ഐ.ഐ.ടി. റൂര്‍ക്കി സംഘടിപ്പിച്ച ഒന്നാമത് ജയ്കൃഷ്ണ സ്മാരക പ്രഭാഷണ ചടങ്ങിനെ പ്രധാനമന്ത്രിയുെട പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. പി.കെ.മിശ്ര അഭിസംബോധന ചെയ്തു. കോവിഡ്-19ഉം ഇന്ത്യയില്‍ ദുരന്ത പരിപാലനത്തിന്റെ ഭാവിയും എന്നതിനെ കുറിച്ചായിരുന്നു പ്രഭാഷണം.
ദുരന്ത പരിപാലനത്തിന്റെ സാധ്യത വര്‍ധിച്ചതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. അതിന്റെ സാധ്യതകള്‍ വര്‍ധിച്ചുവെന്നും പല വിഷയങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒരു ഇടുങ്ങിയ വിഷയമായല്ല അതു പരിഗണിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാവ്യാധി നിമിത്തമുണ്ടായ സാഹചര്യങ്ങളെ നേരിടുന്നതിനായി കൈക്കൊള്ളേണ്ട ഭാവികാല നടപടികളെക്കുറിച്ച് ശ്രീ. മിശ്ര ഊന്നിപ്പറഞ്ഞു. കോവിഡ്- 19 മഹാവ്യാധി പകര്‍ന്നുനല്‍കിയ പാഠം നല്ല ഭാവി ആസൂത്രണം ചെയ്യാന്‍ സഹായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.