പ്രധാനമന്ത്രി ഭാരതീയ ജന ഔഷധി പദ്ധതി, താങ്ങാവുന്ന നിരക്കിലുള്ള കാര്‍ഡിയാക് സ്റ്റെന്റുകള്‍, മുട്ടു മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ എന്നീ പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (ജൂണ്‍ 7) രാവിലെ 9.30 ന് ആശയവിനമയം നടത്തും.
രോഗികളുടെ, പ്രത്യേകിച്ച് പാവപ്പെട്ടവരുടെ ജീവിതത്തില്‍ ഈ പദ്ധതികള്‍ എങ്ങനെ മാറ്റം കൊണ്ടുവന്നുവെന്നുള്ള പ്രതികരണമറിയാനുദ്ദേശിച്ചാണ് ഈ സംവാദം സംഘടിപ്പിക്കുന്നത്.
നമോ ആപ്പ്, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ ഈ സംവാദം പൂര്‍ണ്ണമായും ലഭ്യമാകും.