പരീക്ഷ പെ ചർച്ച 2021 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരുമായി സംവദിക്കും. ഇത്തവണ പരിപാടി പൂർണ്ണമായും ഓൺലൈനായി ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് ലഭ്യമായിരിക്കും. പരീക്ഷാ സമ്മർദ്ദത്തെ എങ്ങനെ തരണം ചെയ്യാമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും അധ്യാപകരുമായും സംവദിക്കും.
പരീക്ഷ പെ ചർച്ച മത്സരത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളോടും മാതാപിതാക്കളോടും അധ്യാപകരോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു
"നമ്മുടെ എക്സാം വാരിയേഴ്സ് അവരുടെ പരീക്ഷകൾക്കായി ഒരുങ്ങാൻ തുടങ്ങുമ്പോൾ, ഇത്തവണ പൂർണ്ണമായും ഓൺലൈനായി ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി പരീക്ഷ പെ ചർച്ച 2021 തിരിച്ചെത്തുകയാണ്. വരൂ, നമുക്ക് പുഞ്ചിരിയോടെയും സമ്മർദ്ദമില്ലാതെയും പരീക്ഷയെഴുതാം!, എന്ന് പരീക്ഷ പെ ചർച്ച 2021 മത്സരത്തിൽ വൻ തോതിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ക്ഷണിച്ചുകൊണ്ടും, പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
പരീക്ഷ പെ ചർച്ച 2021-നായി വൻ ആവേശം
പരീക്ഷ പെ ചർച്ച 2021ൽ പങ്കെടുക്കാൻ മാത്രമല്ല, ശാന്തമായും സമ്മർദ്ദമില്ലാതെയും പരീക്ഷ എഴുതുന്നത് ഉറപ്പാക്കുന്നതിന് പ്രധാനമന്ത്രി മോദിയിൽ നിന്ന് വിലപ്പെട്ട നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും വളരെ ഉത്സാഹമാണ്
പരീക്ഷ പെ ചർച്ച 2021 മത്സരത്തിൽ എങ്ങനെ പങ്കെടുക്കാം?
പരീക്ഷ പെ ചർച്ച 2021 ൽ പങ്കെടുക്കാൻ, മൈഗവ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുക. പിപിസി 2021ൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരു മത്സരത്തിലൂടെ തിരഞ്ഞെടുക്കും. പിപിസി 2021 മത്സരത്തിൽ പങ്കെടുക്കാൻ innovateindia.mygov.in/ppc-2021/ സന്ദർശിക്കുക!
പിപിസി 2021 വിജയികൾക്ക് പ്രത്യേക പാരിതോഷികം…
പിപിസി 2021 മത്സരത്തിലെ വിജയികൾക്ക് പ്രധാനമന്ത്രി മോദിക്കൊപ്പം പരീക്ഷ പെ ചർച്ച 2021 വെർച്വൽ ഇവന്റിൽ നേരിട്ട് പങ്കെടുക്കാനുള്ള ഒരു പ്രത്യേക അവസരം ലഭിക്കും. ഓരോ വിജയിക്കും പ്രത്യേകമായി രൂപകൽപ്പന ചെയ്ത അഭിനന്ദന സർട്ടിഫിക്കറ്റും വിശേഷപ്പെട്ട പരീക്ഷ പെ ചർച്ച കിറ്റും ലഭിക്കും!
ഒരു ‘എക്സാം വാരിയർ’ ആകുക
ചെറുപ്പക്കാർക്ക് സമ്മർദ്ദരഹിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ‘എക്സാം വാരിയേഴ്സ്’ എന്ന വലിയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ‘പരീക്ഷ പെ ചർച്ച’. വിദ്യാഭ്യാസത്തോടുള്ള ഉന്മേഷകരമായ സമീപനമാണ് പ്രധാനമന്ത്രി മോദി പുസ്തകത്തിലൂടെ വിശദീകരിച്ചത്.
“പഠനം ആസ്വാദ്യകരവും സന്തോഷകരവും അനന്തവുമായ ഒരു യാത്രയായിരിക്കണം”എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകത്തിന്റെ സന്ദേശമാണ് . നമോ ആപ്പിലെ 'എക്സാം വാരിയേഴ്സ്' മൊഡ്യൂൾ, എക്സാം വാരിയേഴ്സ് പ്രസ്ഥാനത്തിന് ഒരു സംവേദനാത്മക സാങ്കേതിക ഘടകം ചേർക്കുകയും എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തിൽ പ്രധാനമന്ത്രി എഴുതിയിട്ടുള്ള ഓരോ മന്ത്രത്തിന്റെയും പ്രധാന സന്ദേശങ്ങൾ മുന്നോട്ട് വെയ്ക്കുകയും ചെയ്യുന്നു.
പരീക്ഷകളിലെ ആശങ്കകളെ നേരിടാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന, പ്രത്യേകിച്ചും പരീക്ഷകൾക്ക് ഹാജരാകുന്നവർക്കായി ‘എക്സാം വാരിയേഴ്സ്’ എന്ന പുസ്തകത്തിലൂടെ പ്രധാനമന്ത്രി മോദി 25 മന്ത്രങ്ങൾ ആവിഷ്കരിച്ചു. “ഒരു യോദ്ധാവാകുക, വ്യാകുലപ്പെടാതിരിക്കുക”, എന്ന് പ്രധാനമന്ത്രി മോദി തന്റെ പുസ്തകത്തിൽ ഊന്നിപ്പറയുന്നു. അറിവ് നേടുക, മാർക്ക് തന്നത്താനെ വരുമെന്ന് പുസ്തകത്തിലെ ഒരു മന്ത്രത്തിലൂടെ പ്രധാനമന്ത്രി മോദി വിദ്യാർത്ഥികളോട് പറയുന്നുമുണ്ട്. അറിവ് നേടുന്നതിനുള്ള യാത്രയെ പ്രതിഫലദായകമായ ഒരു അനുഭവമെന്ന് വിശേഷിപ്പിച്ചുകൊണ്ട്, ചോദ്യങ്ങളൊന്നും ബുദ്ധിമുട്ടുള്ളതായി തോന്നാതിരിക്കാൻ വിദ്യാർത്ഥികൾ അറിവ് നേടേണ്ടതിന്റെ ആവശ്യകതയെകുറിച്ചാണ് പുസ്തകത്തിലെ ഒരു അധ്യായത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പരീക്ഷ പെ ചർച്ചയുടെ ആദ്യ പതിപ്പ് 2018 ഫെബ്രുവരി 16 ന് ന്യൂഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിലാണ് നടന്നത്. രണ്ടാം പതിപ്പ് 2019 ജനുവരി 29 ന് താൽക്കത്തോറ സ്റ്റേഡിയത്തിലും, മൂന്നാം പതിപ്പ് 2020 ജനുവരി 20-നുമാണ് സംഘടിപ്പിച്ചത്.
As our brave #ExamWarriors start padding up for their exams, ‘Pariksha Pe Charcha 2021’ returns, this time fully online and open to students all over the world. Come, let us appear for the exams with a smile and without stress! #PPC2021https://t.co/dsjq8y879s
— Narendra Modi (@narendramodi) February 18, 2021
On popular demand, ‘Pariksha Pe Charcha 2021’ will also include parents and teachers. It’ll be a fun filled discussion on an otherwise serious subject. I call upon my student friends, their amazing parents and hardworking teachers to take part in #PPC2021 in large numbers.
— Narendra Modi (@narendramodi) February 18, 2021