രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് രാജ്യസഭയില്‍ മറുപടി നല്‍കി. നമ്മുടെ ലക്ഷ്യം അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാണെങ്കിലും അതിലും വലുതിനേക്കുറിച്ചു ചിന്തിച്ചു മുന്നോട്ടു നീങ്ങണം എന്ന് അദ്ദേഹം പറഞ്ഞു. ” ഇന്ത്യയുടെ സമ്പദ്ഘടന കരുത്തുള്ളതാണ് എന്ന് നിങ്ങള്‍ക്ക് ആവര്‍ത്തിച്ച് ഉറപ്പു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടന എന്ന സ്വപ്‌നത്തിലേക്ക് എത്താന്‍ പൂര്‍ണ വേഗതയിലും പൂര്‍ണ ശേഷിയിലും ഇന്ത്യ കുതിക്കുകയാണ്”, പ്രധാനമന്ത്രി വ്യക്തമാക്കി.
അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടന എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഗ്രാമ, നഗര അടിസ്ഥാന സൗകര്യങ്ങളിലാണ് ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നതെന്ന് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. കൂടാതെ എംഎസ്എംഇകള്‍, വസ്ത്രവ്യാപാരമേഖല, സാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നിവയ്ക്കും പ്രാമുഖ്യം നല്‍കുന്നു. ഈ മേഖലകളെ മുന്നോട്ടു കൊണ്ടുവരുന്നതിനു നിരവധി ചുവടുവയ്പുകള്‍ നടത്തിക്കഴിഞ്ഞു. ഇന്ത്യയില്‍ നിര്‍മിക്കൂ പ്രോല്‍സാഹിപ്പിക്കാന്‍ നികുതി ഘടന ഉള്‍പ്പെടെയുള്ള പ്രക്രിയകള്‍ ലളിതമാക്കി. ഈ നടപടികള്‍ രാജ്യത്തിന് ഉല്‍പ്പാദജന മേഖലയില്‍ പുതിയ ആത്മവിശ്വാസം ഉറപ്പാക്കും. ബാങ്കുകള്‍ ലയിപ്പിക്കുന്ന നയം ഇപ്പോള്‍ത്തന്നെ അര്‍ത്ഥപൂര്‍ണമായ ഫലം നല്‍കിയിട്ടുണ്ട്.
ചെറുപട്ടണങ്ങളാണ് പുതിയ ഇന്ത്യയുടെ അടിത്തറ
പ്രത്യാശാഭരിതമായ ഇന്ത്യയുടെ യുവത്വം ജീവിക്കുന്നത് കൂടുതലായും ചെറുപട്ടണങ്ങളിലാണ് എന്നും അവ പുതിയ ഇന്ത്യയുടെ അടിത്തറയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. ” രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളില്‍ കൂടുതലും നടക്കുന്നത് ചെറു പട്ടണങ്ങളിലാണ്. സ്റ്റാര്‍ട്ടപ്പുകളില്‍ പകുതിയും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ദ്വിതല, ത്രിതല പട്ടണങ്ങളിലാണ്. അതുകൊണ്ടാണ് ഇത്തരം പട്ടണങ്ങളില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിന് അതിവേഗ ഊന്നല്‍ നല്‍കുന്നത്. ഹൈവേകളും റെയില്‍പ്പാതകളും അതിവേഗം മെച്ചപ്പെടുന്നു.”, പ്രധാനമന്ത്രി പറഞ്ഞു.
2024ല്‍ 100 പുതിയ വിമാനത്താവളങ്ങള്‍
ഉഠാന്‍ പദ്ധതിയില്‍ അടുത്തയിടെ 250 റൂട്ടുകള്‍ നിലവില്‍ വന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് രാജ്യത്തെ 250 ചെറുപട്ടണങ്ങളിലേക്കുള്ള വിമാനയാത്ര ചെലവുകുറഞ്ഞതാക്കും. ” സ്വാതന്ത്ര്യാനന്തരകാലം മുതല്‍ 2014 വരെ പ്രവര്‍ത്തനക്ഷമമായ 64 വിമാനത്താവളങ്ങള്‍ മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. അത് കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 100 എണ്ണമായി ഉയര്‍ത്തി. 2014 ആകുമ്പോഴേക്കും 100 പുതിയ വിമാനത്താവളങ്ങള്‍ കൂടി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇവയിലേറെയും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലായിരിക്കും”, പ്രധാനമന്ത്രി പറഞ്ഞു.
There is no question of thinking small.
— PMO India (@PMOIndia) February 6, 2020
Pessimism and gloom do not help us.
We talk about a five trillion dollar economy. Yes, the aim is ambitious but we have to think big and think ahead: PM @narendramodi
निराशा देश का भला कभी नहीं करती, इसलिए 5 ट्रिलियन डॉलर की इकोनॉमी की बात का सुखद परिणाम यह हुआ कि जो विरोध करते हैं, उन्हें भी 5 ट्रिलियन डॉलर की बात करनी पड़ती है। मानसिकता तो बदली है हमने: PM @narendramodi
— PMO India (@PMOIndia) February 6, 2020
आज छोटे स्थानों पर डिजिटल ट्रांजैक्शन सबसे ज्यादा देखने को मिल रहा है और आधुनिक इन्फ्रास्ट्रक्चर के निर्माण में भी टियर-2, टियर-3 शहर आगे बढ़ रहे हैं : PM @narendramodi
— PMO India (@PMOIndia) February 6, 2020