അസം ചായ ലോകമെമ്പാടും വ്യാപിച്ചുകഴിഞ്ഞുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. തേയിലത്തോട്ട സമൂഹത്തിൻ്റെ നിശ്ചയദാർഢ്യത്തെയും കഠിനാധ്വാനത്തെയും അദ്ദേഹം അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"അതിമനോഹരമായ തേയിലത്തോട്ടങ്ങൾക്ക് പ്രസിദ്ധമാണ് അസം. അസം ചായ ലോകമെമ്പാടും വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്.
കഠിനാധ്വാനം ചെയ്യുകയും ആസാമിൻ്റെ യശസ്സ് ലോകത്തെങ്ങും വർധിപ്പിക്കുകയും ചെയ്യുന്ന ശ്രദ്ധേയമായ തേയിലത്തോട്ട സമൂഹത്തെ ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു.
സംസ്ഥാനം സന്ദർശിക്കുമ്പോൾ ഒപ്പം ഈ തേയിലത്തോട്ടങ്ങളും സന്ദർശിക്കാൻ ഞാൻ വിനോദസഞ്ചാരികളോട് അഭ്യർത്ഥിക്കുന്നു."
Assam is known for its splendid tea gardens, and Assam Tea has made its way all over the world.
— Narendra Modi (@narendramodi) March 9, 2024
I would like to laud the remarkable tea garden community, which is working hard and enhancing Assam’s prestige all over the world.
I also urge tourists to visit these tea gardens… pic.twitter.com/lCMSyQCPZg