പ്രഥമ ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ്2020 ഫെബ്രുവരി 22ന് കട്ടക്കിലെ ജവഹര്‍ലാല്‍നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മെഗാ ഉദ്ഘാടന ചടങ്ങോടെ ആരംഭിക്കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ഗെയിംസ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കും. കേന്ദ്ര ഗവണ്മെന്റ് ഒഡിഷ സംസ്ഥാന ഗവണ്‍മെന്റുമായി ചേര്‍ന്നാണ് ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് സംഘടിപ്പിക്കുന്നത്. 2020 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് ഒന്നുവരെ ഭുവനേശ്വറില്‍ വച്ചാണ് ഗെയിംസ് നടക്കുന്നത്. ഇന്ത്യയില്‍ സര്‍വ്വകലാശാല തലത്തില്‍ നടക്കുന്ന ഏറ്റവും വലിയ മത്സരം ആകും ഇത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 സര്‍വകലാശാലകളില്‍നിന്നുള്ള മൂവായിരത്തി അഞ്ഞൂറോളം അത്ലറ്റുകള്‍ ഗെയിംസില്‍ പങ്കെടുക്കും. അമ്പെയ്ത്ത്, അത്ലറ്റിക്‌സ്, ബോക്‌സിങ,് ഫെന്‍സിങ,് ജൂഡോ, ഭാരോദ്വഹനം, ഗുസ്തി, ബാഡ്മിന്റണ്‍, ബാസ്‌ക്കറ്റ് ബോള്‍, ഫുട്‌ബോള്‍, ഹോക്കി, ടേബിള്‍ ടെന്നീസ് ബോള്‍ എന്നിവയടക്കം 17 വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
വിദ്യാഭ്യാസത്തിനും കായിക രംഗത്തിനും തുല്യപ്രാധാന്യം നല്‍കി ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ്് ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ സുപ്രധാന മത്സര പരിപാടിയാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇന്ത്യയില്‍ പ്രചാരത്തിലുള്ള എല്ലാ കായിക ഇനങ്ങളും ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയെ ഒരു മഹത്തായ കായിക രാഷ്ട്രരംഗം ആക്കുന്നതിനു വേണ്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ച പദ്ധതിയാണ് ഖേലോ ഇന്ത്യ. ഇന്ത്യാ ഗവണ്‍മെന്റ് 2018 ഇന്ത്യ സ്‌കൂള്‍ ഗെയിംസ്, 2019, 2020 വര്‍ഷങ്ങളില്‍ നാഷണല്‍ യൂത്ത് ഗെയിംസ് എന്നിവ വിജയകരമായി സംഘടിപ്പിച്ചിരുന്നു.