അന്തരിച്ച ശ്രീ ഹർമോഹൻ സിംഗ് യാദവിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ഒരു പരിപാടിയെ 2022 ജൂലൈ 25 ന് വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.
ശ്രീ ഹർമോഹൻ സിംഗ് യാദവ് (18 ഒക്ടോബർ, 1921 - 25 ജൂലൈ, 2012) യാദവ സമുദായത്തിന്റെ ഉന്നതനായ വ്യക്തിയും നേതാവുമായിരുന്നു. കർഷകർക്കും പിന്നാക്കക്കാർക്കും സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾക്കും വേണ്ടി അന്തരിച്ച നേതാവ് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായാണ് പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുക്കുന്നത്.
ശ്രീ ഹർമോഹൻ സിംഗ് യാദവ് ദീർഘകാലം രാഷ്ട്രീയത്തിൽ സജീവമായി തുടരുകയും എം.എൽ.സി, എം.എൽ.എ, രാജ്യസഭാംഗം, 'അഖിൽ ഭാരതീയ യാദവ് മഹാസഭ' ചെയർമാൻ എന്നീ നിലകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. തന്റെ മകൻ ശ്രീ സുഖ്‌റാം സിംഗിന്റെ സഹായത്തോടെ കാൺപൂരിലും പരിസരത്തും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ നിരവധി സിഖുകാരുടെ ജീവൻ സംരക്ഷിക്കുന്നതിൽ ധീരത പ്രകടിപ്പിച്ചതിന് 1991-ൽ ശ്രീ ഹർമോഹൻ സിംഗ് യാദവിന് ശൗര്യ ചക്ര നൽകി ആദരിച്ചു.
आज शाम 4.30 बजे देश के सम्मानित नेता और पूर्व सांसद हरमोहन सिंह यादव जी की 10वीं पुण्यतिथि पर आयोजित एक कार्यक्रम में वीडियो कॉन्फ्रेंसिंग के जरिए भाग लूंगा। हरमोहन जी ने अपना जीवन देशसेवा में समर्पित कर दिया और हमेशा किसानों, गरीबों, पिछड़ों और वंचितों के लिए कार्य किया।
— Narendra Modi (@narendramodi) July 25, 2022