ഭാരതരത്നം എം.എസ്. സുബ്ബുലക്ഷ്മിയുടെ പ്രപൗത്രിമാരായ എസ്.ഐശ്വര്യയും എസ്.സൗന്ദര്യയും മാതാപിതാക്കളായ വി.ശ്രീനിവാസനും ഗീത ശ്രീനിവാസനുമൊപ്പം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഐശ്വര്യയും സൗന്ദര്യയും ചേര്‍ന്ന് ‘മൈത്രീം ഭജതാ’ ആലപിച്ചു. 1966 ഒക്ടോബറില്‍ ഐക്യരാഷ്ട്രസഭയില്‍ എം.എസ്.സുബ്ബുലക്ഷ്മി ഈ പ്രാര്‍ഥന ആലപിച്ചിരുന്നു.
കാഞ്ചിയിലെ ആചാര്യനായിരുന്ന ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി ചിട്ടപ്പെടുത്തിയ സംസ്കൃത പ്രാര്‍ഥനയാണിത്..
യു.എന്നില്‍ നടത്തിയ കച്ചേരിക്കുശേഷം മിക്ക കച്ചേരികളിലും എം.എസ്.സുബ്ബുലക്ഷ്മി ആലപിച്ചിരുന്ന ഈ കൃതി പ്രാപഞ്ചിക സൗഹൃദത്തിന്റെയും ലോകസമാധാനത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാണ്. മാനവസമൂഹത്തിനാകെ ദൈവാനുഗ്രഹവും സന്തോഷവും വര്‍ധിക്കട്ടെ എന്നര്‍ഥം വരുന്ന ‘ശ്രേയോ ഭൂയാത് സകല ജനാനാം’ എന്ന വരിയോടെയാണ് കൃതി അവസാനിക്കുന്നത്.