NCC provides a platform to strengthen the spirit of discipline, determination and devotion towards the nation: PM Modi
India has decided that it will confront the challenges ahead and deal with them: PM Modi
A young India will play key role in fourth industrial revolution: PM

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയില്‍ നാഷണല്‍ കേഡറ്റ് കോറിന്റെ (എന്‍.സി.സി) റാലിയില്‍ പങ്കെടുത്തു.

റാലിയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച പ്രധാനമന്ത്രി വിവിധ എന്‍. സി.സി സംഘങ്ങളുടെയും സൗഹൃദ, അയല്‍പ്പക്ക രാജ്യങ്ങളില്‍ നിന്നുള്ള കേഡറ്റുകളുടെയും മാര്‍ച്ച് പാസ്റ്റ് അവലോകനം ചെയ്തു. സാംസ്‌കാരിക പ്രകടനങ്ങളോടൊപ്പം എന്‍.സി.സി കേഡറ്റുകള്‍ പ്രധാനമന്ത്രിക്ക് മുമ്പാകെ സാഹസിക കായിക വിനോദങ്ങള്‍, സംഗീതം, അവതരണ കല എന്നിവയിലെ തങ്ങളുടെ കഴിവുകള്‍ അവതരിപ്പിച്ചു. മികച്ച എന്‍.സി.സി കേഡറ്റുകള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു.

അച്ചടക്കം, നിശ്ചയദാര്‍ഢ്യം, രാജ്യത്തിനായുള്ള യുവാക്കളുടെ സമര്‍പ്പണം എന്നിവ ശക്തിപ്പെടുത്തുന്നതിന് എന്‍.സി.സി മികച്ച വേദിയാണ് നല്‍കുന്നതെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അത്തരം മൂല്യങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജനസംഖ്യയില്‍ 65 ശതമാനത്തില്‍ കൂടുതല്‍ പേര്‍ 35 വയസ്സില്‍ താഴെയുള്ള ഇന്ത്യ ലോകത്തിലെ യുവത്വമുള്ള രാജ്യങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ‘ഇക്കാര്യത്തില്‍ നമുക്ക് അഭിമാനമുണ്ട്. അതേസമയം ചിന്തയിലും ഈ ചെറുപ്പം സൂക്ഷിക്കേണ്ടതുണ്ട്, പ്രധാനമന്ത്രി പറഞ്ഞു. കാലതാമസം വരുത്തുന്നതിനും പ്രശ്‌നങ്ങള്‍ക്ക് ഉടനടിയുള്ള പരിഹാരത്തിനും ഇടമുണ്ടാവില്ലെന്നാണ് ഇത് അര്‍ത്ഥമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ ഇതാണ് ഒരു യുവ മനസ്സ് ആഗ്രഹിക്കുന്നത്, ഇതാണ് ഒരു യുവ ഇന്ത്യ’, അദ്ദേഹം പറഞ്ഞു.

ഭൂതകാലത്തെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുമ്പോഴും വര്‍ത്തമാനകാലത്തെ അത്യാവശ്യങ്ങള്‍ നിറവേറ്റുമ്പോഴും, ഭാവിയിലെ നമ്മുടെ അഭിലാഷങ്ങള്‍ക്കായി നാം പ്രവര്‍ത്തിക്കണം’. യുവ ഊര്‍ജ്ജത്തോടെയും മനസ്സോടെയും ഇന്ത്യ ഇന്ന് മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ന് ഇന്ത്യക്ക് യുവത്വമുള്ള മനോഭാവവും ഹൃദയവുമുണ്ട്. അതൊകൊണ്ടാണ് അത് ഭീകരരുടെ ക്യാമ്പുകളില്‍ നേരിട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍, വ്യോമ ആക്രമണങ്ങള്‍ എന്നിവ നടത്തുന്നത്’. എല്ലാവരെയും ഒപ്പം കൊണ്ടുപോകുകയും ആരെയും പിന്നിലുപേക്ഷിക്കാതെയും പുരോഗതി കൈവരിക്കാന്‍ ഈ യുവത്വമുള്ള മനോഭാവം ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ‘ ഈ താല്‍പര്യത്തോടെയാണ് , നാം ബോഡോ കരാര്‍ കരാര്‍ ഒപ്പുവെച്ചത്, എല്ലാ കക്ഷികളെയും സമീപിച്ചു, കരാര്‍ ഒപ്പുവെച്ചു’.

വടക്കു കിഴക്കന്‍ മേഖലയിലെ വികസന ശ്രമങ്ങളെക്കുറിച്ച് സംസാരിക്കവെ, വടക്കു കിഴക്കന്‍ മേഖലയിലെ വികസത്തോടൊപ്പം, തുറന്ന മനസ്സോടെയും ഹൃദയത്തോടെയും എല്ലാ തത്പര കക്ഷികളുമായും കൂടിയാലോചനകള്‍ നടത്തി. ഇന്നത്തെ ബോഡോ കരാര്‍ ഇതിന്റെ ഫലമാണ്. ‘ ഇത് യുവ ഇന്ത്യയുടെ ചിന്തയാണ്. എല്ലാവരെയും കൂടെ കൂട്ടി, എല്ലാവരെയും വികസിപ്പിച്ച്, എല്ലാവരുടെയും വിശ്വാസം നേടി നാം രാജ്യത്തെ മുന്നോട്ടു കൊണ്ടു പോകുകയാണ്’, പ്രധാനമന്ത്രി പറഞ്ഞു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi