സെപ്റ്റംബര്‍ 12നു ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ കിസാന്‍ മന്‍ ധന്‍ യോജനയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിക്കും.
60 വയസ്സു പിന്നിട്ടവര്‍ക്കു പ്രതിമാസം 3000 രൂപ കുറഞ്ഞ പെന്‍ഷന്‍ അനുവദിക്കുക വഴി അഞ്ചു കോടി ചെറുകിട, ഇടത്തരം കര്‍ഷകരുടെ ജീവിതം ഭദ്രമാക്കുന്നതാണു പദ്ധതി.
അടുത്ത മൂന്നു വര്‍ഷത്തേക്കു 10,774 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.
18നും 40നും ഇടയില്‍ പ്രായമുള്ള എല്ലാ ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കും പദ്ധതിയില്‍ ചേരുന്നതിന് അപേക്ഷിക്കാം.
പി.എം.-കിസാന്‍ തവണകളില്‍നിന്നോ സി.എസ്.സികളില്‍നിന്നോ കര്‍ഷകരുടെ പ്രതിമാസ തവണ അടയ്ക്കാന്‍ സാധിക്കും.
ഗോത്രവര്‍ഗ മേഖലകളിലെ പിന്നോക്ക ജാതിക്കാരായ വിദ്യാര്‍ഥികള്‍ക്കു മെച്ചപ്പെട്ട അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നല്‍കുന്നതിനായുള്ള 400 ഏകലവ്യ മാതൃകാ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
റാഞ്ചിയില്‍ പുതിയ ഝാര്‍ഖണ്ഡ് വിധാന്‍ സഭ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന അദ്ദേഹം, പുതിയ സെക്രട്ടേറിയറ്റ് കെട്ടിടത്തിനു തറക്കല്ലിടുകയും ചെയ്യും.
സാഹേബ്ഗഞ്ചിലെ മള്‍ട്ടി-മോഡല്‍ ടെര്‍മിനലിന്റെ ഉദ്ഘാടനവും സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നിര്‍വഹിക്കും.