ജീവിതത്തിലെ പരാജയങ്ങളെ അതിജീവിക്കുന്നതിനുള്ള മികച്ച ഉദാഹരണമാണ് ചന്ദ്രയാൻ ലാൻഡിംഗ് എന്ന് പരീക്ഷാ പേ ചർച്ച ടൗൺഹാളിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. “ചന്ദ്രയാൻ ലാൻഡിംഗുമായി ബന്ധപ്പെട്ട് ഇസ്റോയിലേക്കുള്ള എന്റെ സന്ദർശനവും കഠിനാധ്വാനികളായ ശാസ്ത്രജ്ഞരോടൊപ്പം ചെലവഴിച്ച സമയവും എനിക്ക് ഒരിക്കലും മറക്കാനാവില്ല.”
ഇസ്രോയിലെ ശാസ്ത്രജ്ഞരുടെ ശ്രമങ്ങളെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ചന്ദ്രയാൻ ആസൂത്രണം ചെയ്തപോലെ ഇറങ്ങാതിരുന്നപ്പോൾ നമ്മുടെ ശാസ്ത്രജ്ഞരുടെ മുഖത്തെ നിരാശ എന്നിക്ക് കാണാൻ കഴിഞ്ഞു. താല്ക്കാലികമായ ഒരു തിരിച്ചടി ഒരിക്കലും നമുക്ക് വിജയിക്കാന്‍ കഴിയില്ലെന്ന് അര്‍ത്ഥമാക്കുന്നില്ല. നല്ലത് വരാനിരിക്കുന്നുവെന്നതാണ് വാസ്തവത്തില്‍ ഒരു തിരിച്ചടി അര്‍ത്ഥമാക്കുന്നത്. ”