പ്രധാനമന്ത്രി മോദി , റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ വി . പുടിൻ , ചൈനീസ് പ്രസിഡന്റ് സീ ജിങ്‌പിങ് എന്നിവർ ഇന്ന് ബ്യൂനോസ് എയർസിൽ ഒരു ത്രികക്ഷി യോഗം ചേർന്നു .
മൂന്ന് രാഷ്ട്രങ്ങളും തമ്മിൽ വർദ്ധിച്ച ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും, അന്താരാഷ്ട്ര വേദികളിൽ പരസ്പര സഹകരണം വിപുലപ്പെടുത്തുന്നതും സംബന്ധിച്ച കാഴ്ചപ്പാടുകൾ മൂന്ന് നേതാക്കളും പങ്ക് വച്ചു.
ഐക്യരാഷ്ട്ര സഭ, ലോക വ്യാപാര സംഘടനാ , എന്നിവ പോലത്തെ സുസ്ഥാപിത സ്ഥാപനങ്ങളും , നവ ആഗോള ധനകാര്യ സ്ഥാപനങ്ങളും പോലത്തെ , ലോകത്തിന് ഗുണം ചെയ്ത ബഹുതല സ്ഥാപനങ്ങളും പരിഷ്‌ക്കരിക്കേണ്ടതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ചു അവർ യോജിപ്പ് പ്രകടിപ്പിച്ചു.
ആഗോള വളർച്ചയ്ക്കും, സമൃദ്ധിക്കും ഒരു തുറന്ന ലോക സമ്പദ്ഘടനയും , ഒരു ബഹുതല വ്യാപാര സംവിധാനത്തിന്റെ പ്രയോജനങ്ങൾ അവർ എടുത്തു പറഞ്ഞു.
അന്താരാഷ്‌ട്ര, മേഖലാ സമാധാനവും ഭദ്രതയും സംയുക്തമായി പരിപോഷിപ്പിക്കുന്നതിന് , ബ്രിക്സ്, എസ്സ് സി ഓ , ഇ എ എസ്സ് മുതലായ സംവിധാനങ്ങൾ മുഖേന സഹകരണം ശക്തിപ്പെടുത്തുന്നതിനും , ഭീകരതയും, കാലാവസ്ഥാവ്യതിയാനവും പോലുള്ള രാജ്യാന്തര വെല്ലുവിളികൾ നേരിടുന്നതിനും, എല്ലാ ഭിന്നതകൾക്കും സമാധാനപരമായ പരിഹാരം കാണുന്നത് പ്രോത്സാഹിപ്പിക്കാനും സ്ഥിരമായ കൂടിയാലോചനകൾ നടത്താൻ മൂന്ന് നേതാക്കളും യോജിപ്പിലെത്തി.
ആർ ഐ സി രൂപ ഘടനയിലുള്ള സഹകരണത്തിന്റെ പ്രാധാന്യം അംഗീകരിച്ച മൂന്ന് നേതാക്കളും , ഇത്തരം ത്രികക്ഷി സമ്മേളനങ്ങൾ ബഹുമുഖ വേളകളിൽ നടത്താനും തീരുമാനിച്ചു .
Deepening engagement with valued development partners.
— PMO India (@PMOIndia) November 30, 2018
President Vladimir Putin, President Xi Jinping and PM @narendramodi participate in the RIC (Russia, India, China) trilateral in Buenos Aires. @KremlinRussia pic.twitter.com/G8zj5C1ezZ