കരസേനാ മേധാവി ജനറൽ എം എം നരവനെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു.
കോവിഡ് കൈകാര്യം ചെയ്യുന്നതിൽ സഹായിക്കാൻ സൈന്യം സ്വീകരിക്കുന്ന വിവിധ സംരംഭങ്ങളെക്കുറിച്ച് അവർ ചർച്ച ചെയ്തു.
കരസേനയിലെ മെഡിക്കൽ സ്റ്റാഫുകളെ വിവിധ സംസ്ഥാന ഗവണ്മെന്റുകൾക്കു ലഭ്യമാക്കുന്നതായി ജനറൽ എം എം നരവാനെ പ്രധാനമന്ത്രിയെ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈന്യം താൽക്കാലിക ആശുപത്രികൾ ആരംഭിക്കുന്നുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
സാധ്യമായ ഇടങ്ങളിലെല്ലാം സൈന്യം സിവിലൻമാർക്കായി ആശുപത്രികൾ തുറക്കുന്നുണ്ടെന്ന് ജനറൽ എം എം നരവാനെ പ്രധാനമന്ത്രിയെ അറിയിച്ചു. ജനങ്ങൾക്ക് തങ്ങളുടെ സമീപമുള്ള സൈനിക ആശുപത്രികളെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറക്കുമതി ചെയ്ത ഓക്സിജൻ ടാങ്കറുകൾക്കും മറ്റ് വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രത്യേക കഴിവുകൾ ആവശ്യമുള്ള വാഹനങ്ങൾക്കും സൈന്യം മനുഷ്യശക്തി നൽകി സഹായിക്കുന്നുണ്ടെന്ന് ജനറൽ എം എം നരവാനെ പ്രധാനമന്ത്രിയെ അറിയിച്ചു.