയിലായിരിക്കണമത്.
– നമുക്ക് റോഡുകളും റെയില്‍വേയും വേഗത്തില്‍ നിര്‍മിക്കണം;
– നമുക്ക് ഹരിതമാര്‍ഗ്ഗത്തില്‍ ധാതുക്കളും ഹൈഡ്രോകാര്‍ബണുകളും വേര്‍തിരിക്കണം;
-നമുക്ക് ഭവനങ്ങളും ജനങ്ങള്‍ക്കുള്ള മറ്റ് സൗകര്യങ്ങളും പെട്ടെന്നുതന്നെ നിര്‍മിക്കുകയും ;
-ശുദ്ധപാതയിലൂടെ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുകയും വേണം.
ഇവയ്ക്കു പുറമേ, രണ്ടാം തലമുറയ്ക്കു വേണ്ടി ഭാവിയിലേക്കുള്ള പദ്ധതികളുണ്ട്. പ്രത്യേക ചരക്ക്ഗതാഗത ഇടനാഴി, വ്യാവസായിക ഇടനാഴി, അതിവേഗ റെയില്‍വേ, സ്മാര്‍ട്‌സിറ്റികള്‍, തീരദേശ മേഖലകള്‍, മെട്രോ റെയില്‍ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇത്.
ഇവയെല്ലാം ജപ്പാനിലെ വ്യവസായ മേഖലയ്ക്ക് മുമ്പില്ലാത്ത അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ നിര്‍മിച്ചതും ജപ്പാനില്‍ നിര്‍മിക്കുന്നവയുമായവയുടെ കൂട്ടുകെട്ട് മനോഹരമായ വിധം പ്രവര്‍ത്തിച്ചു തുടങ്ങിക്കഴിഞ്ഞു. ജപ്പാനിലെ കാര്‍ നിര്‍മാതാവിനു വേണ്ടി ഇന്ത്യയില്‍ നിര്‍മിച്ച കാര്‍ ജപ്പാനില്‍ വില്‍പന നടത്തിക്കഴിഞ്ഞു. ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജപ്പാന്‍കാരെ അഭിനന്ദിക്കാനും നന്ദി അറിയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഗവേഷണം നടത്തുന്നവര്‍ ആരാണോ, അവര്‍ക്ക് വേണ്ടി ഞങ്ങളുടെ നയങ്ങളും ഇന്ത്യയില്‍ നിര്‍മിക്കുന്നതു പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടിയുള്ള നടപടി ക്രമങ്ങളും പുതുക്കാനുള്ള പ്രതിബദ്ധത ഞാന്‍ ഉറപ്പ് നല്‍കുന്നു.
സുഹൃത്തുക്കളേ,
ശക്തമായ വ്യാവസായിക അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്നതിനും നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നതിനുമാണ് എന്റെ മുന്‍ഗണന. സന്തുലിതവും പ്രവചിക്കാന്‍ സാധിക്കുന്നതും സുതാര്യവുമായ വ്യവസ്ഥകള്‍ ഇന്ത്യയില്‍ നടത്തുന്ന വ്യവസായങ്ങളുടെ സ്വഭാവത്തെ പുനര്‍നിര്‍വചിക്കുന്നു.
ഇ – ഗവേണന്‍സ് എന്നത് യാഥാര്‍ത്ഥ്യബോധമില്ലാത്ത ഒരു വെറുംവാക്കല്ല, മറിച്ച് ഒരു അടിസ്ഥാന സൗകര്യമാണ്. ചരക്കുകളും സേവനങ്ങളും സംബന്ധിച്ച നികുതിയുമായി (ജിഎസ്ടി) ബന്ധപ്പെട്ട് നാം വിജയകരമായി ഒരു നിയമനിര്‍മാണം നടത്തി.
നിക്ഷേപകര്‍ക്ക് സുരക്ഷിത നിര്‍ഗമന പാത ഒരുക്കാന്‍ കടബാധ്യതയും പാപ്പരത്തവും സംബന്ധിച്ച നിയമം സമീപകാലത്ത് പാസാക്കി. വാണിജ്യപരമായ കാര്യങ്ങളില്‍ വേഗത്തിലുള്ള വിക്രയം ഉറപ്പാക്കാന്‍ വാണിജ്യ കോടതികളും വാണിജ്യ ഡിവിഷനുകളും നാം സജ്ജീകരിക്കുകയാണ്.
മാധ്യസ്ഥ നിര്‍ണയ നിയമം ഭേദഗതി ചെയ്തതോടെ മാധ്യസ്ഥ നടപടിക്രമങ്ങള്‍ ഇപ്പോള്‍ വേഗത്തിലായി. ഈ വര്‍ഷം ജൂണില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ വ്യവസ്ഥ വ്യവസ്ഥ കൂടുതല്‍ അയവുള്ളതാക്കി. പുതിയ ഒരു ബൗദ്ധിക സ്വത്തവകാശ നയവും പ്രഖ്യാപിച്ചു. സമ്പദ്ഘടനയുടെ നവീകരണം സംബന്ധിച്ച് പുതിയ ദിശ നല്‍കുന്ന ഇക്കാര്യങ്ങളെല്ലാം ഇന്ത്യയെ മുന്നോട്ടു കൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ്ഘടനയാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് എന്റെ ലക്ഷ്യം. നമ്മുടെ പ്രയത്‌നത്തിന്റെ ഫലം ലോകവ്യാപകമായി അനുഭവപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്നു.
– നേരിട്ടുള്ള വിദേശ നിക്ഷേപ ഓഹരികളുടെ ഒഴുക്ക് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ 52% ആയി ഉയര്‍ന്നു.
– ലോകബാങ്കിന്റെ 2016ലെ വേള്‍ഡ് ലോജിസ്റ്റിക്‌സ് പെര്‍ഫോമന്‍സ് സൂചികയില്‍ ഇന്ത്യയെ 19 പേയിന്റ് ഉയര്‍ന്നു.
– വ്യവസായ നടത്തിപ്പ് എളുപ്പത്തിലാക്കുന്നതില്‍ ഇന്ത്യ മൂര്‍ത്തമായ പുരോഗതി നേടി. ഞങ്ങളുടെ സ്ഥാനം പരിഗണിക്കാവുന്ന വിധം ഉയര്‍ന്നു.
– വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ആഗോള മല്‍സരാര്‍ഹതാ സൂചികയില്‍ ഈ രണ്ടു വര്‍ഷങ്ങളില്‍ ഇന്ത്യ മുപ്പത്തിരണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. 2015ലെ ആഗോള നിക്ഷേപ റിപ്പോര്‍ട്ടു പ്രകാരം ലോകത്തിലെ എഫ്ഡിഐ അനുയോജ്യ കേന്ദ്രങ്ങളിലെ ആദ്യത്തെ 10ല്‍ ഇന്ത്യയുണ്ട്.
സുഹൃത്തുക്കളേ,
ഇന്ത്യക്കുവേണ്ടത് വിശാലതയും വേഗതയും നൈപുണ്യവും മികവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജപ്പാന് ഈ മൂന്നുകാര്യത്തിലും സുപ്രധാന പങ്ക് വഹിക്കാനാവും.
പ്രത്യേക ചരക്കുഗതാഗത ഇടനാഴി, ഡെല്‍ഹി മുംബൈ വ്യാവസായിക ഇടനാഴി, മെട്രോ റെയില്‍, അതിവേഗ റെയില്‍ പോലുള്ള വന്‍കിട പദ്ധതികളില്‍ വ്യാപ്തിയും വേഗതയും പ്രധാനമാണ്.
തുടങ്ങിവച്ച നിരവധി മികവ് വികസിപ്പിക്കല്‍ ഉദ്യമങ്ങളിലൂടെ നമ്മുടെ പങ്കാളിത്തം നമ്മുടെ മുന്‍ഗണനകളുടെ നിര്‍ണായക മേഖലകളിലേക്ക് കടക്കുകയാണ്. ജപ്പാന്റെ സാങ്കേതികവിദ്യകളും ഇന്ത്യയുടെ മാനവ വിഭവശേഷിയും ചേര്‍ന്ന് ഒരു ഇരുകൂട്ടര്‍ക്കും പ്രയോജനകരമായ ഒരു സ്ഥിതി സൃഷ്ടിക്കുമെന്ന കാര്യത്തില്‍ ഇവിടെയിരിക്കുന്ന ജപ്പാന്റെ വ്യാപാര, വ്യവസായ മേഖലകളിലെ മേധാവികള്‍ എന്നോടു യോജിക്കും.
നിങ്ങളുടെ ഹാര്‍ഡ്‌വെയറും ഞങ്ങളുടെ സോഫ്റ്റ് വെയറും കൂടി യോജിച്ചുള്ളത് ഒരു ഒന്നാന്തരം കൂട്ടുകെട്ടായിരിക്കും എന്ന് ഞാന്‍ മുമ്പേ പറഞ്ഞിരുന്നു. അത് രണ്ട് രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കും.
നമുക്ക് കൂടുതല്‍ അടുപ്പത്തിലും ശക്തമായും കൈകള്‍ കോര്‍ക്കാം. നമുക്ക് മുന്നോട്ടു കുതിക്കുകയും വമ്പന്‍ സാധ്യതകളിലൂടെയും തിളങ്ങുന്ന സമൃദ്ധിയിലൂടെയും സഞ്ചരിക്കുകയും ചെയ്യാം.
നിങ്ങള്‍ക്ക് നന്ദി.
വളരെയധികം നന്ദി.
The very word "Japan" in India symbolizes quality, excellence, honesty and integrity: PM @narendramodi
— PMO India (@PMOIndia) November 11, 2016
Our past has desired us to stand together. Our present is encouraging us to work together: PM @narendramodi
— PMO India (@PMOIndia) November 11, 2016
Asia has emerged as the new centre of global growth. This is because of its competitive manufacturing, and expanding markets: PM
— PMO India (@PMOIndia) November 11, 2016
I have also been saying that India and Japan will play a major role in Asia’s emergence: PM @narendramodi
— PMO India (@PMOIndia) November 11, 2016
Strong India-strong Japan will also be a stabilising factor in Asia and the world: PM @narendramodi while interacting with business leaders pic.twitter.com/nVSTPlaUrK
— PMO India (@PMOIndia) November 11, 2016
The news is not only about India’s Incredible opportunities, but also about its Credible Policies: PM @narendramodi pic.twitter.com/h50xy1dlGq
— PMO India (@PMOIndia) November 11, 2016
Japan has emerged as the 4th largest source of FDI and that too in various fields: PM @narendramodi talking of India-Japan economic ties
— PMO India (@PMOIndia) November 11, 2016
'Made in India' and 'Made by Japan' combination has started working wonderfully: PM @narendramodi
— PMO India (@PMOIndia) November 11, 2016
Want to make India the most open economy in the world: PM @narendramodi
— PMO India (@PMOIndia) November 11, 2016
Let us march forward and explore bigger potentials and brighter prospects: PM @narendramodi
— PMO India (@PMOIndia) November 11, 2016