വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ഗോത്രവർഗ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർക്കറ്റിംഗും ലോജിസ്റ്റിക്‌സ് വികസനവും (PTP-NER) വടക്കുകിഴക്കൻ മേഖലയിലെ കഴിവുറ്റ കരകൗശല വിദഗ്ധരുടെ ജീവിതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു മഹത്തായ പദ്ധതിയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ പദ്ധതി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മികച്ച ദൃശ്യപരത ഉറപ്പാക്കുമെന്നും ശ്രീ മോദി പറഞ്ഞു.
ഉൽപന്നങ്ങളുടെ സംഭരണം, ലോജിസ്റ്റിക്‌സ്, വിപണനം എന്നിവയിൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ ആദിവാസി കരകൗശല തൊഴിലാളികൾക്ക് ഉപജീവന സാധ്യതകൾ ശക്തിപ്പെടുത്തുകയാണ് PTP-NER പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ഗോത്രകാര്യ മന്ത്രി ശ്രീ അർജുൻ മുണ്ട ഒരു ട്വീറ്റ് ത്രെഡിൽ അറിയിച്ചു.
കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
വടക്കുകിഴക്കൻ മേഖലയിലെ പ്രഗത്ഭരായ കരകൗശല വിദഗ്ധരുടെ ജീവിതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു മികച്ച പദ്ധതിയാണ് PTP-NER. വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മികച്ച ദൃശ്യപരത ഉറപ്പാക്കുകയും ചെയ്യും. ഇത് മൂലം ആദിവാസി സമൂഹങ്ങൾക്ക് പ്രത്യേകിച്ചും പ്രയോജനം ലഭിക്കും.
PTP-NER is a great scheme, aimed at improving the lives of the talented artisans belonging to the Northeast. It will also ensure great visibility to products from the Northeast. The tribal communities will particularly benefit due to this. https://t.co/lfqZB2Pocn
— Narendra Modi (@narendramodi) April 19, 2023