ദേശീയ തലസ്ഥാനത്തും വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമുള്ള ഗുരുതരമായ വായൂ മലിനീകരണത്തെ തുടർന്നുള്ള സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. പി. കെ. മിശ്ര അവലോകനം ചെയ്തു .
പഞ്ചാബ് , ഹരിയാന ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ വീഡിയോ കോൺഫറ ൻസിങ്ങിലൂടെ യോഗത്തിൽ പങ്കെടുത്തു.
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി നിത്യേന എന്ന കണക്കിൽ ഈ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കും.
24 മണിക്കൂറും തങ്ങളുടെ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു് കൊണ്ടിരിക്കാൻ ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് നിർദേശിച്ചിട്ടുണ്ട്