ഇന്ത്യയുടെ പ്രധാനമന്ത്രി 2018 മെയ് 29നും 30നും ഇന്തോനേഷ്യയില്‍ നടത്തിയ ഒദ്യോഗിക സന്ദര്‍ശനവേളയില്‍ ഇന്തോനേഷ്യയുടെ പ്രസിഡന്റ് ബഹുമാന്യനായ ശ്രീ ജോക്കോ വിഡോഡോയും ആദരണീയനായ ശ്രീ നരേന്ദ്ര മോദിയും രണ്ട് രാജ്യങ്ങളും തമ്മില്‍ ഇന്‍ഡോ പസഫിക്കില്‍ സമുദ്രതല സഹകരണം പങ്കുവയ്ക്കുന്നതിനേക്കുറിച്ചുള്ള കാഴ്ചപ്പാട് ചര്‍ച്ച ചെയ്തു.
2016 ഡിസംബര്‍ 16ന് രണ്ട് രാജ്യങ്ങളും തമ്മില്‍ സമുദ്രതല സഹകരണം സംബന്ധിച്ച് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയേക്കുറിച്ച് പ്രസിഡന്റ് ജോക്കോവിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ അനുസ്മരിച്ചു;
ഇന്ത്യയും ഇന്തോനേഷ്യയും സമുദ്രതല അയല്‍ക്കാരാണെന്നതും വികസ്വര രാഷ്ട്രങ്ങളാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട്, രണ്ട് രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം സമുദ്രത്തിലൂടെയാണ് വികസിച്ചതെന്നും മേഖലയിലെയും വിശാലാര്‍ത്ഥത്തില്‍ ലോകത്തെയും സമുദ്ര പരിസ്ഥിതിക്കാര്യത്തില്‍ ഒരേതരം കാഴ്ചപ്പാടുകളാണ് പങ്കുവയ്ക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
സമാധാനവും സ്ഥിരതയും പ്രോല്‍സാഹിപ്പിക്കുന്നതിന് പരസ്പരം സമുദ്രതല സഹകരണം ശക്തിപ്പെടുത്താനും ഇന്തോ- പസഫിക് മേഖലയില്‍ കരുത്തുറ്റ സാമ്പത്തിക വളര്‍ച്ചയും ഐശ്വര്യവും കൊണ്ടുവരാനുള്ള സന്നദ്ധത പ്രകടമാക്കി.
7,500 കിലോമീറ്റര്‍ സമുദ്രതീരവും 1380 ദ്വീപുകളും രണ്ട് ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം സ്വന്തമായ സാമ്പത്തിക മേഖലയുമുള്ള ഇന്ത്യ ഇന്തോ-പസഫിക് മേഖലയില്‍ ഒരു കേന്ദ്ര സ്ഥാനം വഹിക്കുന്നുവെന്ന് അംഗീകരിച്ചുകൊണ്ടും, 108,000 കിലോമീറ്റര്‍ സമുദ്രതീരവും 17,504 ദ്വീപുകളും പ്രത്യേക സാമ്പത്തിക മേഖലയുള്‍പ്പെടെ ആകെ 6400,000 ചതുരശ്ര കിലോമീറ്റര്‍ സമുദ്രമേഖലയുമുള്ള ഇന്തോനേഷ്യയുടെ ആഗോളതല പ്രാധാന്യവും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെയും പസഫിക് സമുദ്രത്തിലെയും സമ്പൂര്‍ണ ബന്ധം. ആഗോള സമുദ്രതല വ്യാപാരത്തിലും വാണിജ്യത്തിലും സുപ്രധാനമായ മുദ്രങ്ങളും യോജിച്ച സമുദ്ര മേഖലയെയാണ് രണ്ട് സമുദ്രങ്ങളും പ്രതിനിധീകരിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനം ഉള്‍പ്പെടുന്ന അന്താരാഷ്ട്ര നിയമങ്ങള്‍ക്കു കീഴിലും 1982ലെ കടല്‍ നിയമങ്ങള്‍ സംബന്ധിച്ച യുഎന്‍ സമ്മേളനം, 1976ലെ ദക്ഷിണ പശ്ചിമേഷ്യാ സൗഹാര്‍ദ-സസഹകരണ കരാര്‍ എന്നിവയിലെ അവകാശങ്ങളും കടമകളും അംഗീകരിച്ചുകൊണ്ട്;
സ്വതന്ത്രവും സുരക്ഷിതവും സമാധാനപൂര്‍ണവും സുസ്ഥിരവും സമഗ്രവും സമൃദ്ധവുമായ തന്ത്രപ്രധാന പങ്കാളിത്തം നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞും ഇന്തോ-പസഫിക് മേഖലയുടെ പരമാധികാരവും മേഖലാപരമായ മേധാവിത്തം, അന്താരാഷ്ട്ര നിയമം, പ്രത്യേകിച്ച് സമുദ്ര നിയമം സംബന്ധിച്ച യുഎന്‍ സമ്മേളനം, പ്രസക്തമായ മറ്റ് അന്താരാഷ്ട്ര നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയും;
സമുദ്രതല സുരക്ഷയും സമാധാനപരമായ സുരക്ഷയും സ്ഥിരതയും സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും ഇന്തോ-പസഫിക് മേഖലയിലെ പ്രസക്തമായ മറ്റു സമുദ്രതല നിയമങ്ങളും കണക്കിലെടുത്തും;
സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ തലത്തില്‍ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തിലെ ഉയര്‍ച്ചയും ഉഭയകക്ഷി സുരക്ഷാ സംഭാഷണം, ത്രികക്ഷിതല സംഭാഷണം എന്നിവ പോലുള്ള പുതിയ സംവിധാനങ്ങള്‍ ഉണ്ടാക്കലും വര്‍ധിതമായ പ്രതിരോധ സഹകരണ കരാര്‍ ഒപ്പുവയ്ക്കലും സമാധാനപരമായ ആവശ്യത്തിന് ബഹിരാകാശ ഗവേഷണവും ഉപയോഗവും സംബന്ധിച്ച രൂപരേഖാ കരാറും സ്വാഗതം ചെയ്യുന്നു;
ജക്കാര്‍ത്ത സമ്മേളനം അംഗീകരിച്ചത് പ്രകാരമുള്ള വര്‍ധിച്ച സഹകരണത്തിലൂടെയും കര്‍മപരിപാടികളിലൂടെയും 2017 മാര്‍ച്ചില്‍ ജക്കാര്‍ത്തയില്‍ ചേര്‍ന്ന ഐഒആര്‍എയുടെ ഇരുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായ ഐഒആര്‍എ നേതൃതല ഉച്ചകോടിയുടെ
ഫലമായും കൂടുതല്‍ സമാധാനപരവും സുസ്ഥിരവും ഐശ്വര്യപൂര്‍ണവുമായ ഇന്ത്യന്‍ മഹാസമുദ്ര മേഖലയ്ക്ക് വേണ്ടി ശ്രമിച്ച ഇന്ത്യന്‍ മഹാസമുദ്ര തീര സംഘടനയുടെ ( ഐഒആര്‍എ) മുന്‍കാല അധ്യക്ഷന്‍മാരെ അഭിനന്ദിക്കുന്നു;
യുഎന്‍ സമുദ്രതല നിയമം നിഷ്‌കര്‍ഷിച്ചതു പ്രകാരമുള്ള സ്വതന്ത്രവും തുറന്നതുമായ സമുദ്രങ്ങള്‍ മേഖലയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സമധാനത്തിനും സുസ്ഥിരതയ്ക്കും ഐശ്വര്യത്തിനും അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു;
മനുഷ്യക്കടത്ത്, ആയുധക്കടത്ത്, മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധ കറന്‍സി, നിയമവിരുദ്ധവും മുന്നറിയിപ്പില്ലാത്തതുമായ മല്‍സ്യബന്ധനം, ഭീകരപ്രവര്‍ത്തകരുടെ സഞ്ചാരം എന്നിവ ഉള്‍പ്പെടെ ഇന്‍ഡോ-പസഫിക് മേഖല നേരിടുന്ന വര്‍ധിച്ചുവരുന്ന സമുദ്രതല സുരക്ഷാ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നു;
ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട അന്താരാഷ്ട്ര തത്വങ്ങള്‍, സദ്ഭരണം, നിയമവാഴ്ച, സുതാര്യത,തുല്യത, പരമാധികാരത്തോടുള്ള ബഹുമാനം, പ്രാദേശികമായ പരമാധികാരം എന്നിവയുടെ അടിസ്ഥാനത്തില്‍ മേഖലാപരമായ ഐശ്വര്യത്തിനു വേണ്ടി പരസ്പര ബന്ധം പ്രോല്‍സാഹിപ്പിക്കുന്നതുവഴി ഐശ്വര്യപൂര്‍ണമായ ഇന്‍ഡോ- പസഫിക് മേഖല കെട്ടിപ്പടുക്കാനുള്ള കൂട്ടായ താല്‍പര്യത്തില്‍ ഊന്നുന്നു; ആസിയാന്‍- ഇന്ത്യാ സമുദ്രതല ഗതാഗത കരാറിന്റെ ത്യാഗപൂര്‍ണമായ ഉപസംഹാരവും ഇതിലുള്‍പ്പെടുന്നു.
ഇന്ത്യയുടെ കിഴക്കന്‍ പ്രവര്‍ത്തന നയത്തിന്റെയും മേഖലയിലെ എല്ലാവരുടെയും സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടിയുള്ള കൂട്ടായ്മയുടെയും ഇന്തോനേഷ്യന്‍ സമുദ്ര നയത്തിന്റെയും ഇന്തോനേഷ്യയുടെ ആഗോള സമുദ്രതല കാഴ്ചപപ്പാടിന്റെയും ഇടയില്‍ മേഖലയിലെ ഐക്യത്തിന്റെയും പരസ്പര ബന്ധത്തിന്റെയും വിവരശേഖരണം; ആസിയാന്‍ കേന്ദ്രമാക്കുന്നതിന്റെയും ഐക്യത്തിന്റെയും പ്രാധാന്യം വീണ്ടും ഊന്നിയുറപ്പിക്കല്‍.
മേഖലയിലെ സാമ്പത്തിക വളര്‍ച്ചയുടെയും വികസനത്തിന്റെയും ആസകലവും സുസ്ഥിരവുമായ സാരഥി എന്ന നിലയില്‍ നീല സമ്പദ്ഘടനയുടെ പ്രാധാന്യം അംഗീകരിക്കല്‍;
മേല്‍പ്പറഞ്ഞതിന്റെയൊക്കെ തുടര്‍ച്ചയായി ഇന്തോ-പസഫിക് മേഖലയിലെ സാധ്യതകള്‍ക്കും അവസരങ്ങള്‍ക്കും സമുദ്രതല സഹകരണം പങ്കുവയ്ക്കാന്‍ നേതാക്കള്‍ സമ്മതിക്കുകയും സമഗ്ര തന്ത്രപരമായ പങ്കാളികളെന്ന നിലയില്‍ വെല്ലുവിളികള്‍ ഒന്നിച്ചു നേരിടാനും താഴെപ്പറയുന്ന കാര്യങ്ങള്‍ അംഗീകരിച്ചിരിക്കുന്നു:
എ. വ്യാപാരത്തിലെയും നിക്ഷേപത്തിലെയും സഹകരണം വര്‍ധിപ്പിക്കുക.
രണ്ടു രാജ്യങ്ങള്‍ക്കും ഇടയിലും മേഖലയിലും ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം, സാങ്കേതികവിദ്യ എന്നിവയുടെ വന്‍തോതിലുള്ള ഒഴുക്ക് പ്രോല്‍സാഹിപ്പിക്കുന്നതിനും നമ്മുടെ സാമ്പത്തിക സുസ്ഥിരത വര്‍ധിപ്പിക്കാനും:
ഇന്ത്യയിലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദീപുകള്‍ക്കും ഇന്തോനേഷ്യയുടെ സുമുത്രാ ദ്വീപിലെ പ്രവിശ്യകള്‍ക്കും ഇടയില്‍ വ്യാപാരം, വിനോദസഞ്ചാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ പ്രോല്‍സാഹിപ്പിക്കുന്നതിന് പരസ്പര ബന്ധം ( സ്ഥാപനപരവും നേരിട്ടുള്ളതും ഡിജിറ്റലും ജനങ്ങള്‍ തമ്മിലുള്ളതുമായ) വര്‍ധിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക; ആന്‍ഡമാനിലെ ചേംബര്‍ ഓഫ് കൊമേഴ്‌സും സുമാത്രയിലെ സമാന കൂട്ടായ്മയും തമ്മിലുള്ള വ്യാവസായിക ബന്ധം പ്രോല്‍സാഹിപ്പിക്കുക.
വിദഗ്ധരുടെയും ഉപകരണങ്ങളുടെയും സാമ്പത്തിക സഹായത്തിന്റെയും കൈമാറ്റം ഉള്‍പ്പെടെ ഉഭയകക്ഷി സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ സമുദ്രതല സുരക്ഷയുടെയും മല്‍സ്യബന്ധന വ്യവസായത്തിന്റെയും സമുദ്രോല്‍പ്പന്നങ്ങളുടെ കൈകാര്യകര്‍തൃത്വത്തിന്റെയും ശേഷി കെട്ടിപ്പടുക്കലില്‍ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ് മാനവിക വിഭവ വികസനത്തില്‍ പ്രവര്‍ത്തിക്കുക.
സമുദ്രതല അടിസ്ഥാനസൗകര്യ വികസനവും സമുദ്രതല വ്യവസായം, പ്രത്യേകിച്ച് മല്‍സ്യബന്ധനവും കപ്പല്‍ നിര്‍മാണവും പ്രോല്‍സാഹിപ്പിക്കലും.
ബി. സമുദ്രതല വിഭവങ്ങളുടെ സുസ്ഥിര വികസനം പ്രോല്‍സാഹിപ്പിക്കല്‍:
ശാസ്ത്രാധിഷ്ഠിത കൈകാര്യകര്‍തൃത്വവും സമുദ്ര വിഭവങ്ങളുടെ സംരക്ഷണവും വര്‍ധിപ്പിക്കുക.
കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പൊരുതുകയും പരിസ്ഥിതിയുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്യുക.
ലോകത്തിന് എല്ലാക്കാലത്തും വളരുന്ന ഭീഷണിയും സമുദ്ര പരിസ്ഥിതിയെ തകര്‍ക്കുന്നതുമായ നിയമവിരുദ്ധവും അനിയന്ത്രിതവും വെളിപ്പെടുത്താത്തതുമായ മല്‍സ്യബന്ധനം, അതുമായി ബന്ധപ്പെട്ടു വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരേ പൊരുതുകയും പ്രതിരോധിക്കുകയും തടയുകയും നിര്‍മാര്‍ജ്ജനം ചെയ്യുകയും.
ആസകല സാമ്പത്തിക വളര്‍ച്ചയുടെയും തൊഴില്‍ സൃഷ്ടിയുടെയും പ്രധാന സ്രോതസ്സായ നീല സമ്പദ്ഘടന പ്രോല്‍സാഹിപ്പിക്കുക.
ഉഭയകക്ഷിപരവും മേഖലാപരവുമായ സഹകരണത്തിലൂടെ സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരേ പൊരുതുക.
സി. പ്രകൃതിദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സഹകരണം വ്യാപിപ്പിക്കുക.
മേഖലയിലെ പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിലെ, പ്രത്യേകിച്ചും പ്രകൃതിദുരന്ത ഇരകള്‍ക്കു സഹായം എത്തിക്കുന്നതിലെ തയ്യാറെടുപ്പുകള്‍ ശക്തമാക്കുക.
മേഖലയിലെ പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട വെല്ലുവിളികളും അപായസൂചനകളും സംബന്ധിച്ച പ്രവചനങ്ങള്‍ക്കും ആശയവിനിമയങ്ങള്‍ക്കുമുള്ള വിവര ശേഖരണം, രീതികള്‍, അടിസ്ഥാനസൗകര്യങ്ങള്‍, മുന്നറിയിപ്പ് സംവിധാനം എന്നിവ മെച്ചപ്പെടുത്തല്‍.
പ്രകൃതിദുരന്തങ്ങള്‍, മാനുഷിക ആവശ്യങ്ങള്‍ എന്നിവയോട് തല്‍സമയം പ്രതികരിക്കുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിന് പ്രസക്തമായ ഏജന്‍സികള്‍ തമ്മില്‍ സംയുക്താഭ്യാസവും പരിശീലന സഹകരണവും ഉള്‍പ്പെടെ ദുരന്ത നിവാരണ കൈകാര്യകകര്‍തൃത്വത്തിലെ ഉഭയകക്ഷി സഹകരണം ശക്തമാക്കല്‍:
ഡി. വിനോദ സഞ്ചാരവും സാംസ്‌കാരിക വിനിമയങ്ങളപം പ്രോല്‍സാഹിപ്പിക്കല്‍.
മേഖലയിലെ സാമ്പത്തിക വളര്‍ച്ച പ്രോല്‍സാഹിപ്പിക്കാന്‍ ജനങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കല്‍.
സമൂഹാധിഷ്ഠിത വിനോദ സഞ്ചാരം, പരിസ്ഥിതി- വിനോദ സഞ്ചാരം എന്നിവയുടെ സുസ്ഥിര വികസനം പ്രോല്‍സാഹിപ്പിക്കല്‍.
ജല വിനോദ സഞ്ചാരം, കപ്പല്‍ പര്യടനം, സമുദ്രതല സാഹസിക കായികവിനോദം തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കുന്നതിന് സബാംഗ് ദ്വീപിനും പോര്‍ട്ട് ബ്ലെയറിനും ഇടയിലും അതുപോലെ ഹാവെലോക് ദ്വീപിനും ആന്‍ഡമാനിനും ഇടയിലുമുള്ള ബന്ധം മെച്ചപ്പെടുത്തി ആന്‍ഡമാന്‍ സമുദ്ര വിനോദ സഞ്ചാരം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കല്‍.
അല്‍- മുസ്‌ലിം സര്‍വകലാശാലയില്‍ ഒരു ഇന്ത്യാ- ഇന്തോനേഷ്യാ പഠന കേന്ദ്രം സ്ഥാപിക്കുന്നതിന് ബൈറൂനിലെ അല്‍-മുസ്‌ലിം സര്‍വകലാശാല, ആസെയിലെ ലോക്‌സുമവേ മാലിക്കുസ്സലാഹ് സര്‍വര്‍കലാശാല, ന്യൂഡല്‍ഹിയിലെ ജഹവര്‍ലാല്‍ നെഹ്രു സര്‍വകലാശാല, പോര്‍ട്ട്‌ബ്ലെയറിലെ ഉചിതമായ വിദ്യാഭ്യാസ സ്ഥാപനം എന്നിവ തമ്മില്‍ സ്ഥാപനപരമായ ബന്ധം സ്ഥാപിക്കല്‍.
ഇ. സമുദ്രതല സുരക്ഷയും കരുതലും പ്രോല്‍സാഹിപ്പിക്കല്‍:
ആസിയാന്‍ നേതൃത്വത്തിലുള്ള സംവിധാനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്‍ഡോ-പസഫിക് മേഖലയിലെ സുരക്ഷാഘടന ശക്തിപ്പെടുത്തുക.
മേഖലയിലെ എല്ലാ സഹകക്ഷികള്‍ക്കും സമാധാനവും സുരക്ഷയും സമൃദ്ധിയും ലക്ഷ്യമാക്കിക്കൊണ്ട് തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുതാര്യവുമായ സഹകരണം സ്ഥാപിക്കല്‍.
2002ല്‍ തുടങ്ങിയ ഉഭയകക്ഷി ഏകോപിതമായ നിരീക്ഷണച്ചുറ്റല്‍ ഉള്‍പ്പെടെ നിലവിലെ നാവിക സഹകരണം നാവിക സേനകള്‍ തമ്മില്‍ ശക്തിപ്പെടുത്തുകയും സ്ഥിരം ഉഭയകക്ഷി നാവിക പരിശീലനങ്ങള്‍ നടത്തുകയും ചെയ്യുക.
ഇന്‍ഡോ- പസഫിക് മേഖലയില്‍ സമുദ്ര സുരക്ഷ സംബന്ധിച്ച വിവരങ്ങളുടെ കൈമാറ്റം വര്‍ധിപ്പിക്കുക.
നിലവിലുള്ള സമുദ്ര അതിര്‍ത്തി കരാറുകള്‍ നടപ്പാക്കുകയും അന്താരാഷ്ട്ര നിയമങ്ങളിലെ, പ്രത്യേകിച്ചും സമുദ്ര നിയമങ്ങളിലെ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലുള്ള സമുദ്രാതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കുന്നതിന് പരസ്പരം സ്വീകാര്യമായ മാര്‍ഗ്ഗത്തിനു വേണ്ടി ചര്‍ച്ചകള്‍ നടത്തുന്നതിന് സാങ്കേതിക യോഗങ്ങള്‍ നടത്തുന്നതിനെ പിന്തുണയ്ക്കുന്നതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുക.
മികച്ചതും വികസിതവുമായ സമുദ്രാവബോധം സൃ്ഷ്ടിക്കുന്നതിന് ഉള്‍പ്പെടെ സമുദ്രതല സുരക്ഷയില്‍ തന്ത്രപരമായ സാങ്കേതിക സഹകരണം വര്‍ധിപ്പിക്കുന്നത് തുടരാന്‍ രണ്ടു രാജ്യങ്ങളും വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തുക.
ഹൈഡ്രോളജിയുടെയും മറൈന്‍ കാര്‍ട്ടോഗ്രഫിയുടെയും മേഖലകലില്‍ ഉഭയകക്ഷി സഹകരണം നിലനിര്‍ത്തുക.
വിദഗ്ധരെയും ഉപകരങ്ങളും സാങ്കേതിക സഹായവും കൈ്മാറുന്നതുള്‍പ്പെടെയുള്ള സാങ്കേതിക സഹകരണത്തിലൂടെ പരിശോധനയും രക്ഷാപ്രവര്‍ത്തനവും മലിനീകരണ നിയന്ത്രണവും അടങ്ങുന്ന സമുദ്ര സുരക്ഷാ ശേഷി കെട്ടിപ്പടുക്കല്‍ സഹകരണം പ്രോല്‍സാഹിപ്പിക്കുക.
കോസ്റ്റ് ഗാര്‍ഡ് സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിന് ശേഷി കെട്ടിപ്പടുക്കല്‍ പ്രവര്‍ത്തനങ്ങള്‍, ഹോട്‌ലൈനുകള്‍ സ്ഥാപിക്കല്‍, പരസ്പരം ബന്ധപ്പെടുന്നതിന് ഏകകേന്ദ്രമുണ്ടായിരിക്കല്‍, സ്ഥിരമായ കൂടിയാലോചനാ യോഗങ്ങളും ഏകോപിത പരിശോധനകളും സംയുക്ത പരിശീലനവും നടത്തല്‍.
ഇന്ത്യന്‍ റിം അസോസിയേഷന്‍ ഓര്‍ഗനൈസേഷന്‍ ( ഐഒആര്‍എ)യുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് സുരക്ഷിതവും ഭദ്രവുമായ ഇന്ത്യന്‍ മഹാസമുദ്രത്തിനു വേണ്ടി കൂടുതല്‍ സഹകരണം ബലപ്പെടുത്തല്‍.
എഫ്. അക്കാദമക, ശാസ്ത്ര, സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുക:
ബഹിരാകാശത്തു നിന്ന് ഭൂമിയുടെ പരിസ്ഥിതി നീരീക്ഷിക്കുന്നതിനും ഭൂമിയുടെ വിദൂര വിശകലനത്തിനും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം ( ഐഎസ്ആര്‍ഒ)യും ഇന്തോനേഷ്യയുടെ നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പെയ്‌സും ( എല്‍എപിഎഎന്‍) തമ്മിലുള്ള സഹകരണം പ്രോല്‍സാഹിപ്പിക്കുക.
ഗവേഷണ, വികസന സ്ഥാപനങ്ങള്‍ക്കും അക്കാദമിക വിദഗ്ധര്‍ക്കും ഇടയില്‍ ഗവേഷണ ശേഷിയും സമുദ്ര സാങ്കേതിക വിദ്യാ കൈമാറ്റവും വികസിപ്പിക്കുക.