സ്വാഗതം!
2018 ൽ പ്രധാനമന്ത്രി മോദി എഴുതിയ 'എക്സാം വാരിയേഴ്സ്' എന്ന പുസ്തകം വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കുമിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. അരുണാചൽ പ്രദേശിലെ ഒരു യുവ എക്സാം വാരിയർ, അലീന തയാങ് പുസ്തകം ഇഷ്‌ടപ്പെട്ടുവെന്ന് പറഞ്ഞുക്കൊണ്ട് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കത്തെഴുതിയിരുന്നു. മാതാപിതാക്കൾക്കും അധ്യാപകർക്കും വേണ്ടി ചില മന്ത്രങ്ങൾ ഉൾപ്പെടുത്താമായിരുന്നുവെന്ന് കത്തിൽ അലീന അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരു പ്രധാനമന്ത്രിയായതിനാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ ഇതിനെ കുറിച്ച് പരാമർശിക്കുകയും, പുസ്തകത്തിൽ ഇനി എന്തൊക്കെ ഉൾപ്പെടുത്താമെന്നതിനെക്കുറിച്ച് എല്ലാവരോടും അഭിപ്രായം തേടുകയും ചെയ്തു. പരീക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സമകാലിക കാലഘട്ടത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ, ആ വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ, മറ്റു പല കാര്യങ്ങളെയും കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ പങ്കിടുക.
ചുവടെയുള്ള മൊഡ്യൂളിൽ നിങ്ങളുടെ ഫീഡ്‌ബാക്കും മറ്റ് അനുബന്ധ വിവരങ്ങളും നൽകിക്കൊണ്ട് 'സബ്മിറ്റ്' ക്ലിക്കുചെയ്യുക.