2019 ഒക്ടോബര്‍ ഒന്നിനു വിജ്ഞാന്‍ ഭവനില്‍ ആരോഗ്യമന്ഥന്‍ പരിപാടിയുടെ സമാപനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. ആയുഷ്മാന്‍ഭാരത് പി.എം.-ജെ.എ.വൈ. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പരിപാടിയാണ് ആരോഗ്യമന്ഥന്‍.
ആയുഷ്മാന്‍ ഭാരതിന്റെ പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ ചടങ്ങില്‍വെച്ചു പ്രധാനമന്ത്രി പുറത്തിറക്കും. ‘ആയുഷ്മാന്‍ ഭാരത് സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ് ചലഞ്ചി’ന്റെയും സ്മരണ നിലനിര്‍ത്തുന്നതിനായുള്ള സ്റ്റാംപിന്റെയും പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും.
തെരഞ്ഞെടുക്കപ്പെട്ട ആയുഷ്മാന്‍ഭാരത് പി.എം.-ജെ.എ.വൈ. ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും. ഒരു വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പി.എം.-ജെ.എ.വൈ. പ്രദര്‍ശനം അദ്ദേഹം സന്ദര്‍ശിക്കും.
പി.എം.-ജെ.എ.വൈയിലെ പ്രധാന പങ്കാളികള്‍ക്ക് ഒത്തുചേരാനും പദ്ധതി നടപ്പാക്കുന്നതില്‍ നേരിട്ട വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനും പദ്ധതി നടത്തിപ്പു മെച്ചപ്പെടുത്താനുള്ള വഴി തേടാനുമുള്ള വേദിയൊരുക്കുക എന്നതാണ് ആരോഗ്യമന്ഥന്റെ ഉദ്ദേശ്യം. ആരോഗ്യമന്ഥന്റെ പ്രധാന ശുപാര്‍ശകള്‍ ചടങ്ങില്‍ അവതരിപ്പിക്കപ്പെടും.
2018 സെപ്റ്റംബര്‍ 23നാണ് ആയുഷ്മാന്‍ഭാരത് പി.എം.-ജെ.എ.വൈ. ആരംഭിച്ചത്.