ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസും (യുപിഐ) സിംഗപ്പൂരിലെ പേയ്‌നൗവും തമ്മിലുള്ള തത്സമയ പേയ്‌മെന്റ് ലിങ്കേജിന്റെ ഉദ്‌ഘാടന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ശ്രീ ലീ സിയാൻ ലൂംഗും വെർച്വലായി പങ്കെടുത്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ശ്രീ ശക്തികാന്ത ദാസ്, സിംഗപ്പൂർ മോണിറ്ററി അതോറിറ്റി മാനേജിംഗ് ഡയറക്ടർ രവി മേനോൻ എന്നിവർ തങ്ങളുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് പരസ്പരം അതിർത്തി കടന്നുള്ള ഇടപാടുകൾ നടത്തി.
ക്രോസ് ബോർഡർ പേഴ്‌സൺ ടു പേഴ്‌സൺ (പി2പി) പേയ്‌മെന്റ് സൗകര്യം ആരംഭിച്ച ആദ്യ രാജ്യമാണ് സിംഗപ്പൂർ. ഇത് സിംഗപ്പൂരിലെ ഇന്ത്യൻ പ്രവാസികളെ, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളെ/വിദ്യാർത്ഥികളെ സഹായിക്കും. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും തൽക്ഷണവും കുറഞ്ഞ ചെലവിൽ പണം കൈമാറ്റം ചെയ്യുന്നതിലൂടെ ഡിജിറ്റൽവൽക്കരണത്തിന്റെയും സാമ്പത്തിക സാങ്കേതികവിദ്യയുടെയും നേട്ടങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുകയും ചെയ്യും. സിംഗപ്പൂരിലെ തിരഞ്ഞെടുത്ത വ്യാപാരി ഔട്ട്‌ലെറ്റുകളിൽ ക്യുആർ കോഡുകൾ വഴിയുള്ള യുപിഐ പേയ്‌മെന്റുകളുടെ സ്വീകാര്യത ഇതിനകം ലഭ്യമാണ്.
വെർച്വൽ ഉദ്‌ഘാടനത്തിനു മുന്നോടിയായി രണ്ട് പ്രധാനമന്ത്രിമാരും തമ്മിലുള്ള ഫോൺ കോളിൽ പരസ്പര താൽപ്പര്യമുള്ള മേഖലകളെക്കുറിച്ച് ചർച്ചകൾ നടന്നു. ഇന്ത്യ-സിംഗപ്പൂർ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പങ്കാളിത്തത്തിന് പ്രധാനമന്ത്രി ലീയോട് നന്ദി പറയുകയും ഇന്ത്യയുടെ ജി 20 പ്രസിഡൻസിക്ക് കീഴിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
भारत और सिंगापुर की मित्रता बहुत पुरानी है, समय की कसौटी पर हमेशा खरी उतरी है।
— PMO India (@PMOIndia) February 21, 2023
हमारे people-to-people रिश्ते इसका मुख्य आधार रहे हैं: PM @narendramodi
UPI-Pay Now Link का लॉन्च, आज दोनों देशों के नागरिकों के लिए एक ऐसा उपहार है, जिसका वे उत्सुकता से इंतजार कर रहे थे।
— PMO India (@PMOIndia) February 21, 2023
मैं भारत और सिंगापुर के लोगों को इसकी बहुत-बहुत बधाई देता हूं: PM @narendramodi
आज के लॉन्च ने cross-border FinTech connectivity के एक नए अध्याय का शुभारम्भ किया है।
— PMO India (@PMOIndia) February 21, 2023
आज के बाद, सिंगापुर और भारत के लोग अपने मोबाइल फोन से उसी तरह पैसे ट्रांसफर कर पाएंगे, जैसे वे अपने-अपने देश के अंदर करते हैं: PM @narendramodi
डिजिटल इंडिया अभियान ने, Governance और public service delivery में अभूतपूर्व Reforms को भी संभव बनाया है।
— PMO India (@PMOIndia) February 21, 2023
ये भारत के डिजिटल इंफ्रास्ट्रक्चर की ही ताकत है कि, Covid pandemic के दौरान हम करोड़ों लोगों के बैंक खातों में सीधे पैसे ट्रांसफर कर पाए: PM @narendramodi
आज रियल टाइम डिजिटल ट्रांजेक्शन्स के मामले में भारत, विश्व के अग्रणी देशों में है।
— PMO India (@PMOIndia) February 21, 2023
आज UPI भारत में सबसे पसंदीदा payment mechanism बन गया है: PM @narendramodi