നന്ദേതിലെ ഏകലവ്യ മാതൃകാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും ; അജ്‌നി – പൂനെ ട്രെയിനും, ബുസാവല്‍ – ബാന്ദ്ര ഖന്ദേഷ് എക്‌സ്പ്രസ്സ് ട്രെയിനും ഉദ്ഘാടനം ചെയ്യും ; ജല്‍ഗാവ് – ഉഥന പാത ഇരട്ടിപ്പിക്കല്‍- വൈദ്യുതീകരണ പദ്ധതിയും ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനയ്ക്ക് കീഴിലെ ലോവര്‍ പന്‍സാര മീഡിയം പദ്ധതിയും ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രി നാളെ (2019 ഫെബ്രുവരി 16) മഹാരാഷ്ട്രയിലെ യവത്മാലും, ധുലെയും സന്ദര്‍ശിക്കും. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കം കുറിക്കും.
യവത്മാലില്‍
നന്ദേദിലെ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്‌കൂളില്‍ 420 കുട്ടികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. ആദിവാസി കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പുറമെ അവരുടെ സര്‍വ്വതോമുഖമായ വളര്‍ച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും വേദിയൊരുക്കുക കൂടിയാണ് ഇത്തരം സ്‌കൂളുകളുടെ ലക്ഷ്യം. പ്രധാനമന്ത്രി ഭവന പദ്ധതിക്ക് കീഴില്‍ നിര്‍മ്മിച്ച വീടുകളുടെ ഇ-ഗൃഹപ്രവേശത്തിന് തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി താക്കോലുകള്‍ കൈമാറും.
അജ്‌നി (നാഗ്പൂര്‍) – പൂനെ ട്രെയിന്‍ വീഡിയോ ലിങ്ക് വഴി പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. നാഗ്പൂരിനും പൂനെയ്ക്കുമിടയില്‍ മൂന്ന് ത്രി ടയര്‍ എ.സി. കോച്ചുകള്‍ ഉള്ള ട്രെയിന്‍ രാത്രികാല സര്‍വ്വീസ് പ്രദാനം ചെയ്യും. കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡുകള്‍ക്കും പ്രധാനമന്ത്രി ചടങ്ങില്‍ തറക്കല്ലിടും.
മഹാരാഷ്ട്ര സംസ്ഥാന, ഗ്രാമീണ ജീവനോപാധി ദൗത്യത്തില്‍ (എം.എസ്.ആര്‍.എല്‍.എം.) ന് കീഴിലെ വനിതാ സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് പ്രധാനമന്ത്രി സര്‍ട്ടിഫിക്കറ്റുകളും, ചെക്കുകളും വിതരണം ചെയ്യും. ധനകാര്യ സേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാക്കിക്കൊണ്ട് കാര്‍ഷിക, കാര്‍ഷികേതര ജീവനോപാധികള്‍ ഉറപ്പ് വരുത്തി സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലൂടെയുള്ള സാമൂഹിക മുന്നേറ്റമാണ് ദൗത്യത്തിന്റെ ലക്ഷ്യം.
ധുലേയില്‍
പ്രധാനമന്ത്രി പിന്നീട് മഹാരാഷ്ട്രയിലെ ധുലെ സന്ദര്‍ശിക്കും അവിടെ അദ്ദേഹം 2016-17 ലെ കൃഷി സിഞ്ചായ് യോജനയ്ക്ക് (പി.എം.കെ.എസ്.വൈ) ക്ക് കീഴിലുള്ള ലോവര്‍ പന്‍സാര മീഡിയം പദ്ധതി ഉദ്ഘാടനം ചെയ്യും. മൊത്തം 109.31 ദശലക്ഷം ക്യുബിക്ക് അടി സംഭരണ ശേഷിയുള്ള, ധുലേ ജില്ലയിലെ ഏകദേശം 21 ഗ്രാമങ്ങളില്‍ 7585 ഹെക്ടര്‍ പ്രദേശത്ത് ജലം ലഭ്യമാക്കുന്ന പദ്ധതിയാണിത്.
സുല്‍വാഡെ ജംഫാല്‍ കനോലി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും. വര്‍ഷകാലത്ത് 124 ദിവസം താപി നദിയില്‍ നിന്നുള്ള 9.24 ടി.എം.സി. പ്രളയ ജലം നീക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ധുലേ ജില്ലയിലെ ഏകദേശം 100 ഗ്രാമങ്ങളിലെ 33367 ഹെക്ടര്‍ പ്രദേശത്തെ ജലസേചനത്തിന് ഇത് സഹായിക്കും.
അമൃത് പദ്ധതിക്ക് കീഴില്‍ ധുലേ നഗര ജലവിതരണ പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും. വ്യാവസായിക വാണിജ്യ വളര്‍ച്ചയ്ക്ക് ആക്കമേകാനുള്ള ജലലഭ്യത ഇത് ഉറപ്പാക്കും.
ധുലേ – നര്‍ദാന റെയില്‍വേ ലൈനിനും, ജല്‍ഗാവ് – മന്‍മഡ് മൂന്നാം റെയില്‍വെ ലൈനിനും പ്രധാനമന്ത്രി തറക്കല്ലിടും. ബുസാവല്‍ – ബാന്ദ്ര ഖന്ദേഷ് എക്‌സ്പ്രസ്സ് ട്രെയിന്‍ വീഡിയോ ലിങ്കിലൂടെ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. മുംബൈയെയും ബുസാവലിനെയും തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്ന രാത്രികാല സര്‍വ്വീസാണിത്. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും ഈ സര്‍വ്വീസ് ഉണ്ടായിരിക്കുക.
ജല്‍ഗാവ്- ഉഥ്‌ന പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണ റെയില്‍വേ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. യാത്രക്കാരെയും ചരക്കുകളും കൊണ്ടുപോകുന്നതിലെ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഈ പദ്ധതി നന്ദുര്‍ബാര്‍, വയാര, ധരണ്‍ഗാവ് തുടങ്ങി ഈ പ്രദേശത്തെ മറ്റ് സ്ഥലങ്ങളുടെ വികസത്തെയും ത്വരിതപ്പെടുത്തും.