2022 ജനുവരി 12 ലെ ദേശീയ യുവജനോത്സവത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും പങ്കിടുക

സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ 2022 ജനുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 25-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യുകയും ചടങ്ങിനെ അഭിസംബോധന ചെയ്യുകയും ചെയ്യും. തന്റെ പ്രസംഗത്തിനായി നിർദ്ദേശങ്ങൾ സംഭാവന ചെയ്യണമെന്ന് പ്രധാനമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തു. ഇവയിൽ ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയേക്കാം.

രാജ്യത്തുടനീളമുള്ള യുവാക്കൾക്ക് ഈ അവസരത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായുള്ള നിർദ്ദേശങ്ങളും നൂതന ആശയങ്ങളും പങ്കിടാം. ഇവയിൽ ചില നിർദേശങ്ങൾ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയേക്കും. ചുവടെയുള്ള അഭിപ്രായ വിഭാഗത്തിൽ നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കിടുക.

ദേശീയ യുവജനോത്സവത്തെയും ഉച്ചകോടിയെയും കുറിച്ച്:

ഇന്ത്യയിലെ എല്ലാ ജില്ലകളെയും പ്രതിനിധീകരിക്കുന്ന യുവജനങ്ങൾ പങ്കെടുക്കുന്ന, ദേശീയ യുവജനോത്സവം, നമ്മുടെ ജനസംഖ്യാപരമായ വിഭാഗത്തിന്റെ യഥാർത്ഥ സാധ്യതകൾ തുറന്നുപ്രകടിപ്പിക്കാനായി യുവ പൗരന്മാരെ രാഷ്ട്രനിർമ്മാണത്തിലേക്ക് ഉത്തേജിപ്പിക്കാനും, ജ്വലിപ്പിക്കാനും, ഒന്നിപ്പിക്കാനും, സജീവമാക്കാനും ലക്ഷ്യമിടുന്നു.

സഹസ്രാബ്ദങ്ങളുടെ മനസ്സിനെ ജ്വലിപ്പിക്കാനും ഊർജ്ജസ്വലമാക്കാനും, യുവ നേതൃത്വത്തിലുള്ള ഒരു കോവിദാനന്തര കാലഘട്ടം കെട്ടിപ്പടുക്കാനും, ഏറ്റവും പ്രധാനമായി, ലോകത്തിനുവേണ്ടി ഒരു ആധികാരിക ഇന്ത്യൻ നേതൃത്വ തന്ത്രം രൂപപ്പെടുത്താനും ഉത്സവം ലക്ഷ്യമിടുന്നു.

2022 ജനുവരി 13-ന് ഒരു ദേശീയ യുവജന ഉച്ചകോടി സംഘടിപ്പിക്കും, അത് ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരങ്ങളെ ഒന്നിച്ച് കൊണ്ടുവരാനും ആഴത്തിലുള്ളതും സംവേദനാത്മകവുമായ സമീപനത്തിലൂടെ 'അവയെ 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്ന ഏകീകൃത നൂലിൽ സമന്വയിപ്പിക്കാനും ലക്ഷ്യമിടുന്നു. അറിവ് പ്രചരിപ്പിക്കാനും ധാരണാശക്തി രൂപപ്പെടുത്താനും, ഇന്ത്യയിലെയും ആഗോള തലത്തിൽ ഉള്ള ഐക്കണുകളും, വിദഗ്ധരുമായി 'ഐഡിയ എക്‌സ്‌ചേഞ്ച് യൂത്ത് സമ്മിറ്റ് സെഷനുകൾ' സംഘടിപ്പിക്കും.

പങ്കിടുക
 
Comments
  • Your Suggestion
Comment 0