മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്‌നൗത്ത് മുഖ്യാതിഥിയായിരിക്കും.
നവ ഇന്ത്യയുടെ നിര്‍മ്മാണത്തില്‍ വിദേശ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്ക് എന്നതാണ് 2019 പ്രവാസി ഭാരതീയ ദിവസിന്റെ പ്രമേയം
15-ാമത് പ്രവാസിഭാരതീയ ദിവസ് സമ്മേളനം ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (22 ജനുവരി 2019) ഉദ്ഘാടനം ചെയ്യും.
ഇത് ആദ്യമായിട്ടാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം 2019 ജനുവരി 21 മുതല്‍ 23 വരെ വാരണാസിയില്‍ നടക്കുന്നത്. നവ ഇന്ത്യയുടെ നിര്‍മ്മാണത്തില്‍ വിദേശ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്ക് എന്നതാണ് 2019 പ്രവാസി ഭാരതീയ ദിവസിന്റെ പ്രമേയം
കുംഭമേളയിലും അതുപോലെ റിപ്പബ്ലിദിനാഘോഷങ്ങളിലും പങ്കെടുക്കാനുള്ള വിദേശത്തുള്ള ഇന്ത്യന്‍ സമൂഹങ്ങളുടെ വലിയ ആഗ്രങ്ങളെ മാനിച്ചാണ് ജനുവരി ഒന്‍പതിന് പകരം 21 മുതല്‍ 23 വരെ 15-ാമത് പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന് ശേഷം ജനുവരി 24ന് ഇതില്‍ പങ്കെടുത്തവര്‍ കുംഭമേളയ്ക്കായി പ്രയാഗ്‌രാജ് സന്ദര്‍ശിക്കും. അതിനുശേഷം ജനുവരി 25ന് അവര്‍ ഡല്‍ഹിയിലേക്ക് തിരിക്കുകയും 26ന് അവിടെ നടക്കുന്ന 2019ലെ റിപ്പബ്ലിക്ക്ദിന പരേഡിന് സാക്ഷ്യം വഹിക്കുകയും ചെയ്യും.
മൗറീഷ്യസ് പ്രധാനമന്ത്രി മിസ്റ്റര്‍ പ്രവിന്ദ് ജഗ്‌നൗത്തായിരിക്കും സമ്മേളനത്തിലെ മുഖ്യാതിഥി. നോര്‍വ പാര്‍ലമെന്റംഗം ശ്രീ. ഹിമാന്‍ഷു ഗുലാത്തി, പ്രത്യേക അതിഥിയായിരിക്കും. ന്യൂസിലാന്റ് പാര്‍ലമെന്റംഗം ശ്രീ. കണ്‍വല്‍ജിത് സിംഗ് ബക്ഷി 15-ാമത് പി.ബി.ഡി പതിപ്പിലെ വിശിഷ്ടാതിഥിയുമായിരിക്കും.
കണ്‍വെന്‍ഷന്റെ പ്രധാനപരിപാടികളില്‍ താഴെപറയുന്നവ ഉള്‍പ്പെടും
· 2019 ജനുവരി 21-യുവ പ്രവാസി ഭാരതീയ ദിവസം. ഈ പരിപാടി വിദേശത്തുള്ള യുവ ഇന്ത്യന്‍ സമൂഹത്തിന് നവ ഇന്ത്യയുമായി ബന്ധപ്പെടാനുള്ള അവസരം ലഭ്യമാക്കും.
· 2019 ജനുവരി-22-മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്‌നൗത്തിന്റെ സാന്നിദ്ധ്യത്തില്‍ പ്രധാനമന്ത്രി പ്രവാസിഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
· 2019 ജനുവരി-23 സമാപനസമ്മേളനം ചടങ്ങില്‍ പ്രവാസിഭാര തീയ പുരസ്‌ക്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും.
പരിപാടിയോടനുബന്ധിച്ച് വിവിധ പ്ലീനറി സെഷനുകളും തീരുമാനിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ സാംസ്‌ക്കാരിക പരിപാടികളുമുണ്ടായിരിക്കും.
പ്രവാസി ഭാരതീയദിവസത്തെക്കുറിച്ച്:-
പ്രവാസിഭാരതീയ ദിവസം (പി.ബി.ഡി) ആഘോഷിക്കാനുള്ള തീരുമാനം മുന്‍ പ്രധാനമന്ത്രി അന്തരിച്ച അടല്‍ ബിഹാരി വാജ്‌പേയി ആണ് കൈക്കൊണ്ടത്.
ആദ്യത്തെ പി.ബി.ഡി 2003 ജനുവരി 9ന് ന്യൂഡല്‍ഹിയിലാണ് നടന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് മഹാത്മാഗാന്ധി മടങ്ങിവന്നത് 1915 ജനുവരി ഒന്‍പതിന് ആയതുകൊണ്ടാണ് ആ ദിവസം തന്നെ ഇതിനായി തെരഞ്ഞെടുത്തത്.
ഇപ്പോള്‍ രണ്ടുവര്‍ഷത്തിലൊരിക്കലാണ് പി.ബി.ഡി ആഘോഷിക്കുന്നത്. ഇത് ഗവണ്‍മെന്റുമായി ബന്ധപ്പെടാനും തങ്ങളുടെ വേരുകളുമായി വീണ്ടും ഒത്തുചേരുന്നതിനുമുള്ള ഒരു അവസരം വിദേശ ഇന്ത്യന്‍ സമൂഹത്തിന് ലഭ്യമാക്കുന്നു. കണ്‍വെന്‍ഷനോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തും നടത്തിയ വിശിഷ്ടമായ സംഭാവനകളെ മാനിച്ച് തെരഞ്ഞെടുക്കപ്പെട്ട വിദേശ ഇന്ത്യക്കാര്‍ക്ക് പ്രവാസിഭാരതീയ പുരസ്‌ക്കാരം സമ്മാനിക്കാറുമുണ്ട്.
പതിനാലാമത് പി.ബി.ഡി 2017 ജനുവരി 7 മുതല്‍ 9 വരെ കര്‍ണ്ണാടകയിലെ ബംഗലൂരുവിലാണ് നടന്നത്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്. പതിനാലാമത് പി.ബി.ഡിയുടെ പ്രമേയം ” വിദേശ ഇന്ത്യന്‍ സമൂഹവുമായുള്ള ബന്ധത്തിന്റെ പുനര്‍നിര്‍വചന”മായിരുന്നു. വിദേശ ഇന്ത്യന്‍ സമൂഹം ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ, ധര്‍മ്മചിന്തയുടെ, മുല്യങ്ങളുടെ ഏറ്റവും മികച്ച പ്രതിനിധികളാണെന്നും സംഭാവനകളുടെ പേരില്‍ അവരെ ബഹുമാനിക്കുന്നെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. വിദേശ ഇന്ത്യന്‍ സമൂഹവുമായി നിരന്തരബന്ധം പുലര്‍ത്തുകയെന്നത് സുപ്രധാനമാണെന്നും തന്റെ ഗവണ്‍മെന്റ്ിന്റെ പ്രധാന മുന്‍ഗണനകളിലൊന്നാണതെന്നും പ്രധാനമന്ത്രി അടിവരയിട്ടു വ്യക്തമാക്കിയിരുന്നു.