ഐഎന്‍എസ് ഇംഫാല്‍ ഇന്ന് ഇന്ത്യന്‍ നാവികസേനയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിമാനം പ്രകടിപ്പിച്ചു.
പ്രതിരോധത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാശ്രയത്വത്തെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു:
'ഐഎന്‍എസ് ഇംഫാല്‍ നമ്മുടെ നാവികസേനയിലേക്ക് കമ്മീഷന്‍ ചെയ്യപ്പെട്ടത് ഇന്ത്യയ്ക്ക് അഭിമാന നിമിഷം, പ്രതിരോധത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാശ്രയത്വത്തിന്റെ സാക്ഷ്യമാണിത്. ഇത് നമ്മുടെ നാവിക മികവിന്റേയും എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റേയും ഉത്തമ ഉദാഹരണമാണ്. ആത്മനിർഭാരതത്തിനായുള്ള ഈ നാഴികക്കല്ലില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. നമ്മുടെ കടലുകളെ നാം സുരക്ഷിതമാക്കി നിലനിര്‍ത്തുകയും നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.'
Proud moment for India as INS Imphal has been commissioned into our Navy, a testament to India's growing self-reliance in defence. It epitomises our naval excellence and engineering prowess. Compliments to everyone involved in this milestone for Aatmanirbharta. We shall keep… https://t.co/3cVgYZLHxq
— Narendra Modi (@narendramodi) December 26, 2023