ഡെല്‍ഹി കേന്ദ്രഭരണപ്രദേശത്തു നിര്‍മിച്ച രണ്ട് എക്‌സ്പ്രസ് വേകള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഇതില്‍ ആദ്യത്തേത് 14 വരികളോടുകൂടിയതും പ്രവേശന നിയന്ത്രണമുള്ളതുമായ, നിസാമുദ്ദീന്‍ പാലം മുതല്‍ ഡെല്‍ഹി യു.പി. അതിര്‍ത്തി വരെയുള്ള, ഡെല്‍ഹി-മീററ്റ് എക്‌സ്പ്രസ് വേയുടെ ഒന്നാം ഘട്ടമാണ്. രണ്ടാമത്തേത് ദേശീയ പാത ഒന്നിലെ കുണ്ട്‌ലി മുതല്‍ ദേശീയ പാത രണ്ടിലെ പല്‍വാല്‍ വരെ നീളുന്ന 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കിഴക്കന്‍ മേഖലാ എക്‌സ്പ്രസ് വേ(ഇ.പി.ഇ.)യാണ്.
ഡെല്‍ഹി-മീററ്റ് എക്‌സ്പ്രസ് വേ ദേശീയ തലസ്ഥാനത്തുനിന്ന് മീററ്റിലേക്കും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും പല ഭാഗങ്ങളിലേക്കുമുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ ഉതകുന്നതാണ്.
ഡെല്‍ഹി-മീററ്റ് എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തശേഷം പുതിയ പാതയിലൂടെ ഏതാനും കിലോമീറ്റര്‍ തുറന്ന ജീപ്പില്‍ യാത്ര ചെയ്ത പ്രധാനമന്ത്രിയെ കാണാന്‍ റോഡിന്റെ വശങ്ങളില്‍ ജനങ്ങള്‍ നിറഞ്ഞിരുന്നു.
ഡെല്‍ഹി വഴി പോകേണ്ട ആവശ്യമില്ലാത്ത വാഹനങ്ങള്‍ തിരിച്ചുവിടാന്‍ സാധിക്കുമെന്നതിനാല്‍ തലസ്ഥാനത്തെ ഗതാഗതത്തിരക്കു കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക എന്നീ രണ്ടു ഗുണങ്ങള്‍ കിഴക്കന്‍ മേഖലാ എക്‌സ്പ്രസ് വേ യാഥാര്‍ഥ്യമാകുന്നതിലൂടെ ഉണ്ടാകും.
ബാഖ്പട്ടില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ, ഡെല്‍ഹി-മീററ്റ് എക്‌സ്പ്രസ് വേ ഉടനെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കിഴക്കന്‍ മേഖലാ എക്‌സ്പ്രസ് വേ ഡെല്‍ഹിയിലെ ഗതാഗതത്തിരക്കു കുറയാന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ ആധുനികമായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കു പ്രധാന പങ്കുണ്ടെന്നു ശ്രീ. നരേന്ദ്ര മോദി ഓര്‍മിപ്പിച്ചു. റോഡുകള്‍, റെയില്‍പ്പാതകള്‍, ജലപാതകള്‍ തുടങ്ങി അടിസ്ഥാനസൗകര്യ നിര്‍മാണത്തിനു കൈക്കൊണ്ടുവരുന്ന നടപടിക്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിന്റെ പുരോഗതി വര്‍ധിച്ചതിന്റെ ഉദാഹരണങ്ങള്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. സ്ത്രീശാക്തീകരണത്തെക്കുറിച്ചു പരാമര്‍ശിക്കവേ, സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ശൗചാലയങ്ങള്‍ നിര്‍മിച്ചതും ഉജ്വല യോജന പ്രകാരം പാചകവാതക കണക്ഷന്‍ നല്‍കിയതും സ്ത്രീകളുടെ ജീവിതം സന്തോഷപ്രദമാകുന്നതിന് എങ്ങനെ സഹായകമായെന്ന് അദ്ദേഹം സൂചിപ്പിച്ചു. മുദ്ര യോജന പ്രകാരം നല്‍കിയ 13 കോടി വായ്പകളില്‍ 75 ശതമാനത്തിലേറെ നല്‍കിയതു വനിതാ സംരംഭകര്‍ക്കാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.
പട്ടിക ജാതിക്കാരുടെയും മറ്റു പിന്നോക്ക ജാതിക്കാരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ കൈക്കൊണ്ട നടപടികളും അദ്ദേഹം പരാമര്‍ശിച്ചു.
ഗ്രാമീണ, കാര്‍ഷിക അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്താനായി ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ 14 ലക്ഷം കോടി രൂപയാണു നീക്കിവെച്ചിട്ടുള്ളതെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
Login or Register to add your comment
Chief Minister of Andhra Pradesh, Shri N Chandrababu Naidu met Prime Minister, Shri Narendra Modi today in New Delhi.
The Prime Minister's Office posted on X:
"Chief Minister of Andhra Pradesh, Shri @ncbn, met Prime Minister @narendramodi
@AndhraPradeshCM"
Chief Minister of Andhra Pradesh, Shri @ncbn, met Prime Minister @narendramodi.@AndhraPradeshCM pic.twitter.com/lOjf1Ctans
— PMO India (@PMOIndia) December 25, 2024