പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2019 ഒക്‌ടോബര്‍ 31 ന്) സര്‍ദാര്‍ വല്ലഭ ഭായ് പട്ടേലിന്റെ ജന്മ വാര്‍ഷികത്തില്‍ ഗുജറാത്തിലെ കെവാദിയയിലുള്ള ഏകതാ പ്രതിമയില്‍ ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായ സര്‍ദാര്‍ പട്ടേലിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.
ഏകതാ ദിവസ് പരേഡില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ സൈറ്റ് സന്ദര്‍ശിക്കുകയും, പിന്നീട് കെവാദിയയില്‍ സിവില്‍ സര്‍വ്വീസ് പ്രൊബേഷണര്‍മാരുമായി ആയശവിനിമയം നടത്തുകയും ചെയ്യും.
2014 മുതല്‍ ഒക്‌ടോബര്‍ 31 ദേശീയ ഏകതാ ദിവസമായി ആചരിച്ച് വരുന്നു. ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ഐക്യത്തിനായുള്ള ഓട്ടത്തില്‍ പങ്ക് ചേരുന്നു.
ഈ മാസം 27-ാം തീയതിയിലെ തന്റെ മന്‍ കീ ബാത്ത് പരിപാടിയില്‍, ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന ഒറ്റ ലക്ഷ്യത്തിലേയ്ക്കുള്ള ഐക്യത്തിനായുള്ള ഓട്ടത്തില്‍ വന്‍തോതില്‍ അണിചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു.
‘സുഹൃത്തുക്കളേ, നിങ്ങള്‍ക്കറിയാവുന്നതുപോലെ 2014 മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 31 ന് നാം രാഷ്ട്രീയ ഏകതാ ദിനം ആഘോഷിക്കുന്നു. ഈ ദിവസം നമുക്ക് നമ്മുടെ രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവ എന്തു വിലകൊടുത്തും രക്ഷിക്കണമെന്ന സന്ദേശം നല്കുന്നു. ഒക്ടോബര്‍ 31 ന് എല്ലാ പ്രാവശ്യത്തെയും പോലെ റണ്‍ ഫോര്‍ യൂണിറ്റിയും സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ട, എല്ലാ തലങ്ങളിലും പെട്ട ആളുകള്‍ പങ്കെടുക്കും. ഈ രാജ്യം ഒന്നാണ് എന്നതിന്റെ പ്രതീകമാണ് റണ്‍ ഫോര്‍ യൂണിറ്റി എന്നത്. ഒരേ ദിശയിലേക്കു പോകുന്നു, ഒരേ ലക്ഷ്യം നേടാനാഗ്രഹിക്കുന്നു. ഒരു ലക്ഷ്യം – ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’, അദ്ദേഹം പറഞ്ഞു.
‘പ്രിയപ്പെട്ട ജനങ്ങളേ, സര്‍ദാര്‍ പട്ടേല്‍ രാജ്യത്തെ ഐക്യത്തിന്റെ നൂലില്‍ കോര്‍ത്തു. ഐക്യത്തിന്റെ ഈ മന്ത്രം നമ്മുടെ ജീവിതത്തില്‍ സംസ്‌കാരം പോലെയാണ്. ഭാരതത്തെപ്പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്ത് നമുക്ക് എല്ലാ തലത്തിലും എല്ലാ ഇടത്തും എല്ലാ തിരിവിലും എല്ലാ ചുവടിലും ഐക്യത്തിന്റെ ഈ മന്ത്രത്തിന് ബലമേകിക്കൊണ്ടിരിക്കേണ്ടതുണ്ട്. പ്രിയപ്പെട്ട ജനങ്ങളേ, രാജ്യത്തിന്റെ ഐക്യവും പരസ്പരമുള്ള സന്മനോഭാവവും ശക്തിപ്പെടുത്തുന്നതിന് നമ്മുടെ സമൂഹം എപ്പോഴും വളരെ സജീവവും ജാഗ്രത പുലര്‍ത്തുന്നതുമായിരുന്നു. നമുക്കു തന്നെ ചുറ്റുപാടും നോക്കിയാല്‍ പരസ്പരമുള്ള സന്മനോഭാവം വര്‍ധിപ്പിക്കാന്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ പല ഉദാഹരണങ്ങളും കാണാനാകും’.
ദില്ലിയില്‍ മാത്രമല്ല, ഭാരതത്തിലെ നൂറുകണക്കിന് നഗരങ്ങളില്‍, കേന്ദ്രഭരണ പ്രദേശങ്ങളില്‍, തലസ്ഥാനങ്ങളില്‍, ജില്ലാ കേന്ദ്രങ്ങളില്‍, ചെറിയ ടയര്‍ – ടു – ടയര്‍ ത്രീ നഗരങ്ങളില്‍ വലിയ അളവില്‍ സ്ത്രീകളാണെങ്കിലും പുരുഷന്മാരാണെങ്കിലും നഗരത്തിലെ ജനങ്ങളാണെങ്കിലും ഗ്രാമീണരാണെങ്കിലും കുട്ടികളാണെങ്കിലും യുവാക്കളാണെങ്കിലും, വൃദ്ധരാണെങ്കിലും ദിവ്യാംഗരാണെങ്കിലും പങ്കെടുക്കുന്നു എന്നതാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി കണ്ടു വരുന്നത്. പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫിറ്റ് ഇന്ത്യയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് മനസിനും, ശരീരത്തിനും, ആത്മാവിനും പ്രയോജനം നല്‍കുന്ന അന്യൂനമായ ഒരു പരിപാടിയാണ് ഐക്യത്തിനായുള്ള ഓട്ടമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘ഓടുന്നത് മനസ്സിനും ബുദ്ധിക്കും ശരീരത്തിനുമെല്ലാം ഗുണപ്രദമാണ്. ഇവിടെ ഓട്ടവുമുണ്ട്, ഫിറ്റ് ഇന്ത്യാ എന്ന വികാരത്തെ ചരിതാര്‍ഥമാക്കുകയും ചെയ്യുന്നുണ്ട്; ഒപ്പം തന്നെ ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യവുമായും ഇതു കൂടിച്ചേരുന്നു. അതുകൊണ്ട് ശരീരത്തിനു മാത്രമല്ല മനസ്സിനും സാംസ്‌കാരിക ഭാരതത്തിന്റെ ഐക്യത്തിനും, ഭാരതത്തെത പുതിയ ഉയരങ്ങളിലെത്തിക്കാനും….!’
രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന ഐക്യത്തിനായുള്ള ഓട്ടത്തിന്റെ വിവിധ വേദികള്‍ കണ്ടെത്തുന്നതിനായി runforunity.gov.in എന്ന വെബ് പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്.