പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു നെതര്‍ലന്‍ഡ്‌സ് രാജ്ഞി ബഹുമാനപ്പെട്ട മാക്‌സിമയുമായി കൂടിക്കാഴ്ച നടത്തി.
വികസനത്തിനായുള്ള സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനായുള്ള ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയെന്ന നിലയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കുകയാണ് മാക്‌സിമ രാജ്ഞി.
സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനായി കേന്ദ്ര ഗവണ്‍മെന്റ് ഏതാനും വര്‍ഷങ്ങളായി നടപ്പാക്കിവരുന്ന ജന്‍ധന്‍ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന തുടങ്ങിയ പദ്ധതികളെക്കുറിച്ചു പ്രധാനമന്ത്രി മോദിയും മാക്‌സിമ രാജ്ഞിയും ചര്‍ച്ച നടത്തി.
ആഗോള വികസനവുമായി ബന്ധപ്പെട്ട സാമ്പത്തിക നിലയും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സാങ്കേതിക, സാമ്പത്തിക സഹകരണ(ഐ.ടി.ഇ.സി.) പദ്ധതിയിലൂടെയും ഒപ്പം വികസന പദ്ധതിക്കു വായ്പ ആവശ്യമുള്ള രാഷ്ട്രങ്ങള്‍ക്ക് ആവശ്യകതയുടെയും മുന്‍ഗണനകളുടെയും അടിസ്ഥാനത്തില്‍ ഇളവുകളോടെ വായ്പ അനുവദിക്കുന്നതിലൂടെയും ഇന്ത്യ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളെ മാക്‌സിമ രാജ്ഞി അഭിനന്ദിച്ചു.
Queen Máxima of the Netherlands met PM @narendramodi. pic.twitter.com/kpPZdwMTBh
— PMO India (@PMOIndia) May 28, 2018