പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2019 നവംബര്‍ 13,14 തീയതികളില്‍ ബ്രസീലിലെ ബ്രസ്സീലിയയിലുണ്ടായിരിക്കും. ” നൂതനാശയ ഭാവിക്ക് വേണ്ടിയുള്ള സാമ്പത്തിക വളര്‍ച്ച” എന്നതാണ് ഇക്കൊല്ലെത്തെ ബ്രിക്‌സ് ഉച്ചകോടിയുടെ വിഷയം.
ഇത് ആറാമത്തെ തവണയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 2014ല്‍ ബ്രസീലിലെ ഫോര്‍ട്ടാലേസയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ബ്രിക്‌സ് ഉച്ചകോടി.
ഇന്ത്യയില്‍ നിന്നുള്ള ഒരു വലിയ വ്യപാര പ്രതിനിധിസംഘവും ഈ സന്ദര്‍ശനവേളയില്‍ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, പ്രത്യേകിച്ചും അഞ്ചു രാജ്യങ്ങളിലേയും വ്യപാര സമൂഹം പ്രതിനിധാനം ചെയ്യുന്ന ബ്രിക്‌സ് വ്യാപാര ഫോറത്തില്‍ സംബന്ധിക്കുന്നതിനായി.
ബ്രിക്‌സ് വ്യാപാര ഫോറത്തിന്റെ സമാപന സമ്മേളനത്തിനും അടച്ചിട്ടതും പൂര്‍ണ്ണ സമ്മേളനത്തിനും (പോസ്റ്റ് ആന്റ് പ്ലീനറി സെസഷന്‍) പുറമെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മീര്‍ പുട്ചിനുമായും ചൈനീസ് പ്രധാനമന്ത്രി ഷി ജിങ്പിങുമായും പ്രത്യേകം പ്രത്യേകം ഉഭയകക്ഷി കൂടിക്കാഴ്ചകളും പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സമകാലിക ലോകത്തില്‍ ദേശീയ പരമാധികാരത്തിന്റെ പ്രയോഗത്തിനുള്ള അവസരങ്ങളും വെല്ലുവിളികളും എന്നതായിരിക്കും അടച്ചിട്ട സമ്മേളനത്തിന്റെ ചര്‍ച്ചാവിഷയം എന്നാണ് കരുതുന്നത്. അതിന് ശേഷം നടക്കുന്ന ബ്രിക്‌സ് പൂര്‍ണ്ണ സമ്മേളനത്തില്‍ ബ്രിക്‌സ് സമൂഹത്തിന്റെ സാമ്പത്തിക വികസനത്തിന് ബ്രിക്‌സുകള്‍ക്കുള്ളിലുള്ള സഹകരണത്തെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ചചെയ്യും.
അതിനുശേഷം ബ്രിക്‌സ് നേതാക്കളുമൊത്ത് ബ്രിക്‌സ് വ്യാപാര കൗണ്‍സിലില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ബ്രസീലിയന്‍ ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിന്റെ ചെയര്‍മാനും പുതിയ വികസന ബാങ്കിന്റെ (ന്യൂ ഡെവലപ്പ്‌മെന്റ് ബാങ്ക്) പ്രസിഡന്റും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനടുത്തായി ഉടന്‍ തന്നെ വ്യാപാര നിക്ഷേപ പ്രോത്സാഹന ഏജന്‍സികളും ബ്രിക്‌സും തമ്മിലുള്ള ധാരണാപത്രങ്ങളും ഒപ്പിടും.
ഉച്ചകോടിയുടെ സമാപനത്തിന് ശേഷം നേതാക്കള്‍ ഒരു സംയുക്ത പ്രഖ്യാപനവും പുറത്തിറക്കും.
ലോകത്തെ ജനസംഖ്യയുടെ 42%വും ലോകത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 23% ലോക വ്യാപാരത്തിന്റെ ഏകദേശം 17% ഓഹരിയുമുള്ള അഞ്ച് പ്രധാനപ്പെട്ട ഉയര്‍ന്നുവരുന്ന സമ്പദ്ഘടനകളെയാണ് ബ്രിക്‌സ് ഒന്നിച്ചുകൊണ്ടുവന്നിരിക്കുന്നത്.
പരസ്പര താല്‍പര്യമുള്ള പ്രശ്‌നങ്ങളില്‍ നേതാക്കളുടെയും മന്ത്രിമാരുടെയും കൂടിക്കാഴ്ചകളും യോഗങ്ങളും അതോടൊപ്പം വ്യാപാരം, സാമ്പത്തികം, ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതികം, കൃഷി, വാര്‍ത്താവിനിമയം, വിവരസാങ്കേതിക വിദ്യ ഉള്‍പ്പെടെ നിരവധിമേഖലകളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥതല കൂടിക്കാഴ്ചകളിലൂടെയുള്ള സഹകരണം എന്നിവയുള്‍പ്പെടുന്ന രണ്ടു സ്തംഭങ്ങളാണ് ബ്രിക്‌സ് സഹകരണത്തിനുള്ളത്.